അനിയൻ ബാവയും ചേട്ടൻ ബാവയും പിന്നെ മുഖം മൂടി ചേട്ടനും (Bade Miyan Chote Miyan)-

Sujith Rajan

ആദ്യം തന്നെ നമ്മൾ കാണുന്നത് ഇന്ത്യാ മഹാരാജ്യത്തിലെ ഏറ്റവും വലിയ ഏതോ മിലിട്ടറി വെപ്പൺ കൊണ്ട് പോകുമ്പോൾ അത് വാണം വിട്ട് ആക്രമിച്ചു അടിച്ചോണ്ട് പോകുന്നതാണ്. അതിനെ പിന്നാലെ ഒരു മുഖംമൂടി ചേട്ടൻ വന്ന് കൊരവള്ളിക്ക് പിടിക്കുമ്പോഴുള്ള ശബ്ദത്തിൽ ഇന്ത്യൻ ആർമിയെ വെല്ലുവിളിക്കുന്നു. അപ്പോൾ തന്നെ 2 ഓഫീസർമാരും ഒരു സഫാരി സ്യൂട് ചേട്ടനും ചേർന്ന് ഈ സാധനം തിരിച്ചു എടുക്കാൻ പണ്ട് പട്ടാളത്തിൽ നിന്ന് ഓടിച്ചു വിട്ട രണ്ട് പേരെ തിരിച്ചു വിളിക്കാൻ തീരുമാനിക്കുന്നു- അതാണ്‌ നമ്മുടെ കഥാ നായകന്മാരായ ചേട്ടൻ ബാവയും( കളിക്കാരൻ ചേട്ടൻ ) അനിയൻ ബാവയും( കടുവക്കുട്ടൻ ). അങ്ങനെ പണ്ട് ചേട്ടൻ ബാവയും അനിയൻ ബാവയും താലിബാൻ തട്ടിക്കൊണ്ട് പോയ അംബാസിഡറെ അതിർത്തി കടന്ന് കുതിരപ്പുറത്തു പോയി നൂറോ ഇരുന്നുറോ താലിബാൻകാരെ പുല്ലു പോലെ തകർത്ത് രക്ഷപ്പെടുത്തിയ കഥ കണ്ടാൽ രോമം ഒക്കെ എഴുന്നേറ്റു രണ്ട് റൗണ്ട് ഓടും.

    ഇനി ചോദ്യം , നിങ്ങളുടെ ഹീറോസ് ഇപ്പോൾ എന്ത് ചെയ്യുന്നു – ഒരാൾ പൂച്ചയെ രക്ഷിക്കുന്നു മറ്റെയാൾ കിണർ (എണ്ണ )കുഴിക്കുന്നു. പിന്നെ കാണാൻ കൊള്ളാവുന്ന ലേഡി ഓഫീസർ വന്ന് വിളിച്ചതായത് കൊണ്ട് കടുവക്കുട്ടൻ അനിയൻ ബാവ അപ്പോൾ തന്നെ കൂടെപ്പോയി , പക്ഷെ വയസ്സ് കൂടുതലുള്ള ഒട്ടിച്ച മീശയുള്ള കളിക്കാരൻ ചേട്ടൻ ബാവ വന്നില്ല.

അതിനിടെ ആ പാക്കേജിൽ apple tag വച്ചത് കൊണ്ടോ എന്തോ പാക്കേജ് ലണ്ടനിൽ എത്തിയെന്ന് മനസ്സിലാക്കി ഓഫീസർ ചേച്ചിയും അനിയൻബാവയും കൂടി ലണ്ടനിലേക്ക് പോകുന്നു. ഇത്രേം വലിയ കോൺഫിഡൻഷ്യൽ പാക്കേജ് ഇന്ത്യയിൽ നിന്ന് ലണ്ടനിലേക്ക് എങ്ങനെ കൊണ്ട് പോയെന്നൊന്നും വിചാരിച്ച് ആ ഫ്ലോ കളയരുത്. ഭൂമി തുരന്നു പോയെന്നോ മറ്റോ ചിന്തിച്ചാൽ മതി – so simple. അതിനിടെ ഇവരുടെ വലിയ ഓഫീസർ ലണ്ടനിൽ എത്തി അവിടെ മുഖംമൂടി ചേട്ടൻ ഇങ്ങേരെ പിടിച്ചു വെക്കുന്നതായി കാണിക്കുന്നുണ്ട്. പിന്നെ ക്ലിഷേ തീരെ ഇല്ലാതെ ഒരു ചുരിദാർ ഇട്ട പാക്കിസ്ഥാൻകാരനും ഒരു ചൈനക്കാരനും അവിടെ മുഖംമൂടി ചേട്ടൻ കഥാപ്രസംഗം നടത്തുന്നടുത്തു ഉണ്ടാകുന്നത് നമ്മളെ ചിലപ്പോൾ ഞെട്ടിച്ചേക്കാം.

അങ്ങനെ കടുവാക്കുട്ടനും ഓഫീസർ ചേച്ചിയും കൂടെ കണ്ണട ഇട്ട മുളക് സ്പ്രേ പോലെയുള്ള വലിയ കണ്ടുപിടിത്തങ്ങൾ ഒക്കെ നടത്തിയ ഒരു പെൺകുട്ടിയെ കൂടി കാണുന്നു. അതിനിടക്ക് കടുവക്കുട്ടൻ എന്തൊക്കെ ഭയങ്കര തമാശ ഒക്കെ പറയുന്നുണ്ട്. TV പരിപാടികൾക്ക് പോലെ ബാക്ക്ഗ്രൗണ്ട് ആയി ചിരിക്കുന്ന സൗണ്ട് സിനിമകളിലും കൊടുക്കേണ്ട അത്യാവശ്യം നമുക്ക് അപ്പോഴാണ് മനസ്സിലാകുന്നത്. കടുവക്കുട്ടന്റെ മുഖത്തെ മസ്സില് പോലും ബോഡിയിലേക്ക് ട്രാൻസ്ഫർ ചെയ്തത് കൊണ്ടോ എന്തോ മുഖത്ത് നിന്ന് നമുക്ക് യാതൊരു എക്സ്പ്രഷനും മനസിലാക്കാൻ പറ്റാത്തത് വില്ലന്മാരെ ശരിക്കും ചുറ്റിക്കുന്നുണ്ട്, ചിലപ്പോൾ നമുക്കും അത് ഒരു വെല്ലുവിളി ആകാൻ ചാൻസ് ഉണ്ട്. അങ്ങനെ ആ പാക്കേജ് ലണ്ടനിലെ മെട്രോ സ്റ്റേഷന്റെ അടിയിൽ ആണെന്ന് മനസ്സിലാക്കി അത് എടുക്കാൻ വൻ പ്ലാനിങ് ഒക്കെ നടത്തി ഈ മൂന്നുപേരും കൂടിപ്പോകുന്നു. അവിടെ അടി, ഇടി, വെടി അതിനിടക്ക് അനിയൻ ബാവ ചാകാൻ പോകുമ്പോ കളിക്കാരൻ ചേട്ടൻ ബാവ അവിടെ പ്രത്യക്ഷപ്പെടുന്നു.

അങ്ങനെ എല്ലാരും കൂടി പാക്കേജിന്റെ അടുത്തെത്തുമ്പോൾ ആ പാക്കേജ് ചേട്ടൻ ബാവയുടെ പഴയ കാമുകി ആണെന്ന് മനസ്സിലാകുന്നു. അങ്ങനെയാണ് അവരും ആ സത്യം മനസ്സിലാക്കുന്നത്. ഇന്ത്യ കണ്ടുപിടിച്ച ഒരു വലിയ മിസൈൽ കവചത്തിന്റെ രഹസ്യം വല്ല ഹാർഡ് ഡിസ്‌കിൽ വച്ചാൽ തമിഴ് റോക്കർസ് മറ്റോ അടിച്ച് മാറ്റിയാലോ എന്ന് പേടിച്ച് ഓൾഡ് ലവർ ഓഫീസർ ചേച്ചിയുടെ തലച്ചോറിലേക്ക് വെള്ളം പുഴുങ്ങി ഒഴിക്കുന്ന പോലെ ഒഴിച്ച് സ്റ്റോർ ചെയ്ത് വച്ചേക്കുവാണ്, അതാണ് പാക്കേജ്. അപ്പോൾ ആ ചേച്ചിക്ക് വല്ല തക്കാളി പനിയോ മറ്റോ വന്ന് തട്ടിപ്പോയാൽ നമ്മൾ എന്ത് ചെയ്യും മല്ലയ്യാ ന്ന് നമുക്ക് തോന്നിയാലും അവർക്ക് ആർക്കും തോന്നാത്തത് കൊണ്ട് പ്രശ്നമില്ല.

അങ്ങനെ അവിടെ നിന്ന് രക്ഷപ്പെട്ടോടുന്ന എല്ലാവരെയും പക്ഷെ മുഖംമൂടി ചേട്ടൻ വന്ന് പിടിക്കുന്നു. അപ്പോൾ അവിടുന്ന് ചേട്ടൻ ബാവയും അനിയൻ ബാവയും മുഖം മൂടി ചേട്ടനും കൂടി അശ്വമേധം തുടങ്ങുന്നു അവസാനം അവര് കളിയിൽ തോറ്റപ്പോൾ മുഖംമൂടി ചേട്ടൻ തന്നെ തന്റെ മുഖം മൂടി മാറ്റി ഉത്തരം പറയുന്നു – ഡാ മോനെ നമ്മേടെ രാജുവേട്ടൻ. നേരത്തെ ഓടിപ്പോയ രോമങ്ങൾ വീണ്ടും തിരിച്ചു വന്ന് എഴുന്നേറ്റു നിന്നു. സ്വഭാവികമായും രാജുവേട്ടന്റെ കൊരവള്ളിക്ക് പണ്ട് കേറിപ്പിടിച്ചു ഈ സൗണ്ട് ആക്കിയതിനു പകരം വീട്ടാൻ വന്നതാണോയെന്ന് നമ്മൾ സംശയിക്കും. പക്ഷെ അതല്ല, ഇവരെല്ലാരും പണ്ട് ഒരുമിച്ചുണ്ടായിരുന്നു, പിന്നീട് തെറ്റിപ്പിരിഞ്ഞതാണ് എന്ന ഒരു ഫ്രഷ് ഫ്ലാഷ്ബാക്ക് ആണ് നമ്മളെ പടത്തിന്റെ ബാക്കി ആകാംക്ഷയോടെ കാണാൻ പ്രേരിപ്പിക്കുക.

അങ്ങനെ രാജുവേട്ടൻ ഇവരെ എല്ലാരേയും വേറേ ഏതോ പഴയ ഡ്രാക്കുള കോട്ടയുടെ അവിടെ കൊണ്ട് പോയി പണ്ട് ജോസ്പ്രകാശിന്റെ വില്ലൻ പടങ്ങളിൽ കാണുന്ന പോലെ കെട്ടിയിടുന്നു. എന്നാ പിന്നെ ആ മെട്രോ സ്റ്റേഷന്റെ അടുത്ത് ഒക്കെ ആദ്യം കൊണ്ട് പോകാതെ ഇവിടെ തന്നെ കൊണ്ട് വന്നൂടായിരുന്നൂടെടോ മഹാപാപി എന്ന് ചിലപ്പോൾ മെട്രോ സ്റ്റേഷനും ലണ്ടനിലെ കുറേ റോഡും പാലവും ഒക്കെ പൊളിഞ്ഞ സങ്കടത്തിലുള്ള സായിപ്പ് ചോദിക്കാൻ സാധ്യത ഉണ്ട്. അവിടെ ഫാൻസിഡ്രെസ്സിന് പോയി ഊരിവെക്കാൻ മറന്ന് വെച്ച കോസ്റ്യൂം ഇട്ട രാജുവേട്ടൻ വീണ്ടും കഥാപ്രസംഗം നടത്തി ഇവരുടെ കൊമ്പത്തെ ഓഫീസർ അങ്കിളിനെ കൊല്ലുന്നു. അതൊന്നും കൂടാതെ ദേ ക്ലോൺ ചെയ്ത വേറൊരു ചേട്ടൻ ബാവയെയും അനിയൻ ബാവയെയും പിന്നെ ഓഫീസർ അങ്കിളിനെയും കാണിച്ച് കൊടുത്ത് തലയിൽ രഹസ്യം ഉള്ള സോനാലി ചേച്ചിയെയും കൊണ്ട് പോകുന്നു.

പക്ഷെ എന്തായാലും അനിയൻ ബാവയും ചേട്ടൻ ബാവയും ലേഡി ഓഫീസർ ചേച്ചിയും ആ കൊള്ള സാങ്കേതത്തിൽ നിന്ന് രക്ഷപ്പെടുന്നു. അപ്പോഴേക്കും രാജുവേട്ടൻ ഇന്ത്യൻ ആർമിയുടെ പ്രൊജക്ടിൻറെ ബേസ് ക്യാമ്പിൽ കുറേ വണ്ടി ഒക്കെ എടുത്ത് പോയി കൺട്രോൾ ഏറ്റെടുത്തു ചൈനയിലേക്കും പാകിസ്താനിലേക്കും മിസൈൽ അയക്കുന്നു. രാജുവേട്ടൻ സോനാലി ചേച്ചിയുടെ തലയിൽ നിന്ന് പ്രൊജക്റ്റ്‌ സീക്രെട് തിരിച്ചൊഴിച്ചു പാസ്സ്‌വേർഡ്‌ ഒക്കെ മാറ്റുന്നുണ്ട്. അതെ സമയം നമ്മുടെ ഹീറോ ഗാങ് അവിടെ എത്തുന്നു. അടി, പിടി, വെടി, ബഹളം. മിസൈൽ ആണെങ്കിൽ നാട്ടിലെ ഉത്സവത്തിന് വെടിക്കെട്ട് നടത്തുമ്പോൾ വാണം പോകുന്ന പോലെ പരക്കെ ചൈനയിലേക്കും പാകിസ്താനിലേക്കും പോകുവാണ്. പക്ഷെ നമ്മുടെ അനിയൻ ബാവയും ചേട്ടൻ ബാവയും പാവം രാജുവേട്ടനെ അടിച്ച് നിലം പരിശാക്കി. പക്ഷെ പാസ്സ്‌വേർഡ്‌ ആനയും മയിലുമൊക്കെ ഇട്ടു നോക്കി വർക്ക് ആകാതെ ഒരു സിനിമയിൽ സുരേഷ് ഗോപി കണ്ടു പിടിക്കുന്ന പോലെ അവസാനത്തെ തവണ കറക്റ്റ് ആയി ശരിയാക്കി മിസൈൽ കവചം ആക്ടിവേറ്റ് ആക്കുകയാണ് സുഹൃത്തുക്കളെ.

അങ്ങനെ വിട്ട മിസൈൽ ഒക്കെ ഈ മഴവില്ല് പോലെയുള്ള സാധനത്തിൽ തട്ടിപ്പോയി. ഓസിനു സ്വന്തം നെഞ്ചത്തോട്ടു തന്നെ വെടിക്കെട്ട്‌ കാണാൻ കാത്തിരുന്ന ചൈനക്കാരാനും പാകിസ്ഥാൻകാരനും ചമ്മി വിഷമിച്ചു ഇരിക്കുന്നു- ശുഭം.

Tail end – രാജുവേട്ടൻ ചത്തിട്ടില്ല, ഏതോ വലിയ ബോംബ് പൊട്ടിയപ്പോ പോക അകത്തു കയറി ചുമക്കുന്നുണ്ട്. അനിയൻ ബാവയും ചേട്ടൻ ബാവയും മറ്റേ പെണ്ണുങ്ങളും പിന്നെ വേറെ കൊറേ പെണ്ണുങ്ങളും കൂടി ഏതോ ഡെസേർട്ട് സഫാരിക്ക് പോയി ഡാൻസ് കളിക്കുന്നുണ്ട്

Final Word – രാജ്യസ്നേഹം തുളുമ്പി നിൽക്കുന്ന നിമിഷങ്ങളും കണ്ണ് നിറക്കുന്ന ഡയലോഗ്കൾ ഇഷ്ടപ്പെടുന്നവരാണോ നിങ്ങൾ, ശാസ്ത്രം ഇന്ന് വരെ ചിന്തിക്കാത്ത ടെക്നോളജി കാണാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ, നമ്മെ കോരിത്തരിപ്പിക്കുന്ന അഭിനയമുഹൂർത്തങ്ങൾ കാണാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ – ഇത് നിങ്ങൾക്കുള്ളതാണ്. Thank me later.

Disclaimer – ചില continuity മിസ്റ്റേക്ക് ഒക്കെ കാണും. പടം ഞാൻ ഒരു വെബ്സീരീസ് പോലെയാണ് കണ്ടത്. കഥ നോക്കാൻ വീണ്ടും കാണാനുള്ള ത്യാഗസന്നദ്ധത ഇല്ലാത്തതു കൊണ്ട് ക്ഷമിക്കുക.

You May Also Like

നമ്മുടെ ഭൗമാന്തരീക്ഷം കൂടുതൽ ചൂടായിക്കൊണ്ടിരിക്കുകയാണോ?

അതെ! അന്തരീക്ഷത്തിൻ്റെ ശരാശരി താപനില വർദ്ധിച്ച് വരികയാണ്! ഓരോ വർഷവും, ശരാശരി അൻ്റാർട്ടിക്കയിൽ 150 ബില്യൺ ടൺ, ഗ്രീൻലാൻഡിൽ 270 Billion ടൺ എന്ന നിരക്കിൽ, ഇതുവരെ മനുഷ്യന് പരിചിതമല്ലാത്ത രീതിയിൽ ഐസ് ഉരുകുകയാണ്

മമ്മൂക്കക്കും, കുഞ്ഞിക്കക്കും മക്കൂകക്കും ശേഷം ഇതാ എത്തി അക്കൂക്ക- ട്രോൾ റിവ്യൂ

സകലകലാശാല : ഒരു ടെക്നോളജിക്കൽ ക്യാമ്പസ് ത്രില്ലർ Bilal Nazeer മമ്മൂക്കക്കും, കുഞ്ഞിക്കക്കും മക്കൂകക്കും ശേഷം…

രോഗം വന്ന പക്ഷികളെ കൊല്ലുന്നത് നീചമോ പാപമോ അല്ല ! – അനില്‍ കുമാര്‍ വിടി

പക്ഷിപ്പനി പടര്‍ന്നു പിടിച്ച കുട്ടനാടന്‍ പ്രദേശങ്ങളില്‍ പക്ഷികളെ കൊന്നൊടുക്കുന്ന നടപടികള്‍ പുരോഗമിക്കുകാണല്ലോ. നീചം, പാപം, പുരോഗമന…

ശ്രീലങ്കൻ തീരത്ത് ഇപ്പോൾ ഒരു സാധനം കിടന്ന് കത്തുന്നുണ്ട്, സ്വയം വംശനാശത്തിന് തുടക്കമിട്ടുകൊണ്ട്

ഭൂമിയുടെ 70 ശതമാനത്തിലധികം പ്രതലം സമുദ്രത്താൽ ചുറ്റപ്പെട്ടിരിക്കുന്നു, .കടൽ ഭൂമിയിലെ സകല ജീവന്റെയും, സ്രോതസ്സാണ്, കടൽ , മനുഷ്യരാശിയുടെയും ഭൂമിയിലെ മറ്റെല്ലാ