പദ്ധതിയെ തകർക്കാനുള്ള ന്യായീകരണ വാദികൾ ഉയർത്തുന്ന പിന്തിരിപ്പൻ ചോദ്യങ്ങൾ

0
236

Babu Ibrahim Alakkal

1964 കൃത്യം 57 വർഷങ്ങൾക്കു മുൻപ് ജപ്പാനിലെ ടോക്കിയോയിൽ നിന്ന് ഷൈൻ ഓസ്‌കയിലേക്കു വെള്ളിടി പോലെ ഒരു തീവണ്ടി പാഞ്ഞു. ടോക്കിയോ നഗരത്തിലെ സാധാരണക്കാർ അദ്‌ഭുതത്തോടെ വിമാനത്തിന്റെ ആഢ്യത്വമുള്ള തീവണ്ടിയെ നോക്കിക്കണ്ടു.

തെക്കുമുതൽ വടക്കുവരെ ഇടനാഴിപോലെ നീണ്ടുകിടക്കുന്ന ജപ്പാൻ തെരുവുകളിലും ഗ്രാമങ്ങളിലും പട്ടിണിയുണ്ട്, ദാരിദ്ര്യമുണ്ട്. തെക്കിനേയും വടക്കിനെയും ബന്ധിപ്പിച്ചുകൊണ്ട് സാധാരണ റെയിൽവേ ശൃംഖലയുണ്ട്, റോഡുണ്ട്, വിമാനത്താവളമുണ്ട് ആവശ്യക്കാർക്ക് വിമാനത്തിൽ കയറിപൊയ്ക്കൂടെ, അത്യാവശ്യക്കാർക്കു റോക്കറ്റിൽ പൊയ്ക്കൂടേ, സാധാരണ ട്രെയിനിന് ജെറ്റ് എൻജിൻ വച്ചുകൂടെ എന്നുള്ള വിഡ്ഢിത്തങ്ങൾ എഴുന്നള്ളിക്കാൻ മാത്രം മണ്ടന്മാരായിരുന്നില്ല ആ ജനത എന്നതിന്റെ മറുപടിയായിരുന്നു പിന്നീടുണ്ടായ ജപ്പാന്റെ മുന്നേറ്റം!

SILVER LINE' PROJECT | | The Best Kerala Administrative Service KAS  Coaching Institute in Kerala.ഗ്രാമീണ തനിമയിൽ ഗ്രാമങ്ങളെയും നഗര പ്രൗഢിയിൽ നഗരങ്ങളെയും ചേർത്ത് കൂടുതൽ ബുള്ളറ്റ് ട്രെയിനുകൾ ഓടിത്തുടങ്ങി ജപ്പാൻ മൊത്തത്തിൽ ഒറ്റ ബിസിനസ് ഹബ്ബായി മാറി. 57 കൊല്ലങ്ങൾക്കിപ്പുറവും അതിവേഗ യാത്ര സൗകര്യങ്ങളിലേക്കു നമ്മൾക്ക് നീങ്ങാൻ കഴിയുന്നില്ലെന്നത് തീർത്തും നിരാശാജനകമാണ്. ഇന്ത്യയിലെ ഏറ്റവും മികച്ച HDI നിലനിർത്തുന്ന കേരളത്തിന് അതെ HDI നിലനിർത്തി മുന്നോട്ടുപോകണമെങ്കിൽ മികച്ച വരുമാനമുള്ള മേഖലകൾ തുറന്നു കിട്ടേണ്ടതുണ്ട്. താരതമ്യേന ഉയർന്ന ജീവിത രീതിയും അതിനോട് അടുത്ത് നിൽക്കാത്ത ഉല്പാദന മേഖലയുമുള്ള കേരളം മുന്നേറ്റത്തിലേക്കുള്ള അടുത്ത പടി വെക്കണം എന്നുണ്ടെങ്കിൽ ബേസിക് ഇൻഫ്രാസ്ട്രെക്ച്ചറിൽ കാര്യമായ മാറ്റം ഉണ്ടായേ തീരൂ. ഉയർന്ന ജനസാന്ദ്രതയും ലോലമായ പ്രകൃതിയും പരിഗണിച്ചു ഏറ്റവും ആഘാതം കുറഞ്ഞ അത്തരമൊരു പദ്ധതിയാണ് സിൽവർലൈൻ ഹൈസ്പീഡ് ട്രെയിൻ.

കേരള ചരിത്രത്തിലെ ഏറ്റവും വലിയ സൂപ്പർ പ്രോജക്ട് ആയ 66000 കോടി ചെലവു കണക്കാക്കുന്ന ഈ പദ്ധതി 51% ഓഹരി പങ്കാളിത്തത്തോടെ കേരള സംസ്ഥാനത്തിന്റെ ഉടമസ്ഥതയിലായിരിക്കും (4000 കോടിയോളം ചെലവഴിച്ചു 2011 ൽ നിർമ്മിച്ച വല്ലാർപ്പാടം പദ്ധതിയാണ് നിലവിലെ കേരളത്തിലെ ഏറ്റവും വലിയ പ്രോജക്ട്) കിഫ്‌ബി ഏറ്റവും കൂടുതൽ ഫണ്ട് ചെലവിടുന്ന ഈ പദ്ധതിക്ക് ആവശ്യമായ തുകയുടെ വലിയൊരു ഭാഗം വായ്പ്പയിലൂടെയാണ് കണ്ടെത്തുന്നത്. പരസ്യ വരുമാനം, ടിക്കറ്റ് വരുമാനം തുടങ്ങിയ വരുമാനം ആർജിക്കുന്ന ഒരു മേഖലകൂടി ആയതിനാൽ തീർച്ചയായും സിസ്റ്റമാറ്റിക് ആയി തിരിച്ചടക്കാവുന്ന ഫണ്ട് മാത്രമാണ് ഇത്.

Opinion | Silverline project may turn into CPM's second Nandigram | Kerala  News | English Manoramaഗെയിൽ പൈപ്പ് ലൈനും, ദേശീയപാത വികസനവും, കൂടംകുളം ലൈനും, ശാന്തിവനവും, വയൽക്കിളി സമരവുമൊക്കെ പോലെ ഒരുകൂട്ടം പരിസ്ഥിതി കുളം കലക്കികൾ രാഷ്ട്രീയ വൈര്യം മൂത്ത ചിലരുടെ അനുഗഹാശിരസ്സോടെ എതിർപ്പുമായി ഗ്രൗണ്ടിൽ മല്പിടുത്തതിന് തയ്യാറായി നിൽപ്പുണ്ട് എന്നാണ് അറിഞ്ഞത്. വയൽക്കിളിയിൽ കൈകോർത്തു പിടിച്ച ബിജെപി – UDF സഖ്യവും കുളംകലക്കി നീലാണ്ടനും ടീമും ഒരുവശത്ത് നിറയുമ്പോൾ വെറൈറ്റി അടവായ നിസ്കാരപ്പായ സമരവുമായി മൗദൂദികൾ ട്രാക്കിൽ നിരക്കാനാണ് സാധ്യത.

സർക്കാർ ഇത്തരം വഴിമുടക്കികളെ വരുംതലമുറയുടെ കഞ്ഞിയിൽ മണ്ണ് വാരിയിടുന്ന സാമൂഹിക ദ്രോഹികളുടെ ഗൂഢാലോചനയായി കണ്ടു ദേശീയ പാത വികസനത്തിന്റെയും ഗെയിലിന്റെയും പവർഹൈവേയുടെയും തീരദേശ – മലയോര ഹൈവേയുടെയും എല്ലാം ഇച്ഛാശക്തിയോടെ പദ്ധതി പൂർത്തീകരിക്കണം.

പദ്ധതിയെ തകർക്കാനുള്ള ന്യായീകരണ വാദികൾ ഉയർത്തുന്ന പിന്തിരിപ്പൻ ചോദ്യങ്ങൾ സ്വാഭാവികമായും മറുപടി അർഹിക്കുന്നു. അവ താഴെ ചേർക്കുന്നു.

1– പ്രകൃതിയെ ഇങ്ങനെ കൊല്ലാക്കൊല ചെയ്യണോ?

An:
ലോകത്തിലെ ഏറ്റവും വലിയ പ്രകൃതി ദ്രോഹമാണ് മറ്റു ജീവിവര്ഗങ്ങളെ അപേക്ഷിച്ചു മനുഷ്യ വിഭാഗത്തിന്റെ മാത്രം പെറ്റുപെരുകൽ. തൽഫലമായി നമ്മൾ നടത്തിയ ആദ്യ പ്രകൃതി ദ്രോഹമാണ് സ്വാഭാവിക സസ്യങ്ങളെ ഇല്ലാതാക്കി താല്പര്യമുള്ള വിളകളുടെ കൃഷി. അങ്ങിനെ തുടങ്ങി പുരാതനകാലം മുതൽ ആധുനിക കാലംവരെയുള്ള തങ്ങളുടെ ഗാർഹിക – ഗാർഹിക ഇതര ആവശ്യങ്ങൾക്കായുള്ള നശീകരണങ്ങൾ വരെ ഉൾപ്പെടും. ഇന്ന് നമ്മൾ വലിയൊരു ജനസംഖ്യയാണ്. എല്ലാവര്ക്കും നിലനിൽപ്പ് ആവശ്യമാണ് തൽഫലമായി അവസരങ്ങൾ ഉണ്ടാക്കാനുള്ള അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടാക്കേണ്ടത് ഒരു സർക്കാരിന്റെ കടമയാണ്. പ്രകൃതിയിലേക്ക് പരമാവധി കടന്നുകയറാതിരിക്കാൻ ശ്രമിക്കുമ്പോൾ തന്നെ വികസനം നടപ്പാക്കേണ്ടതുണ്ട്. ഇത്തരം വികസന പ്രവൃത്തികൾക്ക് അതിന്റേതായ നഷ്ടങ്ങൾ ഉണ്ടാകുക സ്വാഭാവികം. വികസനം തെങ്ങിൻ മണ്ടയിൽ അല്ല മണ്ണിൽ തന്നെയാണ് നടപ്പാക്കേണ്ടത്. അമിത പ്രകൃതി സ്നേഹികൾ ആദ്യം സ്വാഭാവിക പ്രകൃതിക്കെതിരായ ജനസംഖ്യ പെരുപ്പം നിയന്ത്രിക്കാൻ മാതൃകയായി സന്താനോൽപ്പാദനം എങ്കിലും നിർത്തിവെക്കൂ.
കേരളത്തിൽ ഇന്നുവരെയുണ്ടായ ഒരു പ്രകൃതി ദുരന്തവും ഇൻഫ്രാസ്ട്രെക്ച്ചർ നിർമിതിയുടെ ഫലമല്ല എന്നതുകൂടി ഓർമ്മിപ്പിക്കുന്നു.

2- കുടിയിറക്കപ്പെടുന്ന ജനങളുടെ ആശങ്ക.

An:
കുടിയിറക്കപ്പെടുന്നവരുടെ ആശങ്ക ന്യായമുള്ളതും സ്വാഭാവികവുമാണ്. സിൽവർ ലൈൻ നിലവിലെ റെയിൽവേക്ക് സമാന്തരമാക്കാൻ കാരണം ഈ ഒരു ആശങ്കയിൽ പരമാവധി കുറവ് വരുത്താനാണ്. മറ്റേതു ഗതാഗത പ്രോജക്ടിനെക്കാളും കുടിയിറക്കൽ സാധ്യതകൾ കുറച്ചുകൊണ്ടാണ് സിൽവർ ലൈൻ അലൈൻമെന്റ്. മാത്രമല്ല കേരളത്തിൽ ഇന്നുവരെ നല്കിയിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച നഷ്ടപരിഹാര പാക്കേജാണ്‌ സർക്കാർ പ്രഖ്യാപിച്ചിട്ടുള്ളതും.
ഒരു നിർമ്മിതിയും പൊളിക്കാതെ ഒരു വികസനവും നടക്കില്ല.

3- നിലവിൽ ആർക്കാണ് കാസര്ഗോട്ടുനിന്നും തിരുവന്തപുരത്തേക്കു ഇടിച്ചുപാഞ്ഞു വരേണ്ടത്?

An:
നിലവിൽ ഒരാൾക്കു പോലും ഇടിച്ചുപാഞ്ഞു കാസര്കോട്ടുനിന്നും തിരുവന്തപുരത്തേക്കോ തിരിച്ചോ പോകേണ്ടതില്ല എന്ന് മുടക്കികളായവർ ചിന്തിച്ചാലും അങ്ങിനെ പോകേണ്ടവർ നിരവധി ഉണ്ട് എന്നത് സത്യമാണ്. ദുബായിൽനിന്നും ഷാര്ജായിലേക്കും , റിയാദിൽനിന്നു ജിദ്ദയിലേക്കും, ടെക്സസ്സിൽനിന്നു ന്യൂയോർക്കിലേക്കുമൊക്കെ ശരംവിട്ടപ്പോലെ പായുന്ന മലയാളികളിൽ ചിലർ അടങ്ങുന്ന അതെ സമൂഹം തന്നെയാണ് കേരളത്തിന്റെ കാര്യത്തിൽ മണ്ടത്തരം എഴുന്നള്ളിക്കുന്നത് എന്നതാണ് വിരോധാഭാസം.
മറ്റൊരു കാര്യം ഇത് തിരുവന്തപുരത്തെ സെക്രട്ടറിയേറ്റിലേക്കുള്ള “സെക്രട്ടറിയേറ്റ് എക്സ്പ്രസ്” അല്ല എന്നതാണ് പാതയുടെ ഒരറ്റത്ത് തിരുവന്തപുരവും മറ്റേ അറ്റത് കാസര്ഗോഡുമാണെന്നേ ഉള്ളൂ. ഇതിനു ഇടയിലുള്ളവർക്കും ഉപയോഗപ്പെടുത്താൻ കൂടിയുള്ളതാണ് ഈ പാത.

മനസ്സിലാക്കേണ്ടുന്ന വിഷയം ഇന്നത്തെ ആളുകൾക്ക് എന്ത് വേണം, ഇന്നലെ വരെ ആളുകൾ ഇങ്ങനെയല്ലല്ലോ യാത്ര ചെയ്തത് എന്ന വാദം ശുദ്ധ മണ്ടത്തരമാണ് എന്നതാണ്. കാരണം ഇത് നാളെയുടെ പാതയാണ്. കേരളത്തിൽ തുടങ്ങുന്ന കൊച്ചി – കോയമ്പത്തൂർ വ്യാവസായിക ഇടനാഴി, തിരുവന്തപുരത്തെ IT പാർക്കുകൾ മലബാറിൽ തുടങ്ങാനിരിക്കുന്ന പാർക്കുകൾ, വിമാന താവളങ്ങൾ തുടങ്ങിയവയെ ബന്ധിപ്പിച്ചുകൊണ്ട് നാളത്തെ തലമുറയ്ക്ക് ഒരു ഹൈടെക് കേരളത്തിലിരുന്നു യാത്രചെയ്യാനുള്ള ഒന്നാണിത്.

4- നിലവിലെ റെയിൽവേയെ മെച്ചപ്പെടുത്തിയാൽ പോരെ? 2025 ഓടെ നിലവിലെ ട്രെയിനുകളുടെ വേഗത കൂട്ടി ഓടിക്കാൻ കേന്ദ്ര പദ്ധതി ഉണ്ടല്ലോ

An:
അങ്ങിനെ ഒരു കേന്ദ്ര പദ്ധതി കേരളത്തിൽ ഇല്ല. നിലവിലെ ട്രെയിനുകളുടെ വേഗം വർധിപ്പിക്കാൻ കേന്ദ്രം പ്രാഥമികമായി നടപ്പാക്കുന്നത് പാതകളുടെ വളവുകൾ നിവർത്തുക എന്നതാണ്. കേരളത്തിലെ ഭൂമിശാസ്ത്ര പ്രത്യേകതകൾ വച്ച് നമ്മുടെ ട്രാക്കിലെ ശരാശരി വേഗം ഇപ്പോൾ 45 KM/H ആണ്. ഇതിനെ 200 ആക്കി ഉയർത്താൻ വളവുകൾ നിവർത്തേണ്ടി വരും. ആ വളവു നിവർത്തി ട്രാക്ക് പോകുന്ന അലൈന്മെന്റാണ് ഇപ്പോഴത്തെ സിൽവർലൈൻ അലൈൻമെന്റ്.

5- അത്യാവിശ്യക്കാർക്കു വിമാനത്തിൽ യാത്ര ചെയ്തൂടെ?

An-
വലുപ്പത്തിലായാലും റിസോഴ്‌സിലായാലും കേരളത്തോളം പോന്ന ജപ്പാൻ, കൊറിയ തുടങ്ങിയ രാജ്യങ്ങളിൽ അവരുടെ പുരോഗതിയുടെ നാഡീവ്യൂഹം എന്നത് ഇത്തരം അതിവേഗ റെയിൽവേ ആണ്. അവിടെ വിദ്യാര്ഥികളുണ്ട്, സാധാരണക്കാരുണ്ട്, തൊഴിലാളികളും മറ്റുമുണ്ട്. അവർക്കു ഒരിക്കൽ വിമാന യാത്ര മടുത്തതുകൊണ്ടു പണിതുണ്ടാക്കിയതല്ല ഹൈസ്പീഡ് റയിൽവേ ശ്രിംഖല.പിന്നീട് ആ നാടിനു എന്ത് പുരോഗതി ഉണ്ടായി എന്ന് കാലം പറയും.

6- എക്സ്പ്രസ് വേ എതിർത്തവരല്ലേ ഇപ്പോൾ ഹൈസ്പീഡ് ട്രെയിനിനെ അനുകൂലിക്കുന്നത്?

An-
ഒരു എക്സ്പ്രസ് ഹൈവേയുടെ പ്ലാൻ ഇപ്പോഴും ഇല്ല. 2007 ലെ കേരളമല്ല 2025 ലെ കേരളം.

7- കടം വീട്ടേണ്ടത് സർക്കാരല്ലേ? അതിനു നികുതി ഈ സാധാരണ ജനം നൽകേണ്ടേ?

An-
പ്രൊഡക്ടീവ് ആയ ഒരു മേഖലക്ക് വേണ്ടിയാണ് ഫണ്ട് വിനിയോഗിക്കുന്നത് അതുകൊണ്ടുതന്നെ കടം വീട്ടാനുള്ള വരുമാനവും സുനിശ്ചിതമാണ്.

8- കൊച്ചി മെട്രോ നഷ്ടത്തിലല്ലേ? പിന്നെ എന്തിനു ഒരു സിൽവർലൈൻ?

An-
കൊച്ചി മെട്രോ എന്നല്ല സകല മെട്രോകളും നഷ്ടത്തിലാണ്. ഇന്ത്യക്കു പുറത്തും അങ്ങനെത്തന്നെയാണ് മിക്കവയും. മെട്രോകൾ അവരുടെ നഷ്ടം നികത്താൻ പരസ്യ വരുമാനവും അനുബന്ധ സർവീസുകളും ഉപയോഗപ്പെടുത്തുകയാണ് പൊതുവെ ചെയ്യുന്നത്. മെട്രോകൾ നഷ്ടത്തിലാകാനുള്ള പ്രധാന കാരണം അവ നഗരങ്ങളിലെ ഇടങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് ഓടുന്ന സർവീസ് ആണെന്നതിനാലാണ്. നഗരത്തിലെ ഇടങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള സർവീസുകൾ ബസ്സുകളായും ഓട്ടോയായും ബൈക്കായും ആദ്യമേ നഗരങ്ങളിൽ ഉണ്ടെന്നിരിക്കെ ഒരു സബ്സ്റ്റിറ്റിയൂഷൻ എന്നനിലയിലാണ് മെട്രോ ഉപയോഗം.

എന്നാൽ ഹൈസ്പീഡ് ട്രെയിനുകൾ ഒരു വിശാല മേഖലയെ ബന്ധിപ്പിക്കുന്നു. അതിനാൽ അതിനൊരു സബ്സ്റ്റിറ്റിയൂഷൻ ഇല്ല എന്നതും ഒരു നിശ്ചിത നഗരത്തെക്കാൾ ഉയർന്ന ജനസംഖ്യ ആശ്രയിക്കുന്നു എന്നതും ഹൈസ്പീഡ് ട്രെയിനുള്ള ലാഭ സാധ്യത വർധിപ്പിക്കുന്നതാണ്. അവ ലാഭത്തിലോടുന്ന ചിത്രം ലോകത്താകമാനം പരിശോധിച്ചാൽ ലഭ്യവുമാണ്.