സൂര്യഗ്രഹണം നോക്കിയാൽ എന്തുകൊണ്ടാണ് കണ്ണു പോകും എന്ന് പറയുന്നതു

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
39 SHARES
463 VIEWS

ഇന്ന് വൈകിട്ട് (25-10-2022) നടക്കുന്ന ഭാഗിക സൂര്യഗ്രഹണം ഇന്ത്യയിൽ ഒരു മണിക്കൂറും 45 മിനിട്ടും നീണ്ടു നിൽക്കും. രാജ്യത്തെ പല സ്ഥലങ്ങളിലും ദൃശ്യമാകുമെന്ന് ഭൗമ ശാസ്ത്ര മന്ത്രാലയം വ്യക്തമാക്കി. കേരളത്തിൽ ദൃശ്യമാകില്ല.

സൂര്യഗ്രഹണം നോക്കിയാൽ എന്തുകൊണ്ടാണ് കണ്ണു പോകും എന്ന് പറയുന്നതു ? 

Baiju Raj -ശാസ്ത്രലോകം 

പൂർണമായ സൂര്യഗ്രഹണം കണ്ണുകൊണ്ടു നോക്കുന്നതിൽ ഒരു കുഴപ്പവും ഇല്ല. ഒരുപക്ഷെ നമുക്ക് കാണാൻ കഴിയുന്നതിൽ ഏറ്റവും മനോഹരമായ ഒരു പ്രകൃതി ദ്രിശ്യം ആയിരിക്കും അത്. കറുത്ത ചന്ദ്രന് ചുറ്റും തീകൊണ്ടുള്ള തേജോവലയം. തികച്ചും മാസ്മരീകമായ കാഴയാണതു.പക്ഷെ എവിടെയാണ് ചതിക്കുഴി ?

പകൽ നേരിട്ട് സൂര്യനെ നോക്കുവാൻ നമുക്ക് കഴിയില്ല. കാരണം അത്യുഗ്രമായ പ്രകാശത്തിൽ നമുടെ കണ്ണു ചിമ്മിപ്പോകും. ഇനി നേരിട്ട് നോക്കുവാൻ ശ്രമിച്ചാലും നമ്മുടെ കണ്ണിന്റെ കൃഷ്ണമണി ചുരുങ്ങി വെളിച്ചത്തെ അകത്തേക്കു അധികം കടത്തി വിടില്ല. കൃഷ്ണമണി പ്രകാശത്തിന്റെ തീവ്രത കൂടുമ്പോൾ ചുരുങ്ങുകയും, പ്രകാശത്തിന്റെ തീവ്രത കുറയുംബോൾ വലുതാവുകയും ചെയ്യുന്നു. ഇരുട്ടത്ത് പ്രകാശത്തെ കൂടുതൽ കണ്ണിലേക്കു കടത്തി വിടുവാനായാണു കൃഷ്ണമണി വലുതാവുക. ക്രിഷ്ണമണിയും, അതുപോലെ റെറ്റിനയിലെ കോശങ്ങളും ചേർന്ന് ചുരുങ്ങാനും, വലുതാവാനും 5 മുതൽ 10 മിനിറ്റ് വരെ എടുക്കും. നമ്മൾ പകൽ സമയം സിനിമാ തീയേറ്ററിൽ കയറ്റുമ്പോൾ കുറച്ചു നേരം ഒന്നും കാണാതെ തപ്പിത്തടയുന്നതു പലർക്കും അനുഭവമുള്ളതാണല്ലോ. അതുപോലെ പാത്രിരാത്രി നല്ല ഇരുട്ടത്ത് മുറിയിലെ ലൈറ്റ് ഇട്ടാൽ നമുക്ക് തീവ്രമായ പ്രകാശം ഉള്ളതുപോലെ തോന്നുന്നതും ക്രിഷ്ണമണിയുടെ ഈ പ്രവർത്തനം കൊണ്ടാണു.

രാവിലെയും, വൈകീട്ടും സൂര്യ രശമികൾ അന്തരീക്ഷ്ത്തിലൂടെ കൂടുതൽ സഞ്ചരിച്ചാണ് നമ്മുടെ അടുത്ത് എത്തുന്നത്. അപ്പോൾ തീവ്രത കൂടിയ പ്രകാശങ്ങൾ ( അൾട്രാ വയലറ്റ് ) പൊടിപടലങ്ങളിലും, വായുവിലും ഒക്കെ തട്ടി ഇല്ലാതാവുന്നു. എന്നാൽ ശകതി കുറഞ്ഞ പ്രകാശ രശമികൾ ( തരംഗ ദൈര്ഘ്യം കൂടിയ ഇന്ഫ്രാ റെഡും മറ്റും ) നമ്മുടെ അടുത്തു എത്തുന്നു. ശകതി കുറഞ്ഞ പ്രകാശത്തെ കണ്ണുകൊണ്ടു നമുക്ക് നോക്കാം. കുഴപ്പം ഒന്നും ഇല്ല. എന്നാൽ നട്ടുച്ചയ്ക്ക് സൂരനിൽ നിന്നും നമ്മുടെ അടുത്തു എത്തുന്ന പ്രകാശം വായുവിലൂടെ വളരെ കുറച്ചു ദൂരമേ സഞ്ചരിക്കുന്നുള്ളു. കുത്തനെ വരുന്നത് കൊണ്ടാണിത്. ആ സമയത്തു ശക്തി കൂടിയ അൾട്രാ വയലറ്റ് കിരണങ്ങൾ നശിക്കാതെ ധാരാളമായി നമ്മുടെ അടുത്തു എത്തുന്നു. ഇത് നേരിട്ട് നോക്കിയാൽ കണ്ണ് പോകും എന്നതിൽ സംശയമില്ല.

എന്നാൽ നേരത്തേ പറഞ്ഞപോലെ പ്രകാശത്തെ കുറയ്ക്കുവനായി നമ്മുടെ കണ്ണിന്റെ മെക്കാനിസം താനേ ക്രിഷ്ണമണിയെ ചെറുതാക്കുന്നു. എന്നാൽ പൂർണ സൂര്യ ഗ്രഹണ സമയത്ത് ചുറ്റും കുറച്ചു നേരം ഇരുട്ടാവുന്നു. ഇരുട്ടത്ത് കൂടുതൽ പ്രകാശത്തെ കടത്തി വിടാനായി കൃഷ്ണമണി വലുതാവുന്നു. അങ്ങനെ സൂര്യഗ്രഹണത്തിന്റെ ഭംഗി കണ്ണു തുറുപ്പിച്ച് നോക്കി നില്ക്കുമ്പോഴാണ് സൂര്യൻ ചന്ദ്രന്റെ മറ നീക്കി കുറച്ചു ഭാഗം പെട്ടന്ന് പുറത്തു വരിക. ആ ഒരു സെക്കന്റിൽ കണ്ണിൽ വീഴുന്നത് ഏതാനും രശ്മികൾ ആണെങ്കിൽപ്പോലും അതിനു സൂര്യന്റെ യഥാർത്ത തീവ്രത ഉണ്ടായിരിക്കും. ‘ ഗോളി ഇല്ലാത്ത ഗോൾ പോസ്റ്റിൽ ഗോൾ അടിക്കുന്നപോലെ ‘ സൂര്യ രശ്മി വിടർന്നിരിക്കുന്ന കൃഷ്ണമണിയിലൂടെ കണ്ണിലെ റെറ്റിനയിൽ കൂടുതൽ പതിക്കും. പ്രകാശം വീണ ഭാഗത്തെ കോശങ്ങൾ കരിഞ്ഞു പോകും.

* സൂര്യ ഗ്രഹണം ഉള്ളപ്പോഴും, ഇല്ലത്തപോഴും സൂര്യ രശ്മിയുടെ തീവ്രത ഒന്നുതന്നെ ആണു. ചതിക്കുഴി എവിടെ എന്ന് ചോദിച്ചാൽ നമ്മുടെ ക്രിഷ്ണമണിയുടെ മെക്കാനിസവും, സൂര്യന്റെ പ്രത്യക്ഷപ്പെടലും

Leave a Reply

Your email address will not be published. Required fields are marked *

LATEST

ശിവാജി ഭരിച്ചിരുന്നത് 1674 മുതൽ 1680 വരെ, എഡിസൺ വൈദ്യുത ബൾബ് കണ്ടു പിടിച്ചത് 1880 ൽ, അക്ഷയ്കുമാറിന്റെ ശിവാജിയെ ട്രോളുകാർ ഏറ്റെടുത്തു

മറാഠരുടെ അഭിമാനമായ ഛത്രപതി ശിവജിയെ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ബോളീവുഡിന്റെ സ്വന്തം അക്ഷയ്കുമാർ.അക്ഷയ് കുമാര്‍

ആനക്കൊമ്പ് കേസ്, മോഹൻലാൽ നിയമലംഘനം നടത്തിയില്ലെന്ന് സർക്കാർ, ഒരു സാധാരണക്കാരന് ഈ ഇളവ് നൽകുമോ എന്ന് സർക്കാരിനോട് കോടതി

മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസില്‍ സർക്കാർ മോഹൻലാലിന് അനുകൂലമായും ഹൈക്കോടതി സർക്കാരിനെ തിരുത്തിയും പറഞ്ഞതാണ്

“അച്ഛനമ്മാർ ഉണ്ടാക്കിയ സ്വർണമിട്ട് പട്ടുസാരിയും ഉടുത്ത് ഇളിച്ചു നിന്ന് മണവാട്ടി വേഷം കെട്ടാൻ എങ്ങനെ ഇപ്പോഴും പെൺകുട്ടികൾക്ക് മനസ്സ് വരുന്നു ? ” സരയുവിന്റെ കുറിപ്പ്

അഭിനേത്രിയും ഹ്രസ്വ ചിത്ര സംവിധായകയുമാണ് സരയു മോഹന്‍.1990 ജൂലൈ 10ന് ജനനം. മോഹനന്‍,

“ഇന്ത്യൻ കോടതികളിൽ കെട്ടിക്കിടക്കുന്ന അരക്കോടി കേസുകൾക്ക് വേണ്ടി ഇത്രയും ഹൃദ്യമായി ഈ സിനിമയെടുത്തിരിക്കുന്നത് പോലീസുകാരനോ വക്കീലോ അല്ലാത്ത തരുൺ മൂർത്തിയാണ് “- കുറിപ്പ്

സിവിൽ പൊലീസ് ഓഫീസർ ഉമേഷ് വള്ളിക്കുന്ന് സൗദി വെള്ളക്കയെ പ്രകീർത്തിച്ച് സമൂഹ മാധ്യമങ്ങളിലെഴുതിയ