ശ്രീലേഖ ഐ.പി.എസ് ഇന്ന് നടത്തിയ പരാമർശം വിവാദമായിരിക്കുന്ന സാഹചര്യത്തിൽ അനവധിപേർ വിയോജിച്ചും അനുകൂലിച്ചും രംഗത്തെത്തുകയാണ് . ശ്രീലേഖ ഒരു തികഞ്ഞ ദിലീപ് ഫാൻ ആണെന്നും അതുകൊണ്ടുതന്നെ അവർ ചില താത്പര്യങ്ങൾക്ക് വേണ്ടിയും സ്വന്തം യുട്യൂബ് ചാനൽ ഹിറ്റാക്കാൻ നടത്തിയ വൃത്തികെട്ട ശ്രമമായും വ്യാഖ്യാനിക്കുന്നവർ ആണ് കൂടുതൽ. എന്നാൽ ശ്രീലേഖ ഐ.പി.എസ്സിന്റ മൂഢത്വം എന്താണ് ? അവർ ഈ വെളിപ്പെടുത്തൽ നടത്തിയ കാര്യങ്ങളിൽ കാണിച്ച അബദ്ധം എന്താണ് Babu Prakash ന്റെ കുറിപ്പ് വായിക്കാം
ശ്രീലേഖ ഐ.പി.എസ്സിന്റ മൂഢത്വം.
ശ്രീലേഖ തന്റ യൂട്യൂബ് ചാനലിലെ 75 ആം എപ്പിസോഡിൽ തന്റ നിഗമനം എന്ന നിലയിൽ നടിയെ ആക്രമിച്ച കേസിൽ ചില സംഗതികൾ വിവരിക്കുകയുണ്ടായി. താൻ പ്രഗത്ഭയായ പോലീസ് ഉദ്യോഗസ്ഥയായിരുന്നതിനാൽ താൻ പറയുന്നത് ആധികാരികമായിരിക്കും എന്ന തരത്തിലാണ് അവർ പറയുന്നത്. അതിൽ നിന്ന് താഴെപ്പറയുന്ന കാരൃങ്ങൾ വെളിവാകുന്നു.
1) പൾസർ സുനി എന്ന പ്രതിയാണ് കുറ്റക്കാരൻ
2) കറ്റാരോപിതനായ നടൻ തികഞ്ഞ നിരപരാധി.
3) നടനെതിരെ പോലീസ് യാതൊരു തെളിവും ശേഖരിച്ചിട്ടില്ല.
4) ശേഖരിച്ച തെളിവുകൾ വിശ്വസീനയമല്ല.
ഈ ഉദ്യോഗസ്ഥ നടത്തിയ പ്രസ്താവനയിൽ ഗുരുതരമായ നിയമ പ്രശ്നം ഉളവായിട്ടുണ്ട്. അതൊന്നു പരിശോധിക്കാം.
1) കോടതി അലക്ഷൃ നിയമം 1971ൽ ക്രിമിനൽ കോടതിയലക്ഷ്യം വൃക്തമാക്കുന്നത് വകുപ്പ് 2(സി) യിലാണ്. ആരെങ്കിലും വാക്കാലോ മറ്റ് തരത്തിലോ കോടതിനടപടികളിൽ administration of justice ന് വിഘ്നം വരുത്തിയാൽ കോടതിയലക്ഷൃമാണ്.
2) കോടതിയിൽ നിലനിൽക്കുന്ന ഒരു judicial proceedings ൽ ഇടപെട്ട് അതിന് തടസ്സം വരുത്തിയാലും കോടതിയലക്ഷ്യമാണ്.
ശ്രീലേഖയുടേത് കോടതി നടപടിയിൽ ഇടപെട്ട് തടസ്സപ്പെടുത്തലാണോ.അതെ എന്നാണുത്തരം.
1) വിചാരണ നടത്തുന്ന കേസിൽ പ്രതി കുറ്റക്കാരനാണോ എന്ന് തീരുമാനിക്കുന്നത് കോടതിയാണ്.
2) തെളിവുകൾ വിശകലനം ചെയ്ത് അഭിപ്രായം പറയേണ്ടതും വിചാരണ കോടതിയാണ്.
3) കോടതി പരിഗണിക്കുന്ന കേസിൽ പ്രതി നിരപരാധിയാണെന്നും തെളിവുകൾ അവിശ്വസനീയമെന്നും ഒരു പബ്ളിക് ചാനലിൽ വന്ന് പ്രഖ്യാപിക്കുന്നത് administration of justice and judicial proceedings ൽ ഉള്ള കടന്നാക്രമണമാണ്. അത് ക്രിമിനൽ കോടതിയലക്ഷ്യമാണ്.
ഇന്ത്യൻ ഭരണഘടനയിൽ അനുഛേദം 19(1) ൽ ആവിഷ്കാര സ്വാതന്ത്ര്യം മൗലികാവകാശമായി വൃക്തമാക്കിയിട്ടുണ്ട്. എന്നാൽ കോടതിയലക്ഷ്യത്തിന് അനുഛേദം 19(1) ന്റ സംരക്ഷണമില്ല.
4) കോടതിയലക്ഷ്യ നിയമം വകുപ്പ് 3 ൽ കോടതിയിൽ നിലവിലുള്ള ഒരു കേസിലോ വിഷയത്തിലോ ഇടപെട്ട് അതിന്റ നടപടിക്ക് വിഘാതമുണ്ടാക്കിയാൽ ശിക്ഷാർഹമായ കുറ്റമാണ്.
5) സുപ്രീംകോടതി പറയുന്നത് subjudice വിഷയങ്ങളിൽ ഇടപെട്ട് സംസാരിക്കുന്നവർ ജാഗ്രത പുലർത്തണമെന്നും കോടതി നടപടികളെ അത് embarassment വരുത്തിയാൽ വകുപ്പ് 3 പ്രകാരം ശിക്ഷാർഹരാണ്.
Subjudice എന്നാൽ ക്രിമിനൽ കേസിൽ cognizance stage മുതൽ ജഡ്ജ്മെന്റ് പറയുന്നതുവരെയാണ്. ശ്രീലേഖ പറയുന്നത് താൻ പറയുന്നത് subjudice അല്ല കാരണം സാക്ഷി വിസ്താരം പൂർത്തിയായ കേസാണിത് എന്നാണ്. എന്തൊരു വിവരക്കേടാണ് ഈ ഉന്നത സ്ഥാനം വഹിച്ച പോലീസ് ഉദ്യോഗസ്ഥ പറയുന്നത്. ഒരു ഐ.പി.എസ് ഉദ്യോഗസ്ഥക്ക് subjudice അറിയല്ലെന്നോ. കേസിൽ സാക്ഷി വിസ്താരം പൂർത്തിയായിട്ടില്ല. തുടരന്വേഷണത്തിലാണ് കേസ്. അതിൽ ഫൈനൽ റിപ്പോർട്ട് സമർപ്പിക്കുമ്പോൾ സാക്ഷികൾ വരില്ലേ.
കോടതി വിചിരണ നടത്തുന്ന പൊതു ശ്രദ്ധയുള്ള ഇത്തരം കേസുകളിൽ ഇങ്ങനെയുള്ള വൃക്തികളും ചില മാധൃമങ്ങളും കയറി അഭിപ്രായവും ചർച്ചയും നടത്തുന്നത് വിചാരണ കോടതിയുടെ പ്രവർത്തനത്തിലുള്ള കടന്നാക്രമണമാണ്. ഈ ദുഷിച്ച പ്രവണത ശക്തമായ കരങ്ങളുപയോഗിച്ച് ഹൈക്കോടതി തടയണം. ശ്രീലേഖക്കെതിരേ കോടതിയലക്ഷ്യ നടപടി സ്വീകരിക്കേണ്ടതാണ്. സ്വയം പ്രശസ്തയാകൻ വേണ്ടി നടത്തുന്ന പരിഹാസൃമായ പെരുമാറ്റം.