ഇസ്മയിൽ മാഞ്ഞാലിക്ക് നാഷണൽ അവാർഡ്..
സാമൂഹിക പ്രവർത്തകരായ കലാകാരൻമാർക്ക് ഭാരതീയ ദളിത് സാഹിത്യ അക്കാഡമി നൽകുന്ന ബാബാ സാഹിബ് അംബേദ്കർ നാഷണൽ എക്സലൻസി അവാർഡിന് നടനും തിരക്കഥാകൃത്തും സംവിധായകനുമായ ഇസ്മയിൽ മാഞ്ഞാലി അർഹനായി.. ഡിസംബർ 11 ന് ന്യൂഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ ഇസ്മയിൽ ഏറ്റുവാങ്ങും.മുൻ കേന്ദ്ര ആഭ്യന്തരമന്ത്രി സുശീൽ കുമാർ ഷിൻഡെ . അരുണാചൽ പ്രദേശ് മുൻ ഗവർണർ ഡോ. മാതാ പ്രസാദ്, മിസോറാം മുൻ ഗവർണർ ഡോ.എ. പത്മനാഭൻ , മുൻ കേന്ദ്ര സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.എം .പി .സൂര്യനാരായണൻ ജാട്ട്യ എന്നിവർ മുഖ്യ രക്ഷാധികാരികളായിട്ടുള്ള അക്കാഡമിയുടെ 38 ആമത് അവാർഡ് ആണിത് .. മുൻ ഉപ പ്രാധാനമന്ത്രിബാബു ജഗ്ജീവൻ റാം ആണ് അക്കാഡമിയുടെ സ്ഥാപകൻ..
കോവിഡ് , ലഹരി, ട്രാഫിക്, പൊതുജീവിതം ,നിയമം തുടങ്ങി നിരവധി വിഷയങ്ങൾ ആസ്പദമാക്കി ഇസ്മയിൽ എഴുതി സംവിധാനം ചെയ്ത ഡോകുമെന്റികളും . ഷോർട്ട് ഫിലിമുകളും .. സിനിമ അഭിനയം . സിനിമ തിരക്കഥകൾ തുടങ്ങിയവ പരിഗണിച്ചാണ് അവാർഡ്.