Josemon Vazhayil
‘ബി 32 മുതൽ 44 വരെ‘ – നവാഗത സംവിധായിക Shruthi Sharanyam യുടെ പുതിയ ചിത്രം. അതിൻ്റെ ഈ ടൈറ്റിൽ എത്ര മനോഹരമായാണ് ഒരു ആശയത്തെ അത്രമേൽ മിനിമൽ ആയിട്ട് അവതരിപ്പിച്ചിരിക്കുന്നത്. ടൈറ്റിൽ കണ്ടപ്പോൾ ആദ്യം ശ്രദ്ധിച്ചത് ആരുടെ ഡിസൈൻ എന്നാണ്. കാലിഗ്രാഫിയിൽ പുലി, Indic Type Architect ആയ Manoj Gopinath. ❤️
B stands for Breast എന്നത് എടുത്ത് പറയേണ്ടതില്ലല്ലോ…! എന്നാൽ മലയാളത്തിൽ ‘ബി‘ എന്നെഴുതിയതിലെ ബ്ലാങ്ക് സ്പെയിസിൽ ഒരു സ്തനം ഒളിപ്പിച്ചവച്ച ആ മിനിമൽ ക്രിയേറ്റിവിറ്റി. കൂടാതെ അതിനെ ആവരണം ചെയ്യുന്ന ഒരു ‘ബ‘യുടെ കുനിപ്പ് കൂടാതെ സൈഡിൽ നിന്നുള്ള രണ്ട് സ്തനങ്ങളുടെ ഷേപ്പിനെ അനുസ്മരിപ്പിക്കുന്ന ഒരു എക്സ്ട്രാ സ്ട്രോക്ക്…!!! താഴെ ടേപ്പിൽ കുറിച്ച ‘32 മുതൽ 44 വരെ‘… സൈസ് തന്നെ…!!
‘ബി 32 മുതൽ 44 വരെ‘ അതെ… ബ്രെസ്റ്റ് സൈസ് 32 മുതൽ 44 വരെ എന്ന് പൂർണ്ണരൂപത്തിൽ വായിക്കാൻ കഴിയുന്ന ഈ ചിത്രത്തിൽ രമ്യ നമ്പീശൻ, അനാർക്കലി മരയ്ക്കാർ, സെറിൻ ഷിഹാബ്, അശ്വതി ബി., കൃഷ കുറുപ്പ്, റെയ്ന രാധാകൃഷ്ണൻ തുടങ്ങിയവർ പ്രധാനവേഷങ്ങളിലെത്തുന്നു. വനിതാസംവിധായകർക്കായുള്ള സാംസ്കാരിക വകുപ്പിൻ്റെയും കെ.എസ്.എഫ്.ഡി.സി.യുടെയും പ്രൊഡക്ഷൻ സ്കീമിൽ നിർമ്മിക്കപ്പെട്ട ‘ബി 32 മുതൽ 44 വരെ‘ അടുത്ത മാസം തീയറ്ററുകളിൽ എത്തുമെന്ന് സംവിധായിക ശ്രുതി ശരണ്യത്തിൻ്റെ ഫെയ്സ്ബുക് പോസ്റ്റിൽ പറയുന്നു…!!!
***
ബിയുടെ സംവിധായിക Shruthi Sharanyam ന്റെ സോഷ്യൽ മീഡിയ പോസ്റ്റ്
ഒരുപാട് സ്ത്രീകളിലൂടെയായിരുന്നു ബി 32″ മുതൽ 44″ വരെ എന്ന ചിത്രത്തിന്റെ (B 32″ to 44″) യുടെ പിറവി. ബിയുടെ നിർമ്മാണ വേളയിൽ അണിയറയിലും അരങ്ങത്തുമായി പ്രധാന ഡിപ്പാർട്ട്മെന്റുകൾ ഉൾപ്പെടെ ഗൗരവമുള്ള വിവിധ മേഖലകൾ കൈകാര്യം ചെയ്ത് പ്രവൃത്തിച്ചത് ഏകദേശം മുപ്പതോളം സ്ത്രീകളാണ്. ഈ അവസരത്തിൽ, ബിയുടെ സംവിധായിക എന്ന നിലയിൽ ഞാൻ ഏറെ കടപ്പെട്ടിരിക്കുന്നതും ബിയുടെ നിർമ്മാണവേളയിൽ ആദ്യന്തം എന്നോടൊപ്പം നിന്ന പ്രിയ്യപ്പെട്ട പെൺ-സഹപ്രവർത്തകരോടാണ്. വനിതാസംവിധായകർക്കായുള്ള സാംസ്കാരിക വകുപ്പിന്റെയും കെ.എസ്.എഫ്.ഡി.സി.യുടെയും പ്രൊഡക്ഷൻ സ്കീമിൽ നിർമ്മിക്കപ്പെട്ട ബി അടുത്ത മാസം തീയെറ്ററുകളിൽ പ്രദർശനത്തിനെത്താനായി ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ടു തന്നെ ഈ വനിതാദിനം ബിയുടെ ജനയിതാക്കളായ ഞങ്ങൾ സ്ത്രീകൾക്കെല്ലാം വലിയൊരു ദിവസമാണ്. ഇന്ന് ഞങ്ങളെല്ലാവരും ചേർന്ന് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നിങ്ങളുടെ മുൻപിലെത്തിക്കുന്നു.
ബി 32 മുതൽ 44 വരെ
രചന – സംവിധാനം – ശ്രുതി ശരണ്യം
അഭിനേതാക്കൾ :- രമ്യ നമ്പീശൻ, അനാർക്കലി മരയ്ക്കാർ, സെറിൻ ഷിഹാബ്, അശ്വതി ബി., കൃഷ കുറുപ്പ്, റെയ്ന രാധാകൃഷ്ണൻ.
മറ്റ് അഭിനേതാക്കൾ – ഹരീഷ് ഉത്തമൻ, രമ്യ സുവി, സജിത മഠത്തിൽ, അനന്ത് ജിജോ, സജിൻ ചെറുകയിൽ, ജിബിൻ ഗോപിനാഥ്, സിദ്ധാർത്ഥ് വർമ്മ, നീന ചെറിയാൻ.
ക്യാമറ – സുദീപ് എളമൺ
എഡിറ്റ് – രാഹുൽ രാധാകൃഷ്ണൻ
മ്യൂസിക് – സുദീപ് പാലനാട്
ആർട്ട് – ദുന്ദു രഞ്ജീവ്
കോസ്‌റ്റ്യൂംസ് – ഫെമിന ജബ്ബാർ
ഡിസൈൻസ് – മനോജ് ഗോപിനാഥ്, വിജേഷ് രാജൻ, ദിലീപ് ദാസ്
മേക്കപ്പ് – മിട്ട എം.സി.
കാസ്റ്റിംഗ് – അർച്ചന വാസുദേവ്
ചീഫ് അസോസിയേറ്റ് ഡിറക്ടർ – രമ്യ സർവ്വദാ ദാസ്
സ്റ്റിൽസ് – അഞ്ജന ഗോപിനാഥ്
സബ്ടൈറ്റിൽസ് – സൗമ്യ വിദ്യാധർ
പ്രൊമോഷൻ – സംഗീതാ ജനചന്ദ്രൻ
വലിയ ബഡ്ജറ്റും ബഹളങ്ങളുമില്ലാത്ത ചിത്രമാണ്. എല്ലാവരും തീയെറ്ററിൽ ചെന്നുതന്നെ കാണണമെന്ന് അപേക്ഷ.
സ്നേഹപൂർവ്വം –
ശ്രുതി ശരണ്യം