നിങ്ങളുടെ കൈയിലുള്ള കീടാണുക്കള്‍, മൊബൈലിലും കാണാം..!!

473

Untitled-1

ഈ ഒരു കാലഘട്ടത്തില്‍ നിങ്ങളുടെ ആരോഗ്യത്തെ പറ്റി കൃത്യമായി പറയാന്‍ സാധിക്കുന്നത് നിങ്ങളുടെ മൊബൈല്‍ ഫോണിനാകും, എങ്ങനെയെന്നല്ലെ ??? ഒറിഗോണ്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ ഒരാളുടെ മൊബൈല്‍ ടച്ച് സ്‌ക്രീനില്‍ അയാളുടെ ശരീരത്തിലുള്ള അതെ അളവിലുള്ള സൂക്ഷ്മജീവികളുണ്ട് എന്ന് തെളിയിക്കപെട്ടു. ഇതില്‍ നമ്മള്‍ ജനിച്ച അന്ന് മുതല്‍ കൊണ്ട് നടക്കുന്ന ‘ഇന്‍ബില്‍റ്റ്’ വൈറസ്,ബാക്റ്റിരിയ, ഫങ്കസ് എന്നിവയുംപെടും.

ഒരു മനുഷ്യന്റെ പെരുവിരല്‍, ചൂണ്ടുവിരല്‍ എന്നിവയില്‍ നിന്നും പിന്നെ അയാളുടെ മൊബൈല്‍ ഫോണ്‍ സ്‌ക്രീനില്‍ നിന്നും എടുത്ത ‘സാമ്പിളുകള്‍’ പരിശോധിച്ചപ്പോള്‍ രണ്ടിലും ഒരേതരത്തിലുള്ള അണുക്കളെ കണ്ടെത്താന്‍ സാധിച്ചു. പിന്നീട് ഇതേ പരീക്ഷണം മറ്റ് 17 ആളുകളില്‍ കൂടി തുടര്‍ന്നുവെങ്കിലും ‘റിസള്‍ട്ടില്‍’ മാറ്റമൊന്നും ഇല്ലായിരുന്നു.

നിങ്ങള്‍ കൊണ്ട് നടക്കുന്ന രോഗങ്ങള്‍ നിങ്ങളുടെ ഫോണിനും വരാം. അവ എപ്പോഴും നിങ്ങളുമായി ഒരു വൈകാരിക ബന്ധം പുലര്‍ത്തുന്നു.

 

Advertisements