വാളെടുക്കും മുൻപ് അയ്യപ്പ ഭക്തർ ഇത് വായിക്കുക

621

അഡ്വ ശ്രീജിത്ത് പെരുമന

വിഡ്ഢികളാകാതിരിക്കണമെങ്കിൽ വായിക്കാതെ പോകരുത്.., ഇതാണ് യാഥാർഥ്യം !

കുലംകുത്തികൾ വീണ്ടും ഇറങ്ങിയിട്ടുണ്ട് ശബരിമലയിൽ യുവതികൾ പ്രവേശിക്കാൻ പാടില്ല എന്നതിന് തെളിവുകൾ കിട്ടിയെത്രേ വാസ്കോ ഡി ഗാമ 1498 മെയ് 20 കോഴിക്കോടുള്ള കാപ്പാട് വന്ന ശേഷം നേരെ ശബരിമലയിൽ പോയി ദർശനം നടത്തിയെന്നും ആ സമയത്ത് അവിടെ ആർത്തവമുള്ള യുവതികളെ കയറ്റുന്നതിനു വിലക്കുണ്ടായിരുന്നു എന്നുമൊക്കെ അദ്ദേഹത്തിന്റെ തുഴക്കാരൻ എഴുതിയ The Epic Voyages of Vasco da Gama and Sabarimala Arthavam എന്ന ബുക്കിലാണെത്രെ തെളിവുകളുള്ളത് 

എന്നാൽ ഈ ഗമണ്ടൻ തെളിവുകളൊക്കെ സംഗഭക്തർ നിരത്തുമ്പോഴും ഹൈക്കോടതിയിലും സുപ്രീംകോടതിയിലും തന്ത്രിയും, രായാവും ദേവസ്വം ബോർഡുമെല്ലാം പറഞ്ഞത് എന്താണെന്നറിയേണ്ടേ പറഞ്ഞുതരാം…

വാളെടുക്കും മുൻപ് അയ്യപ്പ ഭക്തർ ഇത് വായിക്കുക, ക്ഷേത്രം തന്ത്രിയും, ദേവസ്വം ബോർഡും, മറ്റ് സവർണ്ണ ഭക്ത പ്രമാണിമാരും ഹൈക്കോടതിയിലും സുപ്രീം കോടതിയിലും കുമ്പസാരിച്ച കാര്യങ്ങളാണിത്. അക്കാര്യങ്ങൾ കോടതി വിധിയിലൂടെ ഇപ്പോൾ പരസ്യമാക്കിയിട്ടുണ്ട്.

കോടതിയിൽ തത്ത പറയുന്നതുപോലെ സത്യങ്ങൾ മുഴുവൻ സമ്മതിച്ചിട്ട, ഇവിടെ വന്നു ഭക്തരെ പിരികേറ്റി കലാപത്തിനയക്കുന്നു . ഇനിയെങ്കിലും സത്യം നിങ്ങൾ മനസിലാക്കുക. (എന്റെ കണ്ടെത്തലുകളല്ല സുപ്രീം കോടതി വിധിയിലെ വാക്കുകളാണ്, വിധി പകർപ്പും ഇതിനോടൊപ്പമുണ്ട്)
(must Read)

👉ശബരിമലയിൽ ഏതു പ്രായത്തിലുള്ള യുവതികൾക്കും പ്രവേശിക്കുന്നതിന് പഴയകാലത്ത് യാതൊരുവിധ നിരോധനങ്ങളും ഇല്ലായിരുന്നു. പക്ഷെ അന്ന് കൂടുതൽ സ്ത്രീകൾ ശബരിമല സന്ദർശിച്ചിരുന്നില്ല

👉സ്ത്രീകൾ ശബരിമലയിൽ പ്രവേശിക്കാത്തത് ഹിന്ദുമത ആചാര പ്രകാരം സ്ത്രീകൾക്ക് ഏതെങ്കിലും തരത്തിലുള്ള നിരോധനം ഉള്ളതുകൊണ്ടല്ല. മതപരമല്ലാത്ത ചില കാരണങ്ങൾ കൊണ്ടാണ്.

👉ഈ അടുത്തകാലത്തും യുവതികളായ സ്ത്രീകൾ ശബരിമലയിൽ കയറി അവരുടെ മക്കളുടെ ചോറൂണ് ഉൾപ്പെടെ നടത്താറുണ്ട്. അതിനു ദേവസ്വം ബോർഡ് പണം ഈടാക്കി രസീതും നല്കാറുണ്ടായിരുന്നു.

👉ധ്വജം എന്ന കൊടിമരത്തിന് ശേഷവും, പടിപൂജ തുടങ്ങിയത്തിനു ശേഷവും ശബരിമലയിലെ ആചാരങ്ങൾക്ക് മാറ്റം വന്നിട്ടുണ്ട്. തന്ത്രിയുടെ നിർദേശ പ്രകാരമായിരുന്നു ഈ മാറ്റങ്ങൾ. അതിനാൽ തന്നെ ഇത്തരം ആചാരങ്ങൾ സ്ഥായിയായ ഒന്നായി കാണാൻ സാധിക്കില്ല.

👉പതിനെട്ടു പടികളിലും തേങ്ങ ഉടയ്ക്കുന്ന ആചാരം നിരോധിച്ചു. പിന്നീട് പതിനെട്ടാം പടിക്ക് സമീപം വെച്ചിട്ടുള്ള കല്ലിൽ മാത്രം തേങ്ങ ഉടയ്ക്കുക എന്ന നിയമം കൊണ്ടുവന്നു.

👉കൊല്ലവർഷം 1116 ചിങ്ങം ഒന്നിന് തന്റെ കൊച്ചുമകളുടെ ചോറൂണ് കുടുംബസമേതം നടത്തിയത് ശബരിമലയിലായിരുന്നു എന്ന് മുൻ ദേവസ്വം കമ്മീഷണർ ശ്രീമതി എസ് ചന്ദ്രിക ഹൈക്കോടതിയിൽ നൽകിയ കൗണ്ടർ അഫിഡവിറ്റിൽ സമ്മതിക്കുന്നു. മക്കളില്ലാത്തതിനാൽ അങ്ങനൊരു നേർച്ച നേർന്നതായിരുന്നു ശബരിമലയിൽ പ്രവേശിക്കാൻ കാരണമായി അവർ പറഞ്ഞത്

👉മണ്ഡലകാലം, മകരവിളക്ക്, വിഷു സീസൺ ഒഴികെ ഏതു സമയത്തും ഏതു പ്രായത്തിലുള്ള സ്ത്രീകൾക്കും ശബരിമലയിൽ കയറുന്നതിനു യാതൊരു തടസങ്ങളുമില്ല. അങ്ങനെ സ്ത്രീകളെ വിലക്കുന്ന യാതൊരു ആചാരങ്ങളുമില്ല

👉കഴിഞ്ഞ 20 വർഷക്കാലമായി എല്ലാപറയത്തിലുള്ള സ്ത്രീകളും ശബരിമലയിൽ ചോറൂണിനായി എല്ലാ മാസവും ആദ്യ അഞ്ചു ദിവസങ്ങളിൽ കയറിയിട്ടുണ്ട്

👉ശബരിമലയിൽ സ്ത്രീകളെ കയറ്റാതെയുള്ള ഒരാചാരം ഒരുകാലത്തും നിലനിന്നിരുന്നില്ല എന്ന് ഇതിൽ നിന്നും സുപ്രീം കോടതിക്ക് ബോധ്യമായി.

👉ശബരിമലയിലെ ആചാര അനുഷ്ഠാനങ്ങൾക്ക് കഴിഞ്ഞ 40 വർഷക്കാലമായി വലിയ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. പ്രത്യേകിച്ച് 1950 നു ശേഷം.

👉ശബരിമല തീ പിടുത്തതിന് ശേഷവും ആചാരങ്ങൾ നിലനിന്നിരുന്നെങ്കിലും യുവതികൾ അപൂർവ്വമായി ശബരിമലയിൽ പ്രവേശിക്കാറുണ്ടായിരുന്നു.

👉തിരുവിതാംകൂർ മഹാരാജാവും, മഹാറാണിയും, ദിവാനും കൂടി 1939 ൽ ശബരിമലയിൽ പ്രവേശിച്ചിട്ടുണ്ട് –

ശബരിമലയിൽ യുവതികളായ സ്ത്രീകളെ കയറ്റാത്തത് കാലങ്ങളായി ആചരിച്ചു വന്ന ഒരു ഹിന്ദു മത ആചാരമല്ല., എന്തുകൊണ്ട് ഈ വിധി പുനഃപരിശോധിച്ച് മാറ്റം വരുത്തില്ല, എങ്ങനെയാണു സ്ത്രീ പ്രവേശനത്തെ എതിർക്കുന്നവരുടെ വാദങ്ങൾ നിരർത്ഥകമാകുന്നത് എന്നതിന് സുപ്രീം കോടതി വിധിയിൽത്തന്നെ പറയുന്ന കാര്യങ്ങളാണ് ഇത്.

(എസ് ചന്ദ്രികയും യുവതികളായ മറ്റ് ഇരുപതിലധികം ആളുകളും ചേർന്ന്
കൊല്ലവർഷം 1116 ചിങ്ങം ഒന്നിന് തന്റെ കൊച്ചുമകളുടെ ചോറൂണ് നടത്തുന്നതിന്റെ ചിത്രം ഈ പോസ്റ്റിനൊപ്പം, കേരളം കൗമുദിയിൽ പ്രസിദ്ധീകരിച്ചത്. ഈ ചിത്രം പകർത്തിയ ശേഷം തിരികെ പമ്പയിലെത്തിയ ഫോട്ടോഗ്രാഫറെ തേടി നിരവധി ദേവസ്വം ഉദ്യോഗസ്ഥർ എത്തുകയും ഫോട്ടോഗ്രാഫർക്ക് പണം ഉൾപ്പെടെ വാഗ്ദാനം ചെയ്‌തെങ്കിലും ഫിലിം നല്കാൻ അദ്ദേഹം വഴങ്ങിയില്ല. ഈ ചിത്രവും വാദത്തിനിടെ സുപ്രീം കോടതി പരിഗണിച്ചു)

Image may contain: 3 people, people smiling

Image may contain: 3 people, people smiling

ഇനി തിരിച്ചറിയേണ്ടത് നിങ്ങളാണ്

#Sabarimala

അഡ്വ ശ്രീജിത്ത് പെരുമന