ഒരു വലിയ തടാകം, അതിനു നടുക്ക് ഒരു ദ്വീപ്, അതിൽ ഒരു തടാകം, അതിൽ ഒരു ദ്വീപ് !

56

Baiju Raj (ശാസ്ത്രലോകം)

ഒരു വലിയ തടാകം. അതിനു നടുക്ക് ഒരു ദ്വീപ്. അതിൽ ഒരു തടാകം. അതിൽ ഒരു ദ്വീപ് !
.
വളരെ കൗതുകകരമായ ഈ പ്രദേശം ഫിലിപ്പൈന്സിന്റെ തലസ്ഥാനമായ മനിലയ്ക്കു വളരെ അടുത്തുള്ള ബടാംഗാസ് പ്രവിശ്യയിലാണ്. 25 കിലോമീറ്റർ നീളവും, 18 കിലോമീറ്റർ വീതിയും വരുന്ന ഒരു വലിയ ശുദ്ധജല തടാകം ആണ് ‘താൽ തടാകം’. അതിനു നടുക്കായി 5 കിലോമീറ്ററിൽ അധികം വലിപ്പമുള്ള ഒരു ദ്വീപ്. അതിനു നടുക്കായി ഒരു കിലോമീറ്ററിലധികം വലിപ്പമുള്ള മറ്റൊരു തടാകം.
അതിനു നടുക്ക് ഒരു ഫുടബോൾ ഗ്രൗണ്ടിന്റെ വലിപ്പമുള്ള ഒരു ദ്വീപ് ! ഇവയൊക്കെ 5 ലക്ഷം വർഷം മുതൽ 10 ലക്ഷം വരെയുള്ള കാലഘട്ടത്തിനുള്ളിൽ ഉണ്ടായ അഗ്നി പർവത സ്ഫോടന പരമ്പരകളിലൂടെ രൂപം കൊണ്ടതാണ്. ഇതിലെ അഗ്നിപർവതം ഏറ്റവും സജീവമായ അഗ്നിപർവ്വതങ്ങളുടെ പട്ടികയിലാണ് ഉള്ളത്. കഴിഞ്ഞ വർഷത്തിലെ അഗ്നിപർവത സ്ഫോടനത്തിൽ ഇതിന്റെ മധ്യത്തിലായുള്ള തടാകം ഇല്ലാതായിരുന്നു. എന്നാൽ മഴയെത്തുടർന്ന് വീണ്ടും തടാകം രൂപപ്പെട്ടു ! വളരെയധികം മനോഹരമായ ഭൂപ്രദേശമായതുകൊണ്ട് ധാരാളം വിനോദ സഞ്ചാരികളാണ് ഇവിടെ വന്നു പോകുന്നത്.

  • 6000 ലധികം ആളുകൾ ഈ അടുത്തകാലത്തുതന്നെ ഇതിന്റെ സ്‌ഫോടനത്തെത്തുടർന്നു മരിച്ചിട്ടുണ്ട് എന്നാണു കണക്കു.