മഞ്ജുവാര്യരുടെ ബിഗ് ബഡ്ജറ്റ് ചിത്രം ആയിഷയിലെ ‘കണ്ണില് കണ്ണില്’ എന്ന ഗാനം പുറത്തിറങ്ങി

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
26 SHARES
311 VIEWS

മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഇൻഡോ-അറബിക് ചിത്രമാണ് ‘ആയിഷ’. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രമാണിത്. മഞ്ജു വാര്യരുടെ അഭിനയജീവിത്തൽ നാഴികക്കല്ലാകുന്ന വേഷമാകും ആയിഷ എന്ന് അണിയറപ്രവർത്തകർ പറയുന്നു. ഇത്രയും വലിയ കാന്‍വാസില്‍ ഒരു സ്ത്രീ കേന്ദ്രീകൃത സിനിമ മലയാളത്തില്‍ ആദ്യമായി ആകും . നവാഗതനായ ആമിര്‍ പള്ളിക്കല്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മലയാളത്തിനു പുറമെ ഇംഗ്ലീഷ്, അറബി, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും ചിത്രം പ്രദർശനത്തിനെത്തും. ഇപ്പോൾ ആയിഷയിലെ കണ്ണില് കണ്ണില് എന്നാരംഭിക്കുന്ന ഗാനം പുറത്തിറങ്ങി.
ഗാനത്തിന് മലയാള വരികള്‍ ബി കെ ഹരിനാരായണനും അറബിയിലെ വരികള്‍ ഡോ. നൂറ അല്‍ മര്‍സൂഖിയുമാണ് എഴുതിയിരിക്കുന്നത്. ഗാനം ആലപിച്ചിരിക്കുന്നത് അഹി അജയനാണ് . ചിത്രത്തിന്‍റെ നൃത്ത സംവിധായകന്‍ പ്രഭുദേവയാണ്. വീഡിയോയില്‍ മഞ്ജു വാര്യര്‍ക്ക് അദ്ദേഹം നൃത്തച്ചുവടുകള്‍ പറഞ്ഞുകൊടുക്കുന്ന ദൃശ്യങ്ങളും ഉണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

LATEST

വീട്ടുവേലക്കാരനെതിരെ മോഷണക്കുറ്റം ആരോപിച്ച പാർവതി നായർക്കെതിരെ വീട്ടുവേലക്കാരന്റെ അപവാദ ആരോപണം

നടി പാർവതി നായരുടെ ചെന്നൈ നുങ്കമ്പാക്കത്ത് വീട്ടിൽ നിന്ന് വാച്ചുകൾ, ലാപ്‌ടാപ്പ്, സെൽഫോൺ

അറബി യുവാക്കളുടെ ഹൃദയം കവർന്ന സുന്ദരി ആരാണ് ? അറിയാം ഇവാന നോൾ എന്ന മോഡലിനെ കുറിച്ച്

ഖത്തർ എന്ന ചെറുരാജ്യത്തിന്റെ ആർജ്ജവം വെളിപ്പെടുത്തുന്നതാണ് അവർ അതിമനോഹരമായി സംഘടിപ്പിക്കുന്ന വേൾഡ് കപ്പ്.