ഏതൊരു യുദ്ധവും ജയിക്കുന്നത് വിനയം കൊണ്ടാണ്

87

Babu M Asif

ഏതൊരു യുദ്ധവും ജയിക്കുന്നത് വിനയം കൊണ്ടാണ്. വേണമെന്ന് വച്ചാൽ ഒരു പ്രക്ഷോഭത്തെ അടിച്ചൊതുക്കാൻ ലാത്തി വീശുകയോ ടിയർ ഗ്യാസ് പൊട്ടിക്കുകയോ വെടിവയ്ക്കുകയോ ഒന്നും വേണ്ട. പ്രക്ഷോഭകരുടെ ആവശ്യം ന്യായമാണ് എന്ന് തോന്നിയാൽ പോലീസ് അവരുടെ വിനയം എടുത്ത് പ്രയോഗിച്ചാൽ മാത്രം മതി. മിയാമി പോലീസിന്റെ കാര്യമാണ് പറയുന്നത് ഡൽഹി പോലീസിന്റെയല്ല.
രോഷാകുലരായ പ്രക്ഷോഭകരുടെ മുന്നിൽ ലോകത്തിന് മുന്നിലേക്ക് തുറന്ന് വച്ച ക്യാമറക്ക് മുന്നിൽ അവരോട് ക്ഷമ ചോദിച്ചുകൊണ്ട് ലോകത്ത് എവിടെയുമുള്ള പോലീസ് ഫോഴ്‌സിനെയും തങ്ങളുടെ വിനയം കൊണ്ട് പിന്നിലാക്കിയിരിക്കയാണ് മിയാമി പോലീസ്. മുട്ടുകാലിൽ നിന്ന് പ്രാർത്ഥിച്ച പോലീസ് അവരോട് ക്ഷമാപണം ചെയ്യുന്ന കാഴ്ചകൾ. കോവിഡിലും നിയന്ത്രണം വിട്ടുപോയ ഹസ്തദാനങ്ങൾ കെട്ടിപിടിക്കലുകൾ.. പ്രക്ഷോഭജനക്കൂട്ടം കരഞ്ഞുപോയി.. അവരുടെ പ്രക്ഷോഭമനസ്സ് ശാന്തമായി.
നമ്മുടെ ഡൽഹി പോലീസിന് ഈയൊരു തിരിച്ചറിവുണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചുപോകുന്നു. ഇനിയും മുട്ടുകുത്താം ചെയ്തുപോയ തെറ്റുകൾക്ക് മാപ്പിരക്കാം, ജനങ്ങളോടൊപ്പം നിൽക്കാം. ഇനിയും വൈകിയിട്ടില്ല.

**

Advertisements