മഞ്ജുവാര്യർ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഇന്ത്യോ അറബ്യേൻ ചിത്രമാണ് ‘ആയിഷ’. ചിത്രത്തിലെ കണ്ണില്‍ കണ്ണില്‍.. ഗാനത്തിന്റെ വീഡിയോ പുറത്തിറങ്ങി, ബി കെ ഹരിനാരായണന്റെതാണ് വരികൾ. സംഗീതം നൽകിയത് എം. ജയചന്ദ്രൻ . ഗാനം ആലപിച്ചിരിക്കുന്നത് അഹി അജയൻ . നവാഗതനായ ആമിർ പള്ളിക്കൽ ആണ് സിത്രത്തിന്റെ സംവിധാനം നിർവഹിച്ചത്. നൃത്തസംവിധാനം പ്രഭുദേവയാണ് നിർവഹിച്ചിട്ടുള്ളത്. നീണ്ട ഇടവേളയ്ക്കു ശേഷമാണ് പ്രഭുദേവ ഒരു മലയാള സിനിമയില്‍ നൃത്ത സംവിധായകനായി എത്തുന്നത്. ചിത്രം മലയാളത്തിന് പുറമെ ഇഗ്ലീഷ്, അറബി, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ തുടങ്ങി മറ്റനേകം ഭാഷകളിലുമായാണ് ചിത്രം ഒരുങ്ങുന്നത്. റാസല്‍ ഖൈമയിലാണ് ചിത്രത്തിൻ്റെ ഷൂട്ടിംഗ് നടന്നത്. ആയിഷയുടെ ഇന്ത്യയിലെ ചിത്രീകരണം ഡല്‍ഹി, ബോംബെ എന്നിവിടങ്ങളിലായും നടന്നിരുന്നു. മഞ്ജു വാര്യരുടെ അഭിനയജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രമായാണ് ‘ആയിഷ’ ഒരുങ്ങുന്നത്. ക്ലാസ്മേറ്റ്സിലൂടെ ശ്രദ്ധേയയായ രാധിക റെസിയ ആയിഷയില്‍ സുപ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.

‘ആ നഴ്സ് വളരെ ഹോട്ടായിരുന്നു’ എന്ന പരാമർശം ബാലകൃഷ്ണയ്ക്ക് പുലിവാലായി
നഴ്സുമാർക്കെതിരെ നടത്തിയ പരാമർശത്തിൽ നന്ദമുരി ബാലകൃഷ്ണയുടെ വിശദീകരണം പ്രമുഖ സിനിമാ നടനും ടിഡിപി