Featured
ആയുഷ്മാൻ ഖുറാന മുന്തിയ നടനൊന്നുമല്ല, പക്ഷെ അയാൾ കൈകാര്യം ചെയുന്ന വിഷയങ്ങൾ മുന്തിയതാണ്

Praseed Sankaradas
വയസ്സ് 37. ഫീൽഡിൽ വന്നിട്ട് 10 വര്‍ഷം. അഭിനയിച്ചത് 17 ചിത്രങ്ങൾ. അത് ഒരു സാധാരണമായ കണക്കാണ്. അസാധാരണം ഈ നടൻ ഈ ചുരുങ്ങിയ കാലം കൊണ്ട് കവർ ചെയ്ത വിഷയങ്ങളാണ്.
ബീജ ദാനം, അമിത ഭാരം , ലേറ്റ് ഏജ് പ്രഗ്നന്‍സി, ദളിത് പീഡനം, ക്രോസ്സ് ഡ്രസിങ്, സ്വവർഗ്ഗ പ്രണയം, ലിംഗ മാറ്റം… അത് വരെ ബോളിവുഡിൽ എന്നല്ല, ഇന്ത്യൻ സിനിമയിൽ തന്നെ കൈകാര്യം ചെയ്യാൻ മടിച്ചിരുന്ന ഇത്തരം പല വിഷയങ്ങളും സിനിമയായത് ഈ നടന്റെ കൂടി ധൈര്യത്തിലാണ്.
ആയുഷ്മാൻ ഖുറാനയെ പറ്റിയാണ് പറയുന്നതെന്ന് മനസ്സിലായിക്കാണുമല്ലോ. അത്ര മുന്തിയ നടനൊന്നുമല്ല, സിനിമകളും മിക്കതും നർമ്മം ചാലിച്ച ലൈറ്റ് കോമഡികളാണ്. പക്ഷെ ഓരോ സിനിമകളും ഇറങ്ങുമ്പോൾ അത് കാണാന്‍ പ്രേരിപ്പിക്കുന്നത് അത് കൈകാര്യം ചെയ്യുന്ന വിഷയങ്ങൾ തന്നെയാണ്.
“അനേക്” എന്ന ആയുഷ്മാൻറെ പുതിയ സിനിമ പറയുന്നതും വ്യത്യസ്തമായ ഒരു വിഷയമാണ്. ഇന്ത്യയുടെ നോർത്ത് ഈസ്റ്റ് സംസ്ഥാനങ്ങളിലെ മിലിറ്റൻസിയും അവരോടുള്ള മറ്റു സംസ്ഥാനക്കാരുടെ മനോഭാവവുമാണ് “aNEk ” അവതരിപ്പിക്കുന്നത്.
പലപ്പോഴും ഇഴച്ചിലുണ്ട്, ഫോക്കസ് നഷ്ടമാവുന്നുണ്ട്, ഇത് പോലൊരു വിഷയം ആവശ്യപ്പെടുന്ന കെട്ടുറപ്പും കയ്യടക്കവും തിരക്കഥയിൽ ഇടക്കിടക്ക് മിസ് ആവുന്നുമുണ്ട്. എന്നിട്ടും അനേക് ഒരു watchable അനുഭവം ആവുന്നത് ആ വിഷയത്തിന്റെ പ്രത്യേകതയും അവർക്ക് മാത്രമല്ല, എല്ലാവര്ക്കും ബാധകമാവുന്ന, കഥാപാത്രങ്ങൾ ഇടക്ക് ചോദിക്കുന്ന ചില ചോദ്യങ്ങളും കൊണ്ടാണ്.
1,612 total views, 4 views today