മാതാപിതാക്കളുടെ ഏകസന്താനത്തെയാണ് സംഘാടകരേ നിങ്ങളുടെ അശ്രദ്ധയാൽ ഇല്ലാതാക്കിയത്

186

Babu M Asif

ഓടിവന്ന് ഒരു നിശ്‌ചിത വര എത്തുന്നതിന് മുന്നെ ഒരു നിശ്‌ചിതമല്ലാത്ത ലക്ഷ്യത്തിലേക്കു പരമാവധി എറിയുന്ന “ജാവലിൻ ത്രോ” അത്ര അപകടകാരിയല്ല. പുറം തിരിഞ്ഞ് നിന്നിട്ട് പിന്നീട് മുന്നോട്ട് തിരിഞ്ഞ് മുന്നോട്ട് ആഞ്ഞുകൊണ്ട് ഷോള്ഡറിന് മുകളിലൂടെ എറിയുന്ന ഷോട്ട് പുട്ടും അത്ര അപകടകാരിയല്ല. ഒരു വട്ടത്തിനുള്ളിൽ നിന്ന് തിരിഞ്ഞ് തിരിഞ്ഞ് ദൂരേക്ക് എറിയുന്ന “ഡിസ്‌കസ് ത്രോ” പലപ്പോഴും കൈവിട്ട കളിയാണ് എങ്കിലും ഒരു വട്ടത്തിനകത്ത് നിന്ന് പലവട്ടം തിരിഞ്ഞ് സർവ്വശക്തിയോടും കൂടി ഒരു ഇരുമ്പ് ചങ്ങലയുടെ അറ്റത്ത് ഘടിപ്പിച്ച ഇരുമ്പുണ്ടയെ ചങ്ങലയോടൊപ്പം വലിച്ചെറിയുന്ന “ഹാമ്മർ ത്രോ”.. കൂടുതൽ മാരകമായി ജീവഹാനി വരുത്തുന്ന ഒരു ഏറുമത്സരം ആണ്. കയ്യിൽ നിന്ന് പോയാൽ പിന്നെ നിയന്ത്രണമില്ലാതെ എവിടേയോ ചെന്ന് മാരകമായി ഇടിച്ചു വീഴുന്ന ഉണ്ടയും ചങ്ങലയും ഒരുപോലെ ജീവനാപകടത്തിലാക്കുന്ന അപകടകാരികളാണ്.

മത്സരസമയത്തും പരിശീലന സമയത്തും ഒരു പോലെ, ഹാമർ എറിയുന്ന പരിധിക്കുള്ളിൽ കാര്യാധികാരികളോ കാണികളോ ഉണ്ടായിരിക്കാൻ പാടുള്ളതല്ല. അപ്പോൾ ആ പരിധിക്കുള്ളിൽ തന്നെ ഹാമറോളം അപകടമില്ലാത്ത ജാവലിൻ ത്രോ മത്സരവും ഒരേ സമയം സംഘടിപ്പിച്ചത് സംഘാടകരുടെ ഭാഗത്തുനിന്നും ഉള്ള തികഞ്ഞ അലംഭാവം ആണ്. അശ്രദ്ധയാൽ നിങ്ങൾ 16 വയസ്സുള്ള ഒരു ആൺകുട്ടിയെ കുരുതികൊടുത്തു. മാതാപിതാക്കളുടെ ഏകസന്താനത്തെയാണ് നിങ്ങൾ അശ്രദ്ധയാൽ ഇല്ലാതാക്കിയത്.

Advertisements