വൈറസാണ് പ്രതിരോധിക്കണം, അതിനു പല നിയന്ത്രണങ്ങളും ഭരണകൂടം ഏർപ്പെടുത്തും, നാമത് അനുസരിക്കണം പക്ഷെ, എല്ലാത്തിനും ഒരു പരിധിയുണ്ട്

ബാബു അമ്പലപ്പാറ
രാജ്യമേ തലകുനിക്കുക 
ആറാം നൂറ്റാണ്ടിലെ പ്രാകൃതബോധത്തെ വിമർശിച്ചവർ ജീവിച്ചിരിക്കുന്നുണ്ടെങ്കിൽ., ഒരു തുണ്ട് കടലാസ്സിൽ ചെറിയൊരു പ്രതിഷേധക്കുറിപ്പെങ്കിലും ഇറക്കണം. ഇല്ലെങ്കിൽ മുഖത്ത് രോമമുണ്ടെകിൽ അത് വടിച്ചു മഞ്ഞൾ തേച്ചു തീർത്ഥാടനത്തിന് പോകണം.നഗരങ്ങളിൽ കൊതുകിനെ തുരത്താൻ മരുന്നടിക്കുന്നതു കണ്ടിട്ടുണ്ട്. കൃഷിപ്പാടങ്ങളിൽ വിള നശിക്കാതിരിക്കാനും.
മനുഷ്യന് രോഗബാധ ഉണ്ടെങ്കിൽ പോകാനായി ഒരു കൂട്ടം ആളുകൾക്ക് നേരെ മൃഗങ്ങളോട് പോലും മുൻപെങ്ങും ചെയ്തു കണ്ടിട്ടില്ലാത്ത രീതിയിൽ അതി ക്രൂരമായി മരുന്നടിക്കുന്ന നാട്ടിൽ അത് കണ്ടിട്ടും, കേട്ടിട്ടും നിങ്ങൾക്കൊന്നും തോന്നുന്നില്ലെങ്കിൽ നിങ്ങളുടെ മനുഷ്യസ്നേഹവും, ജനസേവനവുമൊക്കെ കാപട്യമാണ്.
ഈ തെമ്മാടിത്തരത്തിനെതിരെ ഒരു വരിയെങ്കിലും എഴുതാൻ നിങ്ങള്ക്ക് തോന്നുന്നില്ലെങ്കിൽ നിങ്ങളുടെ വാചകക്കസർത്തുകൾക്ക് ലൈക്കടിക്കാൻ ഇനി എന്നെ കിട്ടില്ല.നോക്കൂ… അവരും മനുഷ്യരല്ലേ… നമ്മളെയാണെങ്കിലോ… ബസിറങ്ങി വരുമ്പോൾ, റെയിൽവേ സ്റ്റേഷനിൽ നിന്നോ, എയർ പോർട്ടിൽനിന്നോ പുറത്തേക്ക് വരുമ്പോൾ, നമ്മുടെ നാട്ടിലേക്ക് പ്രവേശിക്കുമ്പോൾ കൂട്ടമായി നിർത്തി നമുക്കെതിരെ ഇങ്ങനെ മരുന്നടിച്ചാൽ തൊട്ടടുത്തു കണ്ട കരിങ്കൽ ചീളുകൾ നമ്മളവരുടെ മുഖത്തേക്ക് വലിച്ചെറിയില്ലേ.
സ്നേഹിതരെ, നമുക്കറിയാം.. വൈറസാണ് , പ്രതിരോധിക്കണം. അതിനു പല നിയന്ത്രണങ്ങളും ഭരണകൂടം ഏർപ്പെടുത്തും, നാമത് അനുസരിക്കണം. എല്ലാം ശരിയാണ്. പക്ഷെ, എല്ലാത്തിനും ഒരു പരിധിയുണ്ട്. ഇതൊക്കെ അസഹനീയമാണ്. കൈകെട്ടി നിന്നാൽ, മിണ്ടാതെ നിന്നാൽ നമുക്കും ഇത് അനുഭവിക്കേണ്ടി വരും. ഒറ്റവരി പ്രതിഷേധമെങ്കിലും ഉയർത്താൻ കഴിയുന്നില്ലെങ്കിൽ, മനുഷ്യരായി ജീവിക്കാനുള്ള നമ്മുടെ അർഹതയാണ് ചോദ്യം ചെയ്യപ്പെടുന്നത് ! അതേ,ഒറ്റവരി പ്രതിഷേധമെങ്കിലും