വൈലൻറ് ആകുന്ന മലയാളി യുവത്വം ; കാരണം സിനിമയും സീരീസും എന്ന് പറഞ്ഞാൽ തെറ്റാകുമോ…?

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
12 SHARES
147 VIEWS

വൈലൻറ് ആകുന്ന മലയാളി യുവത്വം ; കാരണം സിനിമയും സീരീസും എന്ന് പറഞ്ഞാൽ തെറ്റാകുമോ…?

B N Shajeer Sha

“വയലൻസ് വയലൻസ് വയലൻസ് ഐ ഡോണ്ട് ലൈക്ക് ഇറ്റ്.ഐ അവോയിഡ് ..ബട്ട് വയലൻസ് ലൈക്‌സ് മീ…” ഈ വര്ഷം ഇന്ത്യൻ സിനിമയിൽ തന്നെ കളക്ഷൻ വാരിയ ഒരു സിനിമയിലെ ഏറെ വൈറൽ ആയ ഡയലോഗ് ആണ് ഇത്. ഒന്നാം ഭാഗത്തിന്റെ ബലത്തിൽ രക്ഷപ്പെട്ടു പോയ രണ്ടാം ഭാഗമെന്ന് പറയാൻ പറ്റുന്ന സിനിമയുടെ ആരാധകരാണ് ബഹു ഭൂരിപക്ഷം മലയാള യുവത്വവും. സ്വന്തം ലക്‌ഷ്യം നിറവേറ്റാൻ എന്തിനും തയ്യാറാകുന്ന നായകൻ ഇപ്പോൾ മലയാളി യുവാക്കൾക്ക് റോൾ മോഡൽ ആണ്. റോക്കി ഭായ് ആകാൻ നാട്ടിൽ കുറ്റകൃത്യങ്ങൾ ചെയ്യുന്ന തലമുറയാണ് ഇപ്പോൾ വളർന്നു വരുന്നത്. കെ ജി എഫ് ഒന്നാം ഭാഗം ഇറങ്ങി കാലം തിരുവനന്തപുരത്തു കരമനയിൽ നടന്ന അതി ഭീകരമായ ഒരു കൊലപാതകത്തിലെ പ്രതികളുടെ എല്ലാം ആഗ്രഹം റോക്കി ഭായ് ആകുവാൻ ആയിരുന്നു എന്ന വെളിപ്പെടുത്തൽ ഞെട്ടലോടെയേ വിവരമുള്ള മലയാളികൾക്ക് കേൾക്കാൻ സാധിക്കു.

പോസ്റ്റ് കെ ജി എഫിനെ കുറിച്ചോ റോക്കി അണ്ണനെ കുറിച്ചോ അല്ല. നമ്മുടെ യുവാക്കൾക്ക് ഇടയിൽ വർധിച്ചു വരുന്ന ആക്രമണ മനോഭാവത്തിനെ കുറിച്ചാണ്. അതിനു കാരണമായി മാറുന്ന സിനിമാ സീരീസ്കളെ കുറിച്ചും. ഇങ്ങനെ പറയുമ്പോൾ മിക്കവരുടെയും മുഖത്തു ഒരു പുച്ഛ ഭാവം പൊട്ടിവിടരും. സിനിമ കണ്ടു ആരെങ്കിലും അതുപോലെ ആകുവാൻ ശ്രമിക്കുമോ എന്നാകും അവരുടെ ഉള്ളിൽ വരുന്ന ചോദ്യം. ഈ നൂറ്റാണ്ടിലെ ഏറ്റവും ശക്തമായ മാധ്യമം ആണ് സിനിമ. ഒരു വ്യക്തിയുടെ സ്വഭാവ രൂപീകരണത്തിന് സിനിമ ഏറെ സ്വാധീനം ചെയുന്നു എന്നതാണു സത്യം. കാരണം പണ്ട് നാളുകളിൽ സ്വതന്ത്ര സമരങ്ങളിൽ ഇറങ്ങുവാൻ നോവലുകളും നാടകങ്ങളും യുവാക്കളെ ഏറെ സ്വാധീനിച്ചത് നാം പഠിച്ചു വളർന്ന ഒന്നാണ്. അവ മനുഷ്യനെ സ്വാധീനിച്ചു എങ്കിൽ സിനിമ അതിലും ഏറെ യുവാക്കളിൽ സ്വാധീനം ചെലുത്തിക്കഴിഞ്ഞു.

ദൃശ്യം സിനിമ ഇറങ്ങിയപ്പോൾ ഇത്തരത്തിൽ ഒരു ആരോപണം ആ സിനിമക്ക് നേരെ പല പ്രമുഖരും ഉന്നയിച്ചിരുന്നു. അപ്പോൾ എല്ലാം ” സിനിമയെ സിനിമയായി കാണണം” എന്നൊരു ന്യായം പറഞ്ഞാണ് പലരും ഒഴിഞ്ഞു മാറിയിരുന്നത്. ഇപ്പോഴിതാ ദൃശ്യം മോഡൽ കൊലപാതകം എന്നൊരു തലക്കെട്ട് തന്നെ മാധ്യമങ്ങളിൽ സ്ഥിരമായി നാം കാണുന്നതാണ്. മറ്റെല്ലാ ജീവികളെയും പോലെ മനുഷ്യനിലും ആക്രമണ മനോഭാവം ഉണ്ട്. ഒരുകാലത്തു വേട്ടയാടി ജീവിച്ചിരുന്നവരുടെ തലമുറയാണ് നാമെല്ലാം. അപ്പോൾ സ്വാഭാവികമായും നമ്മുടെ ഉള്ളിലും ഒരു മൃഗം ഉണ്ട്. വിദ്യാഭ്യാസവും വിവേകവും വിവരവും ഉള്ളത് കൊണ്ടാണ് നമ്മൾ ആ മൃഗീയ വാസനയെ തടഞ്ഞു വെക്കുന്നത്. എന്നാൽ അതൊക്കെ ലോകത്തിനെ കാണിക്കണം അപ്പോഴാണ് മാസ് ആകുന്നത് എന്നാണ് ഇപ്പോൾ ഉള്ള തലമുറയുടെ ചിന്താഗതി. അതിനു അവരെ ഏറെകണ്ട്‌ സ്വാധീനിക്കുകയാണ് സിനിമയും സീരീസുകളും. കാമുകിയെ ക്രൂരമായി കൊലപ്പെടുത്താൻ കാമുകൻ കണ്ടെത്തിയ വഴി ഒരു മലയാള സിനിമ വീണ്ടും വീണ്ടും കണ്ടിട്ടാണ്. അത് കണ്ടു മനസിലാക്കിയാണ് അയാൾ കൊലപാതകം ആസൂത്രണം ചെയ്തത്.(കാമുകൻ തിരഞ്ഞെടുത്ത സിനിമയിലെ സ്ക്രിപ്റ്റ് മുഴുവൻ മണ്ടത്തരം അയത് കൊണ്ട് കൊലപാതകം നടത്തി മണിക്കൂറുകൾക്ക് അകം അയാളെ പോലീസ് പൊക്കി എന്നത് വേറെകാര്യം.)

ലോക്ഡോൺ കാലത്തിനു ശേഷമാണ് നമ്മുടെ നാട്ടിൽ യുവാക്കൾ ഏർപ്പെടുന്ന കുറ്റകൃത്യങ്ങൾ ഏറെകണ്ട്‌ കൂടിയത്. ആ കാലഘട്ടത്തിൽ ആണ് ഏറെപ്പേർ ott പ്ലാറ്റ് ഫോമുകളെ പരിചയപ്പെടുന്നത്. അതിലൂടെ ലോകത്തിലെ നാനാ ഭാഷകളിൽ ഇറങ്ങുന്ന സിനിമകളും സീരീസുകളും അവർ കണ്ട് അവയുടെ ആരാധകരായി മാറി. എന്നാൽ വൈലൻസിന്റയും വികലമായ ലൈംഗികതയുടെയും ഏറ്റവും ഉച്ഛസ്ഥായിലാണ് പല സീരീസുകളും. യുവാക്കളെ സ്വാധീനിക്കാൻ വേണ്ടി എല്ലാം പച്ചക്ക് കാണിക്കുന്നവയാണ് ഈ സീരീസുകൾ. ചിലരൊക്കെ അതൊക്കെ കണ്ടു അവിടെ കളയുമ്പോൾ ബാക്കി വിഭാഗം അതിൽ നിന്നും ഏറെ പഠിക്കുന്നുണ്ട് എന്നതാണ് സത്യം. അതവർ അവസരം കിട്ടുമ്പോൾ ഉപയോഗിക്കുന്നുമുണ്ട്. സ്‌കൂൾ കുട്ടികൾ പോലും ഇത് കാണുന്നു എന്നതാണ് ഏറ്റവും ഭീഷണിയാകുന്നത്. 18+ എന്ന് എഴുതി വെച്ചാലും ഞങ്ങൾ മോഡേൺ ഫാമിലിയാണ് എന്ന് നാലാളെ കാണിക്കാൻ മക്കളെ അവ കാണുന്നതിൽ നിന്നും രക്ഷകർത്താക്കൾ വിലക്കുന്നുമില്ല. കേരളത്തിൽ മിക്ക ഇടങ്ങളിലും സ്‌കൂൾ കുട്ടികൾ ചേരി തിരിഞ്ഞു തമ്മിലടിക്കുന്ന വീഡിയോകൾ ഇപ്പോള് സോഷ്യൽ മീഡിയയിൽ മിക്ക ദിവസവും കാണുവാൻ കഴിയുന്നുണ്ട്.

അതുപോലെ മോഷണം , ലഹരി ഉപയോഗം , മറ്റുള്ളവരെ എതിർക്കൽ , ആരെയും അനുസരിക്കാതെ ഇരിക്കൽ, ഞാനെന്ന ഭാവം ഇവയും ഇപ്പോൾ ഒരു ഹീറോ സ്റ്റാറ്റസ് ആണ് കുട്ടികളുടെയും യുവാക്കളുടെയും മനസ്സിൽ. നാട്ടിൽ പട്ടി ഷോ കാണിക്കുന്ന ചേട്ടന്മാർ ആണ് ഇവരുടെ റോൾ മോഡലുകൾ. പോസ്റ്റ് കാണുമ്പോൾ നിങ്ങൾക്ക് അമ്മാവൻ പോസ്റ്റ് എന്ന ചിന്ത വരുന്നു എങ്കിൽ നിങ്ങളും ആ കുട്ടികളുടെ മാനസികാവസ്ഥയിൽ ആണ്. കാരണം ഇപ്പോൾ ഉള്ളതിന്റെ ഏറെ ഭീകരമായ അവസ്ഥയിലൂടെ കടന്നു വന്ന തലമുറകളും നമുക്ക് മുൻപ് ഉണ്ടായിട്ടുണ്ട്. അന്ന് അവ യുവാക്കളിൽ ഒതുങ്ങി നിന്നു എങ്കിൽ ഇപ്പോൾ കൗമാരവും ബാല്യവും ആ വഴിക്കാണ്. സീരീസുകളിലും മറ്റും കാണുന്ന പാശ്ചാത്യരുടെ ജീവിത രീതി അന്ധമായി അനുകരിക്കുവാൻ ഉള്ള ഒരു ശോകം ശ്രമം നമ്മുടെ തലമുറയിൽ വളർന്നു വരുന്നുണ്ട്. അവിടെ ഉള്ളവർ തന്നെ ഏറെ വിമർശിക്കുന്ന അതൊക്കെ ഇവിടെയുള്ളവർക്ക് ഇപ്പോൾ ഏറെ പ്രിയമാണ്.
മഹാത്മാ ഗാന്ധി, ബുദ്ധൻ എന്നിവരുടെ ജീവിതം മുന്നിൽ ഉണ്ട് എങ്കിലും യുവാക്കൾക്ക് ഏറെ ഇഷ്ടം ചെഗുവേരയെയും ഭഗത് സിങ്ങിനെയും ആകുവാൻ കാരണം എന്താണ്. ഈ നാല് പേരും അവരുടേതായ രീതിയിൽ വിപ്ലവം കൊണ്ട് വന്നവർ ആണ്. പക്ഷേ ഗാന്ധിയെ അനുകരിക്കാൻ പാടാണ്. അതുകൊണ്ടു തന്നെയാണ് അവർ ചെഗുവേരയെ ആഘോഷിക്കുന്നത്. അതുപോലെ തന്നെയാണ് സിനിമകളിൽ വരുന്ന നന്മയെക്കാൾ തിന്മയും രക്ത ചൊരിച്ചിലും യുവാക്കൾ ആഘോഷം ആക്കുന്നത്.

രാജ്യത്തു ഏറ്റവും കൂടുതൽ സാക്ഷരത നമുക്ക് തന്നെയാണ് ഇപ്പോഴും. പല നാടുകളിലും സ്‌കൂളിന്റെ പടി പോലും കാണാത്തവർ ചെയ്യുന്നതിനേക്കാൾ ഭീകരമായ കുറ്റകൃത്യങ്ങൾ ആണ് ഇവിടെ രണ്ടും മൂന്നും ഡിഗ്രി ഉള്ളവർ ചെയ്തു കൂട്ടുന്നത്. വിദ്യാഭ്യാസം ഉണ്ട് എന്ന് കരുതി വിവരം ഉണ്ടാകുമെന്നുള്ളതിന് അപവാദമായി മാറി വരികയാണ് നാമെല്ലാം…അവസാനമായി നല്ലതിനെ കൊള്ളുക അല്ലാത്തതിനെ തള്ളുക.സിനിമയെ സിനിമയായി കാണുക…ആരോ എഴുതി വെക്കുന്നത് വേറാരൊ അഭിനയിക്കുന്നു..അവരതിന് കാശും വാങ്ങി വീട്ടിൽ പോകുന്നു…അതൊക്കെ ആണ് ജീവിതം എന്ന് വിചാരിച്ചു അത് ജീവിതത്തിൽ അനുകരിക്കാതിരിക്കുക…അങ്ങനെ ആഗ്രഹിക്കുന്നു എങ്കിൽ നല്ലത് തിരഞ്ഞെടുക്കുക… ജീവിതം ഒന്നേ ഉള്ളു അത് നമുക്ക് മത്രമല്ല ചുറ്റിലും ഉള്ളവർക്കും എന്ന ചിന്ത എപ്പോഴും ഉണ്ടായിരിക്കുക.. വീട്ടുകാർക്കും സമൂഹത്തിനും ദ്രോഹം ഉണ്ടാക്കാതെ ശല്യമാവാതെ ജീവിക്കുക…
നന്ദി …

Leave a Reply

Your email address will not be published. Required fields are marked *

LATEST

യോനി, കൃസരി, സ്തനം, നിതംബം, ചുണ്ട് എന്നീ ഇടങ്ങളെ മാറ്റി നിര്‍ത്തി പുരുഷ സ്പര്‍ശം ഏല്‍ക്കാന്‍ സ്ത്രീ മോഹിക്കുകയും ദാഹിക്കുകയും ചില ഭാഗങ്ങളുണ്ട്

സ്ത്രീ ശരീരം മുഴുവന്‍ വികാര ബിന്ദുക്കളാണ്. ഒരു പക്ഷെ സ്ത്രീ പോലും അറിയാത്ത