ബ്രാഹ്മണർ തദ്ദേശിയരുടെ ചരിത്രം എഴുതി പഠിപ്പിച്ചാൽ തദ്ദേശിയരുടെ ഗതി ഭാവിയിലെന്താവും?

0
72

Babu John

12000 വർഷത്തെ ഇന്ത്യാ ചരിത്രമെഴുതാൻ 16 ബ്രാഹ്മണർ തയ്യാറാവുന്നു. മനുസ്മൃതിയിലൂടെ ഇക്കാലം തദ്ദേശീയരെ തകർത്തു തരിപ്പണമാക്കി. ജനാധിപത്യത്തിൽ ലഭിച്ച നേരിയ നേട്ടം തച്ചുതകർക്കാൻ ഈ ചരിത്രരചന സഹായകമാവുമെന്ന് അനുഭവ ബോധ്യം.
വെറും 3% മാത്രമുള്ളതും വിദേശിയരുമാണോ തദ്ദേശിയരായ ബഹുഭൂരിപക്ഷരുടെ ഇന്ത്യാചരിത്രം എഴുതേണ്ടത്? ലോകമെമ്പാടും മാനവരാശിയുടെ ഉൽപ്പത്തിയെ സംബന്ധിച്ച ഗവേഷണം നടക്കുന്നു. ആ കൂട്ടത്തിൽ ഇന്ത്യയിലും ഒരു DNA ടെസ്റ്റു പഠനം നടന്നതായി “2001 May 21-ൽ ടൈംസ് ഓഫ് ഇന്ത്യ “ദിനപ്പത്രത്തിൽ വന്നു.

ഇന്ത്യയിൽ ജീവിക്കുന്നതാരെല്ലാം ?അവരുടെ ഉൽപ്പത്തി? വികാസം? എന്നിവ അടിസ്ഥാനമാക്കി അമേരിക്കയിലെ ഉടാഹ് എന്ന സർവ്വകലാശാലയിലെ മിഖായേൽ ബാംഷാദിൻ്റെ നേതൃത്വത്തിൽ ഒരു ഗവേഷണം നടന്നു.ബാംഷാദ് ഗവേഷണ കൂട്ടത്തിൽ ഇന്ത്യയിൽ നിന്നും വിശാഖപട്ടണത്തുള്ള ആന്ധ്ര സർവ്വകലാശാലയിലെ ഗവേഷകരെയും; നരവംശശാസ്ത്ര ഗവേഷണത്തിനുള്ള ഏറ്റവും വലിയ ഗവേഷണ സ്ഥാപനമായ “ആന്ത്രപ്പോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ “യിലെ ഗവേഷകരെയും ഉൾപ്പെടുത്തി സുതാര്യത ഉറപ്പിച്ചു.
അതിൻ പ്രകാരം ബ്രാഹ്മണ സ്ത്രീകൾ ഇവിടുത്തെ ആദിമനിവാസികളാണെന്നു തെളിഞ്ഞു. [ആയിരക്കണക്കിനു വർഷങ്ങളായി തലമുറകളിൽ നിന്നും തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്ന മൈറ്റോക്കോൺഡ്രിയൽ DNA യാണ് സ്ത്രീകൾക്കുള്ളത്.ബ്രാഹ്മണ സ്ത്രീകളുടെയും ആദിവാസി സ്ത്രീകളുടെ DNA യും ഒരേ പോലെയുള്ളതാണെന്നു പഠനത്തിൽ തെളിഞ്ഞു.]

ശാസ്ത്രത്തെ അടിസ്ഥാനമാക്കിയുള്ള പഠനമായതിനാൽ ഒരൊറ്റ ബ്രാഹ്മണനും തടസ്സവാദമുന്നയിക്കാനോ തെറ്റെന്നു തെളിയിക്കാനോ ബ്രാഹ്മണർ ഇതുവരെ ശ്രമിച്ചിട്ടില്ല.എന്നാലിത് പരമാവധി ഗോപ്യമായി വയ്ക്കാൻ ശ്രമിക്കുന്നു.DNA പഠനത്തിൽ 99.99 % ബ്രാഹ്മണരും 99.88 % വൈശ്യരും 99.86 % ക്ഷത്രിയരും യൂറേഷ്യരാണെന്നും തെളിഞ്ഞു.ബ്രാഹ്മണർ വിദേശികളായ യൂറേഷ്യരായതുകൊണ്ടാണ് അവർ ആദിമനിവാസികളായ ഇന്ത്യക്കാരെ വ്യത്യസ്ഥ ജാതിക്കാരായി ഭിന്നിപ്പിച്ച് ശക്തി ക്ഷയിപ്പിച്ച് ഭൂരിപക്ഷത്തിൻ്റെ മേൽ മേധാവിത്വം സ്ഥാപിച്ചെടുത്തത്.തദ്ദേശീയരെ അവർ ഹിന്ദു എന്നു വിളിക്കുകയും ഹിന്ദുക്കൾക്കുള്ള ഓരോ അവകാശവും ജാതി പറഞ്ഞ് നിഷേധിക്കുകയും ചെയ്യുന്നത് അതുകൊണ്ടാണ്.

ഇന്ന് 30 കോടിയോളം ആദിവാസികളായ ഇന്ത്യക്കാർ മുഴുപട്ടിണിയിലാണ്. ഇത് ബ്രാഹ്മണരാണെങ്കിലിവർ സഹിക്കില്ല. അവർ തദ്ദേശിയരുടെ ഇന്ത്യയുടെ ചരിത്രം എഴുതി പഠിപ്പിച്ചാൽ തദ്ദേശിയരുടെ ഗതി ഭാവിയിലെന്താവും? ഇപ്പോഴത്തേതിനേക്കാൾ അധോഗതിയല്ലാതെ മറ്റെന്ത്…!!-