യുവതാരങ്ങളുടെ സമീപനങ്ങൾ ചർച്ചയാകുകയും വിലക്കുകളും മറ്റും ഏർപ്പെടുത്തുകയും ചെയുമ്പോൾ മറ്റൊരു യുവതാരത്തെ കുറിച്ചുള്ള അഭിപ്രായമാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. മറ്റാരുമല്ല ഷൈൻ ടോം ചാക്കോയെ കുറിച്ച് ബി ഉണ്ണികൃഷ്ണൻ പറഞ്ഞ വാക്കുകൾ ആണ്ഇപ്പോൾ ചർച്ചയാകുന്നത്. വി.കെ പ്രകാശ് ചിത്രം ‘ലൈവി’ന്റെ ഓഡിയോ ലോഞ്ചിലാണ് ബി. ഉണ്ണികൃഷ്ണന്‍ ഇത് പറഞ്ഞത്. ഉണ്ണികൃഷ്ണന്റെ വാക്കുകൾ ഇങ്ങനെ ..

“ഞാന്‍ സിനിമ ചെയ്യുന്നുണ്ടെങ്കില്‍ എന്തെങ്കിലും നിവൃത്തിയുണ്ടെങ്കില്‍ കാസ്റ്റിംഗിലെ ആദ്യത്തെ പേര് ഷൈന്‍ ടോം ചാക്കോയുടേത് ആയിരിക്കും. അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിക്കുന്നത് ഞാന്‍ അത്രത്തോളം ആസ്വദിച്ചിട്ടുണ്ട്. നിരവധി ഊഹാപോഹങ്ങള്‍ ഇപ്പോള്‍ അന്തരീക്ഷത്തിലുണ്ട്. ഒരു അഭിനേതാവെന്ന നിലയില്‍ നൂറുശതമാനം കൃത്യനിഷ്ഠയും, ഉത്തരവാദിത്തബോധവും ഉള്ള ആളാണ് ഷൈന്‍ ടോം ചാക്കോ” -എന്നാണു ബി ഉണ്ണികൃഷ്ണൻ പറഞ്ഞത്. ഉണ്ണികൃഷ്ണന്റെ ഒടുവിൽ റിലീസ് ചെയ്ത മമ്മൂട്ടി ചിത്രം ക്രിസ്റ്റഫറിൽ ഷൈൻ ടോം പ്രസക്തമായൊരു റോളിൽ അഭിനയിച്ചിരുന്നു. മോശം പെരുമാറ്റം അഭ്യര്‍ത്ഥിച്ച് ഷെയ്ന്‍ നിഗവുമായി ശ്രീനാഥ് ഭാസിയുമായി സഹകരിക്കില്ലെന്ന് സിനിമ സംഘടനകള്‍ പറഞ്ഞ പശ്ചാത്തലത്തിൽ ഫെഫ്കയുടെ ജനറല്‍ സെക്രട്ടറി കൂടിയായ ബി ഉണ്ണികൃഷ്ണന്‍ പരാമര്‍ശമെന്നത് ശ്രദ്ധേയമാണ്.

വി.കെ.പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലൈവ് ..സൗബിൻ ഷാഹിർ. മംമ്താ മോഹൻദാസ്. ഷൈൻ ടോം ചാക്കോ എന്നിവർ പ്രധാന കഥാപാത്രങ്ങളിലെ ത്തുന്ന ഈ ചിത്രം ഫാമിലി ത്രില്ലർ ജോണറിൽ പ്പെടുന്നതാണ്.നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായ ഈ ചിത്രം മെയ് പന്ത്രണ്ടിന് മാജിക്ക് ഫ്രെയിം റിലീസ്പ്രദർശനത്തിനെത്തിക്കുന്നു.

 

Leave a Reply
You May Also Like

ഹരികൃഷ്ണൻസ് വീണ്ടും ! തന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന അവസാന ചിത്രമെന്ന് ഫാസിൽ

25 വർഷങ്ങൾക്ക് ശേഷം ഹരികൃഷ്ണൻസ് വീണ്ടും ! തന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന അവസാന ചിത്രമെന്ന് ഫാസിൽ…

എത്രകേട്ടാലും മതിവരാത്ത ‘നദികളിൽ സുന്ദരി യമുനാ….’ ഗാനത്തിൻ്റ വരികളെ ടൈറ്റിൽ ആക്കി മനോഹരമായ ഒരു ലൗ സ്റ്റോറി

*നദികളിൽ സുന്ദരി യമുന* പ്രദർശനത്തിനു് മലയാളികൾ പാടിപ്പതിഞ്ഞ ഒരു ഗാനമുണ്ട്. ‘നദികളിൽ സുന്ദരി യമുനാ…. യമുനാ..വയലാറിൻ്റെ…

വിഭജനം ഏറ്റവും ആഴത്തിൽ മുറിപ്പാടുകൾ ഏൽപ്പിച്ച പഞ്ചാബിന്റെ എരിയുന്ന ഹൃദയത്തുടിപ്പുകൾ

Vani Jayate പഞ്ചാബ് – ഫലഭൂയിഷ്ടമായ നദീതടങ്ങളും, അദ്ധ്വാനശീലരായ ജനതയുമൊക്കൊണ്ട് സമ്പന്നമായ ഒരു ഭൂപ്രദേശമാണ്. എന്നാൽ…

ചുവന്ന മുടിയുള്ള സ്ത്രീകൾ സൂക്ഷിക്കുക

Movie : the night evelyn came out of the grave 1971 Unni…