Baiju Raj – ശാസ്ത്രലോകം 

We are going to the moon
.
അതെ മനുഷ്യർ വീണ്ടും ചന്ദ്രനിലേക്ക് പോവുകയാണു. ആർടെമിസ് ദൗത്യങ്ങളിലൂടെ.
.
ആർടെമിസ്-1 ബഹിരാകാശ വിക്ഷേപണ സംവിധാനവും, അതിലെ ഓറിയോൺ ബഹിരാകാശ പേടകവും സെപ്റ്റംബർ 3 ശനിയാഴ്ച ഇന്ത്യൻ സമയം രാത്രി 11:47 ന് വിക്ഷേപിക്കും. ഫ്ലോറിഡയിലെ കേപ് കാനവറലിൽ നിന്നായിരിക്കും വിക്ഷേപണം. രണ്ട് മണിക്കൂർ തത്സമയവും ഉണ്ടായിരിക്കും.
.
മനുഷ്യർ ഇല്ലാതെയായിരിക്കും ആദ്യ വിക്ഷേപണം.ഓറിയോൺ പേടകത്തിന്റെയും, SLS റോക്കറ്റിന്റേയും പ്രവർത്തനക്ഷമത വിലയിരുത്തുകയാണ് ആർടെമിസ്-1 വിക്ഷേപണത്തിന്റെ പ്രധാന ലക്ഷ്യം.
ആദ്യ വിക്ഷേപണത്തിൽ മനുഷ്യർ ഇല്ലാ എങ്കിലും സ്വന്തമായി ഡാറ്റ ശേഖരിക്കാൻ കഴിവുള്ള കുഞ്ഞൻ ഉപഗ്രഹങ്ങളായ 10 ക്യൂബ്സാറ്റുകൾ ഇതിൽ ഉണ്ടാവും.ചന്ദ്രനിലേക്കുള്ള പാതയിൽ ഓറിയോൺ ബഹിരാകാശ പേടകം SLS റോക്കറ്റിൽ നിന്ന് വേർപെട്ടതിന് ശേഷം ഓറിയോൺസ്റ്റേജ് അഡാപ്റ്ററിൽ നിന്ന് ഷൂ പെട്ടി വലിപ്പമുള്ള കുഞ്ഞൻ ഉപഗ്രഹങ്ങളെ ഓരോന്നായി ബഹിരാകാശത്തേക്ക് വിക്ഷേപിക്കും.

ചന്ദ്രൻ മുതൽ ഛിന്നഗ്രഹങ്ങൾ വരെ ആഴത്തിലുള്ള ബഹിരാകാശ വികിരണ അന്തരീക്ഷം ഉൾപ്പെടെ നിരവധി കാര്യങ്ങളെ കുറിച്ച് പഠിക്കുക എന്നതാണ് ഈ കുഞ്ഞൻ ഉപഗ്രഹങ്ങളുടെ ലക്‌ഷ്യം.
മോട്ടേനാഷി എന്ന ഈ പേടകം ചന്ദ്രോപരിതലത്തിലേക്ക് നേരിട്ട് ഇറങ്ങുകയും അതിന് ഏതാനും നൂറ് മീറ്റർ മുകളിൽ ഒരു ചെറിയ എയർബാഗ്-കുഷ്യൻ പേടകം പരീക്ഷിക്കുകയും ചെയ്യും. ആ വീഴ്ചയിൽ നിലത്തു പതിച്ച ശേഷം, പേടകം ഭൂമിയുമായി ബന്ധപ്പെടാനും റേഡിയേഷൻ പരിതസ്ഥിതി വിലയിരുത്താനും ശ്രമിക്കും.ഇതുവരെയുള്ളതിൽ ഏറ്റവും ചെറിയ മൂൺ ലാൻഡറായിരിക്കും ഇത്. 700 ഗ്രാം മാത്രമായിരിക്കും ഇതിന്റെ ഭാരം
.
ഈ ഗ്രൂപ്പിലെ ഉപഗ്രഹ പേലോഡുകളുടെ കൂട്ടത്തിൽ ജീവനുള്ള സൂക്ഷ്മാണുക്കൾ അടങ്ങിയിരിക്കുന്ന ഒരു CubeSat കൂടിയുണ്ടാവും. BioSentinel.ബയോസെന്റിനലിന്റെ പ്രാഥമിക ലക്ഷ്യം ജീവജാലങ്ങളിൽ ബഹിരാകാശ റേഡിയേഷന്റെ സ്വാധീനം കണ്ടെത്തുകയും അളക്കുകയും ചെയ്യുക എന്നതാണ്.
.
ആർടെമിസ്-1 ൽ ഓറിയൺ പേടകത്തിനകത്ത് മനുഷ്യയാത്രികരുണ്ടാവില്ലെങ്കിലും പകരം 3 ഡമ്മികൾ ഉണ്ടായിരിക്കും.കമാൻഡർ ‘മൂൺക്വിൻ കാംപോസാണു’ പ്രധാന ഡമ്മി.ഹെൽഗ, സോഹർ എന്നിവയാണ് മറ്റ് 2 ഡമ്മികൾ.അപകടാവസ്ഥയിലേക്കു പോയ അപ്പോളോ 13 ദൗത്യത്തെ രക്ഷിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച നാസ എൻജിനീയറായ ആർതുറോ കാംപോസിന്റെ പേരാണ് പ്രധാന ഡമ്മിയ്ക്കു കൊടുത്തിരിക്കുന്നത്.
ഡമ്മികൾ അണിഞ്ഞിരിക്കുന്ന സ്‌പേസ് സ്യൂട്ട്, തിരിച്ചെത്തിയ ശേഷം നാസ പരിശോധിക്കും. ഇവയിൽ ഏൽക്കുന്ന ബഹിരാകാശ റേഡിയേഷന്റെ തോതും തീവ്രതയും പഠനങ്ങളിലൂടെ വിലയിരുത്തും.
.
ഓറിയോൺ ബഹിരാകാശ പേടകത്തിന്റെ ക്രൂ കമ്പാർട്ട്‌മെന്റിൽ പ്രൈമറി പേലോഡുകളായി വേറേയും നിരവധി പരീക്ഷണ ഉപകരണങ്ങളുണ്ട്.ആമസോണിന്‍റെ വെർച്വൽ അസിസ്റ്റന്‍റായ ‘അലക്സയും ഇതിൽ ഉണ്ടായിരിക്കും.വെബെക്സ് വിഡിയോ കൊളാബെറാറേഷൻ സംവിധാനവും അലക്സയോടൊപ്പം ചന്ദ്രനിലേക്ക് പോകും. ആദ്യമായാണ് ഈ രണ്ട് ടെക്നോളജി സംവിധാനങ്ങളും ബഹിരാകാശത്തേക്ക് പറക്കുന്നത്.
ഓറിയോണിലെയും മറ്റ് ബഹിരാകാശവാഹനങ്ങളിലെയും ബഹിരാകാശ സഞ്ചാരികൾക്ക് ഡാറ്റ വിശകലനം ചെയ്യുന്നതിനും സിസ്റ്റങ്ങൾ നിയന്ത്രിക്കുന്നതിനും ഗ്രൗണ്ടിലെ ടീമുകളുമായി സംവദിക്കുന്നതിനും ആമസോണിന്റെ അലക്‌സാ സാങ്കേതികവിദ്യ എങ്ങനെ ഉപയോഗിക്കാമെന്ന് പഠിക്കും.
.
ആർട്ടെമിസ് ബഹിരാകാശ കാപ്‌സ്യൂൾ ചന്ദ്രന്റെ 90 കിലോമീറ്റർ വരെ അടുത്ത് എത്തും, തുടർന്ന് ചന്ദ്രന്റെ ഇരുണ്ട ഭാഗത്ത് പരിക്രമണം ചെയ്യുമ്പോൾ 60,000 കിലോമീറ്റർവരെ മുകളിലെത്തും. ഏകദേശം 33-36 ദിവസം ചന്ദ്രനെ ഇത് ഓർബിറ്റ് ചെയ്യും. തുടർന്ന് ഭൂമിയിൽ തിരികെവന്നു പസഫിക് സമുദ്രത്തിൽ സ്പ്ളാഷ് ലാൻഡ് ചെയ്യും.
.
നൂതന സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്ന ആർട്ടെമിസ് ദൗത്യങ്ങളിലൂടെ, നാസ ചന്ദ്രോപരിതലത്തിൽ മുമ്പെന്നത്തേക്കാളും കൂടുതൽ പര്യവേക്ഷണങ്ങൾ ചെയ്യും.തുടർന്ന് ചന്ദ്രനിൽ ആദ്യ വനിതയെ ഇറക്കും. മനുഷ്യരെ ചൊവ്വയിൽ അയക്കുന്നതിനുള്ള മുന്നോടിയായാണ് ഈ ദൗത്യത്തെ പൊതുവെ കാണുന്നത്.

Leave a Reply
You May Also Like

വാതുവെപ്പുമായി ബന്ധപ്പെട്ട് ദുബായ് ബന്ധം, 417 കോടി രൂപ പിടിച്ചെടുത്തു, 14 ബോളിവുഡ് താരങ്ങൾ ഇഡിയുടെ റഡാറിൽ

വാതുവെപ്പുമായി ബന്ധപ്പെട്ട് ദുബായ് ബന്ധം, 417 കോടി രൂപ പിടിച്ചെടുത്തു… 14 ബോളിവുഡ് താരങ്ങൾ ഇഡിയുടെ…

നമ്പർ 1 സ്ഥാനത്തേക്കുള്ള പ്രയാണത്തിൽ ചിരഞ്ജീവിക്ക് അടിത്തറയായത് 3 ചിത്രങ്ങളുടെ പടുകൂറ്റൻ വിജയങ്ങളാണ്

നമ്പർ 1 സ്ഥാനത്തേക്കുള്ള പ്രയാണത്തിൽ ചിരഞ്ജീവിക്ക് അടിത്തറയായത് 3 ചിത്രങ്ങളുടെ പടുകൂറ്റൻ വിജയങ്ങളാണ് എഴുതിയത് Bineesh…

പ്രണയവും ആചാരങ്ങളും അന്ധവിശ്വാസങ്ങളും ആണ് ‘ബാനൽ & അദാമ’

BANEL & ADAMA സെനഗലീസ് തിരക്കഥാകൃത്തായ Ramata-Toulay Sy ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ബാനൽ…

അത്ഭുതദ്വീപിൽ പൃഥ്വിരാജ് ആണ് നായകനെന്ന് അറിയാമായിരുന്നത് കല്പനയ്ക്കു മാത്രം, രഹസ്യമാക്കി വയ്ക്കാൻ കാരണമുണ്ടായിരുന്നു

വിനയന്റെ അത്ഭുതദ്വീപ് മലയാളത്തിലെ ഏറ്റവും പ്രശസ്തമായ ഫാന്റസി ചിത്രമാണ്. 2005 ൽ ചിത്രം റിലീസ് ചെയ്തപ്പോൾ…