Babu M Asif
കടയടച്ചുപോയ വിശദീകരണങ്ങൾ
അമ്പലപ്പുഴയിൽ തുടങ്ങി കുറ്റിയാടിയിലും നരിക്കുനിയിലും എല്ലാം നിരാശ മാത്രമാണ് സമ്മാനിച്ചത്. എടുത്ത് നിരത്തിയ വിശദീകരണ ആയുധങ്ങളെ തിരിച്ച് പെട്ടിയിലാക്കി പോകേണ്ടി വന്ന അവസ്ഥ. ഇനി അങ്ങോട്ട് നിങ്ങൾ സ്റ്റേജ് കെട്ടേണ്ട, മൈക്ക് കെട്ടിവെക്കേണ്ട, കസേരകൾ നിരത്തിയിടേണ്ട… കാരണം കേരളം നിങ്ങളെ കാണുമ്പോൾ അവഗണിച്ചുകൊണ്ട് കടയടച്ച് കൈച്ചിലാകും മക്കളെ.
ഇനിയും വിശദീകരിക്കപ്പെടാത്ത സ്റ്റേജുകളുണ്ടെങ്കിൽ, കസേരകളുണ്ടെങ്കിൽ, മൈക്കുകളുണ്ടെങ്കിൽ അവയുടെ വിശദീകരണദാഹം എങ്ങനെ അകറ്റാൻ കഴിയും. മൈക്കിനും ഉണ്ടാകില്ലേ ആഗ്രഹങ്ങൾ… അടഞ്ഞ കടകളെയല്ലാതെ, ആളൊഴിഞ്ഞ റോഡിനെയല്ലാതെ, ഒഴിഞ്ഞ ഇരിപ്പിടങ്ങളെയല്ലാതെ പത്താളെ മുന്നിലുരുത്തി ഒരു 10% എങ്കിലും സംതൃപ്തിയോടെ വിശദീകരിക്കണം എന്ന ആഗ്രഹം
ഇനി അതിന് കഴിയാത്ത സാഹചര്യത്തിൽ, ഇനി ഈ വിശദീകരണ പ്രക്രിയയിൽ നിങ്ങൾക്ക് മുന്നോട്ട് പോകണമെങ്കിൽ ഒരേയൊരു മാർഗ്ഗമേയുള്ളു. തിരക്കുള്ള ബസ് സ്റ്റാന്റുകളിൽ, ബസ് സ്റ്റോപ്പുകളിൽ, എവിടെ ആളുകൾ കൂടുന്നുവോ അവിടെ. (നിങ്ങളായിട്ട് ആളെ കൂട്ടാൻ മെനക്കെടരുത്, എന്ന് പ്രത്യേകം പറയുന്നു.) ഒരു മൈക്കും, അത്യാവശ്യം ശ്രവിക്കാൻ കഴിയുന്ന ഒരു സൗണ്ട് ബോക്സും പിന്നെ ഒരു പ്രാസംഗികനും ഉണ്ടെങ്കിൽ അവിടെയൊക്കെ നിങ്ങൾക്ക് വിശദീകരണ പ്രഭാഷണങ്ങൾ നടത്താൻ കഴിയും. വിശദീകരണയോഗങ്ങൾ സാദ്ധ്യമല്ല എന്ന് മാത്രം. ശ്രമിക്കുക.. ശ്രമിക്കുമെങ്കിൽ മാർഗങ്ങൾ ഏറെയുണ്ട്. പ്രതീക്ഷ കൈവെടിയരുത്
Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.