സ്കൂള്‍ ജീവിതത്തിലേക്ക് മടങ്ങിപോകാന്‍ ഈ വീഡിയോ കണ്ടാല്‍ മതി

384

തലകെട്ട് വായിച്ച് സംശയം തോന്നുന്നുണ്ടോ?. ഒരു സംശയവും വേണ്ടാ നമ്മള്‍ അന്നും ഇന്നും എന്നും ജീവിക്കുന്നത് നമ്മുടെ സ്കൂള്‍കാല ഓര്‍മകളില്‍ തന്നെയാണ്.

നമ്മുടെ ജീവിതത്തിലെ ശക്തവും സുദ്രിഡവുമായ നമ്മുടെ കൂട്ടുകെട്ടുകള്‍ ഉണ്ടാകുന്നത് നമ്മുടെ സ്കൂള്‍ ജീവിതത്തിനിടയില്‍ ആണ്. ഒരുമിച്ചുള്ള ക്ലാസ് കട്ട് ചെയ്യലും, കൂട്ടുകാരുടെ പിറന്നാള്‍ ആഘോഷങ്ങളും ഒക്കെ ഇന്നും നിറം മായാത്ത ഓര്‍മ്മകള്‍ ആയി നമ്മുടെ മനസ്സില്‍ നില്‍ക്കുന്നുണ്ട്.

കൂട്ടുകാരോടൊപ്പം  പെണ്പിള്ളേരെ കമന്ന്റ്റ് അടിച്ചതും അതിന് ടീച്ചര്‍ പിടിച്ചു കുടഞ്ഞതും ഒക്കെ ഇന്നോര്‍ക്കുമ്പോള്‍ നമ്മുടെ ചുണ്ടില്‍ അറിയാതെ ഒരു പുഞ്ചിരി തെളിയുന്നില്ലേ?.  സന്തോഷം നല്‍ക്കുന്ന ഓര്‍മകള്‍ക്ക് ഒടുവില്‍ ഹൃദയത്തിന്‍റെ ആഴത്തിലെവിടയോ ഒരു നുറുങ്ങു വേദന സമ്മാനിച്ചാണ് ഈ വീഡിയോ അവസാനിക്കുന്നത്.

പെപ്സി ഇന്ത്യ ലിമിറ്റെഡ് ഒരുക്കിയ ഈ വീഡിയോ കണ്ട് നിങ്ങളുടെ നിങ്ങളുടെ സ്കൂളിലെ കൂട്ടുകാരെ ഉറപ്പായും വിളിച്ചിരിക്കും.