സന്ധ്യയെയും പകലിനെയും വേർതിരിക്കുന്ന രേഖ, രേഖയുടെ വീതി കേട്ടാൽ ഞെട്ടും

54

Baiju Raj

Terminator: പകൽ പോവുകയും ചെയ്തു എന്നാൽ രാത്രിയോട്ട് ആയിട്ടും ഇല്ല അതാണ് terminator എന്ന് പറയുന്ന രേഖ. ത്രിസന്ധ്യ എന്ന് നമ്മൾ പറയില്ലേ.. ഇതിനു twilight zone എന്നും പറയും.
* ചിത്രം, ശ്രദ്ധിക്കുക. അതിൽ ഒരു പകുതിയിൽ പകലും, മറു പകുതിയിൽ രാത്രിയും ആണു.
സൂര്യൻ നമ്മുടെ കൺവെട്ടത്തു അല്ലാതെ ചക്രവാളത്തിനു താഴെ ആയിരിക്കുമ്പോൾ സൂര്യപ്രകാശം നേരിട്ട് നമ്മുടെ അടുത്ത് എത്തില്ല. എങ്കിലും ഭൂമിയുടെ അന്തരീക്ഷത്തിൽ തട്ടി പ്രതിഫലിച്ചു പ്രകാശം പരക്കുന്നതിനാൽ പൂർണമായി ഇരുട്ട് ആയിരിക്കില്ല അവിടെ. അതാണ് twilight നു കാരണം.

twilight നെ 3 തരം ആയി ഇതിനെ തിരിച്ചിട്ടുണ്ട്. Civil Twilight, Nautical Twilight & Astronomical Twilight. Civil Twilight എന്ന് പറഞ്ഞാൽ.. സൂര്യൻ ചക്രവാളത്തിന് 6 ഡിഗ്രി താഴെയായിരിക്കുമ്പോൾ ഇത് ആരംഭിക്കുന്നു.അതുപോലെ വൈകുന്നേരം സൂര്യാസ്തമയം കഴിഞ്ഞു സൂര്യൻ ചക്രവാളത്തിന് 6 ഡിഗ്രി താഴെ എത്തുന്നതുവരെ Civil twilight എന്ന് പറയും.ഇത് സാധാരണ 24 മിനിറ്റോ, അല്ലെങ്കിൽ നമ്മൾ നിൽക്കുന്ന ഭൂമിയിലെ സ്ഥാനം അനുസരിച്ചു 24 മിനിറ്റിൽ കൂടുതൽ സമയമോ ഉണ്ടാവും.6 ഡിഗ്രിക്കു പകരം 12 ഡിഗ്രി ആണെങ്കിൽ Nautical twilight ഉം, 18 ഡിഗ്രി ആണെങ്കിൽ Astronomical Twilight ഉം.പൂർണമായ ഇരുട്ടായി ചക്രവാളം തിരിച്ചറിയാൻ പറ്റാത്തതാണ് Astronomical twilight ന്റെ അവസാനം.സൂര്യാസ്തമയത്തിനു ശേഷം 72 മിനിറ്റുകളോ, അതിൽ കൂടുതലോ ആണ് ഇതിനായി വേണ്ടിവരുന്നത്.ഈ twilight ഉണ്ടാക്കുന്ന terminator line കാണണം എങ്കിൽ നൂറുകണക്കിന് കിലോമീറ്റർ ഉയരത്തിൽ പോകണം. ഈ ലൈനിന്റെ വീതി അതായത് ഒരു രാത്രിക്കും, പകലിനും ഇടയ്ക്കുള്ള ദൂരം 1800 കിലോമീറ്ററോളം വരും !