2018 ലെ രാഷ്ട്രീയവും സത്യവും വിവാദവും…

B N Shajeer Sha

ഇന്ന് ഉറക്കം ഉണർന്നു ഫോൺ എടുത്തപ്പോൾ പല ഗ്രൂപ്പിലും കണ്ട ഒരു വീഡിയോ ആണ് ഈ പോസ്റ്റ് ഇടണം എന്ന് തോന്നാൻ കാരണം. മുടിയൊക്കെ ബോബ് കട്ട് ചെയ്ത ഒരു സേച്ചി ഉത്തരാധുനിക മലയാളത്തിൽ ഘോര ഘോരമായി 2018 സിനിമക്ക് എതിരെ ഉറഞ്ഞു തുള്ളുകയാണ്. സേചിക്കും സേച്ചിക്ക് ശമ്പളം കൊടുക്കുന്ന ടീമിനും 2018 കണ്ടു കുരു പൊട്ടി എന്നതിന്റെ തെളിവാണ് ആ കവല പ്രസംഗം. മലയാളിയും കേരളവും ഒരിക്കലും മറക്കാത്ത ദുരന്തമാണ് 2018 ൽ കേരളത്തിൽ പെയ്തിറങ്ങിയത്. ആ സംഭവങ്ങൾക്ക് രണ്ടു മാസം കഴിയുമ്പോൾ അഞ്ചു വർഷം തികയുകയാണ്. മലയാളികൾ പലരും മറക്കാത്ത ആ സംഭവത്തിന്റെ സത്യാവസ്ഥ എല്ലാവര്ക്കും അറിയാവുന്നതാണ് എന്നിട്ടും ഒരു ഉളുപ്പും ഇല്ലാതെ ഇങ്ങനെ കള്ളം പറയാൻ ഇവർക്ക് പ്രത്യേകം ട്രൈനിംഗ് ലഭിക്കുന്നുണ്ടോ എന്ന് സംശയം ഉണ്ട്.

സിനിമയിലെ അല്ല സംവിധായകന്റെ അഭിമുഖ വേളയിൽ അദ്ദേഹം ഉപയോഗിച്ച കഴിവില്ലാത്ത മുഖ്യമന്ത്രി എന്ന പദമാണ് ഇവരെ ചൊടിപ്പിച്ചത് എന്ന് വ്യക്തം. അതിനു പിന്നാലെയുണ്ടായ പെപെ വിവാദത്തിൽ സൈബർ പോരാളികൾ ജൂഡിനെതിരെ അവസരം മുതലാക്കി പ്രതികാരം ചെയ്തത് നാമെല്ലാം കണ്ടതുമാണ്. വിവാദം ഒഴിഞ്ഞു വീണ്ടും സിനിമ മുന്നിൽ വന്നപ്പോൾ പ്രളയത്തിന് കരണക്കാരായവരെ വെളുപ്പിക്കുക എന്ന ഉത്തരവാദിത്വം സൈബർ പോരാളികളുടെ ചുമലിൽ വന്നു വീണു. അവർ പണി തുടങ്ങിയതിന്റെ ബാക്കി പത്രമാണ് ഇതുപോലുള്ള വീഡിയോകളും സിനിമ പോലും കാണാതെ ചിലർ അടിച്ചു വിടുന്ന സിനിമാ പോസ്റ്റുകളും. എത്ര കോടി തരാം എന്ന് പറഞ്ഞാലും എവിടെയും ഞാൻ പറയും 2018 , 2019 ഈ രണ്ടു പ്രളയങ്ങളുടെയും പൂർണ്ണ ഉത്തരവാദി നമ്മുടെ സർക്കാർ തന്നെയാണ്. അർധരാത്രി ആരോടും പറയാതെ ഡാമുകൾ തുറന്നു വിട്ടത് തന്നെയാണ് മരണ സംഖ്യ ഇങ്ങനെ കൂടാൻ കാരണമായത്.

മഴ പെയ്തു ഡാമിൽ വെള്ളം നിറഞ്ഞാൽ മുഖ്യമന്ത്രിക്ക് പോയ് കോരി കളയാൻ പറ്റുമോ എന്ന ചോദ്യമാണ് വരുന്നത് എങ്കിൽ കഴിഞ്ഞ പത്തു വർഷത്തിൽ ഏറെയായി നമ്മുടെ നാട്ടിലെ പല ഡാമുകളിലും മഴയത്തും മറ്റും വന്നടിയുന്ന ടൺ കണക്കിന് മണലും ചെളിയും വാരി കളയാറില്ല. എന്റെ വീടിനടുത്തുള്ള അരുവിക്കര എന്ന ഡാമിൽ ഉള്ളതിൽ 60 ശതമാനത്തിൽ താഴെ മാത്രമാണ് ഇപ്പോൾ സംഭരണ ശേഷി ബാക്കി മുഴുവൻ ചെളി അടിഞ്ഞു കിടക്കുകയാണ്. അതുകൊണ്ടു തന്നെ ചെറിയ ഒരു മഴ പെയ്താൽ പോലും ഡാം നിറയും ഉടനെ ഷട്ടർ പോക്കും. അത് തന്നെയാണ് മിക്ക ഡാമുകളുടെയും അവസ്ഥ. ലോക്കൽ രാഷ്ട്രീയക്കാരും കുറച്ചു ഉദ്യോഗസ്ഥരുമാണ് ഇതിനു തടസം അവരെ നിയന്ത്രിക്കാൻ കഴിവില്ലാത്ത മുഖ്യമന്ത്രിയെ തന്നെയാണ് സിനിമയിൽ അവതരിപ്പിച്ചത് അതാണ് സത്യവും. കാരണം മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിൽ പേടിക്കാൻ ഒന്നുമില്ല എല്ലാം കൺട്രോളിൽ ആണ് എന്ന തള്ള് വിശ്വസിച്ചു 2018 ആഗസ്റ്റ് 15 കാസർഗോട്ടേക്ക് ട്രെയിൻ കയറിയ ഒരു വ്യക്തിയാണ് ഞാനും. രണ്ടു പ്രളയത്തിൽ നിന്നും തിരുവനന്തപുരം രക്ഷപ്പെട്ടു നിന്നു എങ്കിലും 2018 ഭീകരത നേരിട്ട് കണ്ട ആളാണ് ഞാനും.

എന്റെ സിനിമയായ ഗ്രാമവാസിസിന്റെ ലൊക്കേഷൻ നോക്കാൻ വേണ്ടിയായിരുന്നു ആ യാത്ര. അങ്ങോട്ട് ട്രെയിനിലും തിരിച്ചു ബസിലും വന്നപ്പോൾ അതുവരെ കണ്ട കേരളം ആയിരുന്നില്ല ഒരിടത്തും. അങ്ങോട്ട് പോയ വഴിക്ക് ട്രെയിൻ 8 മണിക്കൂറോളം തൃശൂരിലും മൂന്ന് മണിക്കൂറോളം കോഴിക്കോടും പിടിച്ചു ഇട്ടിരുന്നു. ഭാഗ്യത്തിന് ഞാൻ സഞ്ചരിച്ച ട്രെയിൻ കാസർ ഗോഡ് വരെ യാത്ര ചെയ്തു. അന്ന് കേരളത്തിൽ ട്രാക്കിലൂടെ ഓടിയ ഏക ട്രെയിനും അതായിരുന്നു. സിനിമയിൽ കാണിച്ചതിനേക്കാൾ ഭീകരമായിരുന്നു അവസ്ഥകൾ. തിരിച്ചു കോഴിക്കോട് വരെ ട്രെയിൻ കിട്ടി. അവിടെ വന്നിറങ്ങിയപ്പോൾ മൂന്ന് ദിവസമായി പ്ലാറ്റ് ഫോമിൽ കഴിയുന്ന കുടുംബങ്ങളെ കാണാൻ പറ്റി. കുഞ്ഞുങ്ങളും സ്ത്രീകളും വയസായവരും എല്ലാം അതിലുണ്ട്. അപ്പോഴും സർക്കാർ പറഞ്ഞിരുന്നത് എല്ലാം കൺട്രോളിൽ ആണ് എന്നാണ്.

അതേസമയം സിനിമയിൽ പൊലീസുകാരെ കാണിച്ചില്ല പട്ടാളത്തിനെ കാണിച്ചു എന്നാണ് ആരോപണം. മൊത്തം കേരളത്തിന്റ അവസ്ഥയെ ഒരു സാങ്കല്പിക ഇടത്തിലൂടെ പ്രേക്ഷകന്റെ മുന്നിൽ എത്തിക്കുകയാണ് സിനിമ ചെയ്തത്. അങ്ങനെ എങ്കിൽ മത്സ്യ തൊഴിലാളികൾ രക്ഷാപ്രവർത്തനം നടത്തിയത് 2019 ആണ് എന്നാണ് ഓർമ്മ. അതേസമയം നിമിഷ നേരം കൊണ്ട് കളക്റ്ററും സർക്കാർ സംവിധാനങ്ങളും ഉണർന്നു പ്രവർത്തിച്ചു വേണ്ട കാര്യങ്ങൾ നടപ്പിലാക്കുന്നത് വിമർശിക്കുന്ന ടീമുകൾ കണ്ടില്ല. കാരണം അവർക്ക് വെളുപ്പിക്കേണ്ടത് സർക്കാരിനെ അല്ല പാർട്ടിക്കാരെ മാത്രമാണ്. അതുപോലെ മത്സ്യ തൊഴിലാളികളുടെ ജാതിയും വിശ്വാസവും മനപ്പൂർവ്വം കുത്തി കയറ്റിയത് എന്നും പറയുന്നു. മുൻപ് ഇറങ്ങിയ വൈറസ് എന്ന സിനിമയിൽ ചിലരെ ഒക്കെ മാലാഖമാർ ആക്കി അവതരിപ്പിച്ചത് മലയാളി മറന്നിട്ടില്ല. അതുപോലെ ഞമ്മന്റെ ആൾക്കാരെ വെളുപ്പിച്ചു വെളുപ്പിച്ചു വെളുത്തിട്ട് പാറുന്ന ലെവൽ ആക്കിയപ്പോൾ ഇങ്ങനെ ഉള്ള ആരോപണങ്ങൾ ആരും മുന്നോട്ട് വെച്ചില്ല. അതുപോലെ തന്നെ കേന്ദ്ര സർക്കാരിന്റെ ഉദ്യോഗസ്ഥരുടെ ചൊറി ക്യാരക്റ്റർ എന്തിനാണ് ആ സിനിമയിൽ ഉൾപ്പെടുത്തിയത് എന്ന് നാസക്ക് പോലും അറിവില്ല.

എന്നിലെ പ്രേക്ഷകന് പൂർണ്ണ തൃപ്തി നൽകിയ സിനിമയാണ് 2018. അതിലുപരി മികച്ച ടെക്നിക്കൽ വശങ്ങൾ മലയാള സിനിമയിലെ ചെറിയ ബജറ്റ് വെച്ച് പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കാൻ കഴിഞ്ഞു എന്നതിൽ അഭിമാനവുമുണ്ട്.എന്നാൽ ഇതിലും ഭീകരമായിരുന്നു അന്ന് നടന്നത് എന്നത് വേറൊരു സത്യം. പ്രകൃതി സിനിമാ പ്രളയം കാരണം ദുരന്തം സമാനമായ നാളുകളാണ് മലയാള സിനിമാ മേഖലയിൽ ഇപ്പോൾ…ആ സമയം തന്നെ പ്രകൃതി ദുരന്തം മുൻനിർത്തി എടുത്ത സിനിമ പ്രേക്ഷക പ്രളയം സൃഷ്ടിക്കുന്നത് കാണുമ്പോൾ അതിയായ സന്തോഷവും ഉണ്ട്. അപ്പോഴാണ് വെള്ളപ്പൊക്കം അല്ലെ എന്ന അഹങ്കാരത്തിൽ ചില നീർക്കോലികൾ തല പൊക്കിയത്. എത്രയൊക്കെ വെളുപ്പിക്കാൻ നോക്കിയാലും സത്യം സത്യമായി തന്നെ മലയാളികളുടെ മനസ്സിൽ നിലകൊള്ളും. കടന്നൽ കൂട്ടം ആക്രമിക്കും എന്ന ബോധത്തിൽ തന്നെയാണ് ഈ പോസ്റ്റ് ഇടുന്നത്. ഇനിയും പറഞ്ഞു മുഷുമിപ്പിക്കുന്നില്ല. നിങ്ങൾ സിനിമ കാണാത്തവർ ആണ് എങ്കിൽ എത്രയും വേഗം മലയാളത്തിലെ മികച്ച ഈ സിനിമ തിയറ്ററിൽ നിന്ന് തന്നെ കാണുക…
നന്ദി …
ബി എൻ ഷജീർ ഷാ…

Leave a Reply
You May Also Like

“ശത്രുആരായിരുന്നാലും അവർക്കെതിരെ നിങ്ങൾക്കൊരു പിൻഗാമിയുണ്ട്”, മലയാള സിനിമകളിൽ വെച്ച് ഏറ്റവും മനോഹരവും വ്യത്യസ്തവുമായ ഒരു ടാഗ് ലൈൻ

രാഗീത് ആർ ബാലൻ അമൃത ടീവിയുടെ ലാൽ സലാം എന്ന ഷോയുടെ ഭാഗമായി സംസാരിക്കുന്നതിനിടയിൽ പിൻഗാമി…

നിതേഷ് തിവാരിയുടെ രാമനായി രൺബീർ കപൂർ, സീത സായി പല്ലവി, യാഷ് രാവണനായി

നിതേഷ് തിവാരിയുടെ രാമായണത്തെക്കുറിച്ച് ഒരു വലിയ അപ്‌ഡേറ്റ് പുറത്തുവന്നു. ആലിയ ഭട്ട് സിനിമയോട് നോ പറഞ്ഞതിന്…

തനിക്കു ഒരേ സമയം രണ്ടുപേരെ പ്രണയിക്കണമെന്നു കല്യാണി

നടി കല്യാണി പ്രിയദർശൻ തന്റെ വരാനിരിക്കുന്ന ചിത്രം ‘ശേഷം മൈക്ക്-ഇൽ ഫാത്തിമ’യുടെ റിലീസിനായി കാത്തിരിക്കുകയാണ്. ഒരു…

പഴയ സിനിമകൾ – പ്രഭാതം ചുവന്ന തെരുവിൽ (1989)

പഴയ സിനിമകൾ പ്രഭാതം ചുവന്ന തെരുവിൽ (1989) ???? Magnus M നഗരത്തിലെ റെസ്ക്യൂഹോമിൽ അനാശാസ്യ…