Drishya Anoop
സച്ചിയുടെ അയ്യപ്പനും കോശിയും തെലുങ്കിൽ ഭീംല നായക് ആയപ്പോൾ (ട്രോൾ)
അയ്യപ്പൻ നായർ മുണ്ടൂർ മാടനാകുന്ന സമയം ഒരു ട്രൈബൽ സോങ്ങിന്റെ പശ്ചാത്തലത്തിൽ ചെരുപ്പൂരി ഇട്ടുകൊണ്ടുള്ള ഒരു നടത്തമാണ് ഇവിടെയെങ്കിൽ… അവിടെ നമ്മുടെ പ്രതീക്ഷ തെറ്റിക്കാതെ സ്ലോ മോഷനിൽ നടക്കുന്ന ഭീംല നായകിന്റെ പശ്ചാത്തലത്തിൽ ട്രൈബൽ സോങ്ങിന്റെ ന്റെ ഡിജെയ്ക്ക് ഡാൻസ് ചെയ്യാൻ ഒരു 200 പെൺകുട്ടികൾ ഉണ്ടായിരുന്നു >
ഇവിടെ അയ്യപ്പൻ നായർ JCB കൊണ്ട് കാടമുറികൾ തകർക്കുകയാണെങ്കിൽ അവടെ വലിയൊരു ബിൽഡിംഗ് ബോംബ് വെച്ച് തകർക്കുകയാണ് സൂർത്തുക്കളെ….
മുണ്ടൂർ മാടന്റെ പാസ്റ്റ് കേവലം ഒരു മിനിറ്റ് വരുന്ന ഡയലോഗിലൂടെ സച്ചി നമ്മളിലേക്ക് എത്തിച്ചപ്പോൾ അവിടെ ഒരു ഒരു ഷോർട്ട് ഫിലിം തന്നെ കാണിക്കുന്നുണ്ട്. ഒരു ഗ്രാമത്തിന്റെ രക്ഷകനായി വിജയ് സോറി ഭീംല നായക് എത്തുന്നതും, എന്തിനേറെ ഒടുവിൽ അവരുടെ ദൈവം ആയി മാറി അവർ അമ്പലം കെട്ടുന്നതും.
ഒടുവിൽ ക്ലൈമാക്സ് സ്റ്റണ്ടിൽ തെലുങ്ക് സിനിമയിലെ ക്ളീഷെയുടെ നാത്തൂന്റെ കുഞ്ഞമ്മയുടെ മക്കൾ 3 പേർ ഒരുമിച്ച് വരുകയാണ്.
1. ആദ്യം നായകൻ വില്ലന്റെ തുടർച്ചയായി അക്രമണങ്ങളിൽ വീണു പോകുന്നു.
2. നായകനെ പിന്നിൽ നിന്നും ഗുണ്ടകൾ കുത്തുകയും കുത്തുകൊണ്ട ഭാഗത്ത് ഇടിച്ച് വില്ലൻ വേദനിപ്പിക്കുകയും ചെയ്യുന്നു.
3. വീണു കിടക്കുന്ന നായകന്റെ മുഖത്തേക്ക് ദൈവത്തിന്റെ പ്രസാദം തളിക്കുമ്പോൾ അദ്ദേഹം ശക്തനായി എണീറ്റു വരുന്നു.
ഒരു ട്വിസ്റ്റ് ഉണ്ട്. നോർമൽ ദൈവം അല്ല. പുള്ളി തന്നെയാണ് ആ അമ്പലത്തിലെ പ്രതിഷ്ഠ.