കാസനോവ കാമുകനോ പീഡകനോ ?

0
244

Babu Ramachandran

കാസനോവ കാമുകനോ പീഡകനോ ?

കാസനോവ. നമ്മളിൽ പലർക്കും നല്ല പരിചയമുള്ള ഒരു പേരാണ്. സിനിമാനടന്മാരുടെയും, രാഷ്ട്രീയക്കാരുടെയും, ക്രിക്കറ്റുകളിക്കാരുടെയും, പലപ്പോഴും സ്വന്തം പരിചയക്കാരുടെ പോലും കാമാസക്തിയെ സൂചിപ്പിക്കാൻ എത്രയോ കാലമായി നമ്മളുപയോഗിച്ചുവരുന്ന ഒരു വിളിപ്പേരാണത്. ‘അവനൊരു കാസനോവയാണ്’ എന്ന പ്രയോഗത്തിലൂടെ ആരും ഒറ്റയടിക്ക് സമൂഹത്തിനു മുന്നിൽ വിഷയാസക്തനും അപഥസഞ്ചാരിയും, അസാന്മാർഗിയും ഒക്കെ ആയി മാറും. അങ്ങനെയൊരു വിളി ഇന്നൊരല്പം കുപ്രസിദ്ധി തന്നെയാണ് എങ്കിലും, ആ ജീവിതത്തോട് പലർക്കും ഉള്ളിന്റെയുള്ളിൽ നേരിയൊരു ആരാധനയും, ഒരു പരിധിവരെ അസൂയയും ഒക്കെ ഇന്നും തോന്നാറുണ്ട്. തന്റെ സുദീർഘമായ ആത്മകഥയിൽ കാസനോവ എഴുതിവെച്ചിട്ടുള്ള കാര്യങ്ങളിൽ പകുതിയെങ്കിലും സത്യമാണെങ്കിൽ പോലും, അദ്ദേഹത്തെപ്പോലെ അതിസാഹസികമായ പ്രേമജീവിതങ്ങൾ നയിച്ചിട്ടുള്ള മനുഷ്യർ ഈ ഭൂമിയിൽ വേറെയുണ്ടാവില്ല.

The Life of Casanova - The famous lover was also one of the most famous  spies in history | DocumentaryTubeകാസനോവയെ വർണ്ണിക്കാൻ പലപ്പോഴും ഉപയോഗിച്ചു കണ്ടിട്ടുള്ള ഒരു വാക്ക് libertine അഥവാ ‘ഭോഗാസക്തൻ’ എന്നതാണ്. കിടപ്പറകളിൽ നിന്ന് നിന്ന് കിടപ്പറകളിലേക്ക് ഒരു പുൽച്ചാടിയെപ്പോലെ പാഞ്ഞു നടക്കുന്ന, അവനവന്റെ സംതൃപ്തിയും സുഖവുമല്ലാതെ മറ്റൊന്നിനും വിലകല്പിക്കാത്ത, പ്രണയിച്ചു, പ്രാപിച്ചു വഞ്ചിക്കുന്നതിൽ യാതൊരുവിധ മനഃസാക്ഷിക്കുത്തുമില്ലാത്ത ഒരു പെൺവേട്ടക്കാരൻ എന്നാണ്. പോപ്പുലർ കൾച്ചറിൽ കാസനോവയെക്കുറിച്ച് പ്രചരിക്കുന്ന നിറംപിടിപ്പിച്ച കഥകൾ അങ്ങനെയൊരു വിശേഷണത്തെ ഒരു പരിധി വരെ സാധൂകരിക്കുന്നുമുണ്ട്. എന്നാൽ, libertine എന്ന വാക്കിന് കാസനോവ കല്പിച്ചിരുന്ന അർത്ഥതലങ്ങൾ അക്കാലത്തെ സമൂഹത്തിന്റെ സദാചാര സങ്കല്പങ്ങളിൽ ഒതുങ്ങുന്ന ഒതുങ്ങി നിന്നിരുന്നില്ല.

The True Story of Casanova | History's Most Legendary Lover - YouTubeപ്രണയിക്കുന്ന സ്ത്രീകളുമായി വല്ലാതെ വാചാലനാവുന്ന പ്രകൃതമായിരുന്നു കാസനോവയുടേത്. പ്രേമത്തെക്കുറിച്ച്, ഔഷധങ്ങളെക്കുറിച്ച്, രാഷ്ട്രീയത്തെക്കുറിച്ച്, കൃഷിയെക്കുറിച്ച്. അറിയാത്തതായി ഒന്നുമില്ലാത്ത പോലെ, ആകാശത്തിനു ചുവട്ടിലുള്ള ഏതൊരു വിഷയത്തെക്കുറിച്ചും മണിക്കൂറുകളോളം അദ്ദേഹം സംസാരിക്കുമായിരുന്നു. സംസാരത്തിലൂടെ ഒരു ആത്മബന്ധം സ്ഥാപിക്കാതെ ഒരു സ്ത്രീയോടും കാസനോവ കിടക്ക പങ്കിട്ടിരുന്നില്ല. ഉദാ. ഒരു രാത്രിക്ക് ആയിരം സ്വർണനാണയം ഈടാക്കിയിരുന്ന, ബ്രിട്ടനിലെ അക്കാലത്തെ പ്രസിദ്ധയായ ഒരു ഗണികയായിരുന്നു കിറ്റി ഫിഷർ. അവർ തനിക്ക് കാസനോവയുമൊത്ത് ഒരു രാത്രി ചിലവിടാൻ താത്പര്യമുണ്ട് എന്ന് ഇങ്ങോട്ടറിയിച്ചിട്ടും, അവരുമായി സംസാരിക്കാൻ തനിക്ക് ഇംഗ്ലീഷ് വശമില്ല എന്ന ഒരൊറ്റ കാരണത്താൽ അദ്ദേഹം അതിനു തയ്യാറായില്ല. അതേ സമയം യൂറോപ്പിലെ കുലീന കുടുംബങ്ങളിലെ സ്ത്രീകളുമായി ബന്ധപ്പെട്ടിരുന്ന അതേ സംതൃപ്തിയോടെ ലൈംഗികതൊഴിലാളികളുമായും കന്യാസ്ത്രീകളുമായും പ്രായപൂർത്തി ആകാത്ത പെൺകുട്ടികളോടും, സ്വന്തം മരുമകളോടും, മകളോടുപോലും ബന്ധത്തിലേർപ്പെടാൻ കാസനോവയ്ക്ക് ഒരു മടിയുമുണ്ടായിട്ടുമില്ല.

Uncovered Casanova note is no love letter | News | The Timesവെറുമൊരു സ്ത്രീലോലുപൻ മാത്രമായിരുന്നില്ല കാസനോവ. എഴുപത്തിമൂന്നു വർഷത്തെ തന്റെ ജീവിതത്തിനിടെ സെമിനാരിയിലെ പഠനമായാലും, ചൂതാട്ടമായാലും, സംഗീതമായാലും, ചാരവൃത്തി ആയാലും, സൈനിക സേവനമായാലും, ഫിലോസഫി ആയാലും താൻ തൊട്ടതിൽ എല്ലാം കഴിവ് തെളിയിച്ചിട്ടുണ്ട് കാസനോവ. ഡോ. ജോൺസനോട് എറ്റിമോളജിയെക്കുറിച്ചും, ബെഞ്ചമിൻ ഫ്രാങ്ക്‌ളിനോട് എയർ ബലൂണുകളുടെ ഗതിനിയന്ത്രണത്തെക്കുറിച്ചും, മൊസാർട്ടിനോട് സംഗീതത്തെക്കുറിച്ചും, വോൾട്ടയറോട് താത്വിക സമസ്യകളെക്കുറിചുമൊക്കെ അദ്ദേഹം തികഞ്ഞ കയ്യടക്കത്തോടെ സംസാരിക്കുമായിരുന്നു. ഏതാണ്ട് 39 വർഷത്തെ തന്റെ ആക്റ്റീവ് സെക്സ് ലൈഫിനിടെ 122 നും 136 നും ഇടയിൽ സ്ത്രീകളുമായി പ്രണയബന്ധത്തിലാവുകയും, തുടർന്ന് രതിയിൽ ഏർപ്പെടുകയും ചെയ്തിട്ടുണ്ട് കാസനോവ.

London Sex History : Royal Mistresses and Casanova 2021മരിക്കുവോളം കാസനോവയുടെ ഏറ്റവും പ്രിയപ്പെട്ട കാമുകി അദ്ദേഹം ജനിച്ചുവളർന്ന വെനീസ് പട്ടണം തന്നെ ആയിരുന്നു. ജീവിതത്തിന്റെ പല ഘട്ടങ്ങളിലും, നിൽക്കക്കള്ളിയില്ലാതെ പലവുരു നാടുവിട്ടോടിപ്പോവേണ്ടി വന്നതും, തന്റെ ജീവിതത്തിലെ നല്ലയൊരു ഭാഗം ആർത്തുല്ലസിച്ച ആ നഗരം പിന്നീട് 1797 -ൽ നെപ്പോളിയൻ പിടിച്ചെടുത്തതും വെനീസ് റിപ്പബ്ലിക് നാമാവശേഷമായതും അദ്ദേഹതെ മാനസികമായി തളർത്തിയിരുന്നു. എഴുപത്തിമൂന്നു വർഷം നീണ്ടുനിന്ന സംഭവ ബഹുലമായ ജീവിതത്തിനൊടുവിൽ, 1798 ജൂൺ നാലാം തീയതി, വോൻ വാൾഡ്സ്റ്റീൻ പ്രഭുവിന്റെ മാളികയിൽ തന്റെ ഒറ്റമുറിയിൽ വെച്ച്, വൃക്കരോഗം മൂർച്ഛിച്ച് കാസനോവ ഈ ലോകത്തോട് വിട പറയുന്നത് തന്റെ സുദീർഘമായ പ്രണയക്കുറിപ്പുകളിലെ അവസാന പ്രണയ കഥ മുഴുവനാക്കാനാവാതെയാണ്. അദ്ദേഹത്തെപ്പോലെ സുഖലോലുപമായ, ആനന്ദഭരിതമായ ജീവിതം നയിച്ചിട്ടുള്ള, അത്രമേൽ പ്രശസ്തി നേടിയിട്ടുള്ള വ്യക്തികൾ വേറെയുണ്ടാവില്ല. എന്നിട്ടും, മരണാനന്തരം സാന്ത ബാർബറയിലെ ഒരു ചാപ്പലിൽ നടന്ന അദ്ദേഹത്തിന്റെ അടക്കിനു ആകെ പങ്കെടുത്തത് ഒരേയൊരു അകന്ന ബന്ധു മാത്രമാണ്.
“I have lived as a philosopher and I die as a Christian” – എന്നാണ് അദ്ദേഹം അവസാനം എഴുതിവെച്ചത് എങ്കിലും, “പ്രണയിച്ചു കൊതി തീരാത്തവൻ” എന്ന വിശേഷണം തന്റെ ജീവിതം കൊണ്ട് അന്വർത്ഥമാക്കിക്കൊണ്ട് തന്നെയാണ് അദ്ദേഹം ഇഹലോകവാസം വെടിഞ്ഞത്. അതുകൊണ്ട് തന്നെയാവാം മരിച്ച് നൂറ്റാണ്ടുകൾ കഴിഞ്ഞും കാസനോവ ലോകത്തിന്റെ മുക്കിലും മൂലയിലും ഇന്നും ഒരു പരിചിതനാമമായി തുടരുന്നത്.

video