Aysha Irine

ചില ഓൺലൈൻ നോവൽ അപാരതകൾ????‍♀️????‍♀️

ഞാൻ മുമ്പ് പറഞ്ഞിരുന്നല്ലോ വായിക്കാൻ വേണ്ടിയിട്ടാണ് fb ൽ കൈ കുത്തീതെന്ന്. അങ്ങനെയാണ് ചില സാഹിത്യ ഗ്രൂപ്പിലൊക്കെ ചാടിക്കേറി ജോയിൻ ചെയ്തത്. സംഭവം നല്ല രസാണ്. കുറേ നല്ല കഥകൾ, നോവലുകൾ ഒക്കെ വായിക്കാനുണ്ടാകും. ന്നാലും കുറേ കാലം ഒക്കെ വായിക്കുമ്പോ മ്മക്ക് മനസ്സിലാവും ഇതൊക്കെ ഏതാണ്ട് പഴേ വീഞ്ഞ് പുത്യേ കുപ്പീല് നിറക്കുന്ന പോലത്തെ ഏർപ്പാടാണെന്ന്. ഇത്രേം കാലത്തെ വായന എക്സ്പീരിയൻസ് വച്ച് എനിക്ക് തോന്നീട്ടുള്ള ചില കാര്യങ്ങൾ ഇവിടെ പറയാം.

 1. കഥ നടക്കുന്നത് ഏതേലും മുന്തിയ കുടുംബത്തിൽ ആയിരിക്കും. നമ്പൂരി, വർമ്മ, വാര്യർ അങ്ങനെ തുടങ്ങി ചുരുങ്ങിയ പക്ഷം നായകനോ നായികയോ ഒരു നായരെങ്കിലും ആയിരിക്കും. അതിന്റെ താഴെ ഉള്ള വല്ല ജാതീം ആണേൽ ജാതിപ്പേര് പറയില്ല കേട്ടോ.. ഇനീപ്പോ അത് പറഞ്ഞിട്ട് നാല് ലൈക്ക് കുറയണ്ട എന്ന് കരുതീട്ടാവും.
 2. നായിക എപ്പോഴും സുന്ദരി ആയിരിക്കും. സുന്ദരിമാരല്ലാത്തവരെ നായിക ആക്കാൻ കൊള്ളൂല. തുളസിക്കതിരിന്റെ നൈർമ്മല്യമുള്ള നായിക. എനിക്ക് മനസ്സിലാവാഞ്ഞിട്ട് ചോയിക്ക്യാണ് ഈ തുളസിക്കതിരിന് ഈനാത്രം നൈർമ്മല്യം ഒക്കെണ്ടോ ????
  എന്നെപ്പറ്റി വല്ലോം കഥ എഴുതുവാണേൽ കൊടിത്തൂവേടെ നൈർമ്മല്യം ഉള്ള പെൺകുട്ടി എന്നൊക്കയാവും എഴുതുക. ചൊറിച്ചിൽ ആണല്ലോ സാറേ മ്മടെ മെയിൻ ????
 3. തറവാടാണ് മറ്റൊരു ഹൈലൈറ്റ്. അത്യാവശ്യം കേൾക്കാൻ ഗുമ്മുള്ള പേരൊക്കെ ഉള്ള തറവാട് ആവണം. ഇനീപ്പോ നായകനോ നായികയോ പാവപ്പെട്ട വീട്ടിലെ പിള്ളേര് ആണേൽ പോലും അവർ “അന്തസ്സുള്ള ” തറവാട്ടിലെ ആയിരിക്കും. പണ്ട് വല്യ പ്രതാപികൾ ആയിരുന്നിട്ട് കാരണവന്മാരുടെ പിടിപ്പ് കേട് കൊണ്ട് റേഷൻ കടേലെ കിറ്റ് വാങ്ങാൻ വിധിക്കപ്പെട്ടവർ. പണ്ട് ആനപ്പുറത്ത് കേറി തഴമ്പുണ്ടാക്കിയ അപ്പൂപ്പന്റെ പിൻതലമുറക്കാർ..
 4. മുത്തശ്ശിയ്യോ അതെന്ന ചാദനം എന്ന് ചോയ്ക്കാൻ വരട്ടെ. മ്മള് മലയാളികൾ എന്ത് കറി ഉണ്ടാക്കിയാലും വേപ്പില താളിച്ചിടാതെ ഒരു പൂർണത കിട്ടാത്ത പോലെയാണ് ഗ്രാൻഡ്മാ ഇല്ലാത്ത കഥകൾ. ഈ ഗ്രാൻഡ്മാ ഏത് മതത്തിൽ പെട്ടാലും സ്നേഹത്തിന്റെ നിറകുടം ആയിരിക്കും. നിറകുടം തുളുമ്പൂലെങ്കിലും ഇടക്ക് തട്ടിപ്പോകും????. വേറൊരു സംഗതി എന്താന്ന് വച്ചാൽ ഇവരുടെ ഒക്കെ കയ്യിൽ ഒരു ആഭരണപ്പെട്ടി കാണും. കൊച്ച് മോന്റെ കല്യാണം കഴിഞ്ഞു ഫസ്റ്റ് ടൈം ഗ്രാൻഡ് മായെ കാണാൻ വരുമ്പം ആഭരണപ്പെട്ടി പുറത്തെടുക്കും. പാലക്കാമാല, ലക്ഷ്മി വള, മൂക്കുത്തി, നാഗപ്പടത്താലി എന്നീ സംഗതികൾ ഒക്കെ എടുത്ത് കൊച്ചുമോന്റെ ഭാര്യക്ക് കൊടുക്കും. എന്തൊരു സ്നേഹാണല്ലേ.. ഞാനിപ്പഴേ കാശുകുടുക്കേൽ കാശിടാൻ തുടങ്ങീട്ട്ണ്ട്. നിറഞ്ഞിട്ട് വേണം ഈ സാനങ്ങൾ ഒക്കെ പോയി വാങ്ങിക്കാൻ. അല്ലേൽ ഏതേലും കാലത്ത് ഞാനൊരു ഗ്രാൻഡ്മാ ആകുവാണേൽ എന്റെ പേരക്കുട്ട്യോൾടെ മുന്നിൽ ഞാൻ ചമ്മിപ്പോവൂലെ ???? ????

 5. നായകൻ കലിപ്പൻ ആയിരിക്കും എന്ന് പ്രത്യേകം എടുത്ത് പറയണ്ടല്ലോ.. കലിപ്പൻ ആവുമ്പോ കട്ടിട്ടോ കക്കാതെയോ താടി നിർബന്ധം ആണ്. അംഗഭംഗങ്ങൾ പറ്റാത്ത ജിം ബോഡി ഒരെണ്ണം മസ്റ്റ്‌ ചേരുവയാണ്. കണ്ണാണ് വേറൊരു പ്രധനപ്പെട്ട ഐറ്റം. കരിനീല, കാപ്പി, ഇളനീല, വെള്ളികളർ, വയലറ്റ്, തത്തമ്മപ്പച്ച, മാങ്ങനറി മഞ്ഞ എന്ന് തുടങ്ങി സകല വേറെറ്റി കളറിലുള്ള കണ്ണുകളും നായകന് പ്രതീക്ഷിക്കാം ????.
  ഇത്രേം ഗ്ലാമറുള്ള മനുഷ്യനെ കൂലിപ്പണിക്കാരൻ ആക്കാൻ പറ്റത്തോണ്ട് സ്വന്തമായിട്ട് ഒരു കമ്പനി അങ്ങട് കൊടുക്കും. ഏതേലും MNC ടെ സിഇഒ ആയിരിക്കും നായകൻ. അല്ലേൽ ഡോക്ടർ അതും അല്ലേൽ പോലീസ്. പോലീസ് ആണേൽ ips ൽ കുറഞ്ഞതൊന്നും ഞങ്ങള് എടുക്കൂല ????

 6. പ്രേമം പിന്നെ ക്‌ളീഷേ ആണ്. ആദ്യം അടീം അടീമ്മലടീം പൊടിയരികഞ്ഞീം ആയിട്ട് തുടങ്ങും. പിന്നെ അങ്ങട് പ്രേമം പൂത്ത് തളിർത്ത് വരുമ്പം മിക്കവാറും നായിക തട്ടിപ്പോകും അല്ലേൽ നല്ല വൃത്തിക്ക് തേക്കും ????????

 7. കാമുകി പോയ വിഷമത്തിൽ നായകൻ കള്ളും കുടിച്ച് ലക്കും ലഗാനും ഇല്ലാണ്ട് നടക്കുമ്പോ തള്ളേം തന്തേം കൂടെ ഏതേലും പാവം പിടിച്ച പെണ്ണിനേം കൊണ്ട് ലവനെ കെട്ടിക്കും. മിക്കവാറും താലി കെട്ടുമ്പോൾ ആയിരിക്കും ഇവറ്റോള് തമ്മിൽ കാണുക.കഥ ഇവിടെ അവസാനിച്ചൂന്ന് കരുതിയോ.. നോ മക്കൾസ്.. Its just a beginning ????‍♀️

8.ആദ്യരാത്രി എന്നൊക്കെ കേൾക്കുമ്പോ തിളക്കണം ചോര ഞരമ്പുകളിൽ വരയ്ക്കണം ആഫ്രിക്കേടെ ഭൂപടം നിലത്ത് എന്നൊക്കെയല്ലേ.. പക്ഷേ ദിവിടെ തിളക്കൂല. മിക്കവാറും നായിക പായ വിരിച്ച് കണ്ണീരിൽ മുങ്ങിത്തപ്പി നിലത്ത് കിടക്കും. അല്ലേൽ നായകൻ സോഫേൽ കിടക്കും. ഇതും അല്ലേൽ കള്ളും കുടിച്ച് പതിനാറ് കാലിൽ വന്ന ചെക്കൻ ആ പെണ്ണിനെ പിടിച്ച് പീഡിപ്പിക്കും. എത്ര സിമ്പിൾ ആയിട്ടാണെന്നോ marital rape നെ ഒക്കെ ന്യായീകരിക്കുന്നത് ????????????

 1. നായികമാർക്ക് എപ്പോഴും നല്ല മണമായിരിക്കും. ലവള് 4 കിലോമീറ്റർ അപ്പ്രത്ത് നിന്നാലും ലവൻ മണത്ത് കണ്ടുപിടിക്കും. ഇലഞ്ഞിപ്പൂവ്, തുളസി, മുല്ലപ്പൂവ്, ചെമ്പകം പിന്നെ ചന്ദനം എന്ന് തുടങ്ങി ഗന്ധരാജന്റെ മണം വരെയുള്ള പെണ്ണുങ്ങളായിരിക്കും????. ഇവറ്റകൾ ഉപയോഗിക്കുന്ന പെർഫ്യൂം ഏതാണെന്നു അറിയാൻ പറ്റിയിരുന്നൂച്ചാൽ ചേറ്യോരു ആവശ്യം ഉണ്ടായിരുന്നു ????????.
 • മുറപ്പെണ്ണ് ഒഴിച്ചുകൂടാനാവാത്ത മറ്റൊരു എലമെന്റ് ആണ്.ഈ പെണ്ണ് മിക്കവാറും നല്ല മോഡേൺ ആയിരിക്കും.”നാലിഞ്ചു കനത്തിൽ പുട്ടീം ഇട്ട് ചുണ്ടിൽ ചായോം വാരിപ്പൂശി അവിടേം ഇവിടേം എത്താത്ത ഡ്രസ്സ്‌ ഇട്ട് നടക്ക്ണ ഭൂതം ” എന്നാണ് മിക്ക മുറപ്പെണ്ണുങ്ങളേം കഥാകാരി വിശേഷിപ്പിക്കുക.എനിക്ക് മനസ്സിലാവാത്തത് എന്താന്ന് വച്ചാൽ മേക്കപ്പ് ചെയ്യേം മോഡേൺ ഡ്രസ്സ്‌ യൂസ് ചെയ്യേം ചെയ്യുന്ന പെൺകുട്ട്യോൾ ഒക്കെ മോശം സ്വഭാവക്കാരാണോ ????അവർക്ക് ലവും ലസ്റ്റും ഒന്നും ഉണ്ടാവാൻ പാടില്ല എന്നാണോ?
 • പാട്ടാണ് മറ്റൊരു മെയിൻ. ഹീറോയും ഹീറോയിനും നല്ല പാട്ടുകാർ ആയിരിക്കും.അത് പിന്നെ അങ്ങനെ തന്നാണല്ലോ വേണ്ടതും????. ഒരു പാർട്ടിൽ പകുതിൽ അധികവും പാട്ട് തന്നായിരിക്കും.പാട്ട് കേൾക്കുമ്പോഴത്തേനും ഇവർക്ക് ഉള്ളിൽ പ്രേമം അങ്ങട് പൂത്തു തളിർക്കും.
  ഈ സംഗതി ഒക്കെ വായിച്ച് കെട്ട്യോനും എനിക്കും ഇടയിൽ പ്രേമത്തിന്റെ അളവ് ഇച്ചിരൂടെ കൂടിക്കോട്ടെ എന്ന് കരുതി ഞാനൊരൂസം പാട്ട് പാടി മൂപ്പർക്ക് അയച്ചു കൊടുത്ത്.ആദ്യത്തൂസം ഞാൻ നിർബന്ധിച്ചപ്പോ പുള്ളി super എന്ന് പറഞ്ഞു.രണ്ടാമത്തെ ദിവസം മൂപ്പരൊന്നും മിണ്ടീല.അവിടം പ്രേമം പൂത്ത് തളിർക്കുന്നുണ്ടാകും എന്ന ധാരണയിൽ ഞാൻ മൂന്നാമത്തെ ദിവസവും പാട്ട് അയച്ചു കൊടുത്തു.” ഇനി ഈ ജാതി ചവറ് സാനങ്ങൾ ഇക്ക് അയച്ച് തന്നാൽ പടച്ചോനാണ് സത്യം നിന്നെ ഞാൻ ബ്ലോക്ക്‌ ചെയ്യും മോളേ ” എന്ന് അങ്ങേര് പറഞ്ഞപ്പോ അതോടെ ആ പരിപാടി നിർത്തി. വളർന്ന് വരുന്ന പാട്ടുകാരിക്ക് ആട്ടുംകാട്ടത്തിന്റെ വില പോലും കൊടുക്കാത്തൊരു കെട്ട്യോൻ ????????

 • 12.അവരൊക്കെ ജനൽ തുറന്നാൽ കാണുന്നത് പാതിവിരിഞ്ഞ മുല്ലപ്പൂവ്, കൊഴിഞ്ഞു വീണ പവിഴമല്ലി, വിടരാൻ വെമ്പി നിൽക്കുന്ന നിശാഗന്ധി നക്ഷത്രങ്ങളോട് കിന്നാരം പറയുന്ന ചന്ദ്രേട്ടൻ ഒക്കെയാണ്. ഞാനിവിടെ കർട്ടൻ നീക്കിയാൽ കാണുന്നത് അപ്പ്രത്തെ വീട്ടിലെ കുട്ടന്റെ ടിപ്പർ, സുലൈമാനിക്കാന്റെ ആക്രി സാനങ്ങൾ, ജാന്വമ്മടെ ആട്ടിൻ കൂട്, etc.. പിന്നെങ്ങനെ ഞാനൊന്ന് റൊമാന്റിക്കാവും ????????

  1. ചുംബനംന്ന് വെച്ചാൽ ദതാണ് ചുംബനം. പെണ്ണിന്റെ സമ്മതം ഇല്ലാതെയാവണം ആദ്യത്തെ ചുംബനം. അതും ചോര പൊട്ടിക്കൽ നിർബന്ധം ആണ്. അവരൊക്കെ ചുംബിക്കുമ്പോ വായിൽ ഇരുമ്പിന്റെ ചുവ തോന്നൂത്രെ.. ????
   ഒരു ആറേഴ് കഥയിൽ ഒക്കെ സെയിം സാനം വായിച്ചപ്പോൾ എനിക്കും ഡൌട്ട് തുടങ്ങി. കാര്യം മ്മളും ചുംബനം തുടങ്ങീട്ട് അഞ്ചാറ് കൊല്ലം ആയി. ബട്ട്‌ കോൾഗേറ്റ്, സെൻട്രൽ ഫ്രഷ് എന്നല്ലാതെ ഈ പറയ്ണ ഇരുമ്പിന്റേം അലൂമിനിയത്തിന്റേം ചുവയൊന്നും ഫീലീട്ടില്ല. സ്വാഭാവികമായും എനിക്ക് സംശയം തോന്നുമല്ലോ.. അപ്പൊ ഞാനെന്തായാലും കെട്ട്യോനോട് ചോദിക്കുമല്ലോ.. ചോദിച്ചു. ഉത്തരോം കിട്ടി. ബട്ട്‌ ദിവിടെ പറയാൻ കൊള്ളൂല ????????

  ഇനീം ഉണ്ട് കൊറേ ഐറ്റംസ്. ബാക്കി ഒക്കെ നിങ്ങക്ക് വിട്ട് തന്നിരിക്കുന്നു. എല്ലാറ്റിലും സ്ത്രീവിരുദ്ധത തുള്ളിത്തുളുമ്പി നിക്ക്ണത് കാണാം.അതോണ്ട് തന്നെ മിക്കവാറും പോസ്റ്റിന്റെ കീഴിൽ എന്റെ ചൊറി കമന്റ്സും ഉണ്ടാവും ????
  വളർന്ന് വരുന്ന എഴുത്തുകാരെ അധിക്ഷേപിക്കാൻ വേണ്ടി ഇട്ട പോസ്റ്റൊന്നും അല്ല. സ്ഥിരമായി ഇതൊക്കെ വായിക്കുന്നവർക്ക് അറിയാം ഞാൻ പറഞ്ഞതിൽ എത്രത്തോളം സത്യം ഉണ്ടെന്ന്. നല്ല എഴുത്തുകാരും ഒരുപാട് ഉണ്ട് കേട്ടോ.. ആമ്പൽ നല്ലൊരു എഴുത്തുകാരിയാണ്. ശരിക്കും റിയലിസ്റ്റിക് ആയി കഥകൾ പറയും.വായിക്കാൻ തന്നെ വേറൊരു ഫീൽ ആണ്????. അതുപോലെ ശ്രുതിലക്ഷ്മി, സൗമ്യ ലക്ഷ്മി,സേഷ്മ ഹരീഷ്,അലീന ജോൺ, മാരീചൻ എന്നിവരൊക്കെ അസാധ്യ എഴുത്തുകാർ ആണ്. പിന്നെ എന്റെ ചങ്ക്സ് ആയ അഭിയും നന്ദൂട്ടിയും കിടുവാണ്????????.

  വാൽ കസ്ണം : കുറ്റം പറയാൻ അല്ലാണ്ട് നിനക്ക് വല്ലോം എഴുതാൻ അറിയോ എന്ന് ചോയ്ക്കുന്നോർ വന്ന് എഴുത്ത് പഠിപ്പിച്ച് തരണം എന്നപേക്ഷിക്കുന്നു ????

  You May Also Like

  പ്രായം നോക്കിയാൽ അപ്പോൾ ഒരുദിവസം 205 തിരക്കഥ വീതം, ശ്രീനിവാസാ തള്ളാതെ

  ങ്ങള് ദയവ് ചെയ്ത് മെഡിക്കൽ സയൻസിൽ മാത്രം തള്ളിയാൽ മതി.കണക്ക് പറയരുത്.ചക്ക തിന്നാൽ എയ്ഡ്സ് മാറുമെന്നും അവയവ മാറ്റത്തെ കുറിച്ചും എന്തും പറയാം

  ദൈവം ദോശയും ചമ്മന്തിയും കഴിക്കില്ല, നരാവതാരങ്ങൾക്ക് അവയും ഒപ്പം സാമ്പാറും അഹിതകരമല്ല

  മാതാ അമൃതാനന്ദമയി കോവിഡ് രോഗത്തിനുള്ള വാക്സിൻ സ്വീകരിച്ചതിനെ പരിഹസിച്ചും കൊണ്ടുള്ള സ്റ്റാറ്റസ്റ്റുകൾ കാണുന്നത് ഹൃദയഭേദകമാണ്. തികഞ്ഞ അജ്ഞതയിൽ നിന്നാണ്

  ത്രേസ്യാമ്മ അടുത്തില്ലാത്തപ്പോൾ ഉണ്ടാകുന്ന നിങ്ങളുടെ ഈ ആഗ്രഹത്തെ മുൻകൂട്ടി ഞാൻ കണ്ടിരുന്നു

  2100 ജനുവരിയിലെ ഒരു സായാഹ്നം; ആർട്ടിഫിഷ്യൽ ഇറ്റലിജൻസിനെ ഉപയോഗപ്പെടുത്തുന്ന

  നിലാവത്ത് കോഴിയെ അഴിച്ചുവിട്ട പോലെ കുറെ മനുഷ്യർ ഓരോ ബാഗും തൂക്കി അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നു

  മലയാളത്തിൽ ഇതുവരെ അരങ്ങേറിയ റിയാലിറ്റി ഷോകളിൽ ഏറ്റവും റേറ്റിങ് ഉണ്ടയായിരുന്ന ഒന്നാണ് ബിഗ് ബോസ്. എന്നാൽ ചിലർ ഇതിനു അഡിക്ടാകുമ്പോൾ തന്നെ ചിലർ ഇതിന്റെ വിമശകരും ആണ്. അത്തരത്തിൽ ഹാസ്യാത്മകമായ ഒരു വിമർശനം വായിക്കാം Thozhuthuparambil Ratheesh Trivis ന്റെ വക.