ശ്വേത മേനോൻ മാവോയിസ്റ്റായി അഭിനയിക്കുന്ന ‘ബദൽ’ എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി..

നാടക പ്രവർത്തകൻ എ അജയന്‍ ആദ്യമായി ഒരുക്കുന്ന ചിത്രമാണ് ‘ബദൽ: ദി മാനിഫെസ്റ്റോ’. കനിമൊഴി എന്ന മാവോയിസ്റ്റ് കഥാപാത്രത്തെയാണ് ശ്വേത അവതരിപ്പിക്കുന്നത്. ഒരിടവേളയ്ക്കു ശേഷം ശക്തമായൊരു കഥാപാത്രവുമായി മലയാളത്തിലേക്ക് തിരിച്ചെത്തുകയാണ് ശ്വേത. ‘ബദൽ’ ചിത്രീകരണം പൂർത്തിയാക്കി പ്രേക്ഷകരിലേക്ക് എത്താൻ ഒരുങ്ങുകയാണ്.

അഞ്ച് വർഷങ്ങൾക്ക് മുൻപ് ചിത്രീകരണം ആരംഭിച്ച ഈ സിനിമ പലകാരണങ്ങൾ കൊണ്ട് നീണ്ടുപോവുകയായിരുന്നു. അട്ടപ്പാടി,മൂന്നാര്‍, പാലക്കാട് എന്നിവിടങ്ങളിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ്. ശ്വേതയെ കൂടാതെ സലിം കുമാർ,അനൂപ് ചന്ദ്രൻ,സജിത മഠത്തിൽ, ലിയോണ തുടങ്ങിയവരും ഈ ചിത്രത്തിൽ വേഷമിടുന്നു. അജയൻ തന്നെയാണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. ആൾട്ടർനേറ്റീവ് സിനിമാസിന്റെ ബാനറിൽ ജോസഫ് വർഗീസ് ഇലഞ്ഞിക്കൽ ആണ് നിർമ്മാണം. പ്രകൃതിക്കുവേണ്ടിയുള്ള പോരാട്ടത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.

You May Also Like

തിയേറ്ററുകളെ ഇളക്കിമറിച്ച ആ ഗാനരംഗം, അസാധ്യപ്രകടനം രാംചരൻ, ജൂനിയർ എൻടിആർ

രാജമൗലിയുടെ സംവിധാനത്തിൽ ജൂനിയർ എൻടിആറും രാംചരണും പ്രധാന വേഷങ്ങളിൽ എത്തിയ ആർ.ആർ.ആർ എന്ന ചിത്രത്തിലെ ഗാനം…

വളരെ ലളിതമായി ബാലചന്ദ്രമേനോൻ ഒരുക്കിയ ‘നയം വ്യക്തമാക്കുന്നു’

നയം വ്യക്തമാക്കുന്നു Sanjeev S Menon പി.എസ് എന്ന രാഷ്ട്രീയക്കാരൻ രാഷ്ട്രീയ പ്രവർത്തനത്തിനിറങ്ങുമ്പോൾ അലക്കിത്തേച്ചുവെച്ച ഷർട്ടിൻ്റെ…

“ഏഴു വർഷത്തെ ചെറിയ ഒരു ഇടവേളയ്ക്കു ശേഷം ഞാൻ സിനിമയുമായി വരുന്നു” അൽഫോൺസ് പുത്രന്റെ പോസ്റ്റ്

അൽഫോൺസ് പുത്രൻ എന്ന പേര് പരിചയമില്ലാത്തവർ ആരുമുണ്ടാകില്ല. കാരണം കോടി ക്ലബിൽ ഇടംനേടി ചരിത്രം കുറിച്ച…

തികച്ചും നിയന്ത്രിതമായ ‘ലാലിസ’ത്തിൽ യഥാതഥമായ ഒരു മോഹൻലാലിനെ കാലങ്ങൾക്ക് ശേഷം ഈ ചിത്രത്തിൽ കാണാം

‘നേര്’ പറഞ്ഞാൽ… ഗംഗൻ കോട്ടപ്പറമ്പിൽ ഒരു മുഴുനീള കോർട്ട് റൂം ഇമോഷണൽ ഡ്രാമ തികഞ്ഞ കയ്യൊതുക്കത്തോടെ…