എങ്കിലും എന്റെ അപ്പാപ്പാ!!!!!!!!!!
പച്ച ബട്ടണ്‍ ഞെക്കി ഫോണ്‍ എടുക്കുന്നതും ചുവപ്പ് ഞെക്കി കട്ട് ചെയ്യുന്നതും മാത്രം അറിയുന്നവരാണ് ഇന്നത്തെ വൃദ്ധ തലമുറ എന്നാണ് മറ്റ് പലരെയും പോലെ ഞാനും കരുതിയത്. ആ ധാരണ ഇന്നലെ തിരുത്തപ്പെട്ടു.
127 total views

70 കഴിഞ്ഞ വൃദ്ധര്‍ക്ക് മൊബൈല്‍ ഫോണ്‍ കിട്ടിയാല്‍ എന്തൊക്കെ ചെയ്യും? ആവശ്യമുള്ള നമ്പര്‍ മാത്രം സേവ് ചെയ്യും, അത്യാവശ്യമുണ്ടെങ്കില്‍ മാത്രം വിളിക്കും, 20 രൂപയില്‍ കൂടുതല്‍ റീച്ചാര്‍ജ് ചെയ്യില്ല, മിസ് കോളടിച്ചാല്‍ തിരിച്ചുവിളിക്കില്ല. പച്ച ബട്ടണ്‍ ഞെക്കി ഫോണ്‍ എടുക്കുന്നതും ചുവപ്പ് ഞെക്കി കട്ട് ചെയ്യുന്നതും മാത്രം അറിയുന്നവരാണ് ഇന്നത്തെ വൃദ്ധ തലമുറ എന്നാണ് മറ്റ് പലരെയും പോലെ ഞാനും കരുതിയത്. ആ ധാരണ ഇന്നലെ തിരുത്തപ്പെട്ടു.
ട്രെയിനില്‍ സ്ലീപ്പര്‍ ക്ലാസില്‍ തിരുവനന്തപുരത്തേക്കുള്ള യാത്രയിലായിരുന്നു ഞാന്‍. എന്റെ അപ്പര്‍ ബര്‍ത്തിന് തൊട്ട് എതിര്‍വശത്തെ ബെര്‍ത്തില്‍ താടിയും മുടിയും നരച്ച് കണ്ടാല്‍ 70 വയസ് കഴിഞ്ഞെന്ന് തോന്നിക്കുന്ന ഒരപ്പാപ്പന്. ഞാന്‍ കിടക്കുന്നതിന് താഴെയുളള ബര്‍ത്തില്‍ നീല ജീന്‍സും ചുവപ്പ് ടൈറ്റ് ടീഷര്‍ട്ടും ധരിച്ച ഒരു ഹിന്ദി സുന്ദരി. ഒന്നല്ല പലതവണ നോക്കിപ്പോകുന്ന പരുവം. ഞാനുള്‍പ്പെടെയുള്ള യുവാക്കളും നമ്മുടെ കഥാനായകനും സുന്ദരിയെ ഒളികണ്ണാലും അല്ലാതെയും നോക്കുന്നുണ്ട്. വണ്ടി പോവുകയാണ്. രാത്രി പത്ത് കഴിഞ്ഞപ്പോള്‍ അപ്പാപ്പന് ഉറങ്ങാന്‍ കിടന്നു. കിടക്കുന്നതിന് മുമ്പ് മൂന്നോ നാലോ ഗുളികകള്‍ വിഴുങ്ങി. പ്രഷറിനും പ്രമേഹത്തിനുമുള്ളതായിരിക്കും.
പതുക്കെ ഞാന്‍ ഉറക്കത്തിലേക്ക് വഴുതി വീണു. രാത്രിയുടെ ഏതോ യാമത്തില്‍ ഞെട്ടിയുണര്‍ന്നു. നോക്കുമ്പോള്‍ അപ്പാപ്പന് നോക്കിയ ഫോണില്‍ ചുവപ്പ് സുന്ദരിയെ വീഡിയോയില്‍ പകര്ത്തുകയാണ്്. ഞാനുള്‍പ്പെടെയുള്ള യുവകോമളന്മാര് കൂര്‍ക്കം വലിച്ചുറങ്ങുന്നു, നാല് ഗുളികയും കഴിച്ച് കിടക്കുന്ന അപ്പാപ്പന് പെണ്ണ് കിടക്കുന്ന ചിത്രം അരണ്ട വെളിച്ചത്തില്‍ ക്യാമറയില്‍ പകര്‍ത്തുന്നു!!!
ദേഷ്യവും ചിരിയും എന്നില്‍ മിന്നിമറിഞ്ഞു. കൗതുകം സഹിക്കാതെ പതുക്കെ താഴെയിറങ്ങി നോക്കുമ്പോള്‍ സുന്ദരി മലര്ന്നുകിടന്നുറങ്ങുകയാണ്. കൈകള്‍ തലയ്ക്ക് അടിയിലായതിനാല്‍ മുന്‍ഭാഗം പൊങ്ങിനില്‍ക്കുന്നുണ്ട്. ടീഷര്‍ട്ടിന്റെ കീഴ്ഭാഗം അല്പം ഉയര്ന്നുനില്ക്കുന്നു. ടൈറ്റ് ജീന്‍സില്‍ നിറഞ്ഞുതുളുമ്പുന്ന മാംസളത. വെറുതെയല്ല അപ്പാപ്പന് ഹാലിളകിയത്.
എങ്കിലും എന്റെ അപ്പാപ്പാ എന്ന് മനസിലോര്‍ത്ത് ഞാന്‍ ബര്‍ത്തിന് മുകളില്‍ കയറിക്കിടന്നു. വണ്ടി തിരുവനന്തപുരത്ത് എത്താറായപ്പോഴാണ് ഉണര്‍ന്നത്. സുന്ദരിയും അപ്പാപ്പനും ഉണര്ന്നുകഴിഞ്ഞിട്ടുണ്ട്. അപ്പാപ്പന് താഴെയുള്ള സീറ്റില്‍ ഇരിക്കുകയാണ്. തൊട്ടപ്പുറത്തുള്ള സീറ്റില്‍ സുന്ദരിയും. ഇപ്പോഴും അപ്പാപ്പന്റെ ഫോണ്‍ ക്യാമറ പ്രവര്‍ത്തിക്കുന്നുണ്ട്. നല്ല വെളിച്ചത്തില്‍ നന്നായി കാണാന്‍ ഒന്നുകൂടി എടുക്കുന്നതാകാം. അസൂയ മൂത്ത് അന്ധനായ ഞാന്‍ താഴെയിറങ്ങി അപ്പാപ്പന് ഇരുന്ന സീറ്റില്‍ സ്ഥാനം പിടിച്ചു. ഉടന്‍ അപ്പാപ്പന് ക്യാമറ പോക്കറ്റിലിട്ടു. തിരുവനന്തപുരം വരെ ഞാന്‍ അവിടെ നിന്ന് അനങ്ങിയില്ല. അപ്പാപ്പന് ശപിച്ചിട്ടുണ്ടാകും.
ബസില്‍ പെണ്‍കുട്ടികളെ ഏറ്റവും കൂടുതല്‍ ഉപദ്രവിക്കുന്നത് വൃദ്ധന്മാരാണ്, എ പടത്തിന്റെ പ്രധാന പ്രേക്ഷകരും അവര്‍ തന്നെ, ചെറിയ കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നതിലും മുന്നില്‍ നില്ക്കുന്നതും വൃദ്ധന്മാര്. എന്നും ചക്കക്കുരു ചുട്ടുതിന്നുന്നവന് ബേക്കറിയിലെ ചില്ലലമാരയിലുള്ള ജിലേബി നോക്കുന്നത് കുറ്റമാണോ? ഒട്ടും തെറ്റല്ല, ജിലേബി നോക്കിക്കോ പക്ഷേ കട്ടുതിന്നാന് ശ്രമിക്കരുത്, ഉള്ള പല്ലും പോയി ചക്കക്കുരു പോലും തിന്നാന്‍ കഴിയാതെ വരും-അപ്പാപ്പന്മാരോടുള്ള എന്റെ അപേക്ഷ ഇത്രമാത്രം.
128 total views, 1 views today
