Harshad K B

ഡോൺ ലീ അണ്ണൻ ആരാധകർക്ക് ആഘോഷിക്കാൻ ആയി ഇതാ ഒരു ഐറ്റം കൂടെ

Badland Hunters (2024)
Genre: Action
Director: Heo Myeong-haeng
Language: Korean
Distributed by: Netflix

മരിച്ചു പോയ തന്റെ മകളെ ഓരോ പരീക്ഷങ്ങളിലൂടെ വീണ്ടും ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വരാൻ നോക്കുകയാണ് Dr. യാങ് ഗി-സു. മകളോടുള്ള അന്ധമായ സ്നേഹം കൊണ്ട് ഒരു സൈക്കോ ലെവലിലേക്ക് എത്തിക്കഴിഞ്ഞു അദ്ദേഹം. മകളെ തിരിച്ചു കൊണ്ട് വരാൻ ഏതറ്റം വരെയും പോകുന്ന ഒരു അവസ്ഥ.

ആ സമയത്ത് കൊറിയയിൽ ഒരു ഭൂകമ്പം ഉണ്ടാകുകയും ഭൂരിഭാഗം ജനങ്ങൾ മരിക്കുകയും ചെയ്യുന്നു. ആ ദുരന്തത്തെ അതിജീവിച്ചവർ ആകട്ടെ കുടിക്കാൻ ശുദ്ധമായ വെള്ളം പോലും കിട്ടാത്ത അവസ്ഥയിലും. അവിടെയാണ് നാം സാൻ എന്ന ഹണ്ടറും ശിഷ്യനായ ചോ ജി-വാനും ഉള്ളത്. ഒരു ആപത്തിൽ നിന്ന് നാം സാൻ രക്ഷിച്ച കുട്ടിയാണ് സുനാ. അത്കൊണ്ട് തന്നെ സുനായോട് ഒരു മകളോടെന്നത് പോലത്തെ സ്നേഹമാണ് നാം സാനിന്.

അങ്ങനെയിരിക്കെ സുനായെയും അമ്മൂമ്മയെയും ഒരു കൂട്ടർ നല്ലൊരു ജീവിതം തരാമെന്ന മോഹന വാഗ്ദാനത്താൽ കൂട്ടിക്കൊണ്ട് പോകുന്നു. പക്ഷേ സുനായുടെ ജീവിതം അപകടത്തിൽ ആണെന്ന് മനസ്സിലാക്കുന്ന നാം സാൻ എന്ത് വിലകൊടുത്തും അവളെ രക്ഷിക്കാൻ ഇറങ്ങി തിരിക്കുന്നു

Ma dong-seok പ്രധാന വേഷത്തിലെത്തിയ കൊറിയൻ ആക്ഷൻ ചിത്രമാണ് ബാഡ്ലാൻഡ് ഹണ്ടേർസ്. വലിയ പുതുമയുള്ള കഥ ഒന്നുമില്ലെങ്കിലും അത്യാവശ്യം കൊള്ളാവുന്ന മേക്കിങ് കൊണ്ട് ബോറടിക്കാതെ കണ്ടിരിക്കാവുന്ന രീതിയിൽ ഒരുക്കിയിട്ടുള്ള ഒരു ചിത്രമാണ് ഇത്. ഡോൺ ലീ അണ്ണന്റെ പഞ്ച് കണ്ടാൽ തന്നെ ഈ സിനിമ കാണാൻ മുടക്കിയ സമയം മുതലാകും.

അവസാനത്തെ അര മണിക്കൂർ അണ്ണന്റെ പൂണ്ടു വിളയാട്ടം ആണ് .അണ്ണന്റെ കൂടെയുള്ള 2 പേരും നന്നായിരുന്നു. അതിൽ തന്നെ എടുത്ത് പറയേണ്ടതാണ് ലീ യുൻ ഹോ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചവരുടെ പെർഫോമൻസ്. ആക്ഷൻ സീനുകളിൽ പുള്ളിക്കാരി തകർത്തിട്ടുണ്ട് . മൊത്തത്തിൽ ഡോൺ ലീ അണ്ണൻ ഫാൻസിന് ആഘോഷിക്കാൻ പാകത്തിലുള്ള നല്ലൊരു എന്റെർറ്റൈനെർ തന്നെയാണ് Badland Hunters .അണ്ണൻ ഫാൻസ്‌ അല്ലാത്തവർക്ക് ഇതൊരു ആവറേജ് or വൺ ടൈം വാച്ച് ഒക്കെ ആയി ഫീൽ ആകാൻ ചാൻസ് ഉണ്ട്

You May Also Like

സിനിമയിൽ എത്താതെ താരമായ താരാ ജോർജ്ജ്

മലയാളത്തിന്റെ പ്രിയപ്പെട്ട സംവിധായകനാണ് കെജി ജോർജ്ജ്. മാത്രമല്ല മലയാളത്തിൽ ഉണ്ടായിട്ടുള്ളതിൽ വച്ച് പ്രതിഭാധനന്മാരായ സംവിധായകരുടെ എണ്ണമെടുത്താൽ…

പുതുമുഖങ്ങളുടെ ‘ഒരു ജാതി മനുഷ്യൻ’ റിലീസിന് ഒരുങ്ങി

പുതുമുഖങ്ങളുടെ ‘ഒരു ജാതി മനുഷ്യൻ’ റിലീസിന് ഒരുങ്ങി. അയ്മനം സാജൻ വേയ് ടു ഫിലിംസിൻ്റെ ബാനറിൽ…

ആദ്യഭാഗത്തിനടുത്തെത്താൻ കഴിയാതെ കിതയ്ക്കുന്ന ‘പൊന്നിയിൻ സെൽവൻ 2’ , ബോക്‌സ് ഓഫീസ് സ്റ്റാറ്റസ്

ആദ്യഭാഗത്തിനടുത്തെത്താൻ കഴിയാതെ കിതയ്ക്കുന്ന ‘പൊന്നിയിൻ സെൽവൻ 2’,  ബോക്‌സ് ഓഫീസ് സ്റ്റാറ്റസ് നോക്കാം. മണിരത്നം സംവിധാനം…

ഭദ്ര ഗായത്രി പ്രൊഡക്ഷൻസിന്റെ ബാനറിൽ സർജന്റ് സാജു എസ്‌ ദാസ് സംവിധാനം ചെയ്യുന്ന ‘ഗാർഡിയൻ ഏഞ്ചൽ’

” ഗാർഡിയൻ ഏഞ്ചൽ “ഫസ്റ്റ് ലുക്ക് പോസ്റ്റർ. ഭദ്ര ഗായത്രി പ്രൊഡക്ഷൻസിന്റെ ബാനറിൽ സർജന്റ് സാജു…