ഭരണാധികാരിയുടെ കൈക്കൂലിപ്രേമത്താല്‍ പൊറുതി മുട്ടിയ ഗ്രാമീണര്‍ ദൈവത്തോട് മുട്ടിപ്പായി പ്രാര്‍ഥിച്ചു; തേവരേ, എങ്ങനെയെങ്കിലും അങ്ങോരുടെ കൈക്കൂലി സിന്‍ഡ്രം ഒന്നവസാനിപ്പിച്ചു തരിക! ദൈവം ആ പ്രാര്‍ഥന കേട്ടു, ഒരു കൈ നോക്കാമെന്നു വിചാരിച്ചു. പിറ്റേന്ന് വലിയൊരു പണക്കിഴിയുമായി ദൈവം അഴിമതിവീരന്‍റെ ആലയില്‍ പ്രത്യക്ഷനായി. ‘ഇതാ, കൈക്കൂലിയാല്‍ സമ്പാദിക്കുന്നതിന്‍റെ ഇരട്ടിയുണ്ട്. ആ പാവങ്ങളെ ദയവ് ചെയ്ത് വെറുതെ വിടുക’. കൈക്കൂലി വീരന്‍ ശിരസ്സ് നമിച്ചു, തല ചൊറിഞ്ഞു, കളമെഴുതിപ്പറഞ്ഞു: അടിയന്‍റെ കാലം കഴിഞ്ഞാല്‍ മക്കളു പട്ടിണിയിലാവും!

You May Also Like

ഒരു ‘വെളുക്കാന്‍’ കാലത്ത്..

ക്‌ലാ ക്ലാ ക്ലീ ക്ലീ ക്ലൂ ക്ലൂ.. അതേ.. അങ്ങനെയാണ് ഈ സ്‌റ്റോറി തുടങ്ങുന്നത്. കുടുംബത്തിലെ ബാക്കി എല്ലാവരും എക്‌സെപ്റ്റ് മൈ ഫാദര്‍ വെളുത്തു ഇരിക്കുമ്പോള്‍, നോം മാത്രം കറുത്ത് ഇരിക്കുന്നത് പീരിയോഡിക് ടേബിള്‍ ഓഫ് എലെമെന്റ്‌സില്‍ (periodic table of elements) ചേനയുടെ ഇംഗ്ലീഷ് നെയിം ചേര്‍ക്കുന്നത് പോലെ ആണെന്ന് എനിക്ക് പലപ്പോഴും തോന്നിയിടുണ്ട്. ആയതു കൊണ്ട് പ്രായ പൂര്‍ത്തി ആകുന്നതിനു 34 വര്‍ഷം മുമ്പ് തന്നെ ഞാന്‍ വെളുക്കാനുള്ള എന്റെ യജ് ഞം തുടങ്ങി കഴിഞ്ഞിരുന്നു.

ലൈറ്റ്‌ ആയിട്ട് ഒരു ഗ്യാസ്‌ ട്രബിള്‍..

ഒരു ഡോക്ടറാവാന്‍ അതിയായി ആഗ്രഹിച്ചു അത് നടക്കാതെ പോയതിനാല്‍ നാട്ടിലുള്ള സകല ഡോക്ടര്മാരെയും ഇഷ്ടമല്ലാതെ തെറി പറഞ്ഞു നടന്നിരുന്ന ഒരു വ്യക്തിയാണ് നമ്മടെ കഥാനായകന്‍…….,ഒരു എളുപ്പത്തിനു വേണ്ടി തത്കാലം മൂപിലാനെ നമുക്ക് സുരേഷ് എന്ന് വിളിക്കാം.

എന്നോടെന്തിനീ പിണക്കം!

ഞാന്‍ +2വിനു പഠിക്കുമ്പോഴാണ് ഈ കഥ നടക്കുന്നത്. പഠിക്കുന്ന ക്ലാസിലോക്കെ ഒരു വിഭാഗം പെണ്‍കുട്ടികളെ ശത്രുക്കളാക്കുക എന്നത് എന്റെയൊരു ഹോബി ആയിരുന്നു, എന്നും! അതെന്താ അങ്ങനേന്നു ചോദിച്ചാല്‍ അങ്ങനെയാണ്! വേണ്ടാന്നു നമ്മള് വിചാരിച്ചാലും കറങ്ങിത്തിരിഞ്ഞ് അതങ്ങനയെ വരൂ! എല്ലാരേം തൃപ്തിപെടുത്തി ജീവിക്കാന്‍ പറ്റില്ലല്ലോ. നമ്മുടെ ‘നല്ല’ വശങ്ങള്‍ മനസിലാക്കുന്നവര് നമ്മുടെ ശത്രുക്കളും, ആ ‘നല്ല’ വശങ്ങളെ കണ്ടില്ലെന്നു നടിക്കുന്നവര്‍ അല്ലെങ്കില് സഹിക്കാന്‍ തയ്യാറുള്ളവര്‍ നമ്മുടെ മിത്രങ്ങളും ആകുമെന്നാണ് എന്റെ വിശ്വാസം!

സോഷ്യല്‍ നെറ്റ്‌ വര്‍ക്കിംഗ്‌ തമ്പുരാന്‍

സോഷ്യല്‍ നെറ്റ്‌വര്‍ക്ക്, അടുക്കും തോറും സമയം പോകുന്ന മഹാ സാഗരം. അലഞ്ഞിട്ടുണ്ട് ഒരുപാട് അത് അന്വേഷിച്ചു. 2006 ല്‍ ആണെന്ന് തോന്നുന്നു മാനാഞ്ചിറ മൈതാനത്ത് നക്ഷത്ര മെണ്ണിക്കിടന്നവന് ഒരു വെളിപാടുണ്ടായി. എന്താ….സോഷ്യല്‍ നെറ്റ്‌വര്‍ക്ക് ല്‍ കയറണം എന്തിനാ…ആ….ചുമ്മാ ഒന്ന് കേറി നോക്കാന്‍.