Bibin Joy
ഇംഗ്ലീഷ് സിനിമകളിലെ ആക്ഷൻ ഹീറോ കളയായ ബ്രൂസ് ലി, ജാക്കി ചാൻ, വാൻ ഡമെ ,ആർനോൾഡ് സ്വാറ്റ്സെനെഗർ എന്നീ താരങ്ങളെ കാണുമ്പോൾ പണ്ട് മലയാളികളും സ്വപ്നം കണ്ടു ഇത്തരമൊരു നായകനെ. പല താരങ്ങളും അഭിനയം കൊണ്ട് ജനങ്ങളുടെ മനസ്സിൽ കയറിയെങ്കിലും മലയാളികളുടെ മനസ്സിന്റെ ഒരു ചെറിയ ഭാഗം അന്നും ഒഴിഞ്ഞുകിടക്കുകയായിരുന്നു ആ ഒഴിഞ്ഞുകിടന്ന ഭാഗം കവരാൻ 1986 ൽ ഭരതന്റെ ചിലമ്പിലൂടെ ബാബു ആൻറണിയെന്ന ഒരു അവതാരം പിറവിയെടുക്കുകയായിരുന്നു .പിന്നീട് സിനിമാകാഴ്ച്ചകളിൽ നായകനെ ഒറ്റയടിക്ക് തീർക്കാൻ പറ്റുന്ന അതികായനായ വില്ലനായി നമ്മെ ഇദ്ദേഹം സിനിമയുടെ അവസാനം വരെ ഭയപ്പെടുത്തി .
ഇ കാലമത്രയും നായകന്മാർക്ക് സിനിമയുടെ അവസാനം ശത്രുവിനെ തകർക്കാൻ എവിടുന്നോ കിട്ടുന്ന ഊർജ്ജവും പിന്നെ “ബുദ്ധി”പൂർവ്വ നീക്കങ്ങളും മാത്രമായിരുന്നു ബാബു ആൻറണിയെ മറികടക്കാൻ സഹായിച്ചിരുന്നത്. ശത്രു, മിഴിനീർ പൂക്കൾ, പ്രണാമം, പൂവിന് പുതിയ പൂന്തെന്നൽ, കമലഹാസനോടൊപ്പം വൃതം തുടങ്ങിയവയിലൂടെ മലയാളത്തിൽ പച്ച പിടിച്ച് വന്ന ബാബു ആന്റണിയ്ക്ക് സിനിമയിൽ കൈപിടിച്ച് കയറ്റിയ ഭരതൻ തന്നെ 1988 വൈശാലിയിലൂടെ മലയാള സിനിമയിൽ ഉറച്ചിരിക്കാൻ ഒരു കസേര കൂടി പണിത് നല്കി.
പിന്നീട് നായകനെ വെല്ലുന്ന വില്ലനായി കുറേ സിനിമകൾ മൂന്നാം മുറ, കാർണിവൽ, ന്യൂസ്, ന്യൂ ഇയർ, ഭൗത്യം, ജാഗ്രത, വ്യൂഹം, കോട്ടയം കുഞ്ഞച്ചൻ, അപരൻ, രണ്ടാം വരവ്, കുറ്റപത്രം, കൂടിക്കാഴ്ച്ച, ചക്രവർത്തി, കവച്ചം, കൗരവർ, നാടോടി, ഏഴര പൊന്നാന, കാസർകോഡ് കാദർഭായ് തുടങ്ങിയ കുറേയെറെ സിനിമകൾ.
1993 ൽ സുരേഷ് ബാബു സംവിധാനം ചെയ്ത ഉപ്പുകണ്ടം ബ്രദേഴ്സ് ബാബു ആന്റണി എന്ന താരത്തിന്റെ സിനിമ ജീവിതത്തിലെ വലിയ മാറ്റം വരുത്തിയ സിനിമയാണ്. നായകന് പേടി സ്വപ്നമായിരുന്ന അദ്ദേഹം ഈ ചിത്രത്തോടെ വില്ലന്മാരുടെ പേടിസ്വപ്നമായ നായകനായി മാറുകയായിരുന്നു. ഇതേ വർഷം വന്ന ഷാജി കൈലാസ് ചിത്രം മാഫിയയും വിജയമായി ഇതേ വർഷം ഗാന്ധാരി എന്ന ചിത്രവും ബാബു ആൻറണിയുടേതായി വന്നു.
1994 – 1995 എന്നീ രണ്ടു വർഷങ്ങൾ ബാബു ആന്റണി എന്ന നടൻ മലയാള സിനിമയെ കയ്യടക്കുകയായിരുന്നു. രാജധാനി, കമ്പോളം, കടൽ, ദാദ, ഭരണകൂടം, രാജകീയം, അറേബ്യ, സ്ട്രീറ്റ്, സപെഷ്യൽസ് കോഡ്, ചന്ത, ബോക്സർ തുടങ്ങിയ സിനിമകളിലൂടെ നായകനായി തിളങ്ങുകയും തുടർച്ചയായി ഒരേ രീതിയിലുള്ള സിനിമകൾ അവസാനം ബാബു ആന്റണിയെ പരാജയത്തിലേയ്ക്ക് നയിച്ചു.1997 ൽ യുവശക്തിയെന്ന സിനിമയിലൂടെ വന്നെങ്കിലും ശ്രദ്ധിക്കപ്പെട്ടില്ല 1998 ൽ ഗ്ലോറിയ ഫെർണാണ്ടസ് ഫ്രം യു.എസ്.എ എന്ന സിനിമയും വലിയ ചലനം സൃഷ്ടിച്ചില്ല 1999 ക്രിസ്തുമസിന് നിസാർ ജനനായകൻ എന്ന സിനിമ വമ്പൻ റിലീസ് നടത്തിയെങ്കിലും ബോക്സ് ഓഫീസിൽ തകർന്നു.ഇതോടെ ഇദ്ദേഹത്തെ നായകനാക്കാൻ നിർമ്മാതാക്കൾ പിന്നീട് ധൈര്യം കാണിച്ചില്ല .
വലിയ താരമായി വിലസിയ സമയത്ത് ലഭിക്കാത്ത നല്ല റോളുകളിലൂടെ പ്രേക്ഷകരുടെ മനസ്സിൽ കയറാനുള്ള ഭാഗ്യമാണ് പിന്നീടുള്ള വർഷങ്ങളിൽ ബാബു ആന്റണിയ്ക്ക് ലഭിച്ചത് MP സുകുമാരന്റെ നായരുടെ സായ്നാനം മികച്ച അഭിനേതാവായി തിളങ്ങാൻ സഹായിച്ചു പിന്നീട് ഉന്നതങ്ങളിൽ, ഉത്തമൻ ഇതിനിടെ സ്രാവ് എന്ന സിനിമയിൽ നായക വേഷം ഇതും നായകനെന്ന രീതിയിൽ ബാബു ആൻറണിയെ സഹായിച്ചില്ല. പിന്നീട് ബ്ലാക്ക്, വജ്രം, ഹൈവേ പോലീസ്, ട്വൻറി20, ശംഭു, പതാക, മെയ്ഡ് ഇൻ USA എന്നീ സിനിമകളിലെ ചെറിയ റോളുകൾ 2010 ൽ യുഗപുരുഷൻ സിനിമയിലെ അയ്യകാളിയുടെ വേഷത്തിൽ വീണ്ടും വിസ്മയിപ്പിച്ചു പിന്നീട് സൂഫി പറഞ്ഞ കഥയിലും മികച്ച വേഷം നന്നായി അവതരിപ്പിക്കാനായി.
പിന്നീട് ധാരാളം സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്ത് 2013 ൽ ഇടുക്കി ഗോൾഡിലൂടെ ആന്റണി ഗോൺസാൽവസായി തിളങ്ങി 2016ൽ കരിക്കുന്നം സിക്സസ് 2017 ൽ എസ്ര എന്നീ സിനിമകളിലൂടെ വീണ്ടും ശ്രദ്ധയനായി .2018ൽ കായംകുളം കൊച്ചുണ്ണിയിലെ തങ്ങൾ ശ്രദ്ധേയമായി ഇതിനെ തുടർന്ന് ഒമ്മർ ലുലു പവർ സ്റ്റാർ എന്ന സിനിമ ബാബു ആൻറണിയെ നായകനാക്കി പ്രഖ്യാപിച്ചു.1993 – 1995 കാലത്ത് നീട്ടിവളർത്തിയ മുടിയെ തരംഗമാക്കിയ ഹോളിവുഡ് മോഡൽ സംഘടന രംഗങ്ങൾ മലയാളിയ്ക്ക് സമ്മാനിച്ച ബാബു ആൻറണിയുടെ ഒരു നാലാം വരവ് ആകട്ടെ പവർ സ്റ്റാർ