കാസര്‍ഗോഡ് ചികിത്സ കിട്ടാതെ മരിക്കുന്നത് എട്ടാമത്തെ ആൾ

63
Bachoo Mahe
കാസര്ഗോഡ് ചികിത്സ കിട്ടാതെ മരിക്കുന്നത് എട്ടാമത്തെ ആൾ. ഹൊസങ്കടി സ്വദേശി രുദ്രപ്പ ആണ് മരിച്ചത്. കർണ്ണാടക അതിർത്തി തുറക്കില്ലെന്ന കടുംപിടിത്തത്തിൽ തന്നെയാണ്.
കാസർകോഡിൻ്റെ ചികിത്സാ ആവശ്യങ്ങൾക്ക് അടിയന്തിരമായി പ്രായോഗിക പരിഹാരം കാണണം.
(1) അതിർത്തി ഗ്രാമങ്ങളിലെ പ്രൈമറി ഹെൽത്ത് സെൻററുകളിൽ കൂടുതൽ വിദഗ്ദ്ധ ഡോക്ടർമാരെ നിയോഗിക്കുകയും കഴിയുന്നത്ര ചികിത്സാ സൗകര്യങ്ങളും മരുന്നുകളും ഉറപ്പാക്കുകയും ചെയ്യുക.
(2) കോവിഡ് ആശുപത്രിയായി ഒരുക്കുന്ന, ഇനിയും പ്രവർത്തനം തുടങ്ങിയിട്ടില്ലാത്ത കാസർഗോഡ് മെഡിക്കൽ കോളേജിൻ്റെ ഒരു ഭാഗം ഇതര എമർജൻസികളെ അറ്റൻഡ് ചെയ്യാൻ വേണ്ടി എത്രയും പെട്ടെന്ന് സജ്ജമാക്കുക.
(3) എമർജൻസി സ്വഭാവമനുസരിച്ച് കണ്ണൂരോ കോഴിക്കോടോ ഉള്ള സ്വകാര്യ / സർക്കാർ ആശുപത്രികളിലേക്ക് ഉടനടി എത്തിക്കാൻ ഡോക്ടർമാരും അടിയന്തിര സപ്പോർട്ടിങ് സംവിധാനവുമുൾപ്പെടെയുള്ള ആംബുലൻസുകൾ ആവശ്യത്തിന് സജ്ജമാക്കി നിർത്തുക. വിളിക്കാനായി ഒരു ഹെൽപ്‌ലൈൻ നമ്പർ ഏർപ്പെടുത്തുക.
(4) പെട്ടെന്ന് മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലേക്ക് എത്തിക്കേണ്ട അതിഗുരുതര പ്രശ്നങ്ങൾക്ക് കോഴിക്കോടോ കൊച്ചിയിലോ എത്തിക്കാൻ എയർ ആംബുലൻസ് സംവിധാനം ഒരുക്കുക.
(5) കാസർകോഡിൻ്റെ കോവിഡ് ഇതര ആരോഗ്യ-ഭരണകാര്യങ്ങൾക്ക് കൂടി മേൽനോട്ടം വഹിക്കാൻ ഒരു മന്ത്രിസഭാംഗത്തെ ചുമതലപ്പെടുത്തുക.