ഈ നോട്ടീസ് തീയതി മുതൽ ഒരു മാസത്തിനുള്ളിൽ ഈ കമ്പനിയിലുള്ള എല്ലാ ആർ എസ് എസ് ബന്ധമുള്ള വർഗീയവാദികളും സ്വയം പിരിഞ്ഞുപോകണമെന്ന് അഭ്യർത്ഥിക്കുന്നു

245

Babu M Asif എഴുതുന്നു

ബാബരി മസ്ജിദ് പൊളിച്ചടുക്കിയ കാലത്ത് ഞാൻ യു എ ഇയിൽ ആയിരുന്നു. ആ സമയത്ത് ഇറാനിയൻ വേരുകളുള്ള അവിടുത്തെ പൗരനായ ഒരു അറബിയുടെ കമ്പനിയിൽ ആയിരുന്നു ജോലി ചെയ്തിരുന്നത്. ആ കമ്പനിയുടെ കോമ്പൗണ്ടിനകത്ത് തന്നെ ഒരു പള്ളി ഉണ്ടായിരുന്നു. അവിടെ മുതലാളികളും മുസ്ലിംകളായ തൊഴിലാളികളും ഇമാമിന്റെ നേതൃത്വത്തിൽ വലിപ്പച്ചെറുപ്പമില്ലാതെ ഒരേ നിരയിൽ നിന്ന് പ്രാർത്ഥിച്ചുവന്നിരുന്നു.

അപ്പോഴാണ് ഹിന്ദുക്കൾ അയോധ്യയിൽ പള്ളിപൊളിച്ച വാർത്ത ഒരു ഞെട്ടലായി കയറിവന്നത്. ഹിന്ദുക്കളോട് പലർക്കും മനസ്സിൽ വിദ്വേശവും വെറുപ്പുമൊക്കെ തോന്നി തുടങ്ങിയ കാലം. എന്നാൽ പരസ്പരം മനസ്സിലാക്കുന്ന ഹിന്ദു.. മുസ്ലിം സുഹൃത്തുക്കൾക്കിടയിൽ ഇതൊരു പ്രശ്നമേയല്ലായിരുന്നു. അറബാബ് എന്ന മുതലാളിയുടെ മനസ്സ് തിളച്ചു. അദ്ദേഹം നോട്ടീസ് ബോർഡിൽ ഒരു നോട്ടീസ് എഴുതി ഒട്ടിച്ചു. അത് ഇങ്ങനെയായിരുന്നു… ബാബരി മസ്ജിദ് പൊളിച്ചതിന്റെ പാശ്ചാത്തലത്തിൽ.. ഈ നോട്ടീസ് തീയതി മുതൽ ഒരു മാസത്തിനുള്ളിൽ ഈ കമ്പനിയിലുള്ള എല്ലാ ഹിന്ദുക്കളും സ്വയം പിരിഞ്ഞുപോകണമെന്ന് ഇതിനാൽ അഭ്യർത്ഥിക്കുന്നു. ഈ പിരിയഡിനുള്ളിൽ സ്വയം പിരിഞ്ഞു പോകാത്തവരെ കമ്പനി തന്നെ പിന്നീട് പിരിച്ചുവിടുവാൻ നിർബന്ധിതമാകും.എന്നൊക്കെയായിരുന്നു.

എല്ലാവരിലും പരിഭ്രമം.മുസ്ലിം സുഹൃത്തുക്കൾ ഹിന്ദു സുഹൃത്തുക്കളെ ആശ്വസിപ്പിച്ചുകൊണ്ടിരുന്നു. അങ്ങനെയൊന്നും സംഭവിക്കില്ല എന്നും.. ഇതൊക്കെ പെട്ടെന്നുള്ള ആവേശത്തിന്റെ പുറത്ത് എഴുതിയതായിരിക്കാമെന്നും.. അത് അങ്ങനെ പതുക്കെ തേഞ്ഞു മാഞ്ഞു പോകുമെന്നും അവരെ ആശ്വസിപ്പിച്ചു. എന്നാൽ കമ്പനിയിലുണ്ടായിരുന്ന പാകിസ്താനി മുസ്ലിങ്ങൾ എരിതീയിൽ കുറച്ച് എണ്ണ ഒഴിക്കാനുള്ള ശ്രമങ്ങളും നടത്തി. ആഴ്ചകൾ കഴിഞ്ഞപ്പോൾ അയോധ്യയിലെ തീ കമ്പനിയിൽ കെട്ടടങ്ങി തുടങ്ങി… ക്രമേണ അറബാബിന്റെ മനസ്സിലെ അയോധ്യയും കെട്ടടങ്ങി. മാസം തികയുന്നതിന് മുന്നെ തന്നെ നോട്ടീസ് ബോർഡിൽ നിന്നും ആ നോട്ടീസ് അപ്രത്യക്ഷമായി. എല്ലാവരിലും വീണ്ടും സന്തോഷം തിരിച്ച് വന്നു.. അതായിരുന്നു എല്ലാ തരത്തിലുമുള്ള ലോക പൗരന്മാരെയും ഉൾകൊള്ളാൻ കഴിഞ്ഞിരുന്ന അല്ലെങ്കിൽ ഇപ്പോഴും കഴിയുന്ന അറബികളുടെ മനസ്സ്.

ഇന്ന് കാലങ്ങൾക്ക്‌ ശേഷം.ഗൾഫ് രാജ്യങ്ങളിൽ വീണ്ടും ഓരോ കമ്പനികളിലും താഴെ പറയുന്ന പോലെ ഒരു നോട്ടീസ് പ്രത്യക്ഷപെട്ടിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചുപോകുന്നു..

” ഈ നോട്ടീസ് തീയതി മുതൽ ഒരു മാസത്തിനുള്ളിൽ ഈ കമ്പനിയിലുള്ള എല്ലാ ആർ എസ് എസ്
ബന്ധമുള്ള വർഗീയവാദികളും സ്വയം പിരിഞ്ഞുപോകണമെന്ന് അഭ്യർത്ഥിക്കുന്നു. ഈ പിരിയഡിനുള്ളിൽ സ്വയം പിരിഞ്ഞു പോകാത്തവരെ കമ്പനി തന്നെ അവരെ തിരഞ്ഞു പിടിച്ച് പിരിച്ചുവിടുവാൻ നിർബന്ധിതമാകും എന്നും ഇതിനാൽ അറിയിച്ചു കൊള്ളുന്നു ” എങ്ങനെ ?