അന്യസംസ്ഥാനത്തൊഴിലാളിയോട് ആധാർ കാർഡ് ആവശ്യപ്പെട്ടു മർദ്ദനം (വീഡിയോ ) ഓട്ടോ ഡ്രൈവർക്കെതിരെ വ്യാപക പ്രതിഷേധം

  135

  Babu Anchaman

  ഒരു ബംഗാളി തൊഴിലാളി. ആ ചെക്കനെ ഉപദ്രവിക്കാൻ ഇവൻ ആരാണ് ? അവൻ ആധാർ ചോദിച്ചു അവൻ അത് കാണിച്ചു അത് എടുത്തുകൊണ്ടു പോകുന്നു. ഇവനെതിരെ നടപടി എടുക്കണം… !

  90 കളുടെ മധ്യത്തിൽ കുടുംബത്തിനുള്ള അന്നം തേടി ഇന്ത്യ മുഴുവൻ അലഞ്ഞിട്ടുണ്ട് .കൊടും ചൂടിലും തണുപ്പിലും അലഞ്ഞിട്ടുണ്ട് .അത് കഴിഞ്ഞ് ആ അലച്ചിൽ അറബി നാട്ടിലെ മരുഭൂമിയിലേക്കായി ഇപ്പോഴും അലയുകയാണ് .പക്ഷെ ഇന്നെ വരെ ഒരു നാട്ടിലും ഇങ്ങനെ ഒരനുഭവം ഉണ്ടായിട്ടില്ല .ഒരു നാട്ടുകാരനും ഇങ്ങനെ അപമാനിച്ചിട്ടില്ല .ഈ മൃഗം അടിച്ചത് കുടുംബത്തിന്റെ പട്ടിണി മാറ്റാനും നല്ലൊരു ജീവിതം കിട്ടാനും അലയുന്ന ഓരോ മലയാളിയുടെയും മുഖത്താണ് .അത്തരം പ്രവാസികളുടെ ചോരകൊണ്ടാണ് കേരളം ഈ സമൃദ്ധിയിൽ നിൽക്കുന്നത് . ജോലി തേടി വരുന്നവരെല്ലാം അനധികൃത കുടിയേറ്റക്കാർ ആണെന്ന വിചാരമുള്ളവർ ഒന്ന് മനസിലാക്കണം ഇന്ത്യയിൽ തന്നെ ഏറ്റവും അധികം പ്രവാസികൾ ആയുള്ളവർ കേരളത്തിൽ ആണ് ..ആധാർകാർഡ് ചോദിക്കാൻ ഓട്ടോറിക്ഷക്കാർക്കു ആരാണ് അധികാരം കൊടുത്തത് ?…ആക്രമിക്കാൻ ആരാണ് അധികാരം കൊടുത്തത് ?…ഈ ക്രിമിനലിനെ അഴിക്കുളിൽ ഇട്ടില്ലെങ്കിൽ ഓട്ടോ തൊഴിലാളികൾക്കും യാത്രക്കാർക്കും പൊതുജനങ്ങൾക്കും അപകടമാണ് ..ഇയാളെ എത്രയും വേഗം അറസ്റ്റുചെയ്തു നിയമനടപടികൾ സ്വീകരിച് മർദ്ദനമേറ്റ ചെറുപ്പക്കാരന് നീതി കൊടുക്കണം .

  VIDEO

  Advertisements