Connect with us

ആശ്വസിക്കാം, എന്തായാലും കനാലിലെ ബ്ലോക്ക് മാറിയിട്ടുണ്ട്

സൂയസ് കനാലിൽ കുടിങ്ങിയ ‘ എവർ ഗിവൺ ‘ എന്ന കപ്പലാണല്ലോ കുറച്ചു ദിവസമായി സംസാരവിഷയം..കാറ്റില്‍ നിയന്ത്രണം നഷ്ടപ്പെട്ടതിനെതുടർന്നാണ് മാർച് 23 നു കപ്പൽ സൂയസ് കനാലിനു കുറുകെ ആയതും, മണല്‍ത്തിട്ടയില്‍

 26 total views,  2 views today

Published

on

Baiju Raj ന്റെ(ശാസ്ത്രലോകം) പോസ്റ്റ്

സൂയസ് കനാലിൽ കുടിങ്ങിയ ‘ എവർ ഗിവൺ ‘ എന്ന കപ്പലാണല്ലോ കുറച്ചു ദിവസമായി സംസാരവിഷയം..കാറ്റില്‍ നിയന്ത്രണം നഷ്ടപ്പെട്ടതിനെതുടർന്നാണ് മാർച് 23 നു കപ്പൽ സൂയസ് കനാലിനു കുറുകെ ആയതും, മണല്‍ത്തിട്ടയില്‍ ഇടിച്ചു അൽപ്പം കയറിയതും.
കനാലിനു കുറുകെ ആയതിനാൽ ആ വഴിയുള്ള ഗതാഗതം പൂർണമായും മുടങ്ങി. ഇതു കാരണം 400 ലധികം കപ്പലുകളുടെ യാത്ര തടസ്സപ്പെടുകയും, ആ കാരണംകൊണ്ട്തന്നെ ദിവസേന 50 കോടിയോളം രൂപ വരുമാനനഷ്ടം ഈജ്പിതിനു ഉണ്ടാവുകയും ചെയ്തു എന്നാണ് പറയുന്നത്.193 കിലോമീറ്റർ നീളമുള്ള ഈ കൃത്രിമ ജലപാത ഒഴിവാക്കി കപ്പലുകൾക്ക് നിശ്ചിത സ്ഥാനത്തു എത്തണം എങ്കിൽ പത്തു ദിവസത്തിലധികം കൂടുതൽ വേണ്ടിവരും. അതിനാൽ കപ്പലുകളിലെ പച്ചക്കറികൾ പോലുള്ള ധാന്യ വസ്തുക്കൾ ചീത്തയാവുകയും, കന്നുകാലികളുമായി പോവുന്ന കപ്പലുകളിൽ ആഹാര ലഭ്യത ഇല്ലാതെ അവ ബുദ്ധിമുട്ടുകയോ, മരിക്കുകയോ വരെ ചെയ്യാം. കഴിഞ്ഞ 5 ദിവസം മാത്രം കനാലിലൂടെയുള്ള കപ്പൽ ഗതാഗതം നിലച്ചപ്പോൾത്തന്നെ പല രാജ്യങ്ങളിലും ഡീസൽ, പെട്രോൾ മുതലായ ഇന്ധന ലഭ്യത കുറഞ്ഞു എന്നാണ് റിപ്പോർട്ട് !

Beached whale' ship could block Suez Canal for weeks | Middle East News |  Al Jazeeraമണലിൽ ഇടിച്ചു നിന്ന കപ്പൽ തിരികെ തള്ളി വെള്ളത്തിലേക്ക് കൊണ്ടുവരാൻ ഇത്ര പ്രയാസമാണോ എന്ന് നമ്മൾ ചിന്തിച്ചേക്കാം.. അല്ലേ.ഒരു വഞ്ചി ആയിരുന്നു ആ സ്ഥാനത്തു എങ്കിൽ നമുക്ക് തള്ളി വെള്ളത്തിലേക്ക് ഇറക്കാം .ഒരു ബോട്ട് ആയിരുന്നെങ്കിൽ ഒരു മണ്ണുമാന്തി ഉപയോഗിച്ച് മണ്ണ് മാറ്റുകയോ അല്ലെങ്കിൽ മറ്റൊരു ടഗ്ഗ് ‌ബോട്ടോ ഉപയോഗിച്ച് തള്ളിയോ ബോട്ടിനെ മോചിപ്പിക്കാം.

എന്നാൽ ഇത് ഒരു ഭീമൻ കപ്പൽ ആണ്. ഭീമൻ എന്നുവച്ചത്‌ തനി ഭീമൻ. ഒരു 100 നില കെട്ടിടത്തിന്റെ വലിപ്പമാണിതിന്. അതിനു ഒത്ത നീളവും, വീതിയും ! അത്രയും ഭാരമുള്ള ഒരു കെട്ടിടം വശം ചരിഞ്ഞു കിടന്നാൽ എങ്ങനെ ഉണ്ടാവും. അതുപോലാണ് ഈ കപ്പൽ. ലോകത്തെ ഏറ്റവും വലിയ ചരക്ക് കണ്ടെയ്‌നര്‍ കപ്പലുകളിലൊന്നാണു എവര്‍ഗിവണ്‍ എന്ന കപ്പൽ. 400 മീറ്റർ നീളം !ഈ കപ്പലിനെ ചലിപ്പിക്കാന്‍ 20,000 ക്യൂബിക് മീറ്റര്‍ മണല്‍ എങ്കിലും നീക്കേണ്ടി വരുമെന്ന് വിലയിരുത്തല്‍. അതായത് 7500 ടിപ്പർ ലോറിയിൽ കൊള്ളുന്ന അത്ര മണ്ണ് !!

Suez Canal blocked after huge container ship runs aground | Financial Timesഅതും മണ്ണുമാന്തികൾ എത്താൻ ബുദ്ധിമുട്ടുള്ള ഇടത്തു. കൂടാതെ വെള്ളത്തിലും.എന്തായാലും ഇപ്പോൾ.. കുറച്ചു ദിവസംകൊണ്ട് ആവശ്യത്തിനു മണ്ണൊക്കെ നീക്കി ഒപ്പം ടഗ്ബോട്ടുകളുടെയും സഹായത്തോടെ കപ്പൽ മണ്ണിൽനിന്ന് മാറ്റി പൂർണമായും വെള്ളത്തിൽ ആക്കിയിട്ടുണ്ട്. ചൈനയിൽ നിന്ന് നെതര്‍ലാന്‍ഡിലെ റോട്ടര്‍ഡാമിലേക്കുള്ള യാത്രയിലായിരുന്നു എവര്‍ ഗിവണ്‍. തയ്വാനിലെ എവര്‍ഗ്രീന്‍ കമ്പനിയുടെ ഉടമസ്ഥയിലാണ് ഈ ഭീമന്‍ കപ്പല്‍. ഈ കപ്പലിലുള്ള 25 ക്രൂ അംഗങ്ങളും ഇന്ത്യാക്കാരാണ്.

How the Suez Canal blockage could hit product supply chains | The Times of  Israelഇതുപോലെ 2017 ല്‍ ജപ്പാനില്‍ നിന്നുള്ള ചരക്കുകപ്പല്‍ സാങ്കേതികത്തകരാറ് മൂലം നിന്നതിനെ തുടര്‍ന്ന് കനാലില്‍ ഗതാഗതക്കുരുക്ക് ഉണ്ടായിരുന്നുവെങ്കിലും മണിക്കൂറുകള്‍ക്കുള്ളില്‍ കപ്പലിനെ നീക്കാന്‍ സാധിച്ചിരുന്നു. ഇത് ഇപ്പോൾ 6 ദിവസം എടുത്തു ! കാരണം.. കാറ്റ് ! കൂറ്റൻ കപ്പലിന്റെ വിശാലമായ ശരീരത്തിൽ കാറ്റ് അടിച്ചു കരയിലേക്ക് ഒന്ന് മുട്ടിച്ചതാണു്. എന്തായാലും കനാലിലെ ബ്ലോക്ക് ഇപ്പോൾ മാറിയിട്ടുണ്ട്

 27 total views,  3 views today

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Boolokam1 day ago

ബൂലോകം ടീവി ഫിലിം വെബ്‌സൈറ്റ് വരുന്നു, ഷോർട്ട് ഫിലിം ഫലപ്രഖ്യാപനം ജനുവരി ഒന്നിന്

Entertainment2 days ago

ഓരോ ക്രിമിനലിന്റെ പിന്നിലും കലുഷിതമായ കുടുംബാന്തരീക്ഷത്തിന്റെ ചരിത്രമുണ്ട്

Entertainment2 days ago

ഇര എവിടെയുണ്ടോ അവിടെ ഒരു വേട്ടക്കാരനും ഉണ്ടാകും

Entertainment3 days ago

ആ ഡമ്മിയെ പ്രണയിക്കാൻ വിഷ്ണുവിന് കാരണമുണ്ടായിരുന്നു, പക്ഷെ നിങ്ങൾ അതൊരു കാരണമാക്കരുത് !

Entertainment4 days ago

തൊഴിലില്ലായ്മയെന്ന സാമൂഹിക യാഥാർഥ്യത്തിന്റെ കയ്‌പേറിയ അനുഭവങ്ങളാണ് ‘നീളെ നീളെ’

Entertainment5 days ago

ഇതരൻ, ചൂഷിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രതിനിധി

Entertainment5 days ago

നിയന്ത്രണ രേഖയ്ക്കുള്ളിൽ കരഞ്ഞു ജീവിക്കുന്ന സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുന്നു

Education6 days ago

കുമിൾ പറയുന്നതും അതുതന്നെ, ‘ജീവിതത്തിൽ റീടേക്കുകൾ ഇല്ല’ !

Entertainment7 days ago

സുബൈറും സാബിറയും ‘വീണ്ടും’ ഒരുമിക്കുകയാണ്, അവരോടൊപ്പം പെരുന്നാൾ കൂടാൻ നിങ്ങളും വരണം

Entertainment1 week ago

അനന്തുവിന്റെയും ആരതിയുടെയും പ്രണയം ‘എഴുതാത്ത കവിത’പോലെ മനോഹരം

Entertainment1 week ago

മദ്യത്തിന്റെ കണ്ണിലൂടെ കഥപറയുന്ന ‘സീസറിന്റെ കുമ്പസാരം’

Uncategorized1 week ago

“അതേടാ ഞാൻ നായാടി തന്നെ” യെന്ന് പറങ്ങോടൻ ആർജ്ജവത്തോടെ വിളിച്ചു പറയുന്നു

Entertainment3 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment1 month ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment1 month ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment4 weeks ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment2 months ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment2 weeks ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 months ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Entertainment2 months ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment2 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment3 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment3 weeks ago

‘കിസ്മത്ത് ഓഫ് സേതു’, സേതു കൃത്യം പത്തുമണിക്ക് തന്നെ മരിക്കുമോ ?

Advertisement