പേരില്ലാത്ത റെയിൽവേ സ്റ്റേഷൻ ⭐
അറിവ് തേടുന്ന പാവം പ്രവാസി
👉ട്രെയിനുകൾ വരുന്നുണ്ട്. ഇവിടെ സ്റ്റോപ്പുമുണ്ട്. ആളുകൾ കയറുന്നു ,ഇറങ്ങുന്നു.. പക്ഷേ സ്റ്റേഷന്റെ പേര് എവിടെയും കാണാനില്ല. ഈ വിചിത്രമായ കാഴ്ച ജാർഖണ്ഡിലെ റാഞ്ചിയിൽ നിന്ന് ടോറി യിലേക്കുള്ള യാത്രയിൽ ‘ലോഹാർദഗാ’ എന്ന സ്റ്റേഷൻ കഴിയുമ്പോൾ 14 കിലോമീറ്റർ അകലെയായാണ് ഈ പേരില്ലാ സ്റ്റേഷൻ.2012 നവംബറിൽ നിർമ്മിതമായ ഈ സ്റ്റേഷന്റെ പേര് ” ബഡ്‌ക്കി ചമ്പി” (Badki Champi) എന്നാണ് റെയിൽവേ തീരുമാനിച്ചത്.
ബഡ്‌ക്കി ചമ്പി , ലോഹർ ദഗാ ജില്ലയിലെ ഒരു പഞ്ചായത്താണ്. അതേ പഞ്ചായത്തിലെ മറ്റൊരു ഗ്രാമമാണ് ‘കമലേ’. റെയിൽവേ സ്റ്റേഷൻ സ്ഥിതിചെയ്യുന്നത് കമലേ ഗ്രാമത്തിലാണ്. അതുകൊ ണ്ടുതന്നെ റെയിൽവേ സ്റ്റേഷന്റെ പേര് കമലേ എന്ന് നൽകണമെന്ന ഗ്രാമീണരുടെ കർക്കശ നിലപാടാണ് കഴിഞ്ഞ 6 വർഷമായി പേരെഴുതാത്തതിന്റെ മുഖ്യ കാരണം.പേരെഴുതാൻ നടത്തിയ എല്ലാ ശ്രമങ്ങളും നാട്ടുകാർ തടയുകയായിരുന്നു.റെയിൽവേയുടെ റിക്കാർഡുകളിലും ,ടിക്കറ്റിലുമെല്ലാം ‘ബഡ്‌ക്കിചമ്പി’ എന്നാണ് സ്റ്റേഷന്റെ പേരുനൽകിയിരിക്കുന്നത് . ധാരാളം ഗ്രാമവാസികൾ ഇവിടെ നിന്ന് യാത്ര ചെയ്യുന്നുണ്ട്. അവരെല്ലാം വാങ്ങുന്ന ടിക്കറ്റുകളിൽ ബഡ്‌ക്കിചമ്പി എന്നാണു സ്റ്റേഷന്റെ പേർ രേഖപ്പെടുത്തിയിരിക്കുന്നത്.റെയിൽവേ സ്റ്റേഷനിൽ പേരെഴുതാൻ റെയിൽവേ നടത്തിയ ശ്രമങ്ങളൊക്കെ സംഘടിതരായെത്തിയ കമലേ ഗ്രാമീണരുടെ എതിർപ്പുമൂലം നടന്നില്ല.
സ്റ്റേഷനുകൾക്ക് പേര് നൽകുമ്പോൾ ഗ്രാമീണരുടെ അഭിപ്രായം റെയിൽവേ ആരായുക പതിവാണ്. ഇവിടെ അതുണ്ടായില്ലെന്നു മാത്രമല്ല, പേരുനൽകിയ തീരുമാനം റെയിൽവേ സ്വയം നടപ്പാക്കിയതായിരുന്നു. കമലേ എന്ന പേരുനൽകാൻ ബഡ്‌ക്കിചമ്പി പഞ്ചായത്തും തയ്യാറല്ല. ഇരു ഗ്രാമക്കാരും തമ്മിലുള്ള ഒത്തുതീർപ്പു ശ്രമങ്ങളും പരാജയപ്പെട്ടതോടെ സ്റ്റേഷൻ പേരുനഷ്ടപ്പെട്ട അവസ്ഥയിൽ ഇപ്പോഴും നിലകൊള്ളുകയാണ്.