“അടുക്കളയിൽ നിന്നും അരങ്ങേത്തേയ്ക്ക്”… സ്ത്രീ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള നാടകമായിരുന്നോ…?

ബി എൻ ഷജീർ ഷാ

കേരളത്തിൽ സ്ത്രീകളുടെ ഉന്നമനം സ്വാതന്ത്ര്യം എന്നിവ എടുത്തു പറയുന്ന മിക്ക ഇടങ്ങളിലും ഉയർന്നു കേൾക്കുന്ന ഒരു വാക്കാണ് “അടുക്കളയിൽ നിന്നും അരങ്ങേത്തേയ്ക്ക്”. വി ടി ഭട്ടതിരിപ്പാടിന്റെ 1929 ൽ പുറത്തുവന്ന വിഖ്യാതമായ ഒരു നാടകമാണ് ‘അടുക്കളയിൽനിന്ന്‌ അരങ്ങത്തേക്ക്‌’ എന്നത്. അന്നുമുതൽ സ്ത്രീ സ്വാതന്ത്ര്യം എന്നാൽ ഈ വാക്ക് മുഖ്യമായും പറഞ്ഞിരിക്കണം എന്ന അവസ്ഥയിൽ ആണ് നാം ഏവരും. സത്യത്തിൽ അന്ന് കേരളത്തിൽ (അന്ന് കേരളം രൂപം കൊണ്ടിട്ടില്ല) ഉള്ള സ്ത്രീകളുടെ അവസ്ഥയാണോ ഈ നാടകം മുന്നോട്ടു വെച്ചത്. കുറച്ചു കാലം മുൻപ് വരെ എല്ലാവരെയും പോലെ ഈ നാടകം എല്ലാ സ്ത്രീകളെയും പ്രതിനിധാനം ചെയ്യുന്നു എന്ന ചിന്തയിലായിരുന്നു ഞാനും. എന്നാൽ അങ്ങനെ അല്ല “വി ടി ഭട്ടതിരിപ്പാടിന്റെ പ്രസിദ്ധമായ ഒരു നാടകമാണ് അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക്. ബ്രാഹ്മണ സമൂഹത്തിലെ അനാചാരങ്ങളെ പുറത്തുകാട്ടിയ ഈ നാടകം 1929ലാണ് വി.ടി. രചിച്ചത്. കേരള നവോത്ഥാന പ്രസ്ഥാനത്തിന് വലിയ സംഭാവനകളാണ് ഈ നാടകം നൽകിയത്” ഇതാണ് വിക്കി പീഡിയ നമുക്ക് തരുന്ന വിവരം.

“നാലു വട്ടം വേളി കഴിച്ച വൃദ്ധനായ കർക്കടകാം കുന്നത്ത് നമ്പൂതിരിക്ക് തന്റെ മകൾ തേതിയെ വിവാഹം കഴിച്ചുകൊടുക്കാൻ യാഥാസ്ഥിതികനായ വിളയൂർ അച്ഛൻ നമ്പൂതിരി ആലോചിക്കുന്നു. നിരവധി വിവാഹങ്ങൾ നടത്തിയവർക്കും വൃദ്ധരായവർക്കും മക്കളെ വിവാഹം കഴിച്ച് കൊടുക്കുന്നതാണ് അന്നത്തെ നാട്ടുനടപ്പ്. മുമ്പ് തേതിയുടെ ഇല്ലത്ത് ഓത്തുപഠിക്കാനെത്തിയ മധുരമംഗലത്ത് മാധവൻ, തേതിയുടെയും സഹോദരൻ കുഞ്ചുവിൻെറയും ആത്മസുഹൃത്തായിരുന്നു. തൻെറ വിധിയാണിതെന്ന് കരുതി തേതി ദുഃഖിച്ച്കഴിയുന്നതിനിടയിലാണ് ബാല്യകാലസുഹൃത്തായ മാധവനോടുള്ള അനുരാഗം അവളിൽ നിറയുന്നത്. സഹോദരൻ കുഞ്ചു ഇതുമനസ്സിലാക്കി കോടതിയെ സമീപിക്കുന്നു. പുരോഗമനവാദികളായ ചെറുപ്പക്കാർ വൃദ്ധനുമായുള്ള വിവാഹം തടയാൻ ശ്രമിക്കുമ്പോൾ മറുഭാഗം അതിനനുകൂലമായി നിലകൊള്ളുന്നു. ഒടുവിൽ കോടതിയിൽ നിന്ന് ഇൻജങ്ഷൻ ഓർഡർ വാങ്ങി, മദ്രാസിൽ നിന്ന് നാട്ടിലെത്തിയ മാധവൻ തേതിയെ വിവാഹം ചെയ്യുന്നതോടെ നാടകം അവസാനിക്കുന്നു.” ഇതാണ് കഥാ സാരം…

സംഗതി കൊള്ളാം വിപ്ലവമാണ്. ജാതീയതയും സവർണ്ണ മേധാവിത്വവും കൊടി കുത്തി വാണിരുന്ന കാലത്ത് ഇതിനെയെല്ലാം നിയന്ത്രിച്ചിരുന്ന ബ്രാഹ്മണ സമൂഹത്തിനെ കൊഞ്ഞനം കുത്തിക്കൊണ്ടു അവർക്ക് എതിരെ സംസാരിക്കാൻ അദ്ദേഹം കാണിച്ച ധൈര്യത്തിനു ആദ്യ കയ്യടി. പക്ഷെ സമൂഹത്തിൽ ഏറെ മുകളിൽ ഉള്ള ഒരു വിഭാഗത്തിലെ സ്ത്രീകൾക്ക് സ്വാതന്ത്ര്യം കിട്ടാൻ വേണ്ടി ചെയ്ത ഒരു നാടകം ബാക്കി എല്ലാ സ്ത്രീകളെയും പ്രതിനിധാനം ചെയ്യുന്നു എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ കുറച്ചു പ്രയാസമുണ്ട്. കാരണം ഈ നാടകം വരുന്നതിനു മുൻപേ താഴെക്കിടയിൽ ഉള്ള സ്ത്രീകളിൽ പകുതിയിൽ കൂടുതൽ ജോലിക്കാർ ആണ്…തബ്രാക്കന്മാരുടെ പാടത്തും പറമ്പിലും അവർ രാപ്പകൽ ജോലി എടുക്കുന്നുണ്ടായിരുന്നു… അതുപോലെ മീൻ വിൽക്കുന്നവരും കയർ തൊഴിലാളികളും ചട്ടി കലം ഉണ്ടാക്കുന്നവരിലും എല്ലാം സ്ത്രീകൾ ഉണ്ടായിരുന്നു…പക്ഷെ അവരാരും ബ്രാഹ്മണരോ വലിയ തറവാടികളോ ആയിരുന്നില്ല…ഈ നാടകം വന്ന ശേഷം അവരുടെ കഷ്ടപ്പാടോ ബുദ്ധിമുട്ടോ ഒന്നും പതിറ്റാണ്ടുകളോളം എന്തിനു ഇപ്പോഴും മാറിയിട്ടില്ലാത്തവരും ഉണ്ട്..

ജോലിക്ക് പോകാൻ താല്പര്യം ഇല്ലാതിരുന്ന സ്ത്രീകളെ പോലും തബ്രാക്കന്മാരുടെ ആളുകൾ നിർബന്ധിച്ചു ജോലിക്ക് കൊണ്ട് പോയിട്ടുണ്ട്…എന്നിട്ടും നല്ല ആഹാരം വസ്ത്രം പാർപ്പിടം എന്നിങ്ങനെ അക്കാലത്ത് ഉണ്ടായിരുന്ന എല്ലാ സൗഭാഗ്യങ്ങളും കിട്ടിക്കൊണ്ടിരുന്ന കുറച്ചു സവർണ്ണ സ്ത്രീകളുടെ സ്വാതന്ത്ര്യം ആണ് ഇപ്പോഴും ഭയങ്കര വിപ്ലവമായി നാം ആഘോഷിക്കുന്നത്…സ്ത്രീ സ്വാതന്ത്ര്യത്തെ കുറിച്ച് ഘോര ഘോരം സംസാരിക്കുന്ന വിപ്ലവ ടീമുകൾ വരെ ഇപ്പോഴും ഇത് പൊക്കിയടിക്കാറുണ്ട്…മലയാള സിനിമയിൽ വരെ ഇപ്പോഴും ആ ഒരു പാതയാണ് എന്ന് അടുത്ത കാലത്ത് ഇറങ്ങിയ സിനിമകൾ കണ്ടാൽ മനസിലാകും…(സിനിമകൾ ഏതെന്നു എടുത്തു പറയുന്നില്ല)

ഈ സിനിമകൾ ഒക്കെ ഇറങ്ങുമ്പോൾ മുഖ്യമായും പലരും പറയുന്ന ഒന്നാണ് ഈ നൂറ്റാണ്ടിലും സ്ത്രീകൾക്ക് അടുക്കളയിൽ നിന്നും അരങ്ങത്തേയ്ക്ക് വരാൻ പലരും തടസം ആണ് എന്ന്…അവരോടു ഒരു മറു ചോദ്യം “മലയാളത്തിലെ ആദ്യ സിനിമയായ വിഗതകുമാരനിൽ അഭിനയിച്ച നായിക നടി വരെ പിന്നോക്ക വിഭാഗത്തിൽ ഉള്ളവർ ആയിരുന്നു…അപ്പോൾ സ്ത്രീകൾക്ക് ആണോ സവർണ്ണ സ്ത്രീകൾക്ക് ആണോ ഇവിടെ സ്വാതന്ത്ര്യം ഇല്ലാതിരുന്നത്…ഈ നാടകം പോലെ തന്നെയാണ് ഇപ്പോൾ സ്ത്രീ പക്ഷെ മലയാള സിനിമയുടെ അവസ്ഥയും.അവിടെയും ഈ സവർണ്ണ ചിന്താഗതി വിട്ടൊരു കളിയില്ല…എന്നിട്ട് ഇതാണ് എല്ലാ സ്ത്രീകളുടെയും അവസ്ഥ എന്നൊരു ഉടായിപ്പ് സന്ദേശവും…അതുകണ്ടു കയ്യടിക്കാൻ വിവരവും വിദ്യാഭ്യാസവും ഉള്ള കുറെ മണ്ടന്മാരും…
എന്റെ അമ്മയും അമ്മൂമ്മയും അവരുടെ അമ്മയും എല്ലാം കയർ തൊഴിലാളികൾ ആയിരുന്നു…കുഞ്ഞു നാളിലെ ‘അമ്മ ഈ ജോലിക്ക് പോയിരുന്നു…വല്യമ്മ ഈ അടുത്ത കാലം വരെ ആ തൊഴിൽ ആണ് ചെയ്തു വന്നിരുന്നത്..അവർക്ക് ആർക്കും ആരും അന്ന് സ്വാതന്ത്ര്യം നിഷേധിച്ചില്ല..വിദ്യാഭ്യാസം മാത്രമാണ് നിഷേധിക്കപ്പെട്ടത്..അത്കൊണ്ട് ദയവു ചെയ്തു ഇനി ഈ അടുക്കള ഡയലോഗും കൊണ്ട് വരുന്നതിനു മുൻപ് ആരെ കുറിച്ചാണ് പറയുന്നത് എന്ന മിനിമം ബോധം കൂടി ഉണ്ടായാൽ നന്ന്…നന്ദി…

Leave a Reply
You May Also Like

വിജയ് നായകനാവുന്ന ഏറ്റവും പുതിയ ചിത്രം ‘ദ ​ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം’ (​ഗോട്ട്) ന്റെ ടീസറും ലിറിക്കൽ വിഡിയോയുംപുറത്തിറങ്ങി

വിജയിന്റെ 50-ാം പിറന്നാളിനോടനുബന്ധിച്ചാണ് ടീസർ എത്തിയിരിക്കുന്നത്. 50 സെക്കൻഡാണ് ഈ വെങ്കട്ട് പ്രഭു ചിത്രത്തിന്റെ ടീസറിന്റെ ദൈർഘ്യം

മോഹൻലാൽ അഭിനയിക്കുന്നതല്ലേ കണ്ടിട്ടുള്ളൂ, സംവിധാനം ചെയുന്നത് കണ്ടിട്ടുണ്ടോ ? ‘ബറോസ്’ മേക്കിംഗ് ഗ്ലിമ്പ്സ്

ബാറോസ് ഒരുങ്ങുകയാണ്. ലൊക്കേഷനില്‍ നിന്നുള്ള വീഡിയോ പുറത്തുവന്നു. മോഹൻലാൽ ചിത്രം സംവിധാനം ചെയുന്നതാണ് വിഡിയോയിൽ കാണാൻ…

പുഷ്പ 2 ഇതുവരെ എടുത്തതെല്ലാം പാഴായി ? സംവിധായകന്റെ കടുംകൈ, ആരാധകർ ഞെട്ടി !

സുകുമാർ സംവിധാനം ചെയ്ത് ദേവി ശ്രീ പ്രസാദിന്റെ സംഗീതത്തിൽ അല്ലു അർജുൻ, ഫഹദ് ഫാസിൽ ,…

സന്തോഷ് പണ്ഡിറ്റിന്റെ പുതിയ ചിത്രം ‘ആതിരയുടെ മകള്‍ അഞ്ജലി’, ഏഴ് മിനിറ്റ് ദൈർഘ്യമുള്ള ട്രെയ്‌ലർ

സന്തോഷ് പണ്ഡിറ്റ് സംവിധാനം ചെയ്യുന്ന ആതിരയുടെ മകള്‍ അഞ്ജലി എന്ന ചിത്രത്തിന്‍റെ ഏഴ് മിനിറ്റ് നീണ്ടുനിൽക്കുന്ന…