ജനകോടികളുടെ വിശ്വസ്ത സ്ഥാപനം എന്ന പരസ്യ വാചകം കൊണ്ട് മലയാളഐകളുടെ മനസിലേക്ക് ചേക്കേറിയ ബിസിനസുകാരനും ചലച്ചിത്രനിർമ്മാതാവുമാണ് അറ്റ്‌ലസ് രാമചന്ദ്രൻ. അദ്ദേഹത്തിന്റെ നിര്യാണം ഏവരെയും ദുഖത്തിലാഴ്ത്തുകയാണ്.ഹൃദയാഘാതത്തെ തുടർന്ന് ദുബായിലെ ആസ്റ്റര്‍ മന്‍ഖൂള്‍ ഹോസ്പിറ്റലില്‍ ഞായറാഴ്ച രാത്രിയോടെയായിരുന്നു അറ്റ്‌ലസ് രാമചന്ദ്രന്റെ വിയോഗം. അദ്ദേഹത്തിന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ചുകൊണ്ട് ചലച്ചിത്ര നടൻ ബാബുആന്റണി ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റാണ് ശ്രദ്ധിക്കപ്പടുന്നത്. അറ്റ്‌ലസ് രാമചന്ദ്രൻ നിർമിച്ച സിനിമയാണ് ഭരതൻ സംവിധാനം ചെയ്ത വൈശാലി. ഒരു മനോഹര ചലച്ചിത്രകാവ്യം. അതിൽ ബാബുആന്റണിയും ഒരു പ്രധാനപ്പെട്ട വേഷം കൈകാര്യം ചെയ്തിരുന്നു. ലോമപാദൻ എന്ന രാജാവ് ആയി ആണ് ബാബു ആന്റണി വേഷമിട്ടത്.
‘മാസ്റ്റർ ക്രാഫ്റ്റ്സ്മാൻ ഭരതേട്ടൻ സംവിധാനം ചെയ്ത ‘വൈശാലി’ എന്ന ഇതിഹാസ ചിത്രം നിർമ്മിച്ച ശ്രീ രാമചന്ദ്രന്റെ വേർപാടിൽ ദുഃഖമുണ്ട്. ലോമപാദൻ രാജാവ് എന്റെ ഏറ്റവും പ്രശംസനീയമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കാൻ ഞാൻ ഭാഗ്യവാനായിരുന്നു. എനിക്ക് ഏറ്റവും പ്രശംസ നേടിത്തന്ന ലോമപാദൻ രാജാവ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കാനായത് ഭാഗ്യമായി കരുതുന്നു’, – എന്നാണു ബാബു ആന്റണിയുടെ കുറിപ്പ്.