ബി എൻ ഷജീർ ഷാ

ആരുമറിയാതെ മരിക്കുന്ന സിനിമയിലെ പ്രമുഖർ

എത്തിപ്പെടാൻ മാത്രമല്ല നിലനിൽക്കാനും ഏറെ പ്രയാസമുള്ള ഒരു മേഖലയാണ് സിനിമ. പ്രത്യേകിച്ച് എടുത്തു പറയാൻ ഗോഡ് ഫാദർമാർ ഇല്ലാത്തവർക്ക്. കഴിവ് ഉണ്ടോ ഇല്ലയോ എന്നല്ല സിനിമയിൽ വരണം എന്ന് ആഗ്രഹിക്കുന്നവരാണ് നമുക്കിടയിൽ ഏറെയും. പണം പ്രശസ്തി നാലാളുടെ മുന്നിൽ ഷൈൻ ചെയ്യാം ഇതൊക്കെയാണ് സിനിമ സ്വപ്നം കാണുന്നവരിൽ മിക്കവരുടെയും ലക്‌ഷ്യം. അഭിനയം അല്ലേൽ ഡയറക്ഷൻ ഇതാണ് പലർക്കും ആഗ്രഹം. ഇത് വല്ലതും അറിയാമോ എന്ന ചോദ്യത്തിന് അവിടെ പ്രസക്തി ഇല്ല.
നമുക്കൊക്കെ ഒരു ചാൻസ് തന്നൂടെ എന്ന് ചോദിക്കുന്ന ഏറെപ്പേരെ കണ്ടുകൊണ്ടിരിക്കുകയാണ്. നിങ്ങൾ ചാൻസ് താ ബാക്കി ഒക്കെ ഞാൻ സെറ്റാക്കും എന്ന് അമിത ആത്മവിശ്വാസത്തോടെ അവരൊക്കെ പറയുമ്പോൾ തിരിച്ചു പറയാൻ വാക്കുകൾ ഇപ്പോഴും ഇല്ല എന്നതാണ് സത്യം. കാരണം എന്താണ് സിനിമാ ലോകം എന്ന് അറിയാത്തവരുടെ വാക്കുകൾ ആണ് ഇവയൊക്കെ.

കഴിവ് പോലെ തന്നെ ഭാഗ്യവും ഏറെ വേണ്ടുന്ന ഒന്നാണ് സിനിമാ ലോകം. നല്ല കഴിവ് ഉണ്ടായിട്ടും രക്ഷപ്പെടാത്തവരും ഒരു കഴിവും ഇല്ലെങ്കിലും പിടിച്ചു നിൽക്കുന്നവരും നമുക്കിടയിൽ ഉണ്ട്. ഒരു കാലത് തിളങ്ങി നിന്ന ശേഷം പിന്നീട് ആരും അറിയാതെ മരിച്ചു പോകുന്നവരും ഉണ്ട്. കഴിഞ്ഞ ദിവസം അന്തരിച്ച പഴയകാല വില്ലൻ നടൻ കസാൻ ഖാൻ അത്തരത്തിൽ ഒരാളാണ്. ഒരു സമയം മലയാളം തമിഴ് സിനിമകളിൽ വില്ലൻ വേഷങ്ങളിൽ തിളങ്ങി നിന്ന അദ്ദഹം മരണപ്പെട്ടു മണിക്കൂറുകൾ കഴിഞ്ഞാണ് മാധ്യമങ്ങൾ വാർത്ത അറിഞ്ഞതും സ്ഥിതീകരിച്ചതും. അദ്ദേഹത്തിനെ പോലെ ഏറെ പഴയ സിനിമാക്കാർ ഇത്തരത്തിൽ ആരും അറിയാത നമ്മളെ വിട്ടു പോകുന്നുണ്ട്. മുൻനിരയിൽ എത്തി ആ സ്ഥാനം നിലനിർത്തുന്നവർക്ക് മാത്രമേ മരണത്തിനു പോലും വാർത്താ പ്രാധ്യാന്യം ഉള്ളു.

വിജയങ്ങൾ കുറവാണു എങ്കിലും നൂറുകണക്കിന് പുതിയ ആളുകൾ ആണ് ഇപ്പോൾ മലയാള സിനിമാ ലോകത്തു മാത്രം കടന്നു വരുന്നത്. വ്യക്തമായ സിനിമാ ലക്‌ഷ്യമോ അനുഭവങ്ങളോ ഇല്ലാതെ ഭാഗ്യം കൊണ്ട് മാത്രം എത്തിപ്പെടുന്നവരും ഉണ്ട്. അങ്ങനെ ഉള്ളവരുടെ ഭാവിയാണ് ഏറ്റവും ഭീകരമാകാൻ പോകുന്നത്. ഇനി മരിക്കുന്നത് വരെ സിനിമാക്കാരൻ എന്ന ലേബൽ നെറ്റിയിൽ ഒട്ടിച്ചത് പോലെ ആണ്. ഇനി അവസരം ലഭിച്ചില്ല എങ്കിലും പോകുന്ന ഇടങ്ങളിൽ എല്ലാം ഗൾഫിൽ നിന്നും വരുന്നവരോട് ചോദിക്കുന്ന സമാനമായ ഒരു ചോദ്യം വന്നുകൊണ്ടേ ഇരിക്കും ” ഏതാ പുതിയ പടം” എന്ന് . അതിനു മറുപടി പറയുന്ന സമയത്തു ഭാവിയെ നോക്കി ഭയത്തോടെ നിൽക്കാനേ പലർക്കും കഴിയുകയുള്ളു. ചില സിനിമാ താരങ്ങൾ ഡിപ്രഷൻ മൂത്ത് ആത്മഹത്യ ചെയ്തതിനു പിന്നിലും ഈ ചോദ്യമാണ് കാരണക്കാരൻ. തനിക്ക് ശേഷം വന്നവരും കൂടെ വന്നവരും ഒരു സ്ഥാനത്തു എത്തുമ്പോൾ നമ്മൾ തുടങ്ങിയിടത്തു തന്നെ നിൽക്കുന്നത് പലരെയും മാനസികമായി തളർത്താറുണ്ട്.

അതുപോലെ സിനിമാക്കാരൻ ആയിക്കഴിഞ്ഞാൽ പല ജോലികൾക്കും പോകാൻ കഴിയാത്ത അവസ്ഥയും ഉണ്ട്. നീ എന്തിനാ പണിക്ക് പോകുന്നെ സിനിമയിൽ ലക്ഷങ്ങൾ അല്ലെ ശമ്പളം എന്നാണ് പലരുടെയും വിചാരം. ഈ പോസ്റ്റ് സിനിമാക്കാരൻ അകാൻ ആഗ്രഹിക്കുന്നവർക്ക് ആണ്. 18 തികയുന്നതിനു മുൻപ് രാജമൗലിയും ശങ്കറും ദുൽക്കറും ഷാരൂഖ് ഖാനും ഒക്കെ ആകണം എന്നാണ് പല കുട്ടികളുടെയും ആഗ്രഹം. എങ്ങനെയും ആ മരത്തിൽ പിടിച്ചു കയറണം എന്നാണ് വാശി. എന്നിട്ട് വേണം കളിയാക്കിയവരുടെ മുന്നിലൂടെ ഞെളിഞ്ഞു നടക്കാൻ എന്നാണ് പലരുടെയും ജീവിത ലക്‌ഷ്യം. സത്യത്തിൽ ഒരുവേള പിടിച്ചു കയറിയാലും അവിടെ ഒരു സേഫ് ആയ കൊമ്പ് കിട്ടാൻ പാടാണ്. അതേസമയം ചവിട്ടി താഴെയിടാൻ ധാരാളം പേര് മുകളിൽ കാണുകയും ചെയ്യും. കൂടെ നില്ക്കാൻ ഒരു ലോബിയോ ഗ്യാങ്ങോ ഇല്ല എങ്കിൽ പിടി വിട്ട് വീഴാൻ സാധ്യതയുണ്ട്. അതുകൊണ്ടു ആ മരത്തിൽ കയറുന്നതിനു മുൻപ് വ്യക്തമായ പ്ലാനിങ്ങിലൂടെ കേറുക.

സമയം എടുത്താലും കാലം കഴിഞ്ഞാലും അല്പം കാത്തിരിക്കുക. പ്രത്യേകിച്ച് സംവിധാന മോഹവുമായി നടക്കുന്നവർക്ക്. കാരണം നല്ലൊരു ഡോക്ക്ട്ടർ എൻജിനിയർ ഒക്കെ ആകാൻ തന്നെ വർഷങ്ങളുടെ പഠനവും എക്സ്സ്പീരിയൻസും ആവശ്യമാണ്. അതുപോലെ സിനിമയിലും ഇത് രണ്ടും ഉണ്ട് എങ്കിൽ പെട്ടന്ന് ഒന്നും ആ കൊമ്പിൽ നിന്നും താഴെ വീഴില്ല….കാരണം ഇപ്പോൾ എത്തിപ്പെടാൻ ഉള്ളതിനേക്കാൾ നിലനിൽക്കാൻ ഏറെ പ്രയാസമുള്ള മേഖലയാണ് സിനിമ… അതുപോലെ എന്തെങ്കിലും ഒരു ജോലി കൂടി സിനിമയുടെ കൂടെ കൊണ്ട് പോവുക. ഇപ്പോൾ തന്നെ കോടികൾ പ്രതിഫലം വാങ്ങുന്ന പല മുൻനിര താരങ്ങളും സിനിമ കൂടാതെ ഹോട്ടൽ , തുണിക്കട, സ്റ്റുഡിയോ ഒക്കെ നടത്തുന്നത് ഒരിക്കൽ സിനിമ ഇല്ലെങ്കിലും പിടിച്ചു നില്ക്കാൻ വേണ്ടിയാണു…ഏറെക്കാലം സിനിമാക്കാരൻ ആയി നിന്നിട്ടും കടക്കെണിയിൽ പെട്ട് മരിച്ചവരും നമുക്കിടയിൽ ഉണ്ട്…അവരെയൊക്കെ കാലം പോലും ഓർക്കുന്നില്ല എന്നതാണു സത്യം…
നന്ദി
ബി എൻ ഷജീർ ഷാ…

Leave a Reply
You May Also Like

തീയേറ്ററിൽ ആളെകേറ്റാൻ മഞ്ജുവിന്റെ പടം വച്ചു, പക്ഷെ ഇതൊരു ജയസൂര്യ-ശിവദാ പടം

ഛായാ മുഖി (ആരും പേടിക്കണ്ട. സ്പോയിലർ ഇല്ല. ????????) ജനപ്രീതിയുള്ള നടന്മാരുടെയും നടിമാരുടെയും ഫോട്ടോ വച്ച്…

“ഗോളം” ഫസ്റ്റ് ലുക്ക് പോസ്റ്റർ

“ഗോളം” ഫസ്റ്റ് ലുക്ക് പോസ്റ്റർ യുവ നടൻ രഞ്ജിത്ത് സജീവ്,ദിലീഷ് പോത്തൻ എന്നിവരെ പ്രധാന കഥാപാത്രമാക്കി…

താൻ സഹസംവിധായകനായിരുന്ന കാലത്ത് മമ്മൂട്ടിയുടെ വായിലിരുന്ന തെറിമുഴുവൻ കേട്ടതിനെ കുറിച്ച് ലാൽജോസ്

കമൽ സംവിധാനം ചെയ്ത മഴയത്തും മുൻപേ എന്ന ചിത്രത്തിന്റെ ഷൂട്ടിനിടയിൽ ആയിരുന്നു ഈ സംഭവം നടന്നത്.…

“ന്നാ , താൻ കേസ് കൊട് ” സിനിമയിലെത് കണ്ണൂർ സ്ലാംഗോ കാസറഗോഡ് സ്ലാംഗോ ?

പൊതുവിൽ കാസർഗോഡ് എന്ന ജില്ലയെ ഏവരും കയ്യൊഴിഞ്ഞ ഇടമായാണ് കരുതിപ്പോന്നിട്ടുള്ളത്. വികസനമുരടിപ്പും അവഗണനകളും ഒരുപാട് അനുഭവിച്ച…