0 M
Readers Last 30 Days

ആയിഷ കണ്ടവർക്കെല്ലാം ഒരേ അഭിപ്രായം, “ഇതൊരു മലയാള സിനിമയല്ല, ലോക സിനിമയാണ്”

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
15 SHARES
176 VIEWS

ആദ്യ ഇൻഡോ – അറബിക് ചിത്രം ആയിഷ. മഞ്ജു വാര്യർ കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രം തിയേറ്ററുകളിൽ റിലീസ് ആയിരിക്കുകയാണ്.മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. യഥാർത്ഥ സംഭവമാണ് ചിത്രത്തിൽ പ്രമേയമാക്കിയിട്ടുള്ളത്. തീർച്ചയായും കാണേണ്ട ചിത്രമാണ് എന്നാണ് ആയിഷ കണ്ടിറങ്ങുന്ന പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. മലയാളം, കന്നട, തമിഴ്, അറബിക്, ഹിന്ദി എന്നിങ്ങനെ വിവിധ ഭാഷകളിലേക്ക് ചിത്രം റിലീസ് ചെയ്യുന്നുണ്ട്. ചിത്രത്തിന്റെ അറബിക് ട്രെയിലർ, റിലീസിന് മുൻപുള്ള ദിവസങ്ങളിൽ പ്രേക്ഷകർക്കായി അണിയറ പ്രവർത്തകർ പങ്കുവെച്ചിരുന്നു. ചിത്രത്തിലെ കണ്ണിലെ കണ്ണിലെ എന്ന ഗാനം ശ്രദ്ധേയമായിരുന്നു. പ്രഭുദേവയാണ് ഈ ഗാനത്തിന് കൊറിയോഗ്രാഫി ചെയ്തത്. മഞ്ജുവിന്റെ വ്യത്യസ്തമായ ചടലമായ നൃത്ത രംഗങ്ങൾ സാമൂഹ്യ മാധ്യമങ്ങൾ ഏറ്റെടുത്തിരുന്നു.

ഇത്രയും വലിയ കാന്‍വാസില്‍ ഒരു സ്ത്രീ കേന്ദ്രീകൃത സിനിമ മലയാളത്തില്‍ ആദ്യമായി ആകും . ആമിര്‍ പള്ളിക്കല്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ മഞ്ജു വാര്യര്‍ക്ക് പുറമെ രാധിക, സജ്‌ന, പൂര്‍ണിമ, ലത്തീഫ, സലാമ, ജെന്നിഫര്‍, സറഫീന, സുമയ്യ, ഇസ്ലാം തുടങ്ങിയവരും അഭിനയിക്കുന്നു . ക്രോസ് ബോര്‍ഡര്‍ ക്യാമറയുടെ ബാനറില്‍ സക്കറിയയാണ് ചിത്രം നിര്‍മിക്കുന്നത്. ഫെദര്‍ ടച്ച് മൂവി ബോക്‌സ്, ഇമാജിന്‍ സിനിമാസ്, ലാസ്റ്റ് എക്‌സിറ്റ് സിനിമാസ് എന്നീ ബാനറുകളില്‍ ഷംസുദ്ദീന്‍, സക്കറിയ വാവാട്, ഹാരിസ് ദേശം, അനീഷ് പി.ബി. എന്നിവരാണ് ഈ ചിത്രത്തിന്റെ സഹ നിര്‍മാതാക്കള്‍.

ചിത്രത്തിന് അതിഗംഭീരമായ പ്രേക്ഷകപ്രതികാരങ്ങളാണ് ലഭിക്കുന്നത്. ഒരർത്ഥത്തിൽ നെഗറ്റിവ് റിവ്യൂസ് ഇല്ലാത്ത ചിത്രം എന്നുതന്നെ പറയാം. ഇതൊരു ലോക സിനിമ എന്നാണു എല്ലാരുടെയും അഭിപ്രായം. അടുത്തകാലത്തായി പ്രകടനത്തിൽ മങ്ങലേറ്റ മഞ്ജുവാര്യരുടെ ശക്തമായ തിരിച്ചുവരവാണ് ചിത്രമെന്നാണ് പ്രേക്ഷകർ ഒന്നടങ്കം അഭിപ്രായപ്പെടുന്നത്. പ്രേക്ഷകാഭിപ്രായങ്ങൾ വായിക്കാം

***

Vishnu Krishna

ഹൃദയത്തിൽ തൊടുന്ന സുന്ദര ചിത്രം – ആയിഷ (2023)മഞ്ജു വാര്യരെ നായികയാക്കി അമീർ പള്ളിക്കൽ സംവിധാനം ചെയ്ത് ഇന്നലെ പുറത്തിറങ്ങിയ സിനിമയാണ് ആയിഷ.. വലിയ പ്രതീക്ഷകൾ ഒന്നുമില്ലാതെയാണ് ഇന്ന് സിനിമ കാണാൻ പോയത് എന്നാൽ ചിത്രം കണ്ടുകഴിഞ്ഞപ്പോൾ മനസ്സ് നിറഞ്ഞ പൂർണ്ണ സംതൃപ്തിയോടെയാണ് ഞാൻ തിയേറ്റർ വിട്ടത്.ഗദ്ദാമയായി അറബി നാട്ടിൽ ജോലിക്ക് എത്തുന്ന സ്ത്രീകൾക്ക് അവിടെ നേരിടേണ്ടിവരുന്ന പ്രശ്നങ്ങളെ നമുക്ക് കാണിച്ചുതന്ന ചിത്രമായിരുന്നു കമൽ സംവിധാനം ചെയ്ത ഗദ്ദാമ.

അത്തരത്തിൽ അറബി നാട്ടിലെ ഒരു കൊട്ടാരത്തിൽ ജോലിക്കായെത്തുന്ന ആയിഷയുടെ കഥയാണ് സിനിമ പറയുന്നത്. അവിടെയുള്ളവരുമായി ആയിഷക്ക് ഉണ്ടാകുന്ന ആത്മബന്ധങ്ങളും അവിടെയുള്ള ചതിക്കുഴികളുമെല്ലാം സിനിമയിൽ പറഞ്ഞു പോകുന്നുണ്ട്.കാണികളുമായി മികച്ച രീതിയിൽ തന്നെ ഇമോഷണൽ ആയി കണക്ട് ചെയ്യാൻ സാധിക്കുന്ന കഥയാണ് ഈ സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത. അതിന്റെ മികച്ച രീതിയിലുള്ള അവതരണമാണ് സംവിധായകൻ ഒരുക്കി വെച്ചിരിക്കുന്നത്.
പെർഫോമൻസിന്റെ കാര്യത്തിൽ മഞ്ജു വാര്യർ പകരം വയ്ക്കാൻ മറ്റാരുമില്ല എന്ന് ഒന്നുകൂടി അവർ തെളിയിക്കുന്നുണ്ട് ഈ സിനിമയിലൂടെ.മഞ്ജുവിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച സിനിമകളിൽ ഒന്നായിരിക്കും ആയിഷ.❤️ഹൃദയസ്പർശിയായ നല്ലൊരു സിനിമ കാണാൻ താല്പര്യമുള്ളവർക്ക് തീർച്ചയായും ആയിഷ തിയേറ്റർ കാഴ്ചക്കായി പരിഗണിക്കാം❤️

**

Aneesh Gopinathan (അഭിനേതാവ്)

*നിലമ്പൂർ ആയിഷ…*

ആയിഷത്തയെ ആദ്യമായി പരിചയപെടുന്നത് *KPAC* നാടക തിയേറ്ററിന്റെ കീഴിൽ
ഞാൻ നാടകം കളിച്ചുകൊണ്ടിരിക്കുന്ന (2004-2006) കാലത്താണ്.അന്ന് അവരുടെ പൊള്ളുന്ന അനുഭവങ്ങൾ കെട്ടുകഥകൾ പോലെ കേട്ടിരിക്കുമ്പോൾ..കലാസാംസ്കാരിക ലോകത്ത് അവർ നൽകിയ സംഭാവനകൾ എത്രത്തോളം വലുതാണെന്ന് തിരിച്ചറിഞ്ഞിരുന്നില്ല. പിന്നീട് നിലമ്പൂർ ആയിഷ എന്ന ഒറിജിനൽ വണ്ടർ വുമണിനെ ( Wonder Woman) കുറിച്ച് കൂടുതൽ പഠിച്ചപ്പോഴാണ് ആയിഷത്ത ആരായിരുന്നു എന്ന് മനസ്സിലായത്.

നിലമ്പൂർ ആയിഷ
നിലമ്പൂർ ആയിഷ

കേരള- കലാ-സാംസ്കാരിക മുന്നേറ്റത്തിന്റെ ചരിത്രത്തിൽ ഏറ്റവും പ്രധാന്യമർഹിക്കുന്ന പേരുകളിലൊന്ന്- *ആയിഷ* 1950കളിൽ കേരളത്തിലാരംഭിച്ച രാഷ്ട്രീയ- നാടക പ്രസ്ഥാനങ്ങളിലൂടെ അരങ്ങിലെത്തി
കേരളത്തിനകത്തും പുറത്തും ആയിരക്കണക്കിന് വേദികളിലും നിരവധി സിനിമകളിലും വ്യത്യസ്ത കഥാപാത്രങ്ങളായി നിറഞ്ഞാടിയിട്ടുള്ള യഥാർത്ഥ സ്ത്രീസ്വാതന്ത്ര്യവാദി (The real feminist)യായ *ആയിഷ*
കലാരംഗത്തെ മുസ്ലീം വനിതകളുടെ മുന്നേറ്റത്തിന് ഊർജ്ജം പകർന്നത് ചോരച്ചീന്തിയ സ്വന്തം അനുഭങ്ങളിലൂടെയായിരുന്നു. വ്യക്തികളുടെയും സമുദായങ്ങളുടെയും എതിർപ്പുകളെ അവഗണിച്ച് കല്ലേറുകളെയും, അക്ഷരാർത്ഥത്തിൽ വെടിയുണ്ടകളെയും അതിജീവിച്ച.., ചരിത്രത്തിൽ തന്റേതായ ഇടംനേടിയ അധികമാരും ആഘോഷിക്കപ്പെടാ ത്ത ധീര വനിത.

ഇന്ന് മറ്റൊരു ചരിത്രം സൃഷ്ടിക്കപ്പെട്ടിരിക്കുകയാണ്.നിലമ്പൂർ ആയിഷാത്തയുടെ ജീവിതകഥയിൽ നിന്നും പ്രചോദനം കൊണ്ട*ഒരു മനോഹര കാവ്യം..**”ആയിഷ”എന്ന സിനിമ മനസ്സ് നിറഞ്ഞ് കണ്ടു.* Ashif Kakkodi
(ആഷിഫ് കക്കോടി) യുടെകഥാ- തിരകഥയിൽ Manju Warrier പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച്
തികച്ചും വ്യത്യസ്തമായ പശ്ചാത്തലത്തിലുള്ള ‘ആയിഷ’, ‘മാമ’ എന്നീ ശക്തരായ സ്ത്രീ കഥാപാത്രങ്ങളെ മുന്നിൽ നിറുത്തിമികച്ച കഥാഖ്യാന രീതിയിൽ സംവിധായകൻ Aamir Pallikal (ആമിർ പള്ളിക്കൽ) ഒരുക്കിയിട്ടുള്ള *”ആയിഷ”* ഒരു സ്ത്രീയുടെ മാത്രം അതിജീവനത്തിന്റെ കഥയല്ല.പല അവസ്ഥകളിൽ പല ദേശത്ത് പോരാട്ടത്തിന്റെ വേരുറപ്പുള്ള ഒട്ടനവധി സ്ത്രീകളുടെ സന്തോഷത്തിന്റെയും ഉള്ളൊരുകുന്ന വേദനയുടെയും കഥയാണ് *ആയിഷ* പറയുന്നത്.

ഇന്നുവരെ കാണാത്ത സിനിമാ- കാഴ്ച അനുഭവം സമ്മാനിച്ചതു കൊണ്ടും ഉള്ളിലേക്ക് ആഴ്‌നിറങ്ങിയതുകൊണ്ടും*”ആയിഷ” എന്ന *ഇന്റർനാഷണൽ സിനിമ*ഏതൊരാൾക്കും ഹൃദയത്തിൽ സൂക്ഷിച്ചുവെക്കാവുന്ന *മനോഹരമായ ഒരു കുടുംബ ചിത്രമാണ്*ക്യാമറക്ക് മുന്നിലും പിന്നിലും പ്രവർത്തിച്ച *ആയിഷ* യുടെ ഹൃദയത്തിൽ തൊട്ട എല്ലാവർക്കും ആശംസകൾ…

**

Govind Krishna

പെൺകരുത്തിന്റെ പ്രതീകമായിആയിഷ 🔥

1990 കാലഘട്ടത്തിൽ നാട്ടിലെ പ്രതിസന്ധികളിൽ നിന്നും രക്ഷനേടാൻ അറബി നാട്ടിൽ ഗദ്ദാമയായി ജോലിക്കെത്തുന്ന സ്ത്രീയാണ് ആയിഷ..മറ്റനേകം ഗദ്ദാമകൾക്കൊപ്പം സൗദിയിലെ ഒരു രാജകുടുംബത്തിലാണ് ആയിഷ ജോലിക്കായെത്തുന്നത്.കൊട്ടാരത്തിലെ മാമാ എന്ന് വിളിക്കപ്പെടുന്ന വൃദ്ധയുമായി ആയിഷയ്ക്ക് ഉണ്ടാകുന്ന ആത്മബന്ധത്തിന്റെയും അവിടെ ഉടലെടുക്കുന്ന പ്രതിസന്ധികളുടെയും അതിൽനിന്നുള്ള അതിജീവനത്തിന്റെയുമൊക്കെ വികാരനിർഭരമായ കഥ പറയുന്ന ചിത്രമാണ് ആയിഷ.

കാവ്യാമാധവൻ – കമൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ഗദ്ദാമ എന്ന സിനിമയിലൂടെ ഗദ്ദാമകൾ അനുഭവിക്കുന്ന കഷ്ടപ്പാടുകളുടെ കഥ നമ്മൾ കണ്ടിട്ടുണ്ടെങ്കിലും ‘ആയിഷ’ പറയുന്നത് തികച്ചും വ്യത്യസ്തമായൊരു കഥയാണ്.ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ആമീർ പള്ളിക്കൽ എന്ന പുതുമുഖ സംവിധായകനാണ്. തന്റെ ആദ്യ ചിത്രമാണെങ്കിലും പിഴവുകളൊന്നും വരാതെ മികച്ച രീതിയിൽ തന്നെ ഈ സിനിമയെ ഒരുക്കാൻ അദ്ദേഹത്തിന് സാധിച്ചു. ആഷിഫ് കക്കോടിയുടെ തിരക്കഥ തന്നെയാണ് ഈ സിനിമയുടെ നട്ടെല്ല്.

പ്രകടനത്തിൽ മഞ്ജു വാര്യർ ആദ്യാവസാനം മിന്നിച്ചു. മറ്റു താരങ്ങളായ എത്തിയ കൃഷ്ണ ശങ്കർ, രാധിക തുടങ്ങിയവരും തങ്ങളുടെ റോളുകൾ മനോഹരമാക്കി. മറ്റു രാജ്യങ്ങളിൽ നിന്നുള്ള ഒരുപാട് അഭിനേതാക്കൾ ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. അവരെല്ലാം മനോഹരമായി തന്നെ പെർഫോം ചെയ്തിട്ടുമുണ്ട്.
തുടക്കം മുതൽ അവസാനം വരെ ഒട്ടും ലാഗില്ലാതെ തന്നെ മുന്നോട്ടു സഞ്ചരിക്കുന്ന ചിത്രം തികച്ചും ഹാർട്ട് ടച്ചിങ് ആയ ഒരു സിനിമാനുഭവം തന്നെയാണ് സമ്മാനിക്കുന്നത്.

**
Jijin JS

മലയാള സിനിമ ഒരുപാട് മാറിയിരിക്കുന്നു. നമ്മുടെ ഈ കൊച്ച് ഇൻഡസ്ട്രിയിൽ നിന്നും ഇന്റർനാഷണൽ അപ്പീൽ ഉള്ള സിനിമകളും റിലീസ് ആവുന്നു എന്നത് ഏറെ സന്തോഷമുള്ള കാര്യമാണ്. ആമിർ പള്ളിക്കൽ എന്ന നവാഗത സംവിധായകൻ ഒരുക്കിയ ആയിഷ എന്ന ചിത്രം കണ്ടു. നാട്ടിലെ സാമ്പത്തിക പ്രതിസന്ധികളിൽ നിന്നും കര കയറാൻ ഗൾഫിലെ ഒരു കൊട്ടാരത്തിൽ ഗദ്ദാമയായി ജോലിക്ക് പോകുന്ന ആളാണ് ആയിഷ.ഗദ്ദാമമാരുടെയെല്ലാം സീനിയർ സാറ എന്ന സത്രീയാണ്. കൊട്ടാരത്തിലെ ഏറ്റവും പ്രായം ചെന്ന മാമയുടെ കാര്യങ്ങൾ നോക്കുന്നത് സാറയുടെ ജോലിയാണ്. എന്നാൽ പിന്നീട് മാമക്ക് ആയിഷയെ ഇഷ്ടപെടുകയും അവർ തമ്മിൽ ഒരു ആത്മബന്ധം ഉടലെടുക്കുകയും ചെയ്യുന്നു. തുടർന്ന് നടക്കുന്ന സംഭവങ്ങൾ സ്‌ക്രീനിൽ കണ്ട് തന്നെ അറിയുക.

സിനിമയിൽ ഏറ്റവും പ്രാധാന്യം കൊടുത്തിരിക്കുന്നത് സിനിമയിലെ കഥയിലേക്ക് പ്രേക്ഷകരെ കൊണ്ട് വന്ന് ഇമോഷണലി കണക്റ്റ് ചെയ്യിക്കുക എന്നതിലാണ്.. അതിൽ സിനിമ പൂർണമായും വിജയിച്ചിട്ടുണ്ട്…
തിരക്കഥ , സംവിധാനം എന്നിവക്ക് നൂറിൽ നൂറ് മാർക്കും കൊടുക്കാം. മഞ്ജു വാര്യർ സിനിമയിലുടനീളം ആയിഷ എന്ന കഥാപാത്രമായി ജീവിച്ചു കാണിക്കുന്നുണ്ട്.എം.ജയചന്ദ്രന്റെ മ്യൂസിക്ക് സിനിമയുടെ ഒഴുക്കിന് വളരെയധികം സഹായകരമാകുന്നുണ്ട്.മൊത്തത്തിൽ ഈ അടുത്ത കാലത്ത് കണ്ടതിൽ മനസിനെ തൊട്ട സിനിമകളിൽ മുൻപന്തിയിൽ തന്നെയുണ്ടാകും… ആയിഷ

**

Safvan Thettath

ആയിഷ.. റൗഡി ബേബി യിൽ ഇൻസ്പയർ ആയിക്കൊണ്ട് ജയചന്ദ്രനും പ്രഭുദേവയും അതിനു ഒട്ടും സൂട്ട് ആവാത്ത മഞ്ജു വാരിയരുടെ ഡാൻസും യുട്യൂബിൽ കണ്ടു ഒട്ടും പ്രതീക്ഷയില്ലാതെ കാണാൻ കയറിയ പടം.. സ്ലോ പേസിൽ തുടങ്ങി, ഒരു കാശു കൊണ്ടുപോവാൻ ആയിഷ ഏറ്റെടുക്കുന്നു, എങ്ങോട്ടോ പൈസ കടത്തുന്നു,,, ഒന്നും മനസിലാവാതെ തുടങ്ങിയ പടം പിന്നെ അവർ സൗദിയിലേക്ക് പോവുന്നു, അവർ ഗൾഫിൽ ഒരു വീട്ടിലെ പണിക്കാരി ആയി കയറി അവിടുത്തെ ശ്രദ്ധപിടിച്ചു പറ്റി ഹീറോ ആയി മാറിയ കഥ..പ്രേടിക്ടബിൽ സ്റ്റോറി..

മാമയുടെ അനുവാദത്തോടെ ഒരു വെള്ളിയാഴ്ച ബത്ത മാർകെറ്റിൽ പുർച്ചെസിനു പോയ ആയിഷയെ പ്രവാസി മലയാളികൾ തിരിച്ചറിയുന്നു… നിലമ്പുർ ആയിഷയെ ആണെന്ന്… അവിടെ മുതലാണ് എന്നിലെ ആസ്വാദകനെ പിടിച്ചു ഇരുത്തിയത്.. ഇത് നിലമ്പുർ ആയിശയെന്ന ലെജന്റാറി വ്യക്തിത്വത്തിന്റെ റിയൽ സ്റ്റോറി ആണെന്ന് പടം കാണുന്ന ഞാൻ തിരിച്ചറിയുന്നത് അപ്പോഴാണ്…വളരെ തന്മയത്വത്തോടെ ഒത്തിരി മനസ്സിന് കുളിർമ നൽകുന്ന സിനിമ.. മിഴി നനയിപ്പിക്കുന്ന സിനിമ..ഒത്തിരി നല്ല മോമെന്റുകൾ..മനസിനെ നൊമ്പരങ്ങൾ അഭിനയിച്ചു മഞ്ജു ചേച്ചി ആറാടിയ നിമിഷങ്ങൾ.. ‘കണ്ണെഴുതി പൊട്ടും തൊട്ട്’ ശേഷം മഞ്ജുവിന്റെ യഥാർത്ഥ അഭിനയ മുഹൂർത്തംങ്ങൾ സമ്മാനിച്ച പടം…

അടിപൊളി കാസ്റ്റിംഗ് ..മാമ ഒരു രക്ഷയുമില്ല.. ക്ലാസ്‌മേറ്റ് ലെ സുഹ്‌റയെ അതുപോലെ തന്നെ ഒരുപാട് കാലത്തിനു ശേഷം നിഷ എന്ന കാരക്ടറിലൂടെ രാധിക കാണിച്ചു തന്നു.. ഒപ്പം അഭിനയിച്ച എല്ലാ ഗദ്ദാമ മാറും നന്നായി തന്നെ അവരുടെ ഭാഗങ്ങൾ നന്നാക്കിയെടുത്തു.. ഒരു പഞ്ചാബി വേഷം കൈകാര്യം ചെയ്ത നടിയും അവരുടെ പഞ്ചാബി ഭാഷയും അവസരോചിതമായി തോന്നി.. മാമയുടെ മോനും പേരമോനും തകർത്താടി..

ഒരു കാലഘട്ടത്തിലെ അടുക്കളയിൽ മാത്രം അടിച്ചമർത്തപ്പെട്ട ശിശു വിവാഹം നടത്തി പെറ്റു കൂട്ടിയിരുന്ന മുസ്ലിം സ്ത്രീകളിൽ നിന്ന് ആ വേലികളെല്ലാം പൊട്ടിച്ചിറങ്ങി അരങ്ങത്തേക്ക് വന്ന ധീര കമ്യൂണിസ്റ് വനിതയാണ് നിലമ്പുർ ആയിഷ.. സോഷ്യൽ മീഡിയ യുഗത്തിൽ ആരാലും ഗൗനിക്കാതെ പോയ അവരെ പോലുള്ളവരെ സമൂഹത്തിനു പരിചയപ്പെടുത്താൻ ആമിർ പള്ളിക്കൽ എന്ന ഡയറക്ടർ കാണിച്ച ധൈര്യത്തിന് കിടക്കട്ടെ ഒരു കുതിരപ്പവൻ..ഇനിയും അയിഷാത്തയുടെ ധീരകഥകൾ വെച്ച് ഒരു പത്തു പടമെങ്കിലും പിടിക്കാനുള്ള അനുഭവ സമ്പത്തു അവർക്കുണ്ട്.. ആ ധീര വനിതയെ പറ്റി ഇനിയും പടങ്ങൾ ചെയ്യാൻ ആമിറിന് @Aamir Pallikal കഴിയട്ടെ..ഈ സിനിമ തീർച്ചയായും നിങ്ങളെ നിരാശപ്പെടുത്തില്ല… നിങ്ങളുടെ പൈസ നഷ്ടമാകില്ല… ഒരു നല്ല ഫാമിലി എന്റർടൈൻമെന്റ്…

********

ayidha manju 1

P.T. Muhamed Sadik

ആയിഷ, നീ എൻ്റെ ഹൃദയം നിറച്ചു!സ്നേഹാതിരേകത്താൽ ഗൃഹനാഥയായ മാമ്മ ഗദ്ദാമയായ ആയിഷയോട് പറയുന്ന വാക്കുകളാണ്.ആയിഷ കണ്ടു തീരുമ്പോൾ അതു തന്നെയാണ് പറയാനുള്ളത്.ആയിഷ ഹൃദയം നിറച്ചു.കണ്ണുനിറച്ചു തിരസ്കാരങ്ങളും പ്രാരാബ്ധങ്ങളും കാരണം പ്രവാസിയാകേണ്ടി വന്ന നിലമ്പൂർ ആയിഷ എന്ന വിപ്ലവകാരിയായ കലാകാരിക്കുള്ള ആദരമാണ് ഈ സിനിമ! അനേക വർഷങ്ങളായി കേരളത്തെ തീറ്റിപ്പോറ്റുന്ന അറബ് നാടിനോട് മലയാളത്തിൻ്റെ നന്ദിയാണ്! മലയാളിയ്ക്ക് അറബിയോടുള്ള സ്നേഹമാണ്! ദീർഘകാല പ്രവാസ ചരിത്രമുള്ള മലയാളി നിർബന്ധമായും ചെയ്തിരിക്കേണ്ട സിനിമ!

ഇതിലും മനോഹരമായി മലയാളി – അറബി ബാന്ധവത്തെ പകർത്താനാകില്ല.ആദ്യ കയ്യടി തിരക്കഥാകൃത്ത് ആഷിഫ് കക്കോടിക്കാണ്.ആമിർ പള്ളിയ്ക്കലിൻ്റെ സംവിധാനം കൈത്തഴക്കം വന്ന എത് സംവിധായകനോടും കിടപിടിക്കുന്നു.മരുഭൂമിയുടെ സ്നേനമാണ് ഈ സിനിമയുടെ പ്രമേയം. ആ തെളിച്ചം വിഷ്ണു ശർമയുടെ കാമറക്കുണ്ട്.മഞ്ജു വാര്യർ – സൂപ്പർ താരമെന്നൊക്കെ പറയുമെങ്കിലും ആ വിശേഷണം അന്വർഥമാക്കാൻ കൈവന്ന കഥാപാത്രം! അവരോടൊപ്പം നിൽക്കുന്നു മാമ്മയായി വന്ന മോണ എസേ എന്ന നടി. സമീറാ സനീഷിൻ്റെ വസ്ത്രാലങ്കാരം എടുത്തു പറയണം.

നമുക്ക് പരിചയമുള്ള മുന്നോ നാലോ പേരേ സിനിമയിലുള്ളു. എന്നാലും രണ്ടേമുക്കാൽ മണിക്കൂർ നേരം ഹൃദയം നിറഞ്ഞ്, കണ്ണു നിറഞ്ഞു ആഹ്ലാദപൂർവ്വം കണ്ടിരിയ്ക്കാം.സംവിധായകൻ കൂടിയായ നിർമാതാവ് സക്കരിയ ഒരുക്കിയത് ശരിയ്ക്കും ഒരാന്താരാഷ്ട്ര സിനിമ തന്നെയാണ്.തിയേറ്ററിൽ തന്നെ കാണണം

***
ബൈജു.സി.പി

“അരങ്ങും ജീവിതവും ഒന്നാണോ ?..

ലളിതമായ ഈ ചോദ്യത്തിൻ്റെ ഉത്തരം അത്ര ലളിതമല്ല എന്ന് ഉറക്കെ വിളിച്ചു പറയുകയാണ് ” ആയിഷ ” എന്ന ആമീർ പള്ളിക്കലിൻ്റെ അതിമനോഹരമായ സിനിമ.” നിലമ്പൂർ ആയിഷ ” എന്ന അഭിനേത്രിയുടെ ജീവിതത്തിലൂടെ പടർന്ന് പ്രാദേശിക ജീവിതാനുഭവങ്ങളിൽ നിന്ന് ലോക ജീവിതത്തിലേക്ക് ക്യാമറ വെക്കുന്ന അപൂർവ്വ ദൃശ്യാവിഷ്ക്കാരമാണ് ആയിഷയിലൂടെ പകർത്തി വെയ്ക്കുന്നത്.
എത്രയോ വർഷങ്ങൾക്കു മുമ്പ് ഫീച്ചറെഴുതാൻ വേണ്ടി പെരിന്തൽമണ്ണ ടൗൺ ഹാളിൽ ആയിഷാത്തയുടെ മുന്നിലിരുന്ന് ആ ജീവിത കഥ കേട്ടപ്പോൾ കണ്ണു നിറഞ്ഞതു പോലെ ഈ സിനിമയിലൂടെ കടന്നു പോകുമ്പോൾ കണ്ണ് നിറഞ്ഞു കവിയുന്നു.

ദാരിദ്ര്യം, സമ്പത്ത്, വാർദ്ധക്യം, രോഗം, പ്രണയം, വിവാഹം, എല്ലാ ജീവിതാവസ്ഥകളേയും അത്രമേൽ ആഴത്തിൽ സിനിമ അടയാളപ്പെടുത്തുന്നു.എന്താണ് ഈ ഭൂമിയിൽ ഒരു കലാകാരന് / കലാകാരിക്ക് ചെയ്യാനുള്ളത്? … അവർക്ക് ഈ ലോകത്തെയും അതിലെ മനുഷ്യരെയും സ്നേഹിക്കാനാവും.. അതിർവരമ്പുകളില്ലാതെ ഏതു ഹൃദയങ്ങളിലേക്കും കയറിച്ചെല്ലാനാവും. കിനാവുകളെ കലാവിഷ്ക്കാരങ്ങളിലൂടെ അനുഭവിപ്പിക്കാനാവും.ഏതു ഹൃദയത്തിലും ആനന്ദത്തിൻ്റെ പൂക്കൾ നിറക്കാനാവും…

നിലമ്പൂർ ആയിഷ അഭിനയത്തിനു വേണ്ടി ജീവിതം സമർപ്പിച്ച വനിതയാണ്. വെടിയുണ്ടകൾക്കും കല്ലേറുകൾക്കും നടുവിൽ ധീരതയോടെ പൊരുതി നാടകം കളിച്ചവരാണ്. പക്ഷെ. ആൾക്കൂട്ടങ്ങൾക്കും കൈയ്യടികൾക്കും ശേഷം ബാക്കിയാവുന്ന ജീവിതമെന്നത് ദാരിദ്യത്തിൻ്റെ കയ്പുനീരായിരുന്നു. നിലമ്പൂർ ആയിഷയുടെ കരുത്ത് ചെങ്കൊടിയുടെ സമരവീര്യമാണ്. കമ്യൂണിസത്തിൻ്റെ പാതകളാണ് അവരെ മുന്നോട്ട് നയിച്ചത്….ഗദ്ദാമയായി അറേബ്യൻ നാട്ടിലേക്ക് പ്രവാസിയായി പോകേണ്ടി വന്ന ജീവിതത്തിലൂടെയാണ് സിനിമയുടെ സഞ്ചാരം തുടങ്ങുന്നത്…തീവ്രമായ അനുഭവങ്ങളാൽ സമ്പന്നമാണ് ഓരോ സീനുകളും.
അറേബ്യൻ അമ്മയായി റോണ എന്ന നടിയും നിലമ്പൂർ ആയിഷയായി മഞ്ജുവാര്യരും ഗംഭീരമായ അഭിനയമാണ് സമ്മാനിക്കുന്നത്. മഞ്ജുവിൻ്റെ അഭിനയ ജീവിതത്തിലെ മറക്കാനാവാത്ത കഥാപാത്രമായിരിക്കും ആയിഷ.സംവിധായകൻ അമീർ പള്ളിക്കൽ എത്ര മനോഹരമായിട്ടാണ് സിനിമ ഒരുക്കിയിരിക്കുന്നത് ..ഒതുക്കമുള്ള തിരക്കഥ.പറഞ്ഞ് ഓവറാക്കുന്നില്ല …ഇതൊരു ലോക സിനിമയാണ് ..
കാണാതെ പോകരുത്…ഇതിൽ അരങ്ങും അണിയറയും അതിലെ ജീവിതവുമുണ്ട്..

**
Muneer Fassal

ആയിഷ,മാമ്മ നിങ്ങളെന്നെ കരയിപ്പിച്ചു. സൂര്യന് ചുറ്റും ഉപഗ്രഹങ്ങൾ എന്നപോലെ മാമ്മയ്ക്ക് ചുറ്റും അവരുടെ കുടുംബാംഗങ്ങൾ വന്നു നിറയുമ്പോൾ മാമ്മ പറയുന്നുണ്ട് അതിനെക്കാൾ എനിക്ക് പ്രിയങ്കരമായത് മറ്റൊന്നാണെന്ന്. ചെറുപ്പകാലത്ത് ഭർത്താവുമൊത്ത് സന്തോഷിച്ച ആ കാലഘട്ടത്തിലേക്ക്, അവർ നടന്ന വഴികളിലൂടെ ഒരിക്കൽ കൂടി സഞ്ചരിക്കാനായി ഒന്ന് പോകണമെന്ന്. അതാണ് അവർക്ക് കിട്ടുന്ന ഏറ്റവും വലിയ സന്തോഷമെന്ന്. അക്ഷരാർത്ഥത്തിൽ അത് ശരിയാണെന്ന് തോന്നിയിട്ടുണ്ട്. ആറും അറുപതും ഒരുപോലെയാണ് എന്ന് പറയുന്നത് വെറുതെയല്ല. പലപ്പോഴും പ്രായമായവർക്ക് കുട്ടികളുടെ സ്വഭാവമാണ്. കുട്ടികൾക്കും പ്രായമായവർക്കും വേണ്ടത് കലർപ്പില്ലാത്ത ആത്മാർത്ഥതയുള്ള സ്നേഹമാണ്. അത് കിട്ടുന്നവരോടൊപ്പം അവർ ആത്മാർത്ഥതയോടെ ചേർന്ന് നിൽക്കുകയും ചെയ്യും. അതിൻ്റെ ഉത്തമോദാഹരണമാണ് മാമ്മയും ആയിഷയും. ‘ആയിഷ’ ഒരു ചേർത്തുനിർത്തലിന്റെ കഥയാണ്. ഒരിക്കലും വിലമതിക്കാനാവാത്ത ഒരു സ്നേഹബന്ധത്തിന്റെ കഥ. 💯

**

Vishnu V Krishna

“ഇങ്ങനെയുള്ള സ്നേഹം ഇനി എനിക്ക് വേണമെന്നില്ല.” ആയിഷാ അത് തൻ്റെ ആരാധകരോട് പറയുമ്പോൾ പിടഞ്ഞത് അവരുടെ മനസ്സ് മാത്രമല്ല. കണ്ടിരിക്കുന്ന പ്രേക്ഷകന്റെ മനസ്സ് കൂടിയാണ്. അതെ സഹായിക്കാൻ അല്ലെങ്കിലും ഉപദ്രവിക്കാതിരുന്ന് കൂടെ എന്ന് പ്രേക്ഷകരും ചോദിച്ച ഒരു രംഗമായിരുന്നു അത്. ഒരു കലാകാരി നാടുവിട്ട് ദേശത്തേക്ക് പോകണമെങ്കിൽ അതിന് തക്കതായ ഒരു കാരണമുണ്ടായിരിക്കും. കലാകേരളം അവരോട് നീതിപുലർത്തിയിട്ടുണ്ടാവില്ല. അതെല്ലാം മറന്നു ഒരു പുതിയ ജീവിതം നയിക്കുന്ന അവർക്കു മുന്നിലേക്ക് വീണ്ടും ആശകൾ നിറയ്ക്കാൻ എത്തുന്നവരോട് ആരായാലും പറഞ്ഞു പോകുന്ന വരികളാണ് ആദ്യം പറഞ്ഞത്. സ്ത്രീ സമത്വം വാക്കുകളിലും വാർത്തകളിലും മാത്രമല്ല വേണ്ടത്. അതിനായി സ്ത്രീ തന്നെ ഇറങ്ങിപ്പുറപ്പെടണം. അതിൻ്റെ ഉത്തമ ഉദാഹരണമാണ് നിലമ്പൂർ ആയിഷ. സമത്വത്തിനായി ഇറങ്ങിത്തിരിച്ച ധീര വനിത. അവരുടെ ബയോപിക് ഒരുക്കുമ്പോൾ അത്രമാത്രം കഴിവുള്ള ഒരാളെ നമുക്ക് കൽപ്പിക്കാൻ കഴിയുകയുള്ളൂ. അതാണ് മഞ്ജു വാര്യർ. അവരോടൊപ്പം തന്നെ പറയേണ്ട പേരാണ് മാമ്മ കഥാപാത്രത്തെ അവതരിപ്പിച്ച മോണ. അതേ രണ്ടു പേരും വളരെ ഭംഗിയായി സ്ക്രീനിൽ നിറഞ്ഞു.

***

Sincy Anil

ആയിഷ…
നിലമ്പൂർ ആയിഷ….
മലയാള സിനിമ ചരിത്രത്തിലെ ആദ്യ മുസ്ലിം അഭിനയെത്രി….1960-കളുടെ അവസാനത്തിലും 1970-കളിലും മലയാള സിനിമകളിലെ സഹനടിയായിരുന്നു അവർ…50 ലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.സിനിമയിൽ അഭിനയിക്കുന്നതിനു മുൻപ് നാടകവേദികളിലെ സ്ഥിര സാന്നിധ്യമായിരുന്നു നിലമ്പൂർ ആയിഷ…ഒരു കാലഘട്ടത്തെ സ്ത്രീ സമൂഹത്തെ മുഴുവനായും അടയാളപ്പെടുത്താൻ പോന്ന സ്ത്രീത്വം….പതിമൂന്നാം വയസിൽ വിവാഹം കഴിയുകയും 5 ദിവസം മാത്രമുള്ള ദാമ്പത്യം അവസാനിപ്പിച്ചു പോരുമ്പോൾ ഉദരത്തിൽ ഒരു കുഞ്ഞിനേയും കൊണ്ട് ഒറ്റക്കുള്ള ജീവിതത്തിലേക്ക് എത്തപെടുകയും ചെയ്ത സ്ത്രീ..

അഭിനയരംഗത്ത് സ്ത്രീകളെ കിട്ടാഞ്ഞ് പുരുഷന്മാർ സ്ത്രീവേഷം ചെയ്തിരുന്ന ഒരു കാലത്താണ് യാഥാസ്ഥികത്വത്തിന്റെ വിലക്കുകൾ വകവയ്ക്കാതെ പതിനാറുകാരിയായ ആയിഷ ചരിത്രം തിരുത്തിക്കുറിച്ച് അരങ്ങത്ത് അദ്ഭുതപ്രകടനം കാഴ്ചവയ്ക്കാനെത്തുന്നത്….പിന്നീട് നടന്നത് ചരിത്രം…രണ്ടായിരത്തിലേറെ നാടകവേദികൾ, അൻപതിലധികം സിനിമകൾ, നൂറുകണക്കിന് ഗാനമേളകൾ നിലമ്പൂർ ആയിഷ ചരിത്രത്തിന്റെ അരങ്ങുണർത്തുകയായിരുന്നു….കേരള സംഗീതനാടക അക്കാദമി വൈസ് പ്രസിഡന്റായിരുന്ന, നാടക-സിനിമാ അഭിനയങ്ങൾക്ക് നിരവധി അവാർഡുകൾ നേടിയ നിലമ്പൂർ ആയിഷയുടെ അധികം ആരും ചർച്ച ചെയ്യാത്ത ഗൾഫ് ജീവിതമാണ് Aamir Pallikal ആമിർ ഒരുക്കിയ ആയിഷ എന്ന ചിത്രം പറയുന്നത്…

കയ്യടികളുടെ നടുവിൽ നിന്നും ഗദാമ്മയായി എത്തപ്പെട്ട ആയിഷയ്ക്ക് മറ്റൊരു രാജ്യത്തു ആയിഷയിൽ നിന്നും തികച്ചും വ്യത്യസ്തമായ സാഹചര്യത്തിൽ ജീവിക്കുന്ന ഒരു സ്ത്രീയിൽ നിന്നും അതിരില്ലാതെ ലഭിക്കുന്ന സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും നേർകാഴ്ച…ഏതു സാഹചര്യത്തിൽ ആണെങ്കിലും കല എന്നത് അംഗീകരിക്കപ്പെടുന്നതിന്റെ അല്ലെങ്കിൽ ഒരു കലാകാരൻ / കലാകാരി അംഗീകരിക്കപ്പെടുന്നതിന്റെ മഹത്വം കാണിച്ചു തരുന്ന സിനിമ….നിലമ്പൂർ ആയിഷ ആരെന്ന ചോദ്യത്തിന് ഉത്തരമല്ല ഈ സിനിമ…ആരായിരുന്നു നിലമ്പൂർ ആയിഷ എന്ന അന്വേഷണത്തിലേക്ക് നമ്മളെ കൊണ്ട് കൊണ്ട് പോകുന്ന സിനിമയാണ്…

Manju Warrier എന്നത്തേയും പോലെ അത്ഭുതപെടുത്തി… ഇടയ്ക്ക് കരയിച്ചു…ഇടയ്ക്ക് സന്തോഷിപ്പിച്ചു…
നിലമ്പൂർ ആയിഷ എന്ന സ്ത്രീത്വം അവരുടെ കണ്ണുകളിൽ തിളങ്ങി കൊണ്ടേയിരുന്നു….
ആമിർ… നീ ആഗ്രഹിച്ചത് പോലെ നിന്റെ സിനിമ വൃത്തിയായി അടുക്കും ചിട്ടയോടും കൂടി പ്രേക്ഷകന്റെ മുന്നിൽ എത്തിക്കാൻ നിനക്ക് സാധിച്ചു…. അഭിമാനം ❤.ജീവിച്ചിരിക്കുന്ന ഒരാളുടെ കഥ സിനിമ ആയി കണ്ടത് കൊണ്ടാണോ എന്ന് അറിയില്ല….കണ്ടിറങ്ങിയിട്ടു മണിക്കൂറുകൾ പിന്നിട്ടിട്ടും നെഞ്ചിൽ ഒരു കനം ബാക്കിയുണ്ട്…🥰❤ആയിഷയുടെ പിന്നണിയിൽ പ്രവർത്തിച്ച ഓരോ മനുഷ്യർക്കും ആശംസകൾ

***

ആയിഷയുടെ സംവിധായകൻ Aamir Pallikal പറയുന്നു

ആയിഷ എന്ന സിനിമ സംഭവിക്കാൻ എനിക്ക്‌ മുന്നിൽ ഒരേ ഒരു കാരണം മാത്രമേ ഉള്ളൂ… അത്‌ ആഷിഫ്‌ കക്കോടി എന്ന മനുഷ്യൻ ആണു. ഹലൽ ലവ്‌ സ്റ്റോറി എന്ന സിനിമയിൽ പ്രിയപ്പെട്ട നസ്രുവിന്റെ വാക്കിനു പുറത്ത്‌ അസിറ്റന്റ്‌ ഡയറക്ടറായ്‌ സക്കരിയ്യക്ക എന്നെ കയറ്റുമ്പോൾ ഒരിക്കലും അവിടെ നിന്ന് ഒരു സിനിമ എനിക്ക്‌ കിട്ടും എന്ന് ഞാൻ കരുതിയിരുന്നില്ല. ഞാൻ അവിടെ എത്തുന്നത്‌ വേറെ ഒരു സിനിമയുടെ ആലോചാകൾ നടക്കുന്നതിനിടയിലും ആയിരുന്നു. ഷൂട്ടിന്റെ ഇടയിൽ ഒരു ദിവസം വളരെ അപ്രതീക്ഷിതമായ്‌ ആഷിഫ്ക്ക എന്നോട്‌ ആയിഷയുടെ ബേസിക്ക്‌ പ്ലോട്ട്‌ പറഞ്ഞതിനു ശേഷം ഒരു ചോദ്യം “നിനക്ക്‌ ഇത്‌ ചെയ്യാൻ പറ്റുമോ?”. ചോദിച്ച്‌ തീരുന്നതിനു മുമ്പേ എന്റെ സമ്മതം ഞാൻ അറിയിച്ചു. ആ സെറ്റിൽ ഏത്‌ സമയത്താണോ എന്നോട്‌ അങ്ങനെ ഒരു ചോദ്യം ചോദിക്കാൻ തോന്നിയത്‌ , ആ ചോദ്യം ചോദിപ്പിച്ച പടച്ചവനു നന്ദി!

ആഷിഫ്ക്ക പൊതുവേ മുന്നിലേക്ക്‌ കയറി വന്ന് കാര്യങ്ങൾ സംസാരിക്കുന്ന ആളല്ല. എപ്പോഴും പിൻ വലിഞ്ഞ്‌ നിക്കാൻ മാത്രം ഇഷ്ടപ്പെടുന്ന സ്വഭാവക്കാരനുമാണു. പക്ഷെ എത്ര പിന്നോട്ട്‌ മാറി നിന്നാലും ആയിഷ എന്ന സിനിമ ഞാൻ ഡയറക്റ്റ്‌ ചെയ്തിട്ടുണ്ട്‌ എങ്കിൽ അതിന്റെ ഒരേ ഒരു കാരണം അദ്ദേഹമാണു. അവിടെ എന്നോട്‌ അല്ലാതെ ആരോടു വേണമെങ്കിലും ചോദിക്കാമായിരുന്ന ചോദ്യം, ഞാൻ കേട്ടിരുന്നില്ല എങ്കിൽ മറ്റൊരാൾ ഉറപ്പായും ആയിഷ എന്ന സിനിമയുടെ സംവിധായകനായ്‌ ഈ ചിത്രം സംഭവിച്ചേനെ! എവിടെ ഒക്കെ ആയിഷ എന്ന സിനിമയുടെ പേരു ഉണ്ടോ അവിടെ ഒക്കെ ആമിർ പള്ളിക്കാൽ എന്ന പേരിനെക്കാൾ 100 മടങ്ങ്‌ അർഹൻ ആഷിഫ്‌ കക്കോടി എന്ന എന്റെ ജ്യേഷ്ഠ സഹോദരൻ തന്നെയാണു. ഇനി ഒരുമിച്ച്‌ സിനിമകൾ ഉണ്ടായേക്കാം ഇല്ലാതിരിക്കാം പക്ഷെ ആയിഷ എന്ന ഈ സിനിമയുടെ ബാക്ക്‌ ബോൺ ഈ മനുഷ്യൻ ആണു. രണ്ട്‌ പേർക്കും മൂക്കിന്റെ അറ്റത്ത്‌ മൂപ്പൻ ഇരിക്കുന്നത്‌ കൊണ്ട്‌ ഒരുപാട്‌ കലഹങ്ങളും അടിപിടികളും ഉണ്ടായിട്ടുണ്ട്‌ എങ്കിലും ഈ സിനിമ ഉണ്ടാക്കാൻ എനിക്ക്‌ എല്ലാ അർത്ഥത്തിലും വഴികാട്ടിയ കക്കോടിക്ക്‌ ഉമ്മകൾ😘❤️.ഞാൻ ഇല്ല എങ്കിലും ആയിഷ ഉണ്ടാകും പക്ഷെ നിങ്ങളില്ലെകിൽ ആയിഷ ഇല്ല മനുഷ്യാ!

മറ്റൊരാൾ സക്കരിയ്യാക്കയാണു. മഞ്ജു ചേച്ചിയുടെ അടുത്ത്‌ കഥ പറഞ്ഞ്‌ ചേച്ചി ഓക്കെ പറഞ്ഞു എങ്കിലും ആ ഓക്കെയ്ക്ക്‌ ഒരു ബലം കിട്ടുന്നത്‌ സക്കരിയ എന്ന ബ്രാന്റ്‌ കൂടി പ്രൊഡക്ഷൻ സൈഡ്‌ നിൽക്കാൻ സമ്മതം മൂളിയത്‌ കൊണ്ടാണു. ആ വലിയ “യെസ്‌” സംഭവിച്ചില്ല എങ്കിൽ ആയിഷ ഇന്ന് സംഭിച്ചിട്ടുണ്ടാകില്ല.

സുഡാനി ഫ്രം നൈജീരിയ എന്ന ആദ്യ സിനിമ കൊണ്ട്‌ തന്നെ നമ്മെ വിസ്മയിപ്പിച്ച ഒരു സംവിധായകൻ പക്ഷെ ഒരു ഘട്ടത്തിൽ പോലും ഞാൻ എന്ന സംവിധായകനിലോ കക്കോടി എന്ന റൈറ്ററിലോ നിർബന്ധ ബുദ്ധിയോട്‌ കൂടി ഇടപെട്ടിട്ടില്ല. ഒരു തുടക്കകാരനു കിട്ടേണ്ടതിനു അപ്പുറം ക്രിയേറ്റീവ്‌ സ്പേസ്‌ നൽകി ഷൂട്ടിംഗ്‌ ദിവസങ്ങളിൽ എന്നെ അത്രക്കും കംഫട്ടാക്കിയിട്ടുണ്ട്‌ അദ്ദേഹം. എന്നിലെ സിനിമ മോഹിയുടെ സ്വപ്നം പൂർത്തിയാക്കാൻ എന്നോടൊപ്പം കട്ടക്ക്‌ കൂടെ നിന്ന സക്കരിയാക്കയുടെ കൂടിയാണു ആയിഷ! മൂന്നാമൻ സകരിയ്യ കൊടുവള്ളിയെന്ന കൊടു ആണു. ആയിഷയുടെ പ്രൊഡക്ഷൻ സൈഡിലേക്ക്‌ എന്നെയും ആഷിഫ്ക്കയേയും വിശ്വസിച്ച്‌ ആദ്യം ഇറങ്ങിയ മനുഷ്യൻ. എല്ലാത്തരം തമാശകൾക്കും നിന്നു തരികയും ഒരു മാലയിലെ മുത്തുമണികളെ പോലെ ഞങ്ങളെ ഒരുമിച്ച്‌ കൊണ്ട്‌ പോവുകയും ചെയ്യുന്ന കൊടു എന്ന നല്ല മനുഷ്യന്റെത്‌ കൂടിയാണു ആയിഷ!

പിന്നെ ശംസു… ശംസുവിനോട്‌ ഏതെങ്കിലും തരത്തിൽ നന്ദി വാക്ക്‌ പറയുന്നതിൽ അർത്ഥമില്ല. ആയിഷ ഇനി നടക്കില്ല എന്ന ഘട്ടം പല സന്ദർഭങ്ങളിലും ഉണ്ടായിട്ടുണ്ട്‌‌. അപ്പോഴൊക്കെ അപാരമായ ധൈര്യം എനിക്ക്‌ നൽകി “നീ ധൈര്യായിട്ട്‌ ചെയ്യ്‌, ഇനി അതാണു വേണ്ടെതെങ്കിൽ അതും നമ്മൾ ചെയ്യും” എന്ന് പറഞ്ഞ്‌ ഒരു ഘട്ടം പോലും പ്രൊഡക്ഷന്റെ ടെൻഷൻ എന്നിലേക്ക്‌ അറിയിക്കാതെ മുന്നോട്ട്‌ കൊണ്ട്‌ പോയ ശംസൂനോട്‌ ചുമ്മ നന്ദി പറഞ്ഞ മതിയോ! പോരാ നിനക്കുള്ളത്‌ ഞാൻ തരുന്നുണ്ട്‌ 😁. പ്രൊഡ്യൂസർ എന്ന നിലക്ക്‌ മാത്രമല്ല അഭിനേതാവായും അതിനെക്കാൾ ഉപരി ആയിഷയുടെ യാത്രയുടെ തുടക്കം മുതൽ താങ്ങും തണലുമായ്‌ കൂടെ നിന്ന ശംസുവിന്റെത്‌ കൂടിയാണു ആയിഷ!

Aamir Pallikal
Aamir Pallikal

പിന്നെ ഹാരിസ്ക്ക, മലയാള സിനിമയിൽ ഇന്ന് മുഖവര ആവശ്യമില്ലാത്ത ദേശക്കാരൻ. നേരത്തെ പറഞ്ഞ പോലെ മഞ്ജു ചേച്ചിയുടെ ഓക്കെയ്ക്ക്‌ ബലം കൂടാൻ കാരണക്കാരിൽ ഒരാൾകൂടിയാണു ഹാരിസ്‌ ദേശം. ഒരിക്കലും ആദ്യമായ്‌ സിനിമ സംവിധാനം ചെയ്യാൻ പോകുന്ന ഒരാളെ പോലെ അല്ല ഹാരിസ്ക്ക എന്നോട്‌ പെരുമാറിയിട്ടുള്ളത്‌. ഒരു കുറവും വരാതെ നോക്കുക എന്നതിന്റെ മറുപേരു കൂടിയാണു ഹാരിസ് ദേശം എന്നത്‌. ഇന്ന് സിനിമയുടെ പോസ്റ്റ്‌ പ്രൊഡക്ഷനിൽ ഒരു അസിസ്‌റ്റന്റ്‌ ഡയറക്ടർ ചെയ്യേണ്ട പണികൾ പോലും തന്റെ വലിപ്പം നോക്കാതെ ചെയ്ത്‌ തന്ന് അത്ഭുതപ്പെടുത്തിക്കൊണ്ടേയിരിക്കുന്ന മനുഷ്യൻ … ഹാരിസ്ക്കാ നിങ്ങളുടെ കൂടിയാണു , കട്ടക്ക്‌ കൂടെയുള്ള അനീഷേട്ടന്റെ കൂടിയാണു ആയിഷ! ബിനീഷ്‌ ബ്രോ , ആയിഷയുടെ കഥ കേട്ടപ്പോൾ തന്നെ നമുക്ക്‌ ഉറപ്പായിട്ടും ഇത്‌ ചെയ്യാം ആമിർ എന്ന് പറഞ്ഞ്‌ ഇന്നും കൂടെ നിൽക്കുന്ന നിങ്ങളുടേത്‌ കൂടിയാണു ആയിഷ! ശരിക്കും റിലീസിനു ശേഷം എഴുതണം എന്ന് വിചാരിച്ചതാണു. പക്ഷെ വന്ന വഴികളിൽ പലപ്പോഴും പലതും ഓർക്കുമ്പോൾ കരച്ചിൽ വരുന്നു. പിന്നെ പറയാൻ കഴിയാതെ വരികയോ ആദ്യ സിനിമയുടെ അന്ധാളിപ്പിൽ ഏതെങ്കിലും ഘട്ടത്തിൽ വിട്ട്‌ പോവുകയോ ചെയ്താൽ നന്ദിയില്ലാത്തവനായ്‌ പോകും എന്ന പേടിയിലും ബോധ്യത്തിലും കുറിച്ചിടുന്നത്‌. സിനിമ ഒരിക്കലും ഒരാളിലൂടെ മാത്രം സംഭവിക്കില്ല, നിയോഗങ്ങളായ്‌ നമ്മൾ പോലും അറിയാതെ നമ്മിലേക്ക്‌ എത്തും. ആയിഷയുടെ കേവല നിയോഗം മാത്രമാണു ഞാൻ.

2022 എന്നത് 11 വർഷക്കാലത്തെ വലിയ ആഗ്രഹം സഫലമായ വർഷമാണ്. 2023 ജനുവരി 20 ന് ആയിഷ റിലീസ് ആകുമ്പോൾ പൂർത്തിയാകുന്നത് ഒരു വ്യാഴവട്ടക്കാലത്തെ സ്വപ്നമാണ്. വലിയൊരു യാത്രയുടെ നിറമുള്ള തുടക്കം.ഒരു മനുഷ്യൻ എന്ന അർത്ഥത്തിൽ ഇനിയും ഒരുപാട് മാറാൻ ഉണ്ട് എന്ന് ബോധ്യപ്പെട്ട വർഷമാണ് കഴിഞ്ഞ് പോയത്. ഏറ്റവും എളുപ്പമുള്ള മാറ്റവും അതായിരിക്കും എന്ന് വിശ്വസിക്കുന്നു.
‘നിങ്ങളിൽ’ ഒരു ‘തുള്ളി’ കഴിവെങ്കിലും ഉണ്ടെങ്കിൽ, ”പെരുവള്ളമായ് ‘ മാറാനും , അത്ഭുതങ്ങൾ സൃഷ്ടിക്കാനും ആ ഒരു തുള്ളി തന്നെ അധികമാണ്!. ചുറ്റിനും പോസിറ്റീവ് ആയ ആൾക്കാരെ കൊണ്ട് നിറക്കുക. അല്ലെങ്കിൽ പോസ്റ്റീവ് വൈബുള്ള ഇടങ്ങളിൽ ഇടിച്ച് കയറി നിൽക്കുക. ജീവിതത്തിന്റെ ഏത് ഘട്ടത്തിലാണെങ്കിലും നിങ്ങളുടെ ജീവിതം ഇരുട്ടിലേക്ക് നീങ്ങും എന്നുറപ്പുണ്ടെങ്കിലും അസ്ഥിത്വം നഷ്ടപ്പെടുന്ന ഘട്ടം വന്നാൽ, പിന്നെ രണ്ടാമതൊന്ന് ആലോചിക്കാതെ, തല ഉയർത്തി ഇരുട്ടിലേക്ക് നടക്കുക.
“Every tunnel has light at the end of it but only those in the tunnel who believe in the light will live to see it,” – unknown
ഹൃദയം നിറഞ്ഞ പുതുവത്സര ആശംസകൾ❤️ ആയിഷ കാണണം . അഭിപ്രായങ്ങൾ അറിയിക്കണം❤️

Leave a Reply

Your email address will not be published. Required fields are marked *

LATEST

‘സെക്‌സ്’, ‘ലൈംഗിക ആരോഗ്യം’ എന്നിവയിൽ സ്ത്രീകൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട 7 കാര്യങ്ങൾ

സ്ത്രീകൾ പല പ്രശ്‌നങ്ങളും അനുഭവിക്കുന്നുണ്ടെങ്കിലും ഐയെക്കുറിച്ച് സംസാരിക്കാൻ ലജ്ജിക്കുന്നതിനാൽ അവർ അതിനെക്കുറിച്ച് ഒരിക്കലും

‘സെക്‌സ്’, ‘ലൈംഗിക ആരോഗ്യം’ എന്നിവയിൽ സ്ത്രീകൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട 7 കാര്യങ്ങൾ

സ്ത്രീകൾ പല പ്രശ്‌നങ്ങളും അനുഭവിക്കുന്നുണ്ടെങ്കിലും ഐയെക്കുറിച്ച് സംസാരിക്കാൻ ലജ്ജിക്കുന്നതിനാൽ അവർ അതിനെക്കുറിച്ച് ഒരിക്കലും

“സിനിമ പ്രൊമോഷൻ ഒക്കെ നല്ലതാണ്, വേദനിപ്പിക്കുന്ന വാക്കുകൾ കൊണ്ട് ചിരിപ്പിക്കുമ്പോൾ ആ കൂടെ ഇരിക്കുന്ന ആളെയും ഓർക്കണം”, കുറിപ്പ്

രാഗീത് ആർ ബാലൻ രോമാഞ്ചം സിനിമയുടെ പ്രചാരണർത്ഥം മനോരമ സംഘടിപ്പിച്ച ചാറ്റ് ഷോ

‘ പ്യാലി ‘ സാഹോദര്യ ബന്ധത്തിന്റെ ആഴവും അതോടൊപ്പം പാർശ്വവത്കരിക്കപ്പെട്ട സമൂഹത്തിന്റെ ജീവിതകഷ്ടപ്പാടുകളും

മുഹമ്മദ് സഗീർ പണ്ടാരത്തിൽ എൻ എഫ് വർഗ്ഗീസ് പിക്ചേഴ്സിൻ്റെ ബാനറിൽ ദുൽഖർ സൽമാന്റെ

“ചക്കരയുടെ ഉപയോഗം ലിമിറ്റഡാണ്, എന്നാൽ എല്ലാ പലഹാരങ്ങൾക്കും മധുരം നൽകാൻ പഞ്ചസാരയ്ക്ക് ആകും, മമ്മൂട്ടിയും പഞ്ചസാര പോലെയാണ്”, കുറിപ്പ്

ചക്കര, കരിപ്പോട്ടി പരാമർശത്തിൽ മമ്മൂട്ടി പുലിവാൽ പിടിച്ചിരുന്നു. ഒരു പ്രമോഷൻ പരിപാടിയിൽ, മമ്മുക്ക

“അടുത്ത ജന്മത്തിൽ നിങ്ങൾ ആരാകും? ,നിങ്ങളുടെ മരണവാർത്ത എന്തായിരിക്കും?”, ഫേസ്ബുക്ക് ലെ പ്രവചനങ്ങളിൽ പരീക്ഷണം നടത്തുന്നവർ സൂക്ഷിക്കുക

ഫേസ്ബുക്കിലെ പ്രവചനങ്ങളിൽ പരീക്ഷണം നടത്തുന്നവർ സൂക്ഷിക്കുക: നിങ്ങളുടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടേക്കാം. അറിവ്

ഉപഗ്രഹഭാഗങ്ങൾ കൈമാറുമ്പോൾ ഇന്ത്യൻ സംഘം തേങ്ങയുടച്ചുനൽകി അമേരിക്കൻ സംഘം കപ്പലണ്ടി നൽകി, ഇതിന് പിന്നിലുള്ള കാരണങ്ങൾ എന്തെല്ലാം?

ഇസ്രോയും(ISRO), നാസയും(NASA) ​ഒ​ന്നിച്ച് പ്രയത്നിച്ച പുത്തൻ സാറ്റ​ലൈറ്റ് ആയ ‘നിസാർ'(NISAR) ന്റെ ഭാഗങ്ങൾ

താരചക്രവർത്തിനികളായിരുന്ന ജയപ്രദയുടെയും ശ്രീദേവിയുടെയും ഒപ്പം ഏറ്റവുംകൂടുതൽ ചിത്രങ്ങളിൽ നായകനായത് ആരെന്നറിയാമോ ?

Roy VT ഇൻഡ്യൻ സിനിമയിലെ ഏറ്റവുംവലിയ താരചക്രവർത്തിനികൾ ആയിരുന്ന ജയപ്രദയുടെയും ശ്രീദേവിയുടെയും ഒപ്പം

ഭാര്യയുടെ അവിഹിത രഹസ്യങ്ങളുടെ ചവറ്റുകൂട്ടയിൽ പരതിയ അയാൾ മറ്റൊരു ഞെട്ടിപ്പിക്കുന്ന സത്യം കൂടി കണ്ടെത്തുകയാണ്

ജീവിതപങ്കാളിയ്ക്ക് ഒപ്പമുള്ള ജീവിതം മടുത്തുവെങ്കിൽ അല്ലെങ്കിൽ ആഗ്രഹിച്ചൊരു ജീവിതം കിട്ടുന്നല്ലെങ്കിൽ അത് തുറന്ന്

വീണ്ടും ജാക്കി ചാൻ, പ്രായത്തെ വെല്ലുന്ന പ്രകടനം, ‘റൈഡ് ഓൺ’ ട്രെയ്‌ലർ പുറത്തിറങ്ങി

ബ്രൂസിലിക്ക് ശേഷം ത്രസിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളിലൂടെ വിസ്മയിപ്പിച്ച ജാക്കി ചാൻ നായകനായെത്തുന്ന പുതിയ

ദശരഥം രണ്ടാംഭാഗത്തിനു മോഹൻലാൽ സഹകരിക്കുന്നില്ലെന്ന് പരാതിപറഞ്ഞ സിബിമലയിൽ നിന്നും ഭദ്രൻ വ്യത്യസ്തനാകുന്നത് അവിടെയാണ്

മാത്യു മാഞ്ഞൂരാൻ ലാലിസ്റ്റ് സ്ഫടികം എഴുതുന്ന സമയത്തും അതിനു ശേഷവും സ്ഫടികം 2

ഒരു പടത്തിന് കോടികൾ വാങ്ങുന്നവരും ഒന്നുമാകാതെ ബലിമൃഗങ്ങൾ ആകുന്നവരും (എന്റെ ആൽബം- 76)

സിനിമയിൽ നാല് പതിറ്റാണ്ടോളം അസിസ്റ്റന്റ് ഡയറക്റ്റർ, സ്ക്രിപ്റ്റ് റൈറ്റർ എന്നീ നിലങ്ങളിൽ പ്രവർത്തിച്ച

“രണ്ടു തുടകൾക്കിടയിലല്ല, രണ്ടു ചെവികൾക്കിടയിലാണ് ഒരാളുടെ ജെൻഡറും സെക്സ്വാലിറ്റിയും തീരുമാനിക്കപ്പെടുന്നതെന്ന് ആവർത്തിച്ച് ആവർത്തിച്ച് പഠിപ്പിക്കണം”

മനസ്സുകൊണ്ട് ട്രാൻസ് വ്യക്തികളായെങ്കിലും സഹദിന്റെയും സിയയുടെയും ശരീരം ഇന്നും പൂർണമായും ആ മാറ്റങ്ങൾക്ക്

അന്‍പത് കുട്ടികള്‍ക്ക് ശസ്ത്രക്രിയാ സഹായം നല്കാൻ ഉണ്ണി മുകുന്ദനും മാളികപ്പുറം ടീമും

മാളികപ്പുറം നേടിയ മഹാവിജയം ഏവരെയും വിസ്മയിപ്പിക്കുന്നതാണ്. മൊത്തം നൂറുകോടിയുടെ ബിസിനസ് നടന്ന ചിത്രം

മമ്മൂട്ടി – ബി. ഉണ്ണികൃഷ്ണൻ – ഉദയ കൃഷ്ണ ഒന്നിക്കുന്ന ‘ ക്രിസ്റ്റഫർ ’ ക്രിസ്റ്റഫർ പ്രെമോ സോങ്ങ് പുറത്തിറങ്ങി

മമ്മൂട്ടി – ബി. ഉണ്ണികൃഷ്ണൻ – ഉദയ കൃഷ്ണ ഒന്നിക്കുന്ന ‘ക്രിസ്റ്റഫർ’ ക്രിസ്റ്റഫർ

‘ ദി ബ്രാ ‘ എഞ്ചിനിൽ കുടുങ്ങിയ ബ്രേസിയറിൻ്റെ ഉടമയെ കണ്ടെത്തി അത് തിരിച്ചു കൊടുക്കാനുള്ള അയാളുടെ ശ്രമങ്ങളാണ് ഈ ചിത്രം

The Bra Sajid AM സംഭാഷണങ്ങൾ ഒന്നും തന്നെ ഇല്ലാതെ ബാക്ക്ഗ്രൗണ്ട് സ്‌കോറിന്റെ

‘ലവ്ഫുള്ളി യുവേഴ്‌സ് വേദ’യിലെ പുതിയ ഗാനം, സ്റ്റൈലിഷ് ഗ്ലാമർ ലുക്കിൽ അനിഖ സുരേന്ദ്രൻ

തൊണ്ണൂറ് കാലഘട്ടങ്ങളിലെ ക്യാംപസ് സൗഹൃദത്തിന്റെയും പ്രണയത്തിന്റെയും വിദ്യാർഥി രാഷ്ട്രീയത്തിന്റെയും കഥ പറയുന്ന ബിഗ്

” ഇത്രത്തോളം അപ്ഡേറ്റഡ് ആയിരിക്കുന്ന മമ്മൂട്ടിയിൽ നിന്നും ഇത്‌ പ്രതീക്ഷിച്ചില്ല ! എത്രത്തോളം അപ്ഡേറ്റഡ്? ” സോഷ്യൽ മീഡിയ കുറിപ്പ്

ഐശ്വര്യ ലക്ഷ്മി : “മമ്മൂക്ക ചക്കരയാണ്.” മമ്മൂക്ക : “വെളുത്ത പഞ്ചസാര എന്ന്

“പെണ്ണുങ്ങളുടെ മാസമുറയെ കരുതലോടെ നോക്കുമ്പോൾ കൗമാരത്തിലുണ്ടാവുന്ന അപ്രതീക്ഷിത ലിംഗ ഉദ്ധാരണത്തെ മറക്കേണ്ടിവരുന്ന ആൺകുട്ടികളുടെ വിഷമം ആരും ഓർക്കാറില്ല” കുറിപ്പ്

വളർന്നു വരുന്ന ആൺകുട്ടികൾക്കും കരുതലും ശ്രദ്ധയും വേണം. നല്ലൊരു ചർച്ചക്കുള്ള ഒരു വിഷയം

ജീവിതത്തിൽ ഒന്നിക്കാനാവാത്ത പല കാമുകികാമുകന്മാരും പിന്നീട് അവിടം ഒരു സൂയിസൈഡ് പോയിന്റ് ആയി തിരഞ്ഞെടുത്തു

SHAM കെട്ടുകഥകളും വായ്മൊഴികളും കാറ്റിൽ പരക്കുന്ന,നയനമനോഹരമായ മലകളും,കടലും ചേർന്ന് കിടക്കുന്ന ഗോവയിലെ ഒരു

എന്റെ വീട്ടുവാതിൽക്കൽ വന്ന് എന്നെ ശാരീരികബന്ധത്തിന്) നിർബന്ധിച്ച കാസനോവ, താരദമ്പതികൾക്കെതിരെ കങ്കണയുടെ ഗുരുതര ആരോപണങ്ങൾ

ബോളിവുഡിലെ ക്വീൻ എന്നറിയപ്പെടുന്ന കങ്കണ റണാവത്ത്, സിനിമാ മേഖലയിലെ ഒരു ദമ്പതികൾ തനിക്കെതിരെ

അഭിമുഖത്തിൽ പറയാത്ത കാര്യങ്ങൾ തെറ്റിദ്ധാരണയുണ്ടാക്കുന്ന തരത്തിൽ പ്രചരിപ്പിക്കുന്നതായി ഇന്ദ്രൻസ്, ‘അതിജീവിത’യെ മകളെ പോലെ കാണുന്നു ‘

ന്യൂ ഇന്ത്യൻ എക്സ്പ്രസ് അഭിമുഖത്തിൽ നടൻ ഇന്ദ്രൻസ് പറഞ്ഞ കാര്യങ്ങൾ വളരെയധികം വിമര്ശിക്കപ്പെടുകയാണ്.

നരഭോജിയെന്നു പേരുകേട്ട ഉഗാണ്ടയിലെ മുൻ സ്വേച്ഛാധിപതി ഈദി അമീന്‍ ശരിക്കും മനുഷ്യമാംസം കഴിക്കാറുണ്ടായിരുന്നോ ? ആ ചോദ്യത്തിന് അദ്ദേഹം നൽകിയ മറുപടി ഇങ്ങനെ…

ഈദി അമീന്‍ – നരഭോജിയെന്നു പേരുകേട്ട ഉഗാണ്ടയിലെ സ്വേച്ഛാധിപതി അറിവ് തേടുന്ന പാവം

മായിക സൗന്ദര്യംകൊണ്ടു തെന്നിന്ത്യയുടെ ഹൃദയംകവർന്ന ഭാനുപ്രിയയെ കുറിച്ച് നല്ല വാർത്തകൾ അല്ല ഇപ്പോൾ പുറത്തുവരുന്നത്

പ്രശസ്ത തെന്നിന്ത്യന്‍ ചലച്ചിത്ര നടിയാണ് ഭാനുപ്രിയ. തെലുങ്ക് സിനിമയായ സിതാര എന്ന സിനിമയിൽ

“ഒരു കാര്യത്തിൽ കഴിവുള്ളയാൾ ഒട്ടുമിക്ക വിഷയങ്ങളിലും അഭിപ്രായം പറയണമെന്ന ശാഠ്യത്തിൽ ഇന്ദ്രൻസ് പെട്ടു”, കുറിപ്പ് വായിക്കാം

ന്യൂ ഇന്ത്യൻ എക്സ്പ്രസ് അഭിമുഖത്തിൽ നടൻ ഇന്ദ്രൻസ് പറഞ്ഞ കാര്യങ്ങൾ വളരെയധികം വിമര്ശിക്കപ്പെടുകയാണ്.

‘ ആദിപുരുഷ് ‘നെക്കുറിച്ച് താൻ അങ്ങേയറ്റം അഭിമാനിക്കുന്നുവെന്ന് ബോളിവുഡ് താരം കൃതി സനോൻ

രാമായണത്തിന്റെ ബിഗ് സ്‌ക്രീൻ അഡാപ്‌റ്റേഷനായ ആദിപുരുഷിനെക്കുറിച്ച് താൻ അങ്ങേയറ്റം അഭിമാനിക്കുന്നുവെന്ന് ബോളിവുഡ് താരം

‘ജനഗണമന’- അധികാരികൾക്ക് എത്ര തന്നെ ഇഷ്ടമല്ലെങ്കിലും അസുഖകരങ്ങളായ ചോദ്യങ്ങൾ ഉയർന്നു വന്നു കൊണ്ടിരിക്കും മലയാള സിനിമ 2022 – തിരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങൾ -ഭാഗം 6 )

ഈ സീരീസിന്റെ മുൻഭാഗങ്ങൾ > (വായിക്കാം > പുഴു,  ഇലവീഴാപൂഞ്ചിറ ,  ഡിയർ ഫ്രണ്ട്,  

വിൻസി അലോഷ്യസ് കേന്ദ്ര കഥാപാത്രമായ ‘രേഖ’ ഒഫീഷ്യൽ ട്രെയിലർ, നിർമ്മാണം കാർത്തിക്ക് സുബ്ബരാജ്

തമിഴ് സിനിമ സംവിധായകൻ കാർത്തിക് സുബ്ബരാജിന്റെ നിർമ്മാണ കമ്പനിയായ സ്റ്റോൺ ബെഞ്ചേഴ്‌സ അവതരിപ്പിക്കുന്ന

“ഒരു ബന്ധത്തിന്റെ തകർച്ച പൂർത്തിയാകുന്നത് വഴക്കിടുമ്പോഴോ പിരിയുമ്പോഴോ അല്ല, അത് ‘apathy’ എന്ന അവസ്ഥയാണ് ” കുറിപ്പ് വായിക്കാം

Nazeer Hussain Kizhakkedathu എഴുതിയത് “ഒരു ബന്ധത്തിന്റെ തകർച്ച പൂർത്തിയാകുന്നത് എപ്പോഴാണെന്ന് നസീറിനറിയാമോ?

ഇന്ത്യ ഗഗൻയാൻ ദൗത്യത്തിൽ അയയ്‌ക്കുന്ന വ്യോമമിത്ര എന്ന പെൺ റോബോട്ടിന്റെ പ്രത്യേകതകൾ എന്തെല്ലാം ?

ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി ഇന്ത്യ ഗഗൻയാൻ ദൗത്യത്തിൽ അയയ്‌ക്കുന്ന പെൺ

“എത്ര മസിലു പിടിച്ചിരുന്നാലും നമ്മൾ രണ്ടേകാൽ മണിക്കൂർ നിർത്താതെ ചിരിക്കേണ്ടിവരും”, രോമാഞ്ചം സൂപ്പർ സിനിമയെന്ന് പ്രേക്ഷകർ ഒന്നടങ്കം

സൗബിന്‍ ഷാഹിറിനെ നായകനാക്കി ജിത്തു മാധവന്‍ സംവിധാനം ചെയ്ച ചിത്രമാണ് രോമാഞ്ചം. 2007ല്‍

അഞ്ച് വര്‍ഷത്തിന് ശേഷം ഭാവന മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് ‘ ഒഫീഷ്യൽ ട്രെയിലർ

അഞ്ച് വര്‍ഷത്തിന് ശേഷം ഭാവന മലയാളത്തിലേക്ക് തിരിച്ചെത്തുന്ന സിനിമയാണ് ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്. ചിത്രത്തിന്റെ

മലയാളത്തിലെ പടങ്ങളെയൊക്കെ അവർ വൃത്തികെട്ട അഡൾട്ട് രീതിയിൽ ആയിരുന്നു കണ്ടിരുന്നത് മമ്മൂട്ടിയും മോഹന്ലാലുമായിരുന്നു മാറ്റം കൊണ്ടുവന്നത്

ബി ഗ്രേഡ് മലയാള സിനിമകളുടെ അതിപ്രസരം കാരണം മലയാള സിനിമയ്ക്ക് ഒരു കാലത്തു

വൈശാലിയിലെ മഹാറാണിയുടെ കഥാപാത്രം ഒഴിച്ചാൽ അവർക്ക് ലഭിച്ചത് ലൈംഗിക അതിപ്രസരമായ ക്യാരക്ടറുകൾ ആണ്

Vishnu Achuz മലയാളികൾക്ക് ജയലളിത എന്നാൽ പൊതുവേ തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയായിരിക്കും മനസ്സിലെത്തുക.എന്നാൽ

ബംഗ്ലാദേശിൽ ഒളിച്ചുകളിച്ച പതിനഞ്ചുകാരൻ ഷിപ് കണ്ടയ്‌നറിൽ കുടുങ്ങി, എത്തപ്പെട്ടത് മലേഷ്യയിൽ

ബംഗ്ലാദേശിൽ രസകരമായൊരു സംഭവം നടന്നു. ഒളിച്ചു കളിക്കുമ്പോൾ ഒളിക്കേണ്ടിടത്തു ഒളിച്ചില്ലെങ്കിൽ  പുറത്തുവരുമ്പോൾ ചിലപ്പോൾ

കൊച്ചിൻ ഹനീഫ മരിച്ച് ബോഡി കൊണ്ട് വന്ന സമയത്ത് മമ്മൂക്കയുടെ നെഞ്ചിൽ ചാരി രാജുച്ചേട്ടന്റെ ഒരു കരച്ചിലുണ്ട്, അതിനുപിന്നിൽ ഒരു കാരണമുണ്ടായിരുന്നു

Sunil Waynz അവതാരകൻ : എനിക്ക് ഒരിക്കലും മറക്കാൻ പറ്റാത്ത കാഴ്ച ,

“അന്ന് ഗപ്പി തീയറ്ററിൽ കാണാൻ പറ്റാതിരുന്നപ്പോൾ നിങ്ങളെനിക്ക് വച്ച് നീട്ടിയ ആ ടിക്കറ്റിന്റെ പൈസയില്ലേ, അതുകൊണ്ട് രോമാഞ്ചത്തിനായ് ഒരു ടിക്കറ്റെടുക്കാമോ ? “

ഗപ്പി, അമ്പിളി എന്നീ ചിത്രങ്ങളുടെ സംവിധായകൻ ജോൺപോൾ ജോർജ് ഇന്നെഴുതി പോസ്റ്റ് ചെയ്തകുറിപ്പാണ്.

ഭാര്യയുടെ കെട്ടുതാലിവരെ പണയപ്പെടുത്തി വെറും അഞ്ചുലക്ഷം രൂപയ്ക്കു ജയരാജ് ഒരുക്കിയ ദേശാടനത്തിനു സംഭവിച്ചത് (എന്റെ ആൽബം- 75)

സിനിമയിൽ നാല് പതിറ്റാണ്ടോളം അസിസ്റ്റന്റ് ഡയറക്റ്റർ, സ്ക്രിപ്റ്റ് റൈറ്റർ എന്നീ നിലങ്ങളിൽ പ്രവർത്തിച്ച

കാര്യസാധ്യത്തിന് മനുഷ്യൻ എന്തും ചെയ്യും, സഹോദരിയും സഹോദരനും പരസ്പരം വിവാഹിതരായ സംഭവം പലരെയും ഞെട്ടിച്ചിരുന്നു

സഹോദരങ്ങള്‍ വിവാഹിതരായതെന്തിന് ? ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി ഓസ്‌ട്രേലിയന്‍ വിസ

അനുരാഗ് കശ്യപ് ന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ – 22 കാരിയായ മകൾ പറയുന്നു, ഞാൻ എങ്ങനെ സമ്പാദിച്ചാലും നിങ്ങൾക്ക് എന്ത് പ്രശ്‌നമാണ്?

അനുരാഗ് കശ്യപിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ – 22 കാരിയായ മകൾ പറയുന്നു, ഞാൻ

വിഘ്നേഷ് ശിവനെ മാറ്റി, പകരം വന്ന മഗിഴ് തിരുമേനി ഏകെ 62 സംവിധാനം ചെയ്യും, കഥ അജിത്തിന് പെരുത്ത് ഇഷ്ടമായി

മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന അജിത്തിന്റെ വരാനിരിക്കുന്ന ചിത്രം 220 കോടി ബജറ്റിൽ

“അഡ്ജസ്റ്റ്മെന്റ് ചെയ്താൽ അവസരം”, സിനിമാ മേഖലയിൽ തനിക്ക് നേരിടേണ്ടി വന്ന കയ്പേറിയ അനുഭവത്തെ കുറിച്ച് തുറന്ന് പറഞ്ഞ് നയൻതാര

ലേഡി സൂപ്പർ സ്റ്റാർ നയൻതാര, സിനിമാ മേഖലയിൽ തനിക്കുണ്ടായ കയ്പേറിയ അനുഭവം തുറന്നുപറഞ്ഞു.

അശ്വാരൂഢൻ – യുദ്ധക്കളത്തിലേക്കൊരു കുതിരയോട്ടം, കൾട്ട് ക്ലാസിക്ക് വിഭാഗത്തിൽ അഭിമാന പുരസ്സരം ചേർത്ത് വെക്കാവുന്ന ഒരു ചിത്രം

അശ്വാരൂഢൻ – യുദ്ധക്കളത്തിലേക്കൊരു കുതിരയോട്ടം Jagath Jayaram “നിൻ്റെ ശത്രു നീ തന്നെയാണ്.കണ്ണടച്ചു

രോഹിത് – സുമിത്ര വിവാഹം ഇന്ന്, കുടുംബവിളക്ക് സീരിയലിന്റെ പരസ്യം വൈറലാകുന്നു

ജനപ്രിയ സീരിയല്‍ ആയ കുടുംബവിളക്ക് അതിന്‍റെ ഏറ്റവും നാടകീയമായ മുഹൂര്‍ത്തത്തിലേക്ക് കടക്കുകയാണ്. പ്രേക്ഷകരെ

സൗത്ത് സിനിമകൾ റീമേക് ചെയ്തു ബോളിവുഡ് വിജയം നേടുന്നു, എന്നാൽ ബോളിവുഡിൽ നിന്നും സൗത്ത് ഇൻഡസ്ട്രി റീമേക് ചെയ്തു വിജയിപ്പിച്ച സിനിമകളുണ്ട്

സാൻഡൽവുഡ്, ഹോളിവുഡ്, കോളിവുഡ്, മോളിവുഡ് തുടങ്ങി ദക്ഷിണേന്ത്യൻ സിനിമാ വ്യവസായം ഒന്നിനുപുറകെ ഒന്നായി

എത്ര തന്നെ വ്യത്യസ്തർ ആണെങ്കിലും മനുഷ്യർ എല്ലാരും ഒന്നാണ് എന്നുകൂടി ലിജോ മനോഹരമായി പറഞ്ഞുവയ്ക്കുന്നുണ്ട്

ലിജോ ജോസിന്റെ സിനിമകൾ വ്യാഖ്യാനങ്ങളുടെ ചാകരയാണ് ഒരുക്കുന്നത്. ഓരോ പ്രേക്ഷകനും സിനിമ ഓരോ

‘പോക്കിരി’ ഷൂട്ടിങ്ങിനിടയിൽ വിജയ്‌ യും നെപോളിയനും തമ്മിലുണ്ടായ പ്രശ്നമെന്ത് ?

തമിഴ് ചലച്ചിത്രമേഖലയിലെ മുൻനിര നടനാണ് നെപ്പോളിയൻ. അദ്ദേഹം ഇപ്പോൾ അമേരിക്കയിൽ സ്ഥിരതാമസമാക്കിയിരിക്കുകയാണ്. അവിടെ

അജിത്തിന്റെ സിനിമയിൽ നിന്ന് വിഘ്‌നേശ് ശിവനെ മാറ്റി, നയൻതാരയുടെ ഒത്തുതീർപ്പ് സംസാരം ലൈക്ക കേട്ടില്ല..?

സിമ്പുവിന്റെ പോടാ പോടീ എന്ന ചിത്രത്തിലൂടെയാണ് വിഘ്‌നേഷ് ശിവൻ തമിഴ് സിനിമാലോകത്തേക്ക് ചുവടുവെച്ചത്.

സ്‌കൂൾ സുഹൃത്തുമായി കീർത്തി സുരേഷ് 13 വർഷമായി പ്രണയത്തിലാണെന്ന വാർത്ത, വിശദീകരണവുമായി കീർത്തിയുടെ അമ്മ മേനക

വൈറലായ കീർത്തി സുരേഷിന്റെ 13 വർഷത്തെ പ്രണയകഥ…അമ്മ മേനക സത്യം തുറന്നുപറഞ്ഞു. സ്‌കൂൾ

തമിഴിലും മലയാളത്തിലും മുൻനിര നായകന്മാരുടെ മാത്രം നായികയായിട്ടുള്ള രൂപിണി ജഗദീഷിന്റെ നായികയാവാൻ തയ്യാറായത് അക്കാലത്ത് പലരും അദ്ഭുതത്തോടെയാണ് വീക്ഷിച്ചത്

Bineesh K Achuthan 1989 – ലെ ഓണ സീസണിന് തൊട്ട് മുമ്പാണ്

അപകടം പറ്റിക്കിടക്കുന്ന പത്തുമുപ്പത് ജീവനുകളെ നോക്കി, ദുര നിറഞ്ഞ കണ്ണുകളോടെ, ഒരു രണ്ടുരണ്ടരക്കോടിയുടെ മുതലുണ്ടല്ലേ എന്ന് ചോദിച്ചവൾ

അഭിനവ് സുന്ദർ നായക് വിനീത് ശ്രീനിവാസനെ നായകനാക്കി സംവിധാനം ചെയ്ത ചിത്രമാണ് ‘മുകുന്ദനുണ്ണി

‘തങ്കം’, പോസിറ്റിവ് റിവ്യൂസുമായി ജൈത്രയാത്ര തുടരുന്നു, കണ്ടിരിക്കേണ്ട ചിത്രമെന്ന് നെറ്റിസണ്സ്

Prem Mohan മറ്റ് ഇൻഡസ്ട്രിയിൽ ഉള്ളവര്‍ എപ്പോഴും വാചാലരവുന്നത് കേട്ടിട്ടുള്ളത് മലയാള സിനിമയിലെ