ആകാംഷ നിറഞ്ഞ 7 മിനിറ്റാണ് ഇന്ന് രാത്രി നടക്കാൻ പോവുന്നത്, ഭീകരതയുടെ 7 മിനിറ്റ് !

0
141

Baiju Raj

ഭീകരതയുടെ 7 മിനിറ്റ് !
.
ഇന്ന് പാതിരാത്രി അഥവാ.. വെള്ളിയാഴ്ച രാവിലെ ഇന്ത്യൻ സമയം 2:25 നു NASA യുടെ ചൊവ്വാ പേടകം Perseverance ചൊവ്വയിൽ ഇറങ്ങുകയാണ്. 7 minutes of terror അഥവാ ഭീകരതയുടെ 7 മിനിറ്റ് ! ദൗത്യത്തിന്റെ ഏറ്റവും ശ്രമകരമായ ഭാഗം ചൊവ്വയുടെ അന്തരീക്ഷത്തിലേക്കുള്ള പ്രവേശനം, താഴൽ, ലാൻഡിംഗ് എന്നിവയാണ്. “7 മിനിറ്റ് ഭീകരത” എന്നാണ് ഇതിനെ പൊതുവെ പറയുക.
ഏകദേശം 19,400 കിലോമീറ്റർ വേഗതയിൽ ചൊവ്വയെ ചുറ്റിക്കൊണ്ടിരിക്കുന്ന ബഹിരാകാശവാഹനം വേഗത കുറച്ചു ചൊവ്വയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിച്ചു തറയിൽ ഇറങ്ങുവാൻ എടുക്കുന്ന സമയമാണ് ഈ 7 മിനിറ്റ്.
.
Image result for NAZA Perseveranceഭൂമിയിൽനിന്നു ചൊവ്വാ ദൗത്യത്തിനായി ഒരു റോക്കറ്റ് വിക്ഷേപിച്ചാൽ ആദ്യത്തെ കുറച്ചു മിനിറ്റുകൾ നിർണായകം ആണ്.
അതുകഴിഞ്ഞാൽ ചൊവ്വയിലേക്കുള്ള 6 -7 മാസക്കാലം വളരെ സുഗമമാണ്. പിന്നീട് ഗ്രഹത്തിന്റെ ഭ്രമണപഥത്തിൽ കയറിപ്പറ്റുക എന്നതാണ് നിർണായകമായത്. ഈ കഴിഞ്ഞ ദിവസം നടന്ന ചൊവ്വാ ദൗത്യങ്ങളിൽ UAE യുടെയും, ചൈനയുടെയും പേടകങ്ങൾ ചുമ്മാ ഭ്രമണപഥത്തിൽ കയറിപ്പറ്റുക മാത്രമാണ് ചെയ്തത്. UAE യുടെ ദൗത്യമായ Hope നു ചൊവ്വയിൽ ഇറങ്ങാൻ പ്ലാൻ ഇല്ല. ഭ്രമണം ചെയ്യുകയാണ് ആണ് ലക്‌ഷ്യം. ചൈനയുടെ Tianwen-1 പേടകം ചൊവ്വയിൽ ഇറങ്ങും. എന്നാൽ എവിടെ ഇറങ്ങും എന്നോ, എന്ന് ഇറങ്ങുമെന്നോ ഇതുവരെ തീരുമാനിച്ചിട്ടില്ല. ഇപ്പോഴും അത് ചൊവ്വയുടെ ഭ്രമണപഥത്തിൽ ചുറ്റിക്കൊണ്ടിരിക്കുകയാണ്. എന്നാൽ നാസയുടെ പേടകം അവിടെ ചെന്ന് നേരിട്ട് ഇറങ്ങുകയാണ്.
.
Image result for NAZA Perseveranceനേരിട്ട് പോയി അവിടെ ചെന്നിറങ്ങുക എന്നത് ശരിക്കു പറഞ്ഞാൽ ആത്മഹത്യാപരം ആണ്. കാരണം.. അവിടെ ചെല്ലുന്ന ദിശയിൽ, കൃത്യമായ ആംഗിളിൽ, കൃത്യമായ വേഗത്തിൽ, കൃത്യമായ ദൂരത്തിൽ ആയിരിക്കണം ചൊവ്വയിൽ പേടകം ഇറക്കുവാൻ ഉദ്ദേശിച്ചിരുന്ന ജേസിറൊ ഗർത്തം ! അല്ലെങ്കിൽ സിനിമയിൽ പപ്പു പറയുന്നപോലെ ഒരു തരി അങ്ങോട്ടോ, ഇങ്ങോട്ടോ മാറിയാൽ വണ്ടി തവിടുപൊടി ആവും. സോറി.. സ്ഥാനം മാറിയാൽ തവിടുപൊടി ആവണം എന്നില്ല. പക്ഷെ വേറെ എവിടെങ്കിലും ആയിരിക്കും ഇറങ്ങുക.
Image result for NAZA Perseveranceഇവിടെ ഇത്ര കോമ്പ്ളിക്കേഷൻ എന്താന്നെന്നു ചോദിച്ചാൽ.. ഇതിനുള്ള പ്രോഗ്രാം മണിക്കൂറുകൾക്കു മുന്നേതന്നെ പേടകത്തിൽ സെറ്റ് ചെയ്തു വച്ചിരിക്കണം. എല്ലാം നടക്കുക അതിൻപടി ആയിരിക്കും. അല്ലാതെ ഇവിടെ ഇരുന്നു ആ സമയത്തു നിയന്ത്രിക്കുക സാധ്യമല്ല. കാരണം സിഗ്നൽ അവിടന്ന് ഇവിടെ വന്നു തിരിച്ചു പേടകത്തിൽ എത്താൻ ഇപ്പോൾ 23 മിനിറ്റ് എടുക്കും എന്നതിനാലാണ്.

ലൈവ് കാണാം

ലാൻഡിങ്ങിന്റെ അവസാനഘട്ടം മാത്രം പേടകം സ്വയം അവിടെ ഉള്ള കാര്യങ്ങൾ കണ്ട് മനസിലാക്കി സ്വയം തീരുമാനം എടുത്തു ഇറങ്ങുവാനുള്ള കൃത്യ ഇടം തീരുമാനിച്ചു അവിടെ ഇറങ്ങും.എന്തയാലും ആകാംഷ നിറഞ്ഞ ആ 7 മിനിറ്റാണ് ഇന്ന് രാത്രി നടക്കാൻ പോവുന്നത്. അപ്പോൾ സമയം ആരും മറക്കണ്ട. ഇന്ന് അർധരാത്രി കഴിഞ്ഞു ഇന്ത്യൻ സമയം 2:25 നു.