വെടി തീർന്ന സൂപ്പർ ഹീറോകളും കൂനിന്മേൽ കുരുവായി വോക് കൾച്ചറും

ബി എൻ ഷജീർ ഷാ

26 April 2019 ലോക സിനിമാ ചരിത്രത്തിലെ ഏറ്റവും മാരകമായ ദിനം. കാരണം അന്നാണ് മാർവെൽ തങ്ങളുടെ വജ്രായുധമായ അവേഞ്ചേഴ്‌സ് ഏൻഡ് ഗെയിം എന്ന സിനിമ റിലീസ് ചെയ്യുന്നത്. അതിമാരകമായ ആരാധക കൂട്ടവും അതിലും മാരകമായ സിനിമയും. ഇൻഫിനിറ്റി വാറിന്റെ ബാക്കി ആയി റിലീസ് ചെയ്ത സിനിമ ലോക ബോക്സ് ഓഫീസിൽ നിന്നും ദശലക്ഷം കോടികൾ വാരി. പ്രേക്ഷകരുടെ കണ്ണ് നിറച്ചതും നിരാശരാക്കിയതുമായ ക്ളൈമാക്സ് ആണ് സിനിമ നൽകിയത്. താനോസിനെ ഒതുക്കി എങ്കിലും അയൺ മാനും ക്യാപ്റ്റൻ അമേരിക്കയും നമ്മളെ വിട്ടു പോയ്. ഇനി എന്ത് എന്ന ചോദ്യം ബാക്കി വെച്ചാണ് ഓരോ ആരാധകനും തിയറ്റർ വിട്ടത്. അന്ന് നമ്മൾ ഓരോരുത്തരും ചോദിച്ച ചോദ്യം ഇപ്പോഴും തുടരുന്നു…? ഇനി എന്ത് …? ഏൻഡ് ഗെയിം സിനിമ സത്യത്തിൽ എം സി യുവിന്റെ കൂടി ഏൻഡ് ഗെയിം ആയി മാറി എന്ന് വേണം പറയാൻ. അതുവരെ വ്യക്തമായ പ്ലാനിങ്ങിൽ ഓരോ സിനിമയും നമുക്ക് നൽകിയ എം സി യു അതിനു ശേഷം അടപടലം മൂന്ന് ജി ആകുന്ന അവസ്ഥയാണ് നാമിപ്പോൾ കാണുന്നത്.

എന്തിനോ തിളയ്ക്കുന്ന സാമ്പാർ എന്ന് പറയുന്നത് പോലെ എന്തിനോ പടച്ചു വിടുന്ന കുറെ സിനിമകൾ. കുറെ ഗ്രാഫിക്സ് കാണിക്കാൻ കാട്ടിക്കൂട്ടുന്ന സാഹസങ്ങൾ അത്രയേ ഉള്ളു ഇപ്പോൾ മാർവെൽ സിനിമകൾ. കടുത്ത ആരാധകർ പോലും തിയറ്ററിൽ പോകാത്ത അവസ്ഥ. അയൺ മാനും ക്യാപ്റ്റനും രംഗം ഒഴിഞ്ഞത് പോരാത്തതിന് തോർ , ഹുൾക് എന്നി അതിശക്തന്മാരെ വെറും കോമഡി പീസാക്കി മാറ്റി ഇപ്പോൾ. സ്‌പൈഡർമാൻ ആണ് കുറച്ചു എങ്കിലും ഭേദമായി തോന്നിയത് അത് തന്നെ പഴയ പുലികളെ വീണ്ടും ഇറക്കിയത് കൊണ്ടും. ഡോക്ട്ടർ അണ്ണനെ ഇട്ടു നല്ലപോലെ പണി എടുപ്പിക്കുന്നുണ്ട് എങ്കിലും പുള്ളി ലീഡ് റോളിൽ എത്തിയ മൾട്ടി വേൾഡ് സിനിമയിൽ പുള്ളിക്ക് പട്ടി വിലപോലും കൊടുക്കാതെ ഇട്ടു ഓടിച്ചു. ഏറ്റവും അസഹനീയം ആയി ഇപ്പോൾ തോന്നുന്നത് ഹോളിവുഡിനെ ഒന്നാകെ വിഴുങ്ങി കൊണ്ടിരിക്കുന്ന വോക്ക് കൽച്ചറിന്റെ അതിപ്രസരം ആണ്.

 തങ്ങൾ ഭയങ്കര പുരോഗമന വാദികൾ ആണെന് കാണിക്കാൻ ഉള്ള ലീഡ് എല്ലാം എടുത്ത് പെണ്ണുങ്ങൾക്ക് കൊടുക്കുകയാണ്. അതെന്താ പെണ്ണുങ്ങൾ ആയാൽ എന്നാണ് ചോദ്യം എങ്കിൽ നമ്മുടെ ഡി സി ഒക്കെ ചെയ്യുന്നത് പോലെ മാന്യമായ രീതിയിൽ പ്രസന്റ് ചെയ്തൂടെ. വണ്ടർ വുമൺ പോലെ അല്ലേൽ അവരുടെ തന്നെ ബ്ളാക്ക് വിഡോ പോലെ. അത് ചെയ്യാതെ ആൾറെഡി ഉള്ള ഹൾക്കിനെ ഒതുക്കി ഷീ ഹൾക്ക് , അയൺ വുമൺ , ലേഡി തോർ എന്നിങ്ങനെ കൊള്ളാവുന്ന ഹീറോകളെ എല്ലാം ഹീറോയിൻ ആക്കി നശിപ്പിച്ചിട്ടുണ്ട്. അതിനേക്കാൾ അസഹനീയം നായകന്മാർ വർഷങ്ങൾ എടുത്തു ഓരോന്ന് കണ്ടു പിടിക്കുന്നത് ഒക്കെ ചേച്ചിമാർ ദിവസങ്ങൾ കൊണ്ട് പഠിച്ചു ഹീറോയെക്കാൾ ഭയങ്കരന്മാർ ആകുന്നത് ആണ്. പണ്ടൊക്കെ രജനികാന്ത് സിനിമകളിൽ പുള്ളി ഒരു പാട്ടിലൂടെ കോടീശ്വരൻ ആകുന്നത് പോലെ. ഇതൊക്കെ പുരോഗമനമാണ് എന്ന് അവർക്ക് മാത്രമാണ് തോന്നുന്നത് എന്ന് സിനിമ ഇറങ്ങിയിട്ടുള്ള കമന്റുകൾ കണ്ടാൽ മനസിലാകും. ഇങ്ങനെ കുളിപ്പിച്ച് കുളിപ്പിച്ച് കുഞ്ഞു ഇല്ലാതായി കൊണ്ടിരിയ്ക്കുന്നതിന്റെ തെളിവാണ് അവസാനം ഇറങ്ങിയ ആൻറ് മാന്. ഇനിയെങ്കിലും നന്നാവുമോ എന്ന് കണ്ടറിയാം. ഇടയ്ക്ക് ലോക്കി , മൂൺ നൈറ്റ് , ഷാങ് ചി ഒക്കെ ഭേദം ആയിരുന്നു എങ്കിലും അതിന്റെ പേര് കൂടി ബാക്കി ഉള്ളവർ കുളമാക്കി തന്നിട്ടുണ്ട്.

ഇത്രയൊക്കെ പറയുമ്പോൾ ഡി സി നല്ല കുട്ടി ആണോ എന്ന ചോദ്യം വരും. അവരും കണക്ക് തന്നെ. മാർവെൽ സിനിമകൾ ഇറക്കി വെറുപ്പിക്കുമ്പോൾ ഇവിടെ ഉള്ളവരെ ഒക്കെ പറഞ്ഞു വിട്ടാണ് വെറുപ്പിക്കൽ. ഹെൻട്രി കാവിൽ സൂപ്പർ മാൻ സിനിമ ഇനി ഇല്ല. അതുപോലെ ആരാധകർ കാത്തിരുന്ന പല പ്രൊജക്റ്റുകളും ഉപേക്ഷിച്ചു. അടുത്തിടെ ഇറങ്ങിയ ബാറ്റ് മാൻ , ബ്ളാക്ക് ആദം ഒക്കെ അത്രയ്ക്ക് മോശം ആയില്ല എങ്കിലും ഷസാം 2 മൂന്നു ജി ആയതായാണ് വാർത്തകൾ. ഇനി ഫ്‌ളാഷ് ആണ് പ്രതീക്ഷ. മോശം സ്ക്രിപ്പ്റ്റുകളും അനാവശ്യമായ വോക് കൽച്ചറുമാണ് ഇപ്പോൾ മിക്ക സിനിമകൾക്കും പ്രശ്നം എന്ന് അവിടെയുള്ള പ്രമുഖർ തന്നെ ചൂണ്ടിക്കാട്ടുന്നു. എന്നാൽ സ്ത്രീ ഉന്നമനം , ജെണ്ടർ ഇക്വലിറ്റി, എൽ ജി ബി റ്റി പ്രൈഡ്, കറുത്തവരുടെ മുന്നേറ്റം ഇതൊക്കെയാണ് നമ്മൾ മോഡേൺ ആണ് എന്ന് കാണിക്കാനുള്ള എളുപ്പ വഴി എന്ന പൊട്ടകിണറ്റിലാണ് ഹോളിവുഡ്.എങ്കിൽ അവർക്ക് വേണ്ടി നല്ല സിനിമകൾ എടുത്തു കൂടെ എന്ന് ചോദിച്ചാൽ അതിൽ ഒരു ത്രില്ലില്ലാ എന്നാകും ഉത്തരം. ലേഡി ജെയിംസ് ബോണ്ട് , നീഗ്രോ ബോണ്ട് എന്നിങ്ങനെ കേൾക്കുന്നുണ്ട്. ഇപ്പോഴിതാ പുതിയ സിൻഡ്രലാ സ്റ്റോറിയിൽ കറുത്ത വർഗ്ഗക്കാരിയാണ് സിൻഡ്രലായി എത്തുന്നത്. മാറ്റത്തിന്റെ പാത എന്ന് പറഞ്ഞു ഇനി ഭാവിയിൽ എന്തൊക്കെ കാണിച്ചു കൂടുമോ എന്തോ. ഓസ്ക്കാർ അവാർഡിൽ വരെ ഇപ്പോൾ ഇത് എടുത്തു കാണിക്കുന്നുമുണ്ട്. ഫലമോ ആരാധകർ ഓരോ സിനിമ കഴിയുമ്പോളും അടുത്തത് എങ്കിലും നന്നാവും എന്ന പ്രതീക്ഷയിൽ മാനം നോക്കി ഇരിപ്പും..സിനിമ എന്നത് സമയം പോകാനുള്ള വിനോദ മാധ്യമമാണ്…അതിനെ സാമൂഹിക പരിഷ്‌ക്കാരത്തിനു വേണ്ടി മാത്രം ഉപയോഗിച്ചാൽ ഒരിക്കലും നല്ല ഫലം ലഭിക്കില്ല…
നന്ദി

Leave a Reply
You May Also Like

വാടരുതീ മലരിനി …

ഗിരീഷ് വർമ്മ ബാലുശ്ശേരി വാടരുതീ മലരിനി … ഓരോ ഗാനങ്ങളിലൂടെയും മനസ്സുകൊണ്ട് സഞ്ചരിക്കുമ്പോൾ അനുഭവപ്പെടുന്ന സുഖലഹരിയുടെ…

വേർപിരിയലിന് ശേഷം ആരാധകരെ ഞെട്ടിച്ചുകൊണ്ട് നാഗചൈതന്യയുടെ ചിത്രം ഷെയർ ചെയ്ത് സാമന്ത

പത്ത് വർഷത്തെ സൗഹൃദത്തിന് ശേഷം 2017-ലായിരുന്നു സാമന്തയും നാഗചൈതന്യയും തമ്മിലുള്ള വിവാഹം നടന്നത്. എന്നാൽ അഞ്ചാം…

കുറച്ചു ഡിസ്ട്രബിങ് രംഗങ്ങൾ ഉണ്ട് അതുകൊണ്ടു മനക്കട്ടി തീരെ ഇല്ലാത്തവർ ആ വഴി പോകേണ്ട

Men 2022/english Vino John ഹോളിവുഡ് സിനിമകളിൽ സാമ്രാജ്യം തന്നെ സൃഷ്ടിച്ചു മുന്നേറുന്ന നിർമ്മാണ വിതരണ…

അജിത്തിന്റെ വേതാളത്തിന്റെയും മോഹൻലാലിന്റെ ലൂസിഫറിന്റെയും തെലുങ്ക് പതിപ്പുകളിലാണ് ചിരഞ്ജീവിയുടെ മുഴുവൻ പ്രതീക്ഷയും

Bineesh K Achuthan തെലുങ്ക് മെഗാ സ്റ്റാർ ചിരഞ്ജീവിക്ക് പിറന്നാൾ ആശംസകൾ. എൻ.ടി.രാമറാവുവിനു (N T…