Baiju Raj – ശാസ്ത്രലോകം

അംബർഗ്രിസിനെക്കുറിച്ച് ശാസ്ത്രലോകം എന്താണ് പറയാത്തതെന്നു പലരും ചോദിച്ചു. എവിടെ നോക്കിയാലും അതിനെക്കുറിച്ചുള്ള ലേഖനങ്ങൾ കാണാമല്ലോ. അതുകൊണ്ട് ഇനിയും എന്തിനു എഴുതണം എന്നുകരുതി മനഃപൂർവ്വം ഒഴിവാക്കിയതാണ്. എന്നാലും പറയാം..
.
തിമിംഗല ഛർദ്ദിയായ ആമ്പർഗ്രിസിനെ കടലിലെ നിധി, ഒഴുകുന്ന സ്വർണം എന്നൊക്കെ വിശേഷിപ്പിക്കാറുണ്ട്. അംബർഗ്രിസ് ഉണ്ടാവുന്നത് സ്പേം തിമിംഗലങ്ങളിൽ നിന്നാണ്. സ്പേം തിമിംഗലങ്ങൾ മിക്കപ്പോഴും തോടും, കൊമ്പും ഒക്കെയുള്ള ചെമ്മീൻ പോലുള്ള ജീവികളെ ഭക്ഷിക്കുമ്പോൾ ദഹിക്കാൻ ബുദ്ധിമുട്ടുള്ള ഭാഗങ്ങൾ അപ്പോൾത്തന്നെ ഛർദ്ദിചു കളയും. വളരെ അപൂർവമായി മാത്രമേ കൊമ്പും, തോടും അവയുടെ വയറ്റിൽ എത്തൂ.

ഇങ്ങനെ ദഹിക്കാൻ ബുദ്ധിമുട്ടുള്ള വയറ്റിലെത്തിയ സാധങ്ങളുടെ മുകളിൽ ഒരു സംരക്ഷണ ആവരണം രൂപം കൊള്ളുന്നു. സാവകാശം അതിന്റെ അളവ് കൂടിക്കൂടി അവയുടെ ആമാശയത്തിൽത്തന്നെ വലിയ ഒരൊറ്റ ഭാരമായി മാറുകയും ചെയ്യുന്നു. കാലക്രമേണ, സ്പേം തിമിംഗലം അതിനെ പുറംതള്ളും. ചിലർ വിശ്വസിക്കുന്നത് അത് മലത്തിനു കൂടെ പുറത്തു വരും എന്നാണു. മറ്റു ചിലർ ഛർദ്ദിലിനൊപ്പം പുറത്തുവരും എന്നും വിശ്വസിക്കുന്നു, അതിനാലാണ് “തിമിംഗല ഛർദ്ദി” എന്ന പേരു വന്നത്.

തിമിംഗലങ്ങൾ വല്ലപ്പോഴും ഛർദ്ദിച്ചുകളയുന്ന ഈ വസ്തു, ജലനിരപ്പിലൂടെ ഒഴുകി നടക്കും. രൂക്ഷമായ ഗന്ധവും ഇതിനുണ്ടാകും. പിന്നീടാണ് ഈ വസ്തു വെയിലേറ്റു, ഓക്സിഡൈസ് ചെയ്തു ഖര രൂപത്തിലാവുന്നു. ഒടുവിൽ തീരത്തടിയും. ഇതിന് നേരിയ സുഗന്ധവുമുണ്ടാവും.62 ഡിഗ്രി സെൽഷ്യസ് വരെ ചൂടാക്കുമ്പോൾ ഈ ആംബർഗ്രിസ് പൂർണ്ണമായും ഉരുകി, അതിനെ അരിച്ചു ശുദ്ധീകരിക്കപ്പെടുന്നു. ഇപ്പോൾ ശുദ്ധീകരിച്ച ഈ ദ്രാവകം ക്ലോറോഫോം, ഈതർ, മറ്റ് ചില വസ്തുക്കളുമായി കലർത്തി സുഗന്ധദ്രവ്യങ്ങളുടെ ബെയ്സ് ആയി ഉപയോഗിക്കുന്നു.

സ്പേം തിമിംഗലങ്ങൾ മാത്രമാണ് ആംബർഗ്രിസ് ഉണ്ടാക്കുന്നത്. മൊത്തം തിമിംഗലങ്ങളിൽ വെറും 5 % മാത്രമാണ് സ്പേം തിമിംഗലങ്ങൾ.ഈ തിമിംഗലങ്ങലിൽത്തന്നെ തിമിംഗല ഛർദ്ദി വളരെ അപൂർവവുമാണ്.
പഴക്കം കൂടുംതോറുമാണ് തിമിംഗലത്തിന്റെ ഛർദ്ദി പ്രീമിയം പെർഫ്യൂമുകൾക്ക് അനുയോജ്യമായ ഘടകമായി മാറുന്നത്.പ്രമുഖ ആഡംബര പെർഫ്യൂം ബ്രാൻഡുകളായ ചാനൽ, ഗിവഞ്ചി, ഗുച്ചി, ചാനൽ NO5 എന്നിവ ആമ്പര്‍ഗ്രിസ് ഉപയോഗിക്കുന്നുണ്ട്. ആമ്പർഗ്രീസ് ചേർത്ത സുഗന്ധദ്രവ്യങ്ങൾ ലോകത്തുടനീളം ഉപയോഗത്തിലുണ്ടെങ്കിലും അമേരിക്കയിൽ ഇതിന് നിരോധനമേർപ്പെടുത്തിയിട്ടുണ്ട്.

ഈജിപ്ത്തിൽ സിഗരറ്റുകൾക്ക് സുഗന്ധം പകരാൻ ആമ്പർഗ്രീസ് ഉപയോഗിക്കുന്നുണ്ട്. ഭക്ഷണത്തിന് സുഗന്ധം പകരാൻ ഉപയോഗിച്ചിരുന്ന ആമ്പർഗ്രീസിന് രതിസം‌വർദ്ധനക്ഷമതയുണ്ടെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.അറ്റ്ലാന്റിക് സമുദ്രത്തിലും പരിസരത്തും സ്പേം തിമിംഗലങ്ങൾ ധാരാളമായി കാണപ്പെടുന്നു. ഒമാൻ തീരവും ആംമ്പർഗ്രിസ് സാന്നിധ്യത്തിന് പേരുകേട്ടതാണ്.

  • കുറച്ചു മാസങ്ങൾക്കു മുന്നേ തായ്‍ലൻഡിലെ മത്സ്യതൊഴിലാളിയായ 66കാരനായ നാരിസിന് കടലിൽനിന്ന് കിട്ടിയത് 100 കിലോഗ്രാം ‘ആമ്പര്‍ഗ്രിസ്’ ആണ് ലഭിച്ചത്. അതിന്റെ വില 25 കോടി രൂപ ആയിരുന്നു !
  • മറ്റൊരു തായ്‌‍ലൻഡ് മത്സ്യത്തൊഴിലാളിയായ ചാലേംചായ് മഹാപൻ എന്ന 20കാരനു ലഭിച്ചത് 7 കിലോഗ്രാമോളം ആണ്. 1 കോടി രൂപ അദ്ദേഹത്തിന് ലഭിച്ചു !

  • 2016 നവംബറിൽ ഒമാനിൽ നിന്നുള്ള മൂന്ന് മത്സ്യത്തൊഴിലാളികൾക്ക് 80 കിലോയോളം വരുന്ന തിമിംഗല ഛർദി ലഭിച്ചിരുന്നു !

ആമ്പർഗ്രിസ് കൈവശം വയ്ക്കുന്നത് കുറ്റകരം ആണ്.

1970 മുതൽ സ്പേം തിമിംഗലങ്ങളെ വംശനാശഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയിൽ ഉൾപ്പെടുത്തിയതോടെ ആമ്പര്‍ഗ്രിസ് കൈവശം വയ്ക്കുന്നത് നിയമവിരുദ്ധമായി പ്രഖ്യാപിച്ചിട്ടുണ്ട്. ഉയർന്ന ഡിമാൻഡ് കാരണം ഇന്ത്യയിൽ ആമ്പര്‍ഗ്രിസിന്റെ സംഭരണവും വിൽപ്പനയും നിയമവിരുദ്ധമാക്കി. ലൈസൻസ് ഇല്ലാതെ ആമ്പര്‍ഗ്രിസ് വിൽക്കുന്നതും കൈവശവും വയ്ക്കുന്നതും കുറ്റകരമാണ്.
ഇംഗ്ലണ്ട്, ഫ്രാൻസ്, സ്വിറ്റ്സർലൻഡ് എന്നിവിടങ്ങളിൽ ആമ്പര്‍ഗ്രിസിന്റെ വ്യാപാരം നിയമവിധേയമാണ്. എന്നാൽ ഓസ്‌ട്രേലിയ, അമേരിക്ക തുടങ്ങിയ രാജ്യങ്ങൾ ആമ്പർഗ്രിസിന്റെ വ്യാപാരം നിരോധിച്ചിട്ടുണ്ട്. തിമിംഗലങ്ങളെ അനധികൃതമായി വേട്ടയാടുന്നതും ചൂഷണം ചെയ്യുന്നതും നിരുത്സാഹപ്പെടുത്തുന്നതിനുള്ള മാർഗമായാണ് പല രാജ്യങ്ങളും ആമ്പർഗ്രിസിന്റെ വ്യാപാരത്തിന് നിരോധനമേർപ്പെടുത്തിയത്.

You May Also Like

പൊതുവെ ശാസ്ത്രത്തെ പറ്റി ഭൂരിഭാഗം ആൾക്കാർക്കും കൃത്യമായി അറിയില്ല എന്നാണ് സത്യം, സയൻസ് അഥവാ ശാസ്ത്രം എന്നാൽ എന്താണെന്ന് ഒന്നു ഇഴകീറി പരിശോധിച്ചാലോ ?

പല വേദികളിലും” …… കാര്യത്തിന് ശാസ്ത്രത്തിനു ഉത്തരം ഉണ്ടോ?” എന്നു ശാസ്ത്രത്തിന്റെ എതിർ ചേരിയിൽ നിൽക്കുന്ന ആൾക്കാർ ചോദിക്കുന്ന ചോദ്യമാണ്. ഇവിടെ മനസിലാക്കേണ്ട കാര്യം എന്നു വെച്ചാൽ, ശാസ്ത്രത്തിൽ ചോദ്യോത്തരങ്ങൾ ഇല്ല എന്നുള്ളതാണ്.

80 മിലൃൺ വർഷം പഴക്കമുള്ള ഫോസിലൈസ് ചെയ്ത ദിനോസർ മുട്ടകൾ കിഴക്കൻ ചൈനയിലെ ജിയാങ്സി പ്രവിശൃയിൽ

Anup Sivan കിഴക്കൻ ചൈനയിൽ നിന്നും 80 മിലൃൺ വർഷം പഴക്കമുള്ള ദിനോസർ മുട്ടയുടെ അവശിഷ്ടങ്ങൾ…

എന്നെങ്കിലുമൊരിക്കല്‍ ഭൂമിയെത്തേടി ഒരു സന്ദേശമെങ്കിലും എത്തുന്നതിന് ഇനി അധികം താമസമൊന്നുമില്ല

Sabu Jose SETI – ALIEN ORIGIN ഭൂമിയിലുള്ള ഒരുകൂട്ടം മനുഷ്യര്‍ ഭൂമിക്കപ്പുറമുള്ള ജീവന്റെ തുടിപ്പുകള്‍…

സ്വർഗത്തിലെ പെണ്ണുങ്ങൾ

Sabu Jose സ്വർഗത്തിലെ പെണ്ണുങ്ങൾ (March 8 – ഇന്ന് ലോക വനിതാ ദിനം) ജീവിതത്തിന്റെയും…