Health
നമ്മുടെ ശരീരത്തിലുണ്ടാകുന്ന ഒരു വസ്തുവിനെ ഇലക്ട്രോൺ മൈക്രോസ്കോപ്പിലൂടെ കാണുന്നതാണ്
കിഡ്നിസ്റ്റോൺ പല വലിപ്പത്തിലും കാണാം. ചിലതു കല്ല് പോലെയും, ചിലതു ഉരുണ്ടും ഒക്കെ കാണാം. എന്നാൽ ഒരു ഇലക്ട്രോൺ മൈക്രോസ്കോപ്പിലൂടെ നോക്കിയാൽ ഇങ്ങനെ ആയിരിക്കും കാണുക. അതിനാലാണ്
125 total views, 1 views today

കിഡ്നി സ്റ്റോൺ.. അല്ലെങ്കിൽ മൂത്രത്തിലെ കല്ല് ഒരു ഇലക്ട്രോൺ മൈക്രോസ്കോപ്പിലൂടെ നോക്കിയാൽ ഇങ്ങനെ കാണും !
.
കിഡ്നിസ്റ്റോൺ പല വലിപ്പത്തിലും കാണാം. ചിലതു കല്ല് പോലെയും, ചിലതു ഉരുണ്ടും ഒക്കെ കാണാം. എന്നാൽ ഒരു ഇലക്ട്രോൺ മൈക്രോസ്കോപ്പിലൂടെ നോക്കിയാൽ ഇങ്ങനെ ആയിരിക്കും കാണുക. അതിനാലാണ് ഈ കല്ലുകൾ സ്വാഭാവികമായി മൂത്രത്തിലൂടെ പുറത്തേക്കു വരുമ്പോൾ കഠിനമായ വേദന ഉണ്ടാവുന്നത്.മൂത്രത്തിൽ ഉണ്ടാവുന്ന ധാതുക്കളുടെയും ആസിഡ് ലവണങ്ങളുടെയും ഖര നിക്ഷേപമാണ് വൃക്കയിലെ കല്ലുകൾ ആയിമാറുന്നതു.സോഡിയവും ഓക്സലേറ്റുകൾ കൂടുതലുള്ള ഭക്ഷണം വൃക്കയിലെ കല്ലുകൾക്ക് കാരണമാകും.
- നിങ്ങൾക്ക് കിഡ്നിയിൽ കല്ലുകളുണ്ടോ എന്ന് അറിയാനുള്ള ചില ലക്ഷണങ്ങൾ ഇവയാണ്:
വയറിന്റെ വശങ്ങളിൽ കടുത്ത വേദന.മൂത്രമൊഴിക്കുമ്പോൾ വേദനയോ പൊള്ളുന്ന പോലത്തെ അനുഭവമോ. ഇതുപോലുള്ള ചെറിയ അനുഭവങ്ങൾ ഇടയ്ക്കിടയ്ക്ക് കൂടുതലും കുറവുമായി മാറിമാറി അനുഭവപ്പെടുക.
ഓക്സലേറ്റുകൾ അടങ്ങിയ ഭക്ഷണം വിവേകത്തോടെ കഴിക്കുക. ഈ രാസവസ്തു കൂടുതലുള്ള ഭക്ഷണങ്ങൾ വൃക്കയിലെ കല്ലുകളുടെ രൂപീകരണം വർദ്ധിപ്പിക്കും. ഒരാൾക്ക് ഇതിനകം വൃക്കയിലെ കല്ലുകൾ ഉണ്ടെങ്കിൽ, അയാളുടെ ഭക്ഷണത്തിൽ നിന്ന് ഓക്സലേറ്റുകൾ പൂർണ്ണമായും കുറയ്ക്കുകയോ, ഇല്ലാതാക്കുകയോ ചെയ്യണം. ഓക്സലേറ്റുകൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുകയാണെങ്കിൽ, എല്ലായ്പ്പോഴും കാൽസ്യം അടങ്ങിയ ആഹാരവും കൂടെ കഴിക്കുക ദഹന സമയത്ത് ഓക്സലേറ്റുകൾ നമ്മുടെ വൃക്കയിൽ എത്തുന്നതിനുമുമ്പ് കാൽസ്യവുമായി കൂടിച്ചേർന്നു ഇല്ലാതാവും.എന്നാൽ കൂടുതൽ കാൽസ്യം കഴിക്കുന്നതും ദോഷം ചെയ്യും.
ചോക്ലേറ്റ്, ബീറ്റ്റൂട്ട്, പയറുവർഗങ്ങൾ, ചായ, ചീര, മധുര കിഴങ്ങ് മുതലായ ആഹാരം വളരെ കുറച്ചുമാത്രം കഴിക്കുക.കോള പാനീയങ്ങൾ ഒഴിവാക്കുക. വൃക്കയിലെ കല്ലുകളുടെ രൂപവത്കരണത്തെ പ്രോത്സാഹിപ്പിക്കുന്ന മറ്റൊരു രാസവസ്തുവായ ഫോസ്ഫേറ്റ് കോളയിൽ അടങ്ങിയിട്ടുണ്ട്.ദിവസവും പന്ത്രണ്ട് ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുക. ഓറഞ്ച് ജ്യൂസ് പോലുള്ള സിട്രസ് ജ്യൂസുകൾ കുടിക്കുക. ഓരോ ദിവസം കുറഞ്ഞത് മൂന്ന് തവണയെങ്കിലും കാൽസ്യം അടങ്ങിയ ഭക്ഷണം കഴിക്കുക. പക്ഷെ കുറഞ്ഞ അളവിൽ മാത്രം. നോൺവെജ് കഴിക്കുന്നതും കുറയ്ക്കുക.
126 total views, 2 views today