രമേശ് പിഷാരടി നായകനായി അഭിനയിച്ച സർവൈവൽ ത്രില്ലർ ആണ് നോ വേ ഔട്ട്. ചിത്രം വളരെ നല്ല രീതിയിൽ തന്നെ ശ്രദ്ധിക്കപ്പെടുന്നുണ്ട്. പോസിറ്റിവ് റിവ്യൂസ് ആണ് കിട്ടുന്നതും. എന്നാൽ സിനിമയുടെ റിലീസ് ദിവസം പിഷാരടിക്കൊപ്പം സിനിമ കണ്ടിറങ്ങിയ മകൾ പൗർണ്ണമിയോട് മാധ്യമങ്ങൾ അഭിപ്രായം ചോദിച്ചപ്പോൾ അച്ഛന്റെ സിനിമ ഇഷ്ടമായില്ല എന്നാണു കുട്ടി പറഞ്ഞത്. വളരെ നിഷ്കളങ്കമായ മറുപടി ആയിരുന്നു അത്. കാരണം അച്ഛനിലെ കോമഡി നടനെ സ്നേഹിച്ച മകൾക്കു അച്ഛനിലെ സീരിയസ് വേഷം ഉൾക്കൊള്ളാൻ ആയിരുന്നില്ല. എന്നാൽ ആ അഭിപ്രായത്തെ ചിലർ വളച്ചൊടിച്ചു വ്യാഖ്യാനിച്ചിരുന്നു. ഇതിനെതിരെ നിർമ്മാതാവ് ബാദുഷ ഇപ്പോൾ രംഗത്തുവന്നിരുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ

“സ്വന്തം അച്ഛൻ സിനിമയിൽ അഭിനയിച്ച സീൻ കണ്ട് വിഷമിച്ച ഒരു പെൺകുട്ടി പറഞ്ഞ അഭിപ്രായത്തെ പോലും വെറുപ്പിൻ്റെ നാവ് കൊണ്ട് വിഷം വമിപ്പിക്കുകയാണ് ചിലർ. കുരുന്നുകളെ പോലും വെറുതെ വിടാൻ തയാറാകാതെ, ഇത്തരത്തിൽ വിദ്വേഷം വിളമ്പുന്ന അഭിനവ നവമാധ്യമ പുംഗവന്മാരെ പൂട്ടാൻ നാട്ടിൽ ഒരു നിയമവുമില്ലെന്നാണോ? ”

“നിങ്ങൾക്ക് സിനിമ ഇഷ്ടമായില്ലെങ്കിൽ വിമർശിച്ചോളൂ.., പോരായ്മകൾ ചൂണ്ടിക്കാണിച്ചോളൂ.. അത് വിശാലമായ മനസോടെ സ്വീകരിക്കാൻ ഒരു മടിയുമില്ല ശ്രീ രമേഷ് പിഷാരടിക്കും സിനിമയുടെ അണിയറ പ്രവർത്തകർക്കും. നല്ല അഭിപ്രായത്തോടെ മുന്നേറുന്ന ഒരു കൊച്ചു സിനിമയാണ് നോ വേ ഔട്ട്. വളരെ കാലികമായ ഒരു വിഷയത്തെ മികച്ച രീതിയിൽ അവതരിപ്പിച്ചിരിക്കുന്ന ഒരു സിനിമ.”

“10 വയസുള്ള ഒരു പെൺകുട്ടി അവളുടെ അച്ഛനോടുള്ള സ്നേഹം പ്രകടിപ്പിക്കുന്നത് മനസിലാക്കാൻ നിങ്ങൾക്ക് ഒക്കെ പെൺമക്കൾ പിറന്നാലും സാധിക്കുമെന്ന് തോന്നുന്നില്ല. രമേഷിനും കുടുംബത്തിനും നോ വേ ഔട്ട് എന്ന സിനിമയ്ക്കും എല്ലാ വിധ പിന്തുണയും .”

Leave a Reply
You May Also Like

ഡീഗ്രേഡ് ചെയ്യുന്നവരോട്, ഇത് സഹോദരൻ അയ്യപ്പന്റെയോ കവി അയ്യപ്പന്റെയോ കഥയല്ല, അയ്യപ്പസ്വാമി യുടെ കഥയാണ്

Sanal Kumar Padmanabhan ഓർമ്മയുറച്ച കാലം മുതൽ ഓരോ മണ്ഡല കാലത്തും ഏറ്റവും കൂടുതൽ വട്ടം…

മനസിന്റെ വന്യവഴികൾ – റോഷാക്ക് – A MUST WATCH MOVIE

മനസ്സിന്റെ വന്യവഴികൾ (റോഷാക്ക് – A MUST WATCH MOVIE) Santhosh Iriveri Parootty നിസാം…

പൃഥ്വിരാജ് സുകുമാരൻ ബോളിവുഡിൽ രണ്ടുംകല്പിച്ചു തന്നെ

പൃഥ്വിരാജ് സുകുമാരൻ വീണ്ടും ബോളിവുഡിലേക്ക്. അലി അബാസ് സഫർ സംവിധാനം ചെയ്യുന്ന ബഡേ മിയാൻ ഛോട്ടേ…

രമ്യ നമ്പീശൻ എന്ന അഭിനേത്രിയുടെ ഏറ്റവും മികച്ച പ്രകടനം, ഭാരതിരാജ എന്ന അതുല്യ സംവിധായകൻ ‘ഒരുക്കിയ പറവൈ കൂട്ടിൽ വാഴും മാൻകളി’ലെ രേവതി

രമ്യ നമ്പീശൻ എന്ന അഭിനേത്രിയുടെ ഏറ്റവും മികച്ച പ്രകടനം. ഭാരതിരാജ എന്ന അതുല്യ സംവിധായകൻ ‘ഒരുക്കിയ…