ഗ്രാൻഡ് മാസ്റ്ററിനു ശേഷം വീണ്ടും ത്രില്ലർ ചിത്രവുമായി ബി.ഉണ്ണികൃഷ്ണൻ, മമ്മുട്ടി നായകൻ !

അയ്മനം സാജൻ

മലയാളത്തിലെ എന്നത്തേയും സസ്പെൻസ് ത്രില്ലർ ചിത്രങ്ങളിലൊന്നാണ് മോഹൻലാൽ നായകനായെത്തിയ ‘ഗ്രാൻഡ് മാസ്റ്റർ’. സീരിയൽ കില്ലിംഗ് വിഭാഗത്തിൽപെട്ട ചിത്രം വളരെയധികം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിന്റെ സംവിധായകനായ ബി.ഉണ്ണികൃഷ്ണൻ വീണ്ടും ഒരു ത്രില്ലർ ചിത്രവുമായി എത്തുകയാണ്. മമ്മൂട്ടിയാണ് ചിത്രത്തിൽ നായകൻ.ചിത്രത്തിന്റെ ഷൂട്ടിംഗ് എറണാകുളത്ത് ആരംഭിച്ചു.

തിരക്കഥ ഒരുക്കുന്നത് ഉദയകൃഷ്ണ ആണ് . സ്നേഹ, അമലപോൾ , ഐശ്വര്യ ലക്ഷ്മി എന്നിവരാണ് നായികമാർ. വില്ലനായെത്തുന്നത് പ്രശസ്ത തെന്നിന്ത്യൻ താരം വിനയ് റായ് ആണ് . വിനയ് റായ് അഭിനയിക്കുന്ന ആദ്യ മലയാള ചിത്രം കൂടിയാണിത്. കൂടാതെ ഷൈൻ ടോം ചാക്കോ , ദിലീഷ് പോത്തൻ, സിദ്ധിക്ക്, ജിനു എബ്രഹാം തുടങ്ങി മറ്റു നിരവധി താരങ്ങളും ഈ ചിത്രത്തിൽ അണി നിരക്കുന്നു. ഇതുവരേയും പേരിടാത്ത ചിത്രത്തിൽ ഒരു പോലീസ് ഓഫീസറുടെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. ഛായാഗ്രഹണം നിർവ്വഹിക്കുന്നത് ഓപ്പറേഷൻ ജാവ ഒരുക്കിയ ഫൈസ് സിദ്ധിക്ക് ആണ് . സംഗീതം ജസ്റ്റിൻ വർഗീസ്, എഡിറ്റിംഗ് മനോജ് എന്നിവരാണ് . കലാ സംവിധാനം ഷാജി നടുവിലും വസ്ത്രാലങ്കാരം പ്രവീൺവർമ്മയും ചമയം ജിതേഷ് പൊയ്യയും കൈകാര്യം ചെയ്യുന്നു. അരോമ മോഹൻ ആണ് നിർമ്മാണ നിർവ്വഹണം. കൊച്ചി, പൂയംകുട്ടി, വണ്ടിperiyaarഗ്രാൻഡ് മാസ്റ്ററിനു ശേഷം വീണ്ടും ത്രില്ലർ ചിത്രവുമായി ബി.ഉണ്ണികൃഷ്ണൻ. മമ്മുട്ടി നായകൻ ! ചിത്രത്തിന്റെ നിർമ്മാണം ആർ.ഡി. ഇലുമിനേഷൻസ് ആണ് .

Leave a Reply
You May Also Like

ഒരു സിനിമ കണ്ടതിനുശേഷം നമ്മൾ കൊടുത്ത ടിക്കറ്റ് ചാർജ് കുറവായിപ്പോയെന്ന് തോന്നുന്നത് ഇതാദ്യമായിട്ടാണ്

രജിത് ലീല രവീന്ദ്രൻ ഏതെങ്കിലും ഒരു സിനിമ കണ്ടു കഴിഞ്ഞതിനുശേഷം സിനിമയ്ക്കായി നമ്മൾ കൊടുത്ത ടിക്കറ്റ്…

മലയാളത്തിലെ കിടിലം സംവിധായകൻ ചെയ്ത കൂതറ പടങ്ങൾ

കിടിലം സംവിധായകൻ ചെയ്ത കൂതറ പടങ്ങൾ നമുക്കറിയാം, പലരും നടന്മാരെ നോക്കി മാത്രമല്ല സംവിധായകരെ കൂടി…

ചാക്കൊച്ചന്റെ കരിയറിലെ ബെസ്റ്റ് ഇനിഷ്യൽ റെക്കോർഡ് തന്നെയായിരിക്കും മറ്റന്നാൾ സാക്ഷ്യം വഹിക്കാൻ പോകുന്നത്

കുഞ്ചാക്കോ ബോബന്റെ ആയി വരാൻ ഇരിക്കുന്ന സിനിമകളിൽ ഏറ്റവും പ്രൊമോസിങ്ങും ബിഗ് ബഡ്ജറ്റും ആയ ഒറ്റ്…

കവർച്ച പ്രമേയമായ സിനിമ എന്ന് കേൾക്കുമ്പോ നമ്മടെ മനസ്സിൽ വരുന്ന കുറച്ചു കാര്യങ്ങൾ ഉണ്ടാകും

സിനിമാപരിചയം The Score (2001) Genre – Crime / Thriller ArJun AcHu ഫ്രാങ്ക്…