ഇതും കാസർകോട്കാരൻ തന്നെ

76

B Ashraf HI Bovikanam

ഇതും കാസർകോട് കാരൻ തന്നെ
ഇന്നലെ കാസർകോട് ചെങ്കള പഞ്ചായത്തിൽ കോവിഡ് – 19 സ്ഥിതികരിച്ച യുവാവ് ചെയ്ത മുൻ കരുതൽ നടപടിയും ദീർഘ ദൃഷ്ടിയും ഏവരെയും അമ്പരിപ്പിക്കുന്നതാണ്. യാതൊരു രോഗലക്ഷണവുമില്ലാത്തപ്പോഴാണ് നാട്ടിലേക്ക് വരാൻ ശ്രമിച്ചത് . ടിക്കറ്റ് ലഭിച്ചത് തിരുവനന്തപുരത്തേക്കും. ഫോറം ഫിൽ ചെയ്ത് പോകാൻ പറഞ്ഞ അധികൃതരോട് നിർബന്ധിച്ച് തൊണ്ടയിൽ നിന്നുള്ള സ്വാബ് ടെസ്റ്റ് ചെയ്യിച്ചു. തിരുവനന്തപുരം മുതൽ കാസർകോട് വരെ’ ആംബുലൻസിൽ യാത്ര . ആംബുലൻസിന്18000 രൂപ നൽകി.’വീട്ടിൽ കയറാതെ വീടിന് പുറത്ത് ഷെഡിൽ നേരെ . താമസമാക്കി .വീടിന് പുറത്തുള്ള ടോയ്ലറ്റ് സ്വന്തമായി ഉപയോഗിച്ചു. വിട്ടുകാരെ അതുപയോഗിക്കുന്നത് തടഞ്ഞു . ഭക്ഷണം കഴിക്കുന്ന പാത്രം വീട്ടുകാരെ കൊണ്ട് തൊടാൻ സമ്മതിച്ചില്ല . സ്വയം കഴുകി വൃത്തിയാക്കി. ഭക്ഷണം ദൂരെ വെച്ച പാത്രത്തിൽ ഇട്ടു നൽകി. സ്വന്തമായി മാസ്കും ഗ്ലൗസും ഉണ്ടായാരുന്നതിനാൽ നാട്ടിലെ സന്നദ്ധ പ്രവർത്തകർ മാസ്കുമായി വന്നപ്പോൾ അവരുടെ നന്മയോർത്ത് മാസ്ക് കയ്യിലുണ്ടെന്ന് പറഞ്ഞ് ദൂരെ നിന്ന് തിരിച്ചയച്ചു. ഇന്നലെ ഈ വ്യക്തിക്ക് കോവിഡ്. സ്ഥിതികരിച്ചപ്പോൾ അധികൃതർക്ക് റൂട്ട് മാപ്പ് നൽകി അവരുടെ സഹായത്തോടെ നേരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് ഈ സുഹൃത്തിന് പ്രൈമറി കോംണ്ടാക്ട് ആരുമില്ല.റൂട്ടമാപ്പിൽ ഒന്നും പറയാനില്ല. അഭിമാനിക്കേണ്ടിയിരിക്കുന്നു ‘ ഈ കാസർകോട് കാരനെ യോർത്ത്.

Nb :കാസർഗോഡുകാർക്കും അഭിമാനിക്കാം ഇദ്ദേഹത്തെപ്പോലുള്ള ആളുകളെയോർത്തു. മറ്റേ vip യോട് ആരെങ്കിലുംപറഞ്ഞു കൊടുക്കോ ഇയാളുടെ കാലുകഴുകിയ വെള്ളത്തിലൊന്നു അയാളുടെ കുഷ്ടം പിടിച്ച മനസ്സൊന്നു കഴുകാൻ.