രാജാവിന്റെ മകനിൽ നിന്നും ഉടലെടുത്ത സൂപ്പർ ഡ്യൂപ്പർ ഹിറ്റുകളുടെ കോംബോ
Babeesh Kaladi
രാജാവിന്റെ മകൻ എന്ന എക്കാലത്തെയും ബ്ലോക്ക് ബസ്റ്റർ പിറന്നപ്പോൾ മലയാള സിനിമയ്ക്ക് ഒരു സൂപ്പർസ്റ്റാറിനെ കിട്ടിയപ്പോൾ മലയാള ചലച്ചിത്ര സംഗീതത്തിന് കിട്ടിയത് ഒരു സൂപ്പർ സംഗീതസംവിധായകനെ കൂടിയാണ്.പിന്നീട് നടന്നത് മലയാള സിനിമയുടെയും സംഗീതത്തിന്റെയും വലിയ ചരിത്രം.
മോഹൻലാൽ എന്ന നടന്റെ കരിയറിലെ സൂപ്പർ ഹിറ്റ് സിനിമകളെപറ്റി പറയുമ്പോൾ അതിൽ എസ്.പി വെങ്കടേഷിന്റെ സംഗീതത്തിനുള്ള പ്രാധാന്യത്തെക്കുറിച്ച് പറയാതിരിക്കുന്നത് എങ്ങനെ ? മികച്ച പശ്ചാത്തല സംഗീതവും സൂപ്പർ ഹിറ്റ് ഗാനങ്ങളുമായി മോഹൻലാൽ എന്ന നടന്റെ കരിയർ വാർത്തെടുക്കുന്നതിൽ എസ്പി വെങ്കടേഷ് എന്ന സംഗീത സംവിധായകന്റെ സ്ഥാനം മുൻപന്തിയിൽ തന്നെ കാണും.
പശ്ചാത്തല സംഗീതത്തെ കുറിച്ച് പരമാർശിക്കുമ്പോൾ ഇവർ ഒരുമിച്ച സിനിമകളിൽ എനിക്ക് ആദ്യം ഓർമ്മ വരുന്നത് ക്ലാസും മാസും ചേർന്ന ദേവാസുരവും, സ്പടികവും ആണ്. മംഗലശ്ശേരി നീലകണ്ഠനും, ആടുതോമയും. രണ്ടു നായക കഥാപാത്രങ്ങളും രണ്ട് ധ്രുവങ്ങളിൽ ഉള്ളത്. രണ്ടു കഥാപാത്രങ്ങൾക്കും എസ്പി വെങ്കടേഷ് കൊടുത്ത വ്യത്യസ്തമാർന്ന ബാക്ക് ഗ്രൗണ്ട് സ്കോർ.സിനിമയുടെ ആത്മാവ് പശ്ചാത്തല സംഗീതം തന്നെയാണെന്ന് അടിവരയിട്ട് പറയുന്ന രംഗങ്ങൾ. വിൻസെന്റ് ഗോമസ്സിൽ തുടങ്ങി വഴിയോര കാഴ്ചകളിലെ രാഘവൻ എന്ന ആന്റണി ഐസക് നും,ഭൂമിയിലെ രാജാക്കന്മാരിലെ മഹേന്ദ്രവർമ്മക്കും, ഇന്ദ്രജാലത്തിലെ കണ്ണൻ നായർക്കും, കിലുക്കത്തിലെ ജോജിക്കും, ഗാന്ധർവ്വത്തിലെ അലക്സിനും,തേന്മാവിൻ കൊമ്പത്തിലെ മാണിക്ക്യനും, മാന്ത്രികത്തിലെ സ്റ്റീഫൻ റൊണാൾഡിനും, മിഥുനത്തിലെ സേതുമാധവനും,മിന്നാരത്തിലെ ബോബിക്കും, ചന്ദ്രലേഖയിലെ അപ്പുക്കുട്ടനും തുടങ്ങി..മോഹൻലാലിന്റെ ഒട്ടേറെ മികച്ച കഥാപാത്രങ്ങളെല്ലാം തലയെടുപ്പോടെ നിൽക്കുന്നത് എസ്.പി വെങ്കടേഷിന്റെ മാസ്മരികമായ പശ്ചാത്തല സംഗീതത്തിലൂടെ തന്നെയാണ്.
എസ്പി വെങ്കടേഷിന്റെ സംഗീതത്തിൽ മോഹൻലാൽ രണ്ട് പാട്ടുകൾ പാടിയിട്ടും ഉണ്ട്. ഗാന്ധർവ്വത്തിലെ അബലത്ത്വമല്ല, സ്ഫടികത്തിൽ കെ. എസ്.ചിത്രയോടൊപ്പം പാടിയ ഏഴിമല പൂഞ്ചോലയും ആണ് ഇവ.വർഷങ്ങൾക്കുശേഷം സ്പടികം 4K അറ്റ്മോസിൽ പുനരാവിഷ്ക്കരിക്കുമ്പോൾ എക്കാലത്തെയും ഹിറ്റ് സോങ് ആയ ഏഴിമല പൂഞ്ചോല പാടാൻ വീണ്ടും മോഹൻലാൽ എസ് പി വെങ്കിടേഷ് ഒരുമിച്ചപ്പോൾ എടുത്ത ചിത്രമാണിത്.ഈ കോമ്പിനേഷനിൽ ഒരു മലയാള സിനിമ കൂടി അടുത്ത് ഉണ്ടാവട്ടെ, അതൊരു വലിയ ഹിറ്റ് ആവട്ടെ എന്ന ആശംസകളോടെ രണ്ടുപേരുടെയും കട്ട ഫാൻ ആയ ഞാൻ ഒപ്പ്.