നമ്മളെ പാകിസ്താനിൽ പോകാൻ പറയുന്ന ബിജെപിക്കാരും പാകിസ്ഥാനിൽ പോയ അവരുടെ പ്രധാനമന്ത്രിമാരും

0
195

Azi Ac

പാക്കിസ്ഥാന്റെ മുകളിലൂടെ പറക്കുകയാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയാത്ര ചെയ്യുന്ന, ഇന്ത്യന്‍ എയര്‍ ഫോഴ്‌സിന്റെ ബോയിംഗ് 737-400 വിമാനം. റഷ്യ –അഫ്ഗാനിസ്ഥാൻ സന്ദർശനം കഴിഞ്ഞു തിരിച്ചു വരികയാണ് പ്രധാനമന്ത്രി. അമേരിക്കന്‍ പ്രസിഡന്റിന്റെ‍ വിമാനമായ എയര്‍ എയർഫോഴ്സ് -1 ന്റെ ഒരു വിധ സുരക്ഷ സൗകര്യങ്ങളൊക്കെ നമ്മുടെ എയര്‍ ഇന്ത്യ -1 നും ഉണ്ട് .

മിസൈല്‍ മുന്നറിയിപ്പ് സംവിധാനം , എയർപോർട്ടിൽ t-sensitive മിസ്സൈലുകളെ വഴി തെറ്റിക്കാന്‍ വേണ്ട Flares & Chaff , റഡാര്‍ ജാമ ര്‍ ,വിമാനം അപകടത്തില്‍ പെട്ടാല്‍ പ്രധാനമന്ത്രിക്കോ പ്രസിഡന്റിനോ മാത്രം കയറിയിരുന്നു രക്ഷപ്പെടാന്‍, സ്ഫോടനത്തെ അതിജീവിക്കാന്‍ കഴിയുന്നതും സ്വയം നിലത്തിറങ്ങാനും കഴിയുന്ന വാഹനം ( POD- ഇതില്‍ പോഡ് മാത്രം സുരക്ഷാകാരണങ്ങളാല്‍ സ്ഥിരീകരിക്കപെട്ടിട്ടില്ല) ഇവയൊക്കെ സജ്ജമാണ്.

ന്യൂഡൽഹിയിലെ ഇന്ദിര ഗാന്ധി എയർപോർട്ടിൽ നിന്നാണ് എയര്‍ ഇന്ത്യ-1 നെ നിയന്ത്രിക്കുന്നത്‌.
ഇതേ സമയം പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് തന്റെ‌ അറുപത്തിയാറാം ജന്മദിനം ആഘോഷിക്കുകയാണ്. വിവിധ തരത്തിലുള്ള കലാപരിപരിപാടിക ള്‍ നടക്കുന്നുണ്ട് (ഇന്ത്യയിലേക്ക്‌ ഭീകരെ അയക്കുക ,കാശ്മീരില്‍ നുഴഞ്ഞു കയറുക ,അതിർത്തിയി ല്‍ പ്രകോപനമില്ലാതെ വെടി പൊട്ടിക്കുക തുടങ്ങിയ ഇവരുടെ സ്ഥിരം കലാപരിപാടികള്‍ അല്ല)
ഇത് വേറെ … ഗസലും ഖവാലിയും ഒഴുകുന്ന അന്തരീക്ഷം.

അപ്പോഴാണ്‌ നമ്മുടെ മോദിജിക്ക് ഒരു മോഹമുദിച്ചത്, പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ശരീഫിന്റെ ജന്മദിനമാണ് ഇന്ന്, ഒന്ന് നേരിട്ട് പോയി ആശംസകള്‍ അറിയിച്ചേക്കാം.സ്നേഹമുള്ളവര്‍ അങ്ങനെയാണ് .. തന്റെ സത്യപ്രതിജ്ഞ ചടങ്ങിന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് കൂടെ വേണമെന്ന് വാശി പിടിച്ച ആളാണ്‌ മോദി .1947 ന് ശേഷം അന്ന് ആദ്യമായാണ് ഒരു പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കുന്നത് .

അതും അജ്മല്‍ കസബ് എന്ന ഭീകരന്‍ ഗുജറാത്ത് വഴി വന്നു ഇന്ത്യക്കാരെ വെടിവെച്ചിട്ടു പോയതിന്റെ പേരില്‍ മൻമോഹൻ സിംഗ് അടച്ച വാതിലാണ് നെഞ്ചും വിരിച്ച് (56 ഇഞ്ചു ) മോഡി തുറന്നു കൊടുത്തത് .സൗഹൃദം എന്ന് വെച്ചാല്‍ ഇങ്ങനെ വേണം. അപ്പോള്‍ ബോംബെ സ്ഫോടനത്തിനു കാരണമായ പാക്കിസ്ഥാനെ തകർക്കുമെന്ന് വീമ്പു പറഞ്ഞു സംഘപരിവാര്‍ വോട്ടു വാങ്ങിയത്?
പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനെ വെല്ലു വിളിച്ചത് ? അത് ഇലക്ഷന്‍ അടുത്തപ്പോള്‍ ആയിരുന്നില്ലേ.
“യഥാ വോട്ട് സ്തതോ ധർമ്മ :” അതല്ലേ നമ്മുടെ പുതിയ മന്ത്രം. അന്ന് വേറേതു പ്രസിഡന്റിനും കിട്ടിയതില്‍ വെച്ച് മനോഹരമായ സ്വീകരണമാണ് മോഡി തന്റെ പ്രിയ സുഹൃത്ത് നവാസ് ഷെരീഫിന് നല്കിയത് .

പോകുന്ന നേരം അദ്ദേഹത്തിന്റെ അമ്മയ്ക്ക് കൊടുക്കാന്‍ ഒരു മനോഹരമായ ഷാളും കൊടുത്തു വിട്ടു .(ഷാളും സാരിയും പറിച്ചെറിഞ്ഞു ബലാൽസംഘം ചെയ്യപെട്ട ഗുജറാത്തിലെ മുസ്ലിം സ്ത്രീകളെയും ,ഗർഭപാത്രത്തില്‍ നിന്ന് ശൂലത്താല്‍ കുത്തിയെടുക്കപെട്ട കുഞ്ഞുങ്ങളെയും നിങ്ങൾക്ക് ഓർമ വന്നെങ്കില്‍ ക്ഷമിക്കണം ..അതൊക്കെ അണികള്‍ ചെയ്യേണ്ടതാണ് )
തന്റെ പ്രിയ സ്നേഹിതനെ കാണാനുള്ള ആഗ്രഹം അറിയിച്ചതോടെ മോഡിയുടെ വിമാനം പാകിസ്താനിലെ ലാഹോറിലേക്ക് ദിശ മാറ്റി. പൈലറ്റ്‌മാരെ തെരഞ്ഞെടുക്കുന്നതും ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ സുരക്ഷയുടെ ഭാഗമാണ് .യുദ്ധ വിമാനം പറത്തുന്ന പൈലറ്റുകളാണ് പ്രധാനമന്ത്രിയുടെ വിമാനം പറത്തുക.എട്ടു പൈലറ്റ്‌മാര്‍ ഇപ്പോഴും പ്രധാനമന്ത്രിയുടെ വിമാനം പറത്താന്‍ തയ്യാറായി നില്ക്കുന്നുണ്ടാവും .അതില്‍ നിന്ന് രണ്ട് പേരെയായിരിക്കും തെരഞ്ഞെടുക്കുക. അത് കൊണ്ട് ആരാണ് പ്രധാനമന്ത്രിയുടെ വിമാനം പറത്തുന്നത് എന്നത് പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള സ്പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിന് മാത്രമേ അറിയാവൂ.
ഏതാനും മിനുട്ടുകള്ക്ക് ശേഷം ഇന്ത്യന്‍ എയര്‍ ഫോഴ്‌സിന്റെ ബോയിംഗ് 737വിമാനം ലാഹോര്‍ വിമാനത്താവളത്തില്‍ ലാൻഡ് ചെയ്തു.

വിമാനത്തില്‍ നിന്ന് മോഡി കാലെടുത്തു വെച്ചത് മനോഹരമായി വിരിച്ച ചുവന്ന കാർപെറ്റിലേക്കാണ് , തന്നെ കാത്തു നിൽക്കുന്ന പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയുടെ നേരെ ചിരി തൂകി. നവാസ് ഷെരീഫ് ഓടി വന്നു കൈ പിടിച്ചു ,മോഡി നവാസ് ജി യെ ശക്തമായി കെട്ടിപ്പിടിച്ചു , വിശേഷങ്ങള്‍ ചോദിച്ചു (അൽഫോൻസ് കണ്ണന്താനത്തിൻറ ഭാര്യ ക്ഷമിക്കുക) രണ്ടു പേരും ക്യാമറകൾക്ക് നേരെ ചിരിച്ച് , സെക്യൂരിറ്റി ഉദ്യോഗസ്ഥമാര്ക്കിടയിലൂടെ നടന്നു. പിന്നീട് രണ്ടു പേരും ഒരു ഹെലികോപ്ടറില്‍ കയറി നവാസ് ഷെരീഫിന്റെി കൊച്ചുമകളുടെ കല്യാണത്തിനു പോയി ,കൂടെ ജന്മദിനാഘോഷവും .

ഈ ദിവസം ശാഖയിലേക്ക് പോകാന്‍ നിക്കറിട്ട സ്വയംസേവകര്‍ ഇതികർത്തവ്യാമൂഢരായി നിന്ന് പോയെത്രെ , ഇന്ത്യക്കാരായ മുസ്ലിങ്ങളോട് പാക്കിസ്ഥാനില്‍ പോകാന്‍ പറയുന്ന സ്ഥിരം പല്ലവി അന്ന് മറന്നു പോയെന്നാണ് കേൾക്കുന്നത് .അല്ലെങ്കില്‍ സ്വന്തം പ്രധാനമന്ത്രി തന്നെ പാക്കിസ്ഥാനിലേക്ക് പോകുമ്പോള്‍ തന്റെ അയൽവാസിയോട് പാക്കിസ്ഥാനില്‍ പോകാന്‍ പറയുന്നതെങ്ങിനെ.

ലാഹോറില്‍ നിന്ന് റായ് വിണ്ട് വരെ പോയ ഹെലികൊപ്ടറിന്റെ വാടക ബില്ലും നമ്മള്‍ ഇന്ത്യക്കാര്‍ വഹിക്കേണ്ടി വന്നു എന്നതാണ് സത്യം .രണ്ടു ലക്ഷത്തിലധികം വരുന്ന രൂപയാണ് എയര്‍ സ്പേസ് ഉപയോഗിച്ചതിനു പാക്കിസ്ഥാന്‍ ചാർജ് ചെയ്തത് , ഈ സന്ദർശനം ഔദ്യോഗികമായിരുന്നില്ലത്രേ. ഇലക്ഷന്‍ വന്നാല്‍ പരസ്പരം യുദ്ധഭീഷണിയും ഇലക്ഷന്‍ കഴിഞ്ഞാല്‍ കെട്ടിപ്പിടുത്തവുമായി കഴിഞ്ഞ വർഷത്തെ നാടകത്തിന്റെ പുനരാവിഷ്കരണം കുറച്ചു കൂടി ഭംഗിയായി ആവർത്തിക്കുകയാണ് ഇപ്പോള്‍.

300 തീവ്രവാദികളെ വധിച്ചുവെന്ന് അവകാശവാദം; പുക മറ കെട്ടടങ്ങിയപ്പോള്‍ ,എണ്ണം അറിയില്ലെന്നായി ,റാഫേല്‍ രേഖകള്‍ പോലെ തീവ്രവാദികളുടെ ശവങ്ങളും അപ്രത്യക്ഷമാകുന്നതാകും. സമാധാനത്തിനുള്ള നോബല്‍ സ്വപ്നവുമായി ഇമ്രാനും വീണ്ടും അധികാര കസേര സ്വപ്നം കണ്ടു മോഡിയും ഒന്നിക്കുമ്പോള്‍ ,ആദ്യമായി പാകിസ്ഥാന്‍ സന്ദർശിച്ച ഇന്ത്യന്‍ പ്രധാനമന്ത്രി വാജ്പേയിയും, രണ്ടാമത് പാക്കിസ്ഥാന്‍ സന്ദർശിച്ച ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ബിജെപിക്കരാണെന്നിരിക്കെ ബിജെപി തന്നെ അധികാരത്തില്‍ വരണമെന്ന് എങ്ങനെ പാക്കിസ്ഥാന്‍ ആഗ്രഹിക്കാതിരിക്കും പക്ഷെ ,ചിന്താ ശക്തിയുള്ള ഒരു ജനത ഇലക്ഷനെ നേരിടുന്നത് എങ്ങിനെയെന്ന് നാം കാണേണ്ടിയിരിക്കുന്നു.