നാല്പതു കഴിയുമ്പോൾ ആണ് ശരിക്കും പ്രണയിച്ചു തുടങ്ങേണ്ടത് !

0
530

അയ്യപ്പൻ

ജീവിതത്തിൽ ഏറ്റവും കൂടുതൽ പ്രണയിക്കാൻ ആഗ്രഹിക്കുന്ന സമയം ഏതാണെന്നു അറിയുമോ നിനക്ക് ? അവൾ ഒന്നും മിണ്ടാതെ തല ഉയർത്തി നോക്കി. അയാൾ പറഞ്ഞു “അത് 40വയസ്സ് കഴിയുമ്പോൾ ആണ്. കടൽക്കരയിൽ ഇരുന്ന് അയാൾ അത്‌ പറയുമ്പോൾ അവൾ ഒന്നുംമിണ്ടാതെ അയാളുടെ വാക്കുകളെ ശ്രെദ്ധിക്കുകയായിരുന്നു. ശരിയാണ്, 40 വയസ്സുകഴിഞ്ഞാൽ പിന്നെ തിരക്കുകളുടെ ഇടയിൽ പ്രണയിക്കാൻ സമയം കിട്ടില്ല കൂടെ ഉള്ള പങ്കാളി എന്ത് കരുതും എന്ന ചിന്ത.പ്രായംകൂടുന്നു എന്ന ചിന്ത. വളർന്നു വരുന്ന മക്കൾ കാണും എന്ന ചിന്ത. ജീവിതത്തിൽ ഭയങ്കര തിരക്കാണ് എന്ന മനഃപൂർവം കരുതുന്ന ചിന്ത. പക്ഷെ ഇരു ഹൃദയങ്ങളും കൊതിക്കുന്നുണ്ടാവും എല്ലാ അർഥത്തിലും പ്രണയിക്കാൻ.

വല്ലപ്പോഴും “ഞാൻ നിന്നെ ഒരുപാട് സ്നേഹിക്കുന്നുണ്ട്” എന്ന് ഒന്ന് പറഞ്ഞാൽ മതി.അല്ലെങ്കിൽ ആരും കാണാതെ ഒരൊറ്റ ചുംബനം ഒരു ആലിംഗനം.ഒറ്റയ്ക്ക് നിൽകുമ്പോൾ പിറകിലൂടെ വന്നൊന്ന് ചേർത്ത് വെപ്പ് ഇത്രയും മതി. അതാലോചിച്ചപ്പോ അവളുടെ കണ്ണ് നിറഞ്ഞു. സാരിയുടെ മുന്താണിയിൽ പിടിച്ചു അവൾ നിവർന്നിരുന്നു. നേരം സന്ധ്യ ആയിരുന്നു തിരമാലകൾ ആർക്കും ശല്യമുണ്ടാക്കാതെ നുരഞ്ഞു പൊങ്ങി തീരത്തേക്ക് വന്നു.അയാൾ അവളുടെ അരികിലേക്ക് നീങ്ങി ഇരുന്നു എന്നിട്ട് മെല്ലെ പറഞ്ഞു. നമുക്ക് പ്രണയിക്കാം

Image result for after 40 love"അവൾ പറഞ്ഞു എനിക്ക് മധുരപതിനേഴ് അല്ല വയസ്സ് 46കഴിഞ്ഞിരിക്കുന്നു അയാൾ ചിരിച്ചു. എങ്കിൽ ഒരു 54വയസ്സുകാരൻ പറയുന്നു. നമുക്ക് പ്രണയിക്കാം. അവൾ പറഞ്ഞു. ഭർത്താവ് മരിച്ച ജീവിതത്തിൽ ഒരു സ്വപ്നകളും ഇല്ലാത്തവൾ ആണ് ഞാൻ വിട്ടേക്കു അത്‌ ഞാൻ ഇല്ല.അയാൾ അവൾക്കരികിലേക്കു ഒന്നുകൂടി നീങ്ങി ഇരുന്നു “എങ്കിൽ നമുക്ക് വിവാഹം ചെയ്യാം.അവൾ ഞെട്ടിപ്പോയി ഭാര്യ അകാലത്തിൽ മരിച്ച 25വയസ്സുള്ള ഒരു മകൾ ഉള്ള പേരക്കുട്ടി ഉള്ള ഒരു മനുഷ്യൻ തന്നോട് വിവാഹ അഭ്യർത്ഥന നൽകിയിരിക്കുന്നു. അതും ഈ പ്രായത്തിൽ. അവളുടെ കണ്ണിൽ നനവൂറി. നിശബ്ദത തങ്ങി നിന്ന അവരുടെ ഇടയിൽ അയാൾ പറഞ്ഞു.

ഒരുപാട് ആലോചിച്ചെടുത്ത തീരുമാനം ആണിത്. ആളുകൾ പലതും പറയുമായിരിക്കും. കുത്തുവാക്കുകൾ കേൾക്കേണ്ടി വരുമായിരിക്കും പക്ഷെ അത്‌ എനിക്ക് ഒരു പ്രശ്‌നമല്ല. ജീവിതത്തിൽ ഒറ്റപെട്ടു ജീവിക്കുമ്പോൾ ഈ പറയുന്ന ആരും ഉണ്ടാവില്ല കൂടെ നിൽക്കുവാൻ. അയാൾ തുടർന്നു, നിനക്ക് അറിയുമോ സ്നേഹിച്ചു പ്രണയിച്ചു കൊതി തീരും മുന്നേ ആണ് അവൾ പോയത്. അർബുദം അവളുടെ മാറിനെ പുണർന്നപ്പോ എന്ത് ചെയ്യണം എന്നറിയാതെ ഏഴു വയസ്സുകാരിയായ മകളും ഞാനും പകച്ചു നിന്ന സമയം ആയിരുന്നു അത്‌.എന്നും രാത്രി പതം പറഞ്ഞു കരയുമായിരുന്നു അവൾ.എനിക്ക് മരിക്കണ്ട ഹരിയേട്ടാ എന്ന് പറഞ്ഞു ആർത്തലച്ചു കരയുമായിരുന്നു.വേദനയാൽ ഉറങ്ങാത്ത രാത്രിയിൽ ഞാൻ ഒരു ഭാരമായി തോന്നുന്നുണ്ടോ ഹരിയേട്ടാ എന്ന അവളുടെ ഒരു ചോദ്യം ഉണ്ട് ഒരിക്കലും ഇല്ല പെണ്ണെ “എന്ന് ആയിരം ആയിരം തവണ പറഞ്ഞിട്ടുണ്ട്.

Image result for after 40 love"കർപ്പൂരത്തിന്റെ മണമാണവൾക്കു അയാൾ പെട്ടന്ന് നിശബ്ദമായ് അവൾ പോയതിൽ പിന്നെ ഒരു നോവ് ആണ്. നമുക്ക് ഒരു ചായ കുടിക്കാൻ തോന്നുമ്പോൾ ഉണ്ടാക്കി തരാൻ ആളില്ലാതെ ആവുമ്പോ ഉണ്ടാവുന്ന നോവ്. അല്പം രാത്രി ആയാൽ ഒരു അല്പം ഭയത്തോടെ വരാന്തയിൽ വന്നൊന്നു നിൽക്കാൻ ആരുമില്ലാത്തതിന്റെ നോവ്. ഒരു കൊള്ളി സിഗരറ്റ് വലിച്ചാൽ ഒരിത്തിരി പിണക്കത്തോടെ വന്നൊന്ന് ശാസിക്കാൻ ആരുമില്ലാത്തതിന്റെ നോവ്. ഒരു പനി വന്നാൽ നെറ്റിയിൽ വന്നോന്നു തൊട്ടു നോക്കാൻ ആരുമില്ലാത്തതിന്റെ നോവ്. എല്ലാത്തിനും അപ്പുറം സ്നേഹം കൊണ്ട് തോൽപ്പിക്കാനും തോറ്റുകൊടുക്കാനും തന്റെ പാതി ഇല്ലല്ലോ എന്ന നോവ്. ഇടയ്ക്ക് ഒറ്റയ്ക്ക് ആണ് എന്ന തോന്നൽ ഉണ്ടാവുമ്പോൾ മുറിയിൽ കയറി വാതിൽ അടയ്ക്കും എന്നിട്ട്. അയാൾ പറഞ്ഞു നിർത്തി അവൾ മുഖം ഉയർത്തി ആകാംഷയോടെ ചോദിച്ചു “എന്നിട്ട്.അയാൾ പറഞ്ഞു.എന്നിട്ട് അവൾ പോവുന്നെന്റെ തൊട്ടു മുന്നേ ഉടുത്ത പച്ച കരയിൽ ചുവന്ന പൂക്കൾ ഉള്ള ഒരു കോട്ടൺ സാരി ഉണ്ട് അത്‌ എടുത്തു എന്റെ മുഖത്തേക്ക് ചേർത്ത് വെക്കും.

അവളുടെ ഉടലിൽ പറ്റി കിടന്ന സാരി അവളുടെ വിയർപ്പും ചൂരും ഉള്ള സാരിഅയാൾ വിക്കി.കണ്ണിൽ നനവ് പൊടിയുന്നുണ്ട് അയാൾ പറഞ്ഞു.അപ്പോ അപ്പോൾ ഞാൻ ഒറ്റയ്ക്കല്ല എന്ന് തോന്നും അവൾ കൂടെ ഉണ്ടെന്ന് തോന്നും ചുറ്റും ചുറ്റുമപ്പോൾ കർപ്പൂരത്തിന്റെ മണം ഉണ്ടാവും.അയാൾ പറഞ്ഞു നിർത്തുമ്പോൾ വിങ്ങുന്നുണ്ടായിരുന്നു കിതക്കുന്നുണ്ടായിരുന്നു വിയർക്കുന്നുണ്ടായിരുന്നു. അവൾക്കു അയാളോട് സഹതാപം തോന്നി ആണൊരുത്തൻ തന്റെ മുന്നിൽ ഇരുന്നു വിതുമ്പുകയാണ് .അയാളുടെ പ്രിയപെട്ടവളുടെ വിയോഗത്തിന്റെ മുറിവ് അയാളുടെ ഹൃദയത്തെ കീറി മുറിക്കുന്നുണ്ട്.സന്ധ്യ ആവാൻ ആയിരുന്നു കടൽക്കരയിൽ ആളുകൾ കുറയുന്നുണ്ട് ചുറ്റും വെന്ത കടലയുടെ മണം.തെല്ലു മൗനത്തിനു ശേഷം അവൾ പറഞ്ഞു.നിങ്ങളുടെ ഭാര്യ ഭാഗ്യവതി ആയിരുന്നു ഭർത്താവായ തന്റെ പുരുഷനാൽ സ്നേഹിക്കപ്പെടുക അതിലും ഭാഗ്യം മറ്റെന്തിനാണ്.പക്ഷെ ഭർത്താവായ പുരുഷനിൽ നിന്നും അപമാനിക്കപ്പെട്ടവളുടെ കഥ അറിയുമോ നിങ്ങൾക്ക് ഭീകരമാണത്.

അവൾ ആർത്തിരുമ്പുന്ന കടലിനെ ഉറ്റു നോക്കി മൂർച്ചയോടെ അത്‌ പറഞ്ഞപ്പോ അയാൾ അത്ഭുതത്തോടെ അവളെ നോക്കി.ഉയർന്ന മതിൽകെട്ടിനുള്ളിൽ ജീവിക്കേണ്ടി വന്നവൾ.മനുഷ്യരെ കാണാതെ.പച്ചപ്പ് കാണാതെ.ശ്വാസം കിട്ടാതെ പൂവിനേം പൂമ്പാറ്റയും കാണാതെ ഉയർന്ന മതിൽകെട്ടിനുള്ളിൽ ജീവിക്കേണ്ടി വന്നവൾ.അവൾ പറഞ്ഞു നിർത്തിമ്പോൾ.അയാൾ അവളെ നോക്കി കണ്ണുമിഴിച്ചു ഇരിക്കുകയിരുന്നു അവൾ പറഞ്ഞു “അയാളെ ഞാൻ വിവാഹം കഴിക്കുമ്പോൾ ഒരുപാട് പ്രതീക്ഷ ഉണ്ടായിരുന്നു.പക്ഷെ കിടക്കയിൽ അയാൾ പരാജയപെടുമ്പോൾ ആ പരാജയം മറയ്ക്കാൻ അയാൾക്ക്‌ ജയിക്കണമായിരുന്നു.സിഗരറ്റ്കൊള്ളികൾ കൊണ്ട് എന്റെ ദേഹമാസകലം അയാൾ പൊള്ളിക്കും വെന്ത മാംസം നീറി പുകയുന്നുണ്ടാവും നിശബ്ദത ആയിരുന്നു എന്റെ ആയുധം.

അവൾ അത്‌ ഓർത്തെടുത്തു പറയുമ്പോൾ അവളുടെ കണ്ണിൽ വെള്ളം പൊട്ടുന്നുണ്ടായിരുന്നു ചുണ്ടുകൾ വിറയ്ക്കുന്നുണ്ടായിരുന്നു.അയാൾ ഒന്നും മിണ്ടിയില്ല.വേദനിപ്പിച്ചു വേദനിപ്പിച്ചു ഞാൻ നീറുമ്പോൾ അയാൾ ചിരിക്കും.ഒരിക്കൽ ഒരു ദിവസം അയാൾ മുറി ബ്ലേഡ് ഉപയോഗിച്ച് എന്റെ സ്വകാര്യ ഭാഗത്ത്‌ അയാൾ അവളുടെ വാ പൊത്തി ബാക്കി കേൾക്കാൻ ഉള്ള ശക്തി അയാൾക്കില്ലാരുന്നു അവളുടെ കണ്ണുകൾ കലങ്ങിയിരുന്നു.ഒരു കല്യാണമോ ചടങ്ങുകളോ വന്നാൽ എനിക്ക് ഭയം ആണ്.എന്നെ ഒരുക്കി ആൾക്കൂട്ടത്തിലേക്ക് അയാൾ പറഞ്ഞു വിടും.പരിചിതരായ ആണൊരുത്തൻ എന്നോട് കുശലം ചോദിക്കുമ്പോൾ ഞാൻ ഉരുകി ഒലിക്കും.കാരണം ദൂരെ എവിടെയോ അയാളുടെ രണ്ട് കണ്ണുകൾ എന്നെ നോക്കി നിൽപ്പുണ്ടാവും.

തൊണ്ടയിൽ നിന്ന് അന്ന് ഭക്ഷണം ഇറങ്ങില്ല.എനിക്കുറപ്പാണ് അന്ന് രാത്രി എനിക്ക് അയാളോട് എണ്ണി എണ്ണി കണക്കു പറയേണ്ടി വരും എന്ന് ആണൊരുത്തൻ എന്നോട് മിണ്ടുന്ന രാത്രി അത്രമേൽ ഭയാനകമാണ്.വിവസ്ത്ര ആക്കി അയാളുടെ മുന്നിൽ ഉത്തരങ്ങൾ തേടേണ്ടി വരുന്നവൾ സ്വന്തം ഭർത്താവിന്റെ മുന്നിൽ നഗ്നതയാൽ അപമാനിക്കപെട്ടവൾ.ക്രൂരമാണത് .അവൾ കണ്ണുകൾ ഇറുകി അടച്ചു നെറ്റിയിൽ പൊടിഞ്ഞ വിയർപ്പ് ഒലിച്ചു ഇറങ്ങി അയാൾ അവളെ ആശ്വസിപ്പിക്കുവാൻ കഴിയാതെ കുഴഞ്ഞു.ഒരു കുഞ്ഞുണ്ടായിരുന്നെങ്കിൽ എന്നിലെ പകുതി ഭാരം ഇറക്കി വെക്കാമായിരുന്നു പക്ഷെ.

ഒരു അമ്മ ആവാൻ അത്രമേൽ ഞാൻ കൊതിച്ചിരുന്നു.കൂടെ പഠിച്ചവർക്ക് അനുജത്തിക്ക് ഒക്കെ കുട്ടികൾ ആയപ്പോ സഹതാപത്താടെ എന്നെ നോക്കും ന്തെങ്കിലും കുഴപ്പം ഉണ്ടോ എന്ന് മെല്ലെ ചോദിക്കും അല്ലെങ്കിൽ പരിഹാരമായി എന്തെങ്കിലും പറഞ്ഞു തരും അതിൽ പിന്നെ ആളുകളെ കാണുന്നത് എനിക്ക് ഭയമാണ്.നിങ്ങൾക്ക് അറിയുമോ അവൾ എന്റെ അയാളുടെ നേരെ തിരിഞ്ഞു ഇരുന്നു എന്നിട്ട് പറഞ്ഞു തുടങ്ങി അനുജത്തിടെ 9മാസം പ്രായമുള്ള കുഞ്ഞിനെ ഒരിക്കൽ ഞാൻ ചേർത്ത് വെക്കുകയും.വെറുതെ മുല കൊടുക്കുകയും ചെയ്തിട്ടുണ്ട് അത്രമാത്രം കൊതി ആണ് എനിക്ക്.അന്ന് അന്ന് പാല് കിട്ടാതെ ആ കുഞ്ഞ് ആ കുഞ്ഞെന്നെ ശപിച്ചിട്ടുണ്ടാവും. നിയന്ത്രണം സഹിക്കാതെ അവൾ മുഖം പൊത്തി പൊട്ടി കരഞ്ഞപ്പോൾ അയാൾക്ക് അവളോട് സഹതാപം തോന്നി അവളുടെ മുഖത്തു പാറി വീണ മുടി ഇഴകളെ ഒതുക്കി ഇരു കരങ്ങൾ കൊണ്ട് അവളുടെ കവിൾതടങ്ങിൽ പിടിച്ചു മുകളിലേക്ക് ഉയർത്തി കൊണ്ട് അയാൾ പറഞ്ഞു”കരയരുത് കൂടെ ഉണ്ട്.

ഇടറിയ ശബ്ദത്തോടെ അവൾ പറഞ്ഞു “സഹിക്ക വയ്യാതെ വരുമ്പോൾ ഞാൻ എല്ലാം അവസാനിപ്പിച്ചു വീട്ടിൽ പോവാൻ നോക്കും അല്ലെങ്കിൽ ആത്മഹത്യ ചെയ്യും എന്ന് പറയും.അപ്പോൾ അയാൾ ഒരു കുഞ്ഞിനെ പോലെ വാവിട്ടു കരയുകയും എന്റെ കാൽ പാദങ്ങൾ എടുത്തു അയാളുടെ ചുണ്ടുകൾ കൊണ്ട് ഉരസി.എന്നെ വിട്ടു പോവരുത് “എന്ന് കരയുകയും ചെയ്യും.നീ പോയാൽ എനിക്കാരുമില്ലന്ന” അയാൾ തേങ്ങി പറയുമ്പോൾ അയാളോടുള്ള ദേഷ്യം ഒരു മഴ പോലെ പെയ്തു തോരും.അയാൾ കൈതണ്ട മുറിച്ചു ആത്മത്യ ചെയ്യുമ്പോൾ ഞാൻ തൊട്ടപ്പുറത്ത മുറിയിൽ ഒന്നുമറിയാതെ ഉറങ്ങുകയായിരുന്നു അയാളുടെ ശവശരീരത്തിനടുത്ത് ഒരു പ്രതിമ പോലെ ഒരു തുള്ളി കണ്ണീർ പോലും വരാതെ ഞാൻ ഇരിക്കുമ്പോൾ കൂടെ നിന്നവർ എല്ലാം പറഞ്ഞു.ഒന്ന് കരയുക എങ്കിലും ചെയ്യ് പെണ്ണെ എന്ന് അവൾ പറഞ്ഞു നിർത്തിയപ്പോനിർവികാരതയോടെ എല്ലാം കെട്ടു കോണ്ടു ഇരിക്കുകയായിരുന്നു അയാൾ.

പെടുന്നനെ അയാൾ അവളെ മാറിലേക്ക് പിടിച്ചുലച്ചു ചേർത്തു.ആർത്തിരമ്പി കരയുന്ന പെണ്ണിനും ആർത്തിരമ്പി അലയടിക്കുന്ന കടലിനും നടുക്ക് അയാൾ നിന്നു.ലേബർ റൂമിലേക്ക് അയാൾ അവളെ കൊണ്ട് വരുമ്പോൾ എല്ലാവരും എത്തിച്ചു നോക്കുന്നുണ്ടായിരുന്നു.ഇനി ഒരിക്കലും ഗർഭം ധരിക്കില്ല എന്ന് കരുതിയിടത്തു വസന്തം പൂത്തിരിക്കുന്നു. പ്രായത്തിന്റേതായ ഒരു ബുദ്ധിമുട്ടും അവളിൽ കണ്ടില്ല.ലേബർ റൂമിന്റെ മുന്നിൽ നിന്നു അവൾ അയാളെ തിരിഞ്ഞു നോക്കി.ശേഷം അകത്തേക്കു കയറുമ്പോൾ നെഞ്ചിടിക്കുന്നുണ്ടായിരുന്നു.വയറിൽ നിന്നും അസഹനീയമായ വേദന അവളെ പിടിച്ചുലച്ചു.അതി ഭയാനകമായി അവൾ വിയർത്തു ഒലിച്ചു.ചുറ്റും ഒരു നനവ് ചോരയുടെ മണം.

തോലിൽ നിന്ന് മാംസവും മാംസത്തിൽ നിന്നും അസ്ഥിയും.അസ്ഥിയിൽ നിന്നും മജ്ജയും വേർപെടുന്ന വേദന.നാഡി ഞരമ്പുകൾ പൊട്ടി പോവുന്ന വേദന.വാ പൊത്തി അവൾ പിടഞ്ഞു കരഞ്ഞപ്പോൾ ആണ് നേർത്ത ഒരു കരച്ചിൽ കേട്ടത്.ആ ഒരൊറ്റ നിമിഷത്തിൽ അവളുടെ വേദന അലിഞ്ഞില്ലാതാക്കുകയും ശരീരം മുഴുവൻ പൂത്തുലയുകയും ചെയ്തു ഒരു ദീർഘ നിശ്വാസത്തോടെ അവൾ ചാഞ്ഞു കിടന്നു ചോര കിനിഞ്ഞ കുഞ്ഞ് ചുണ്ടും ഇളം ചാര നിറത്തിലെ കണ്ണും ഉരുണ്ട് ചോന്ന കവിൾതടങ്ങളും ആയി ആ കുഞ്ഞ് ചിണുങ്ങി.ഉണ്ട കൈകൾ ചുരുട്ടി അവൻ മെല്ലെ കരഞ്ഞു അവൾ അവനെ നെഞ്ചോട് ചേർത്തപ്പോൾ കുഞ്ഞ് മെല്ലെ പാൽ നുകരാൻ തുടങ്ങി.കുഞ്ഞ് ചുണ്ടുകൾ മുലഞെട്ടിൽ മെല്ലെ കൊരുത്തപ്പോൾ അത്‌ വരെ അടക്കി നിർത്തിയ കണ്ണുനീർ ഒരു മഴയായ് പെയ്തു തുടങ്ങി.അത്‌ കണ്ടിട്ടാണ്. അയാൾ മെല്ലെ അവൾക്കു അരികിലേക്ക് ചെല്ലുകയും.നെറ്റിയിൽ തീർത്തും സ്വകാര്യമായ ഒരു ചുംബനം നൽകുകയും ചെയ്തത്.